കോഴിക്കോട് മാനാഞ്ചിറയില്‍ കുഴഞ്ഞുവീണയാള്‍ മരിച്ചു; സംഭവത്തിൽ ഗവര്‍ണര്‍ക്കെതിരെ ആരോപണവുമായി സിപിഎം

ചേവായൂർ സ്വദേശിയായ അശോകൻ അടിയോടിയാണ് മരിച്ചത്.

Man dies after collapsing in Kozhikode Mananchira ; CPM accused the Governor in the incident

കോഴിക്കോട്: കോഴിക്കോട് മാനാഞ്ചിറ എൽഐസി ബസ്റ്റോപ്പിൽ കുഴഞ്ഞുവീണയാൾ മരിച്ചു. ചേവായൂർ സ്വദേശിയായ അശോകൻ അടിയോടിയാണ് മരിച്ചത്. എഴുപത് വയസ്സായിരുന്നു. ഗവർണറുടെ വാഹനവ്യൂഹം മാനാഞ്ചിറയിൽ എത്തുന്നതിന്  അഞ്ച് മിനുറ്റ് മുമ്പായിരുന്നു സംഭവം. കുഴഞ്ഞുവീണ അശോകനെ 14 മിനിറ്റിനുള്ളിൽ ബീച്ച് ആശുപത്രിയിൽ എത്തിച്ചതായി പൊലീസ് പറ‌ഞ്ഞു. എന്നാൽ, ഗവർണറുടെ സന്ദ‍ർശനം  കാരണം ഗതാഗത തടസ്സമുണ്ടായതാണ് അശോകൻ മരിക്കാൻ കാരണമെന്നും ഉത്തരവാദിത്തം ഗവർണർക്കാണെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ ആരോപിച്ചു. അതേസമയം, അശോകന്‍റെ കുടുംബം ഇതേ വരെ പരാതിയൊന്നും നൽകിയിട്ടില്ല

'പേടിപ്പിക്കാൻ നോക്കേണ്ട, പൊലീസ് സംരക്ഷണവും വേണ്ട'; ഗവർണർ തെരുവിലിറങ്ങി; കോഴിക്കോട്ട് നാടകീയ രംഗങ്ങൾ

'എസ്എഫ്ഐ ക്രിമിനൽ സംഘം'; പ്രതിഷേധത്തിൽ രോഷം പ്രകടിപ്പിച്ച് ഗവർണർ, സെമിനാറില്‍ നിന്ന് വിട്ടുനിന്ന് വി സി

 

Latest Videos
Follow Us:
Download App:
  • android
  • ios