ആന്ധ്രക്ക് പോയ കൃഷ്ണതേജക്ക് പകരക്കാരനായി തൃശൂരിന് മലയാളി കളക്ടർ; ഇടുക്കി സ്വദേശി അര്‍ജുൻ പാണ്ഡ്യൻ ചുമതലയേറ്റു

തൃശൂര്‍ ജില്ലയുടെ സമഗ്രവികസനത്തിനായി നല്ല രീതിയിലുള്ള ഇടപെടൽ ഉണ്ടാവുമെന്ന് ചുമതലയേറ്റ അര്‍ജുൻ പാണ്ഡ്യൻ പറഞ്ഞു

Malayali Collector for Thrissur to replace Krishna Teja who went to Andhra; Idukki native Arjun Pandian took charge as Thrissur collector

തൃശൂര്‍: തൃശൂര്‍ ജില്ലയുടെ പുതിയ കളക്ടറായി അര്‍ജു പാണ്ഡ്യൻ ചുമതലയേറ്റു.ഇടുക്കി സ്വദേശിയായ അര്‍ജുൻ പാണ്ഡ്യൻ 2017 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ജില്ലയുടെ സമഗ്രവികസനത്തിനായി നല്ല രീതിയിലുള്ള ഇടപെടൽ ഉണ്ടാവുമെന്ന് ചുമതലയേറ്റ അര്‍ജുൻ പാണ്ഡ്യൻ പറഞ്ഞു.ജനങ്ങൾക് സേവനങ്ങൾ കൃത്യമായി ലഭ്യമാകുന്നതിനുള്ള സുതാര്യമായ ജില്ലാ സംവിധാനം ആയിരിക്കും. മഴയുടെ സാഹചര്യത്തിൽ എല്ലാ താലൂക്കുകളിലും ജില്ലാ കളക്ടറേറ്റിലും കണ്ട്രോൾ റൂം പ്രവർത്തിക്കുന്നുണ്ടെന്നും അര്‍ജുൻ പാണ്ഡ്യൻ പറഞ്ഞു. കൃഷ്ണതേജ ഡപ്യൂട്ടേഷനില്‍ ആന്ധ്ര കേഡറിലേക്ക് പോയതോടെയാണ് തൃശൂരില്‍ പുതിയ കളക്ടറെ നിയമിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍  ഉത്തരവിറക്കിയത്.

തൃശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയെ കേരളാ കേഡറില്‍ നിന്ന് ആന്ധ്ര കേഡറിലേക്ക് മാറ്റിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കയിരുന്നു. മൂന്നു വര്‍ഷത്തേക്കാണ് ഡപ്യൂട്ടേഷന്‍. ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്‍റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി തസ്തികയിലേക്കാണ് കൃഷ്ണതേജ പോയത്. ഉപമുഖ്യമന്ത്രിയായ പവന്‍ കല്യാണിന് ഗ്രാമ വികസനം, പഞ്ചായത്തീരാജ് വകുപ്പുകളുടെ ചുമതലയാണ്. പ്രളയം, കൊവിഡ് കാലത്ത് കേരളത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ്  കൃഷ്ണ തേജയെ പരിഗണിക്കാന്‍ കാരണം.  

ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിയായ കൃഷ്ണ തേജ 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. തൃശൂര്‍ സബ് കളക്ടര്‍, ആലപ്പുഴ കളക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് തൃശൂരില്‍ കളക്ടറായെത്തിയത്. കൊവിഡ് കാലത്ത് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ പഠനം സ്പോൺസര്‍മാരെ കണ്ടെത്തി സുരക്ഷിതമാക്കിയ കൃഷ്ണതേജയുടെ പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു. പവൻ കല്യാണിന്റെ സ്റ്റാഫിലേക്ക് പോകുന്നതിന്  ഡെപ്യൂട്ടേഷന് കൃഷ്ണതേജ അനുമതി തേടിയിരുന്നു. സംസ്ഥാന സർക്കാർ എതിർപ്പില്ലെന്ന് അറിയിച്ചതോടെയാണ് കേന്ദ്രസർക്കാർ അനുമതി നൽകിയത്. തൃശ്ശൂർ കളക്ടറായി  20 മാസം പൂർത്തിയാകുമ്പോഴാണ് കൃഷ്ണതേജ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ചുമതല ഒഴിഞ്ഞ് കേരളം വിട്ട് ആന്ധ്രയിലേക്ക് പോയത്.

ഷിരൂരിലെ മണ്ണിടിച്ചില്‍; അര്‍ജുനെ രക്ഷിക്കാൻ ഇടപെടൽ; അന്വേഷിക്കാൻ നിർദേശിച്ച് കര്‍ണാടക മുഖ്യമന്ത്രി

 

Latest Videos
Follow Us:
Download App:
  • android
  • ios