കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു; സ്രവം പരിശോധനയ്ക്കയച്ചു
പനിയും വയറിളക്കവും വന്നതോടെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉസ്സൻ കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം
കണ്ണൂർ: കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലുള്ളയാൾ മരിച്ചു. ഇരിക്കൂർ പട്ടുവം സ്വദേശി നടുക്കണ്ടി ഉസ്സൻ കുട്ടിയാണ് മരിച്ചത്. 72 വയസായിരുന്നു. മുംബൈയിൽ നിന്ന് തിരിച്ചെത്തിയ ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇയാൾ. 9-ാം തീയതി ട്രെയിനിലാണ് ഇയാൾ തിരിച്ചെത്തിയത്.
പനിയും വയറിളക്കവും വന്നതോടെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉസ്സൻ കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. കൊവിഡ് ബാധയുണ്ടോ എന്ന് അറിയുന്നതിനായി സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലയിൽ നിലവിൽ 21,728 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 21,544 പേരാണ് വീട്ടിലാണ് നിരീക്ഷണത്തിലുള്ളത്. 284 പേർക്കാണ് ഇത് വരെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 123 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഒരു കോഴിക്കോട് സ്വദേശിയും, എട്ട് കാസർകോട് സ്വദേശികളും, ആലപ്പുഴ, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ നിന്ന് ഓരോ പേർ വീതവും കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലുണ്ട്.