കളമശ്ശേരിയില്‍ കളം നിറഞ്ഞ് വി ഇ അബ്ദുള്‍ ഗഫൂര്‍; വിജയ പ്രതീക്ഷയിൽ യുഡിഎഫ്

Marketing Feature: പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലെന്ന മുഖവുരയോടെയാണ് മണ്ഡലത്തിലെ അബ്ദുള്‍ ഗഫൂറിന്റെ പ്രചാരണ രീതികൾ. വി.കെ. ഇബ്രാഹിം കുഞ്ഞ് എംഎൽഎയുടെ മകൻ എന്നതിനുമപ്പുറം മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയും അഡ്വക്കറ്റും കൂടിയായ അബ്ദുൽ ഗഫൂർ മണ്ഡലത്തിലെ സാമൂഹിക-രാഷ്ട്രിയ കാര്യങ്ങളിലെ ഇടപെടലുകൾ കൊണ്ടും സജീവമായിരുന്നു. 

marketing feature on UDF candidate in Kalamassery V E Abdul Gafoor

തെരഞ്ഞെടുപ്പ് പ്രചാരണം  അവസാനഘട്ടത്തിലേയ്ക്ക് എത്തുമ്പോള്‍ ശുഭപ്രതീക്ഷയിലാണ് കളമശ്ശേരിയിലെ യുഡിഎഫിന്റെ സ്ഥാനാര്‍ഥി വി.ഇ. അബ്ദുള്‍ ഗഫൂര്‍. കഴിഞ്ഞ പത്തു വര്‍ഷമായി മണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന പിതാവ് വി.കെ. ഇബ്രാഹിംകുഞ്ഞ് നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് അബ്ദുള്‍ ഗഫൂര്‍ വാഗ്ദാനം ചെയ്യുന്നത്. പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലെന്ന മുഖവുരയോടെയാണ് മണ്ഡലത്തിലെ അബ്ദുള്‍ ഗഫൂറിന്റെ പ്രചാരണ രീതികൾ. വി.കെ. ഇബ്രാഹിം കുഞ്ഞ് എംഎൽഎയുടെ മകൻ എന്നതിനുമപ്പുറം മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയും അഡ്വക്കറ്റും കൂടിയായ അബ്ദുൽ ഗഫൂർ മണ്ഡലത്തിലെ സാമൂഹിക-രാഷ്ട്രിയ കാര്യങ്ങളിലെ ഇടപെടലുകൾ കൊണ്ടും സജീവമായിരുന്നു. എന്നാല്‍ സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതമായിരുന്നുവെന്നും വികസന പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് താൻ ജനവിധി തേടുന്നതെന്നും ആരോപണങ്ങളില്‍ തളരില്ലെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈന് നല്‍കിയ അഭിമുഖത്തില്‍ അബ്ദുള്‍ ഗഫൂർ പറഞ്ഞത്.

വികസനം, ക്ഷേമ പ്രവർത്തനങ്ങൾ , അടിസ്ഥാന സൗകര്യങ്ങൾ, മികച്ച ഗതാഗതസൗകര്യങ്ങൾ, വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ഉന്നമനം കൊണ്ടുവന്നും വികസന തുടർച്ച ലക്ഷ്യമിട്ടുമാണ് അബ്ദുൽ ഗഫൂർ മത്സര രംഗത്ത് സജീവമാകുന്നത്.  വികസന പ്രവർത്തനങ്ങളിൽ ജനങ്ങൾക്കൊപ്പം നിൽക്കുന്ന വ്യക്തിയായിരിക്കും താനെന്നും ഏത് ആവശ്യങ്ങൾക്കും നേരിട്ട് തന്നെ സമീപിക്കാമെന്നും അബ്ദുൽ ഗഫൂർ പറയുന്നു.  കളമശ്ശേരി മണ്ഡലത്തിന്റെ ഭാവിവികസന വഴികള്‍ സംബന്ധിച്ച കാഴ്ചപ്പാടുകളും കര്‍മപദ്ധതികളും പ്രതിഫലിക്കുന്ന രീതിയിലാണ് മണ്ഡലത്തിലുടനീളം അബ്ദുൽ ഗഫൂർ  പ്രചാരണം നടത്തുന്നത്.
മാലിന്യ നിര്‍മാര്‍ജന പദ്ധതികളും, റോഡുകളും പാലങ്ങളും മറ്റുമുള്‍പ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, കുടിവെള്ള ലഭ്യതക്കുള്ള സമഗ്ര പദ്ധതികള്‍, കളമശ്ശേരിയെ വിദ്യാഭ്യാസ ഹബ്ബായി വികസിപ്പിക്കല്‍ തുടങ്ങിയ പദ്ധതികൾക്കാണ്  അബ്ദുൽ ഗഫൂർ  പ്രാധാന്യം നല്‍കുന്നത്.

എൽഡിഎഫിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവാണ് മത്സരത്തിലുള്ളത്.  ബിജെപി സ്ഥാനാർത്ഥിയായി ബിഡിജെഎസ് ജില്ലാ ജനറൽ സെക്രട്ടറി പി.എസ്. ജയരാജാണ് മത്സരിക്കുന്നത്. മണ്ഡലം നിലനിർത്തുമെന്ന ദൃഢനിശ്ചയവുമായി യുഡിഎഫും പിടിച്ചെടുക്കുമെന്ന വാശിയുമായി എൽഡിഎഫും നേർക്കുനേർ വരുമ്പോൾ എൻഡിഎയും ഒരു കൈ നോക്കാൻ കച്ചകെട്ടുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios