കെ കെ ശൈലജ ടീച്ചർക്കെതിരെ അപകീർത്തികരമായ ചിത്രമടക്കം കുറിപ്പ്; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

കെകെ ശൈലജ ടീച്ചറെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ തിരുവനന്തപുരം ഉച്ചക്കട വീരാളി വില്ലയിൽ എൻ. വിനിൽ കുമാറിനെ അറസ്റ്റ് ചെയ്തു

Man arrested in Trivandrum for defaming CPIM leader KK Shailaja Teacher

തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെകെ ശൈലജ ടീച്ചറെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം ഉച്ചക്കട വീരാളി വില്ലയിൽ എൻ. വിനിൽ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ശൈലജ ടീച്ചറെ നവമാധ്യമങ്ങളിലൂടെ അപകീർത്തിപെടുത്തിയെന്നാണ് പരാതി. തെരഞ്ഞെടുപ്പ് സമയത്ത് "റാണിയമ്മ കേരളത്തിന്റെ പുണ്യമാണ് ടീച്ചറമ്മ"എന്ന അടികുറിപ്പോടെ ഫോട്ടോ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ  ഫേസ് ബുക്കിലൂടെ പ്രചരിപ്പിച്ച കേസിലാണ് വിനിൽകുമാറിനെ അറസ്റ്റ് ചെയ്തത്.

Latest Videos
Follow Us:
Download App:
  • android
  • ios