യുകെയിൽ ജോലി വാഗ്ദാനം, തട്ടിപ്പ് നഴ്സിംഗ് വിദ്യാർത്ഥികളെയും സ്ത്രീകളെയും ലക്ഷ്യമിട്ട്; യുവാവ്​ അറസ്റ്റിൽ

തിരുവല്ല കടപ്ര സ്വദേശി അജിൻ ജോ‍ർജാണ് മാന്നാ‍ർ പൊലീസിന്‍റെ പിടിയിലായത്. നഴ്സിംഗ് വിദ്യാർത്ഥികളെയും സ്ത്രീകളെയും ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പ്.

Man arrested for job fraud in Pathanamthitta

പത്തനംതിട്ട: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ ആള്‍ പൊലീസിന്‍റെ പിടിയിൽ. തിരുവല്ല കടപ്ര സ്വദേശി അജിൻ ജോ‍ർജാണ് മാന്നാ‍ർ പൊലീസിന്‍റെ പിടിയിലായത്. നഴ്സിംഗ് വിദ്യാർത്ഥികളെയും സ്ത്രീകളെയും ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പ്.

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുന്ന നഴ്സിംഗ് വിദ്യാർത്ഥികളും സ്ത്രീകളുമാണ് കൂടുതലും അജിൻ ജോർജിന്‍റെ വലയിലാകുന്നത്. പ്രവാസിയായ സാം യോഹന്നാൻ എന്നയാളുടെ പരാതിയിൽ തൃശൂർ ഒല്ലൂരിൽ നിന്നാണ് മാന്നാർ പൊലീസ് അജിനെ പിടകൂടിയത്. സാമിനും ഭാര്യക്കും യു കെയിൽ ജോലി നൽകാമെന്ന് പറഞ്ഞ് 2 ലക്ഷം രൂപ പ്രതി വാങ്ങിയിരുന്നു. ഒക്ടോബർ നാലിന് മെഡിക്കൽ എടുക്കാൻ എത്തണമെന്നും പറ‍ഞ്ഞു. എന്നാൽ പിന്നീട് ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് സംശയം തോന്നി പൊലീസിൽ പരാതി നൽകിയത്.

എളമക്കര സ്വദേശിനിയിൽ നിന്നും 42 ലക്ഷം രൂപ തട്ടിയതടക്കം ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കൊല്ലം ജില്ലകളിലായി ഇയാള്‍ക്കെതിരെ കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios