കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; വിടുതൽ ഹർജിയിൽ വിധി ഇന്ന്

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. 

 Manjeswaram election corruption case in which K Surendran is accused; Judgment on release petition today

കാസർകോട്: ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിലെ വിടുതൽ ഹർജിയിൽ വിധി ഇന്ന്. കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. കേസ് രാഷ്ട്രീയലക്ഷ്യം വെച്ച് കെട്ടിച്ചമച്ചതാണ് എന്ന് ആരോപിച്ച് സുരേന്ദ്രനും മറ്റു അഞ്ച് പ്രതികളും 2023 സെപ്റ്റംബറിൽ സമർപ്പിച്ച വിടുതൽ ഹർജിയിൽ കഴിഞ്ഞ ദിവസം വിധി പറയാൻ വെച്ചിരുന്നെങ്കിലും ഹർജിക്കാർ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിക്കുകയായിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. 

ഭീതി ജനിപ്പിച്ച് പുതുപ്പളളി സാധുവിൻ്റെ കാടുകയറ്റം; ആനയ്ക്കായി രാവിലെ തെരച്ചിൽ തുടരും, പ്രത്യേക സംഘം തയ്യാർ

https://www.youtube.com/watch?v=Ko18SgceYX8


 

Latest Videos
Follow Us:
Download App:
  • android
  • ios