രണ്ട് മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു; ഇനിയും 600 പേര്‍ ക്യൂവില്‍

ഇവിടെ പോളിങ് സമയം കഴിഞ്ഞും നീണ്ട ക്യൂ ആണ് തുടരുന്നത്. അറുന്നൂറോളം പേര്‍ ഇനിയും വോട്ട് രേഖപ്പെടുത്താൻ കാത്തുനില്‍ക്കുകയാണ്

man collapsed to death after 2 hours of waiting for voting at thottilpalam calicut

കോഴിക്കോട്: തൊട്ടില്‍പ്പാലം നാഗം പാറ ജിഎല്‍പി സ്കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി തിരിച്ചിറങ്ങിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു. ആശ്വസിയിലെ കല്ലുംപുറത്ത് 
വിമേഷ് (42) ആണ് മരിച്ചത്. ബൂത്തില്‍ രണ്ട് മണിക്കൂറോളം ക്യൂ നിന്ന ശേഷമാണ് വിമേഷിന് വോട്ട് ചെയ്യാനായത്.

ഇവിടെ പോളിങ് സമയം കഴിഞ്ഞും നീണ്ട ക്യൂ ആണ് തുടരുന്നത്. അറുന്നൂറോളം പേര്‍ ഇനിയും വോട്ട് രേഖപ്പെടുത്താൻ കാത്തുനില്‍ക്കുകയാണ്.

വിമേഷിന്‍റെ മരണത്തോടെ കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടിംഗിനിടെ കുഴഞ്ഞുവീണ് മരിച്ചവരുടെ എണ്ണം എട്ടായി. 

Also Read:- തളിപ്പറമ്പില്‍ സിപിഎം ബൂത്ത് ഏജന്‍റിന് മര്‍ദ്ദനമേറ്റു; ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios