സമാധിദിനത്തിൽ മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് പ്രധാനമന്ത്രി, ലേഖനം പ്രസിദ്ധീകരിച്ച് ദേശാഭിമാനി

സാമൂഹിക ക്ഷേമത്തിനും യുവശാക്തീകരണം അദ്ദേഹത്തിന്‍റെ സംഭാവനകള്‍ ഓര്‍ക്കപ്പെടുമെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു. മഹാനായ സാമൂഹ്യ പരിഷ്കര്‍ത്താവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു മന്നത്ത് പത്മനാഭനെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡുവും അനുസ്മരിച്ചു. 

Mannathu Padmanabhan death anniversary modi tweet

ദില്ലി: സമാധിദിനത്തിൽ മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും. മന്നത്തിന്‍റെ ചിന്തകള്‍ നിരവധി പേര്‍ക്ക് പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. സാമൂഹിക ക്ഷേമത്തിനും യുവശാക്തീകരണം അദ്ദേഹത്തിന്‍റെ സംഭാവനകള്‍ ഓര്‍ക്കപ്പെടുമെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു. മഹാനായ സാമൂഹ്യ പരിഷ്കര്‍ത്താവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു മന്നത്ത് പത്മനാഭനെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡുവും അനുസ്മരിച്ചു. 

അതേ സമയം സിപിഎം മുഖപത്രം മന്നം സമാധി ദിനത്തിൽ അനുസ്മരണ ലേഖനം പ്രസിദ്ധീകരിച്ചു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും മന്നത്തിൻറെ നവോഥാന സംഭാവനകൾ ചെറുതായി കാണാനാവില്ല എന്ന് ലേഖനം പറയുന്നു. വൈക്കം ഗുരുവായൂർ സമരങ്ങളുടെ വേരുകൾ വർഗസമര രാഷ്ട്രീയത്തിലായിരുന്നു. ഗുരുവായൂർ സമരത്തിൽ മന്നം എകെജിക്ക് ഒപ്പം പ്രവർത്തിച്ച നേതാവാണെന്നും ലേഖനം ഓർമിപ്പിക്കുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും മന്നത്തിന്റെ സംഭാവനകൾ ചെറുതായി കാണാനാവില്ലെന്നും ലേഖനത്തിലുണ്ട്.

 

Latest Videos
Follow Us:
Download App:
  • android
  • ios