പറമ്പിലെ മരത്തിൽ കയറി പുളി പറിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു.  ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. 

പാലക്കാട്: പുളി പറിക്കുന്നതിനിടെ മരത്തിൽ നിന്നും വീണ ഗൃഹനാഥൻ മരിച്ചു. മംഗലം ഡാം കരിങ്കയം മുടക്കുഴ വീട്ടിൽ രവീന്ദ്രൻ (72) ആണ് മരിച്ചത്. പറമ്പിലെ മരത്തിൽ കയറി പുളി പറിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പൊലീസിൻ്റെ നടപടിക്രമങ്ങൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates