രാജ്യത്തെ എല്ലാ പൊലീസ് സേനകൾക്കും ആശ്വസിക്കാം! ഉറക്കം കെടുത്തിയ എടിഎം തട്ടിപ്പ് വീരനെ കുടുക്കി കേരള പൊലീസ്

വിവിധ സിഡിഎമ്മുകളിൽ ക്യാഷ് വിഡ്രോ ചെയ്യുന്ന സമയം സിസ്റ്റത്തിന് തകരാറുണ്ടാക്കിപണം അപഹരിച്ച് ബാങ്കിൽ ക്ലെയിം ചെയ്ത് സ്വന്തം അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്

man from Haryana was arrested for fraud involving ATMs by kerala police

കൊച്ചി: എടിഎം കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന ഹരിയാന സ്വദേശിയെ പിടികൂടി തോപ്പുംപടി പൊലീസ്. വിവിധ സംസ്ഥാനങ്ങളിലായി നിരവധി തട്ടിപ്പുകളാണ് മേവാത്ത് സ്വദേശിയായ ആലം നടത്തിയത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ എടിഎമ്മുകളിൽ നിന്ന് പണം തട്ടുന്ന കള്ളന്‍റെ കഥ സിനിമയിൽ നമ്മൾ കണ്ടിട്ടുണ്ട്. അതേ മോഡലിൽ വ്യാപകമായി തട്ടിപ്പ് നടത്തിയ മിടുക്കനെയാണ് തോപ്പുംപടി പൊലീസ് വലയിലാക്കിയത്.

വിവിധ സിഡിഎമ്മുകളിൽ ക്യാഷ് വിഡ്രോ ചെയ്യുന്ന സമയം സിസ്റ്റത്തിന് തകരാറുണ്ടാക്കിപണം അപഹരിച്ച് ബാങ്കിൽ ക്ലെയിം ചെയ്ത് സ്വന്തം അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. തോപ്പുംപടി പ്യാരി ജംഗ്ഷനിലുള്ള എടിഎമ്മിലുംആലം തട്ടിപ്പ് നടത്തി. അങ്ങനെയാണ് തോപ്പുംപടി പൊലീസ് ആലത്തിന് പിന്നാലെ എത്തിയത്.

മട്ടാഞ്ചേരി എസിപി മനോജിന്‍റെ നിർദേശപ്രകാരം പ്രത്യേക സ്ക്വാഡിന് നേതൃത്വം നല്‍കിയത് തോപ്പുംപടി സബ് ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക്കാണ്. മേവാത്തിലെ അക്കേട ഗ്രാമത്തിൽ ചെന്ന് സംഘം ആലത്തെ സാഹസികമായാണ് പിടികൂടിയത്. ആലം സബ് ജയിലിൽ കഴിയുമ്പോൾ തോപ്പുംപടി പൊലീസിനൊപ്പം നിരവധി സംസ്ഥാനങ്ങളിലെ പൊലീസുകാർക്കാണ് ആശ്വാസമായത്.

285 കോടി ചെലവിൽ 12 ഏക്കറിൽ പിണറായിയിൽ ഒരുങ്ങുന്ന വമ്പൻ പദ്ധതി; പുതുതലമുറ കോഴ്‌സുകൾ അടങ്ങുന്ന എജുക്കേഷൻ ഹബ്ബ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios