രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന കളമശ്ശേരി; വിജയം ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾ

Marketing Feature: കളമശ്ശേരിയിലെ വോട്ടർമാരുടെ അഭിപ്രായത്തിലുടനീളം മണ്ഡലത്തിലെ വികസനം തന്നെയാണ് സംസാര വിഷയം. മികച്ച ഗതാഗതസൗകര്യങ്ങൾ, മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ, കാർഷിക മേഖലയുടെ ഉന്നമനം അടക്കം  ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനങ്ങൾക്ക്  നേതൃത്വം കൊടുത്ത ഇബ്രാഹിംകുഞ്ഞിന്റെ  മകൻ മത്സരത്തിനിറങ്ങുമ്പോൾ ജനങ്ങളും ഏറെ പ്രതീക്ഷയിലാണ്.

marketing feature on election campaign in Kalamassery UDF V E Abdul Gafoor

സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന മണ്ഡലമാണ് കളമശ്ശേരി. യുഡിഎഫ് സ്ഥാനാർത്ഥിയായി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി.ഇ. അബ്ദുൽ ഗഫൂറും  എൽഡിഎഫിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവും ബിജെപി സ്ഥാനാർത്ഥിയായി ബിഡിജെഎസ് ജില്ലാ ജനറൽ സെക്രട്ടറി പി.എസ്. ജയരാജും മത്സരിക്കുന്ന മണ്ഡലത്തിൽ ഇക്കുറിയും പ്രചാരണവിഷയങ്ങൾക്ക് പഞ്ഞമില്ല.

നാട് വികസിക്കണം

കളമശ്ശേരിയിലെ മുനിസിപ്പൽ ഓട്ടോ സ്റ്റാൻഡിൽ എത്തിയപ്പോൾ അവിടുത്തെ ഓട്ടോ തൊഴിലാളികൾ പ്രധാനമായും പറയുന്നത് റോഡുകളുടെ വികസനത്തെ പറ്റിയാണ്. "കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ മണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡുകൾക്കെല്ലാം വീതി കൂട്ടി. എല്ലാം മികച്ച നിലവാരത്തിലേയ്ക്ക് എത്തിയിരിക്കുന്നു. ഉൾ പ്രദേശത്തിലേയ്ക്കുള്ള ചില റോഡുകൾ  കൂടി ശരിയായാൽ റോഡിന്റെ കാര്യത്തിൽ മികച്ച നിലവാരത്തിലെത്താൻ മണ്ഡലത്തിനാവും. പക്ഷെ ഈ ഡിസൽ വില ഞങ്ങൾക്ക് താങ്ങുവാൻ സാധിക്കുന്നില്ല. ഡീസൽ അടിച്ച് കൈയിൽ കിട്ടുന്നതുകൊണ്ട് ജീവിതം മുന്നോട്ടുപോകുന്നില്ലാത്ത അവസ്ഥയാണ്. ഈ തെരഞ്ഞെടുപ്പിൽ ഈ വിഷയങ്ങളും ചർച്ചയാവണം", ഓട്ടോ തൊഴിലായി രാജൻ ചേട്ടന്റെയും അബ്ദുവിന്റെയും വാക്കുകളാണിവ. സ്കൂൾ, കോളജുകൾ തുറക്കാത്തതോടെ ഓട്ടം നന്നേ കുറവായതോടെ പ്രതിസന്ധിയിലാണ് ഓട്ടോ തൊഴിലാളികൾ

ചായക്കടയിലെ രാഷ്ട്രീയം

മൂസാക്കയുടെ ചായക്കടയിൽ ചൂടുകടിക്കും ആവിപറക്കുന്ന ചായക്കുമൊപ്പം രാഷ്ട്രീയവും ചർച്ചയാണ്, അഴിമതിക്കെതിരായ പോരാട്ടത്തിന്റെ കേന്ദ്രമായി മണ്ഡലത്തെ പ്രഖ്യാപിച്ചുകൊണ്ടാണ് എല്‍.ഡി.എഫിന്റെ സജീവ പ്രവർത്തകൻ രവിചേട്ടൻ വോട്ട് ചോദിക്കുന്നത്.  എന്നാൽ  സിപിഎം പ്രാദേശിക നേതാക്കള്‍ പ്രതികളായ 14 കോടിയുടെ പ്രളയഫണ്ട് തട്ടിപ്പ് കേസും, ക്യൂസാറ്റിലെ അനധികൃത നിയമനം, അഭിമന്യു കൊലക്കേസ്, വരാപ്പുഴ കൊലക്കേസ് എന്നിവയാണ് എൽ.ഡി.എഫിനെതിരെ യു.ഡി.എഫിൻറെ  പ്രധാന ആയുധം. കൂടാതെ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ മണ്ഡലത്തിൽ ഉണ്ടായ വികസനവും ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പ്രവർത്തകനായ ഷെരീഫും സംഘവും  മറുപടി പറയുന്നത്.

"ഇബ്രാഹിംകുഞ്ഞിന്റെ മകനായത് കൊണ്ട് തന്നെ അബ്ദുൽ ഗഫൂറിന് പ്രാദേശിക പിന്തുണയുണ്ട്" എന്നാണ് മൂസാക്കയുടെ അഭിപ്രായം.

"തുടർഭരണ സാധ്യത തള്ളിക്കളയാനാവില്ല''-ചായകുടിക്കുന്നതിനിടെ രാമേന്ദ്രൻ പറഞ്ഞു.  മണ്ഡലത്തിലെ രാഷ്ട്രീയപോരിനെക്കുറിച്ചൊന്നും പറയാൻ തുണിക്കട നടത്തുന്ന റസീല തയ്യാറായില്ല, പക്ഷെ അടുക്കളയിലെ രാഷ്ട്രിയത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ദിനം പ്രതി കുതിച്ചുയരുന്ന പാചക വില, സാധനങ്ങളുടെ വിലകയറ്റം ഇതെല്ലാം തെരഞ്ഞെടുപ്പിൽ ചർച്ചയാകണമെന്നാണ് റസീലയുടെ അഭിപ്രായം.

കളമശ്ശേരിയിലെ വോട്ടർമാരുടെ അഭിപ്രായത്തിലുടനീളം മണ്ഡലത്തിലെ വികസനം തന്നെയാണ് സംസാര വിഷയം. മികച്ച ഗതാഗതസൗകര്യങ്ങൾ, മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ, കാർഷിക മേഖലയുടെ ഉന്നമനം അടക്കം  ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനങ്ങൾക്ക്  നേതൃത്വം കൊടുത്ത ഇബ്രാഹിംകുഞ്ഞിന്റെ  മകൻ മത്സരത്തിനിറങ്ങുമ്പോൾ ജനങ്ങളും ഏറെ പ്രതീക്ഷയിലാണ്.ആയിരം കോടിയിലധികം രൂപയുടെ വികസന പദ്ധതികളാണ് കിഫ്ബിവഴി കളമളേരി നിയോജക മണ്ഡലത്തിൽ നടപ്പാക്കിയത്. കൊങ്ങോർപ്പിള്ളി ഗവൺമെമെന്റ് ഹയർസെക്കണ്ടറി സ്കൂളിന് പുതിയ കെട്ടിടം,കുന്നുകര ജെബിഎസ് ഗവൺമെമെന്റ് എൽപി സ്കൂൾ നവീകരണം, അടക്കം വിദ്യാഭ്യാസ മേഖലയിലൂന്നിയുള്ള വികസനങ്ങളാണ് ഈ മണ്ഡലത്തിലുടനീളം കാണുവാൻ സാധിക്കുന്നത്. കളമശേരി ജില്ലാ മെഡിക്കൽ കോളേജ് സൂപ്പർ സെപെഷ്യലിറ്റി ബ്ലോക്ക്, ക്യാൻസർ സെന്റർ അടക്കമുള്ളവയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു. കുടിവെള്ളം, മാലിന്യ പ്രശ്നം അടക്കമുള്ളവയുടെ ശ്വാശത പരിഹാരത്തിനായുള്ള പ്രവർത്തനങ്ങളും, യുവജനങ്ങൾക്ക് തൊഴിൽ പദ്ധതികളും കൊണ്ടു വരാനുള്ള ശ്രമമാണ് ഇപ്പോൾ മണ്ഡലത്തിൽ നടക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios