തോക്കേന്തിയ പ്രകടനവുമായി മാവോയിസ്റ്റുകൾ; സംഘത്തിലുണ്ടായിരുന്നത് ഒരു വനിത ഉൾപ്പെടെ അഞ്ചുപേർ

ലോക ബാങ്ക് നിർദേശാനുസരണം റേഷൻ നിർത്തലാക്കുന്ന മോദി - പിണറായി രാജ്യദ്രോഹികളെ തിരിച്ചറിയുക ' എന്ന പേരിലുള്ള ലഘുലേഖയും ഇവർ വിതരണം ചെയ്തിട്ടുണ്ട്. അതേസമയം, തണ്ടർബോൾട്ട് അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. മുമ്പും ഇവിടെ സായുധ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. 
 

Maoists protest in Ayyankunn Valathode town There were five people in the group including one woman fvv

കണ്ണൂർ: കണ്ണൂർ അയ്യൻകുന്ന് വാളത്തോട് ടൗണിൽ പ്രകടനവുമായി മാവോയിസ്റ്റുകൾ. ഒരു വനിത ഉൾപ്പെടെ അഞ്ചംഗ സായുധ സംഘമാണ് നഗരത്തിൽ പ്രകടനം നടത്തിയത്. അര മണിക്കൂറോളം ടൗണിൽ തങ്ങിയ ശേഷമാണ് ഇവർ മടങ്ങിയത്. 'ലോക ബാങ്ക് നിർദേശാനുസരണം റേഷൻ നിർത്തലാക്കുന്ന മോദി - പിണറായി രാജ്യദ്രോഹികളെ തിരിച്ചറിയുക ' എന്ന പേരിലുള്ള ലഘുലേഖയും ഇവർ വിതരണം ചെയ്തിട്ടുണ്ട്. അതേസമയം, തണ്ടർബോൾട്ട് അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. മുമ്പും ഇവിടെ സായുധ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു.

കണ്ണൂർ ഇരിട്ടിയിൽ മാവോയിസ്റ്റുകൾ എത്തിയതായി നാട്ടുകാർ 

ഇന്ന് വൈകുന്നേരമാണ് ഇവർ അങ്ങാടിയിലെത്തിയത്. തോക്കുമേന്തിയാണ് പ്രകടനം നടത്തിയത്. കയ്യിലുള്ള ലഘുലേഖകൾ നാട്ടുകാർക്ക് വിതരണം ചെയ്തിരുന്നു. അയ്യൻകുന്ന് വാളത്തോട് ടൗണിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരമാണ് വനമേഖലയിലേക്കുള്ളത്. ഇവിടെ നിന്നാണ് മാവോയിസ്റ്റുകളെത്തിയത് എന്നാണ് വിലയിരുത്തുന്നത്. നേരത്തേയും അഞ്ചം​ഗ സംഘം അങ്ങാടിയിൽ പ്രകടനം നടത്തിയിരുന്നു. അതേ സംഘം തന്നെയാണ് ഇന്നെത്തിയതെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

കണ്ണൂരിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു, എത്തിയത് സിപി മൊയ്ദീന്‍റെ നേതൃത്വത്തിൽ അഞ്ചംഗം സംഘം

https://www.youtube.com/watch?v=KRM0vTsFPJc

Latest Videos
Follow Us:
Download App:
  • android
  • ios