നിമിഷപ്രിയയുടെ മോചന ശ്രമത്തിന് തിരിച്ചടി; വധശിക്ഷാ വിധിയിൽ ഒപ്പുവെച്ച് യെമൻ പ്രസിഡന്റ്, ഇനി ഒരേയൊരു വഴി മാത്രം

നിലവിൽ കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദോ മെഹദിയുടെ കുടുംബവുമായുള്ള അനുരഞ്ജന ചർച്ച വഴി മുട്ടി നിൽക്കുന്ന സാഹചര്യമാണ്. മോചനത്തിനായുള്ള ശ്രമങ്ങൾക്കായി നിമിഷപ്രിയയുടെ അമ്മ യെമനിൽ തുടരുന്നുണ്ട്.

Malayali nurse Nimisha Priya, who is in jail in the case of murder Yemeni citizen, will be executed

ദില്ലി: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടി. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകിയതായാണ് വിവരം. ഇക്കാര്യം നിമിഷപ്രിയയുടെ അമ്മയെ നേരിട്ട് ധരിപ്പിച്ചതായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സാമൂഹ്യ പ്രവർത്തകൻ സാമുവൽ ജെറോം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.   

നിലവിൽ കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദോ മെഹദിയുടെ കുടുംബവുമായുള്ള അനുരഞ്ജന ചർച്ച വഴി മുട്ടി നിൽക്കുന്ന സാഹചര്യമാണ്. മോചനത്തിനായുള്ള ശ്രമങ്ങൾക്കായി നിമിഷപ്രിയയുടെ അമ്മ യെമനിൽ തുടരുന്നുണ്ട്. ഇതിനിടയിലാണ് വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവിൽ യെമൻ പ്രസിഡന്റ് ഒപ്പിട്ടതായുള്ള വിവരം പുറത്തുവരുന്നത്. അഭിഭാഷകനെ അറിയിച്ച ശേഷം, ഇത് നിമിഷപ്രിയയുടെ അമ്മയെ നേരിട്ട് ധരിപ്പിച്ചതായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സാമൂഹ്യ പ്രവർത്തകൻ സാമുവൽ ജെറോം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരു മാസത്തിനകം വധശിക്ഷ നടപ്പായേക്കും. അതേസമയം, മോചനത്തിനായി കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകുക മാത്രമാണ് ഇനി മുന്നിലുള്ള ഏക വഴി. 

2017ലായിരുന്നു കേസിനാസ്പദമായ സംഭവം. 2018ൽ ശിക്ഷ വിധിച്ചു. വധശിക്ഷയ്ക്കെതിരായ അപ്പീൽ 2022ൽ തള്ളിയിരുന്നു. വധശിക്ഷ പരമോന്നത കോടതി കഴിഞ്ഞ വ‌ർഷം ശരിവെച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകുക മാത്രമാണ് മുന്നിലുള്ള വഴി. മധ്യസ്ഥ തുക സംബന്ധിച്ച സംബന്ധിച്ച ആശയക്കുഴപ്പമാണ് ചർച്ചകൾ വഴിമുട്ടുന്നതിലേക്ക് നീണ്ടത്. 

മോഡലാകണമെന്ന ആഗ്രഹത്തോടെ മരിച്ച മകന് വേണ്ടി 55 -ാം വയസിൽ റാമ്പിൽ ചുവട് വച്ച് അച്ഛൻ; വീഡിയോ വൈറൽ

https://www.youtube.com/watch?v=Ko18SgceYX8


 

Latest Videos
Follow Us:
Download App:
  • android
  • ios