'മഠത്തിൽ നിന്ന് ഇറങ്ങുന്നതാണ് മാന്യത', സിസ്റ്റർ ലൂസിക്കെതിരെ വീണ്ടും എഫ്‍സിസി
ലൂസി കളപ്പുര അനധികൃതമായാണ് മഠത്തില്‍ താമസിക്കുന്നതെന്ന് മാനന്തവാടി എഫ്‌സിസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റർ ജ്യോതി മരിയ പറയുന്നു. മഠത്തിൽ ജീവന്‍ സുരക്ഷിതമല്ലെങ്കില്‍ സുരക്ഷിതസ്ഥാനത്തേയ്ക്ക് പോകുന്നതാണ് ഉചിതം.
കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ എഫ്സിസി വീണ്ടും രംഗത്തെത്തി. സിസ്റ്റർ ലൂസി കളപ്പുര മഠത്തിലെ അംഗമല്ലാത്തതിനാല്‍ കാരയ്ക്കാമലയിലെ മുറിയില്‍ നിന്നും ഇറങ്ങി പോകുന്നതാണ് മാന്യതയെന്ന് എഫ്‌സിസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ലൂസി കളപ്പുര അനധികൃതമായാണ് മഠത്തില്‍ താമസിക്കുന്നതെന്ന് മാനന്തവാടി എഫ്‌സിസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റർ ജ്യോതി മരിയ പറയുന്നു. മഠത്തിൽ ജീവന്‍ സുരക്ഷിതമല്ലെങ്കില്‍ സുരക്ഷിതസ്ഥാനത്തേയ്ക്ക് പോകുന്നതാണ് ഉചിതം. വഞ്ചിസ്‌ക്വയര്‍ സമരത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് ലൂസി കളപ്പുരയ്ക്കെതിരെ സഭ നടപെടിയെടുത്തതെന്ന വാദം അടിസ്ഥാന രഹിതമാണ്. പുറത്താക്കല്‍ ഉത്തരവിലും അതിന് മുമ്പായി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലും വഞ്ചിസ്‌ക്വയര്‍ സമരത്തില്‍ പങ്കെടുത്തതിനെക്കുറിച്ച് ലൂസി കളപ്പുരയ്ക്കൽ പ്രതിപാദിക്കുക പോലും ചെയ്തിട്ടില്ലെന്നും സിസ്റ്റർ ജ്യോതി മരിയ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
അതേസമയം,മഠത്തിൽ നിന്ന് താൻ ഇറങ്ങില്ലെന്ന് സിസ്റ്റർ ലൂസി കളപ്പുര പ്രതികരിച്ചു. ജനാധിപത്യത്തിലും കോടതിയിലും വിശ്വാസം ഉണ്ട്. തന്നെ ഇല്ലാതാക്കാനുള്ള ആഹ്വാനമാണ് എഫ് സി സി കാരക്കാമല പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജ്യോതി മരിയയുടേതെന്നും ലൂസി കളപ്പുര പറഞ്ഞു.
Read Also: ശബരിമലയില്‍ തന്ത്രിയുടെ നിലപാട് മാറ്റത്തിന് രാഷ്ട്രീയ ലക്ഷ്യമുണ്ടോയെന്ന് എന്‍ വാസു...