കൗണ്ടറില്‍ എത്താൻ വൈകിയതിന് വിമാനത്തില്‍ കയറ്റിയില്ല; യാത്ര മുടങ്ങി, എയർ ഇന്ത്യക്കെതിരെ മലയാളി യാത്രക്കാർ
വെബ് ചെക്ക് ഇന്‍ സംവിധാനം തകരാറിലായതിനാല്‍ പലരും വിമാനത്താവളത്തിലെത്തിയാണ് ചെക്ക് ഇന്‍ ചെയ്തത്. എന്നാല്‍, കൗണ്ടറില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയെന്ന കാരണം പറഞ്ഞ് വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ലെന്ന് യാത്രക്കാര്‍ പറയുന്നു.
ദില്ലി: എയർ ഇന്ത്യക്കെതിരെ (Air India) പരാതിയുമായി മലയാളി യാത്രക്കാർ. യാത്രയ്ക്ക് അനുമതി നിഷേധിച്ചതായാണ് പരാതി. 22 യാത്രക്കാരാണ് പ്രതിസന്ധിയിലായത്. ദില്ലിയില്‍ നിന്ന് കോഴിക്കോടേക്ക് രാവിലെ പുറപ്പെട്ട വിമാനത്തില്‍ യാത്രക്ക് അവസരം നല്‍കിയില്ലെന്നാണ് പരാതി. പകരം സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും യാത്രക്കാര്‍ പറയുന്നു. വെബ് ചെക്ക് ഇന്‍ സംവിധാനം തകരാറിലായതിനാല്‍ പലരും വിമാനത്താവളത്തിലെത്തിയാണ് ചെക്ക് ഇന്‍ ചെയ്തത്. എന്നാല്‍, കൗണ്ടറില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയെന്ന കാരണം പറഞ്ഞ് വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ലെന്ന് യാത്രക്കാര്‍ പറയുന്നു.
ഇതേ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിനുള്ളിൽ പ്രതിഷേധിച്ചു. അതേസമയം സംഭവത്തോട് എയര്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകളോളം വൈകിയത് യാത്രക്കാരെ വലച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്ക് അബുദാബി വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകിയത്.
ഈ വിമാനം വെള്ളിയാഴ്ച രാത്രി 8.30നാണ് പുറപ്പെട്ടത്. എയര്‍ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 583 വിമാനമാണ് അനിശ്ചിതമായി വൈകിയത്. ഗര്‍ഭിണികളും പ്രായമായവരും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ദുരിതത്തിലായി. ഇതോടെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്കായിരുന്നു ആദ്യം വിമാനം ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍, സമയം 11.40ലേക്ക് മാറ്റിയതായി ഒരു ദിവസം മുമ്പ് മെസേജ് വന്നു. ഇതനുസരിച്ച് വൈകുന്നേരം ഏഴ് മണി മുതല്‍ യാത്രക്കാര്‍ വിമാനത്താവളത്തിലെത്തി.
വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സമയം പുലര്‍ച്ചെ മൂന്ന് മണിയാക്കി എന്ന് മെസേജ് വരുന്നത്. എന്നാല്‍ വിമാനം വീണ്ടും വൈകിയതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. പിന്നീട് വെള്ളിയാഴ്ച 8.30ഓടെ വിമാനം പുറപ്പെടുകയായിരുന്നു. അത്യാവശ്യമായി നാട്ടില്‍ എത്തേണ്ടവരും പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വിമാനം വൈകിയതോടെ ഏറെ ദുരിതത്തിലായി. വിമാനം വൈകാന്‍ കാരണം സാങ്കേതിക പ്രശ്നം ആണെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നത്. യഥാര്‍ത്ഥ പ്രശ്നം എന്താണെന്ന് ഇവര്‍ വ്യക്തമാക്കിയില്ല.
PM Modi @8: മോദി സര്‍ക്കാര്‍ റേറ്റിങ്: ഏറെ പേര്‍ക്ക് 'ഇഷ്ടം' കൂടിയെന്ന് സര്‍വേ
ദില്ലി: പ്രധാനമന്ത്രി പദത്തിൽ തുടര്‍ച്ചയായ എട്ടാം വര്‍ഷം (PM Modi @8) പൂര്‍ത്തിയാക്കിയ നരേന്ദ്ര മോദി (Narendra modi) യുടെ സ്വീകര്യത ഏറെ വര്‍ധിച്ചതായി പുതിയ സര്‍വേ. കൊവിഡിന് ശേഷം നടത്തിയ സര്‍വേയിൽ മോദിക്ക് ജനസമ്മതി വര്‍ധിച്ചതായാണ് പറയുന്നത്. കൊവിഡ് കാലഘട്ടത്തിന് ശേഷം മോദിക്ക് കൂടുതൽ പിന്തുണ ലഭിക്കുന്നു എന്നാണ് സര്‍വേ പറയുന്നത്. ലോക്കൽ സര്‍ക്കിൾ നടത്തിയ സര്‍വേ പ്രകാരം രണ്ടാം മോദി സര്‍ക്കാര്‍ 67 ശതമാനം പ്രതീക്ഷകൾ നിറവേറ്റിയെന്ന് അഭിപ്രായം ഉയര്‍ന്നു. 64000 പേരാണ് സര്‍വേയുടെ ഭാഗമായത്.
2014 മേയ് 26ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി മോദി ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്. 2019ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും കൂടുതൽ തിളക്കത്തോടെ അധികാരം തുടരുകയും ചെയ്തു. ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും മോദി സർക്കാരിന് 67 ശതമാനം ജനസമ്മിതി നേടാനായത് വലിയ നേട്ടമാണ്. കഴിഞ്ഞ വർഷം കോവിഡിന്റെ ക്രൂരമായ രണ്ടാം തരംഗ സമയത്ത് ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞപ്പോൾ, 51ശതമാനത്തിലെത്തിയ കണക്ക് കുതിച്ചുചാട്ടമാണ് ഇന്നത്തെ സര്‍വേഫലം.
അതേസമയം 2020 ൽ കൊവിഡ് ആരംഭിക്കുന്പോൾ നടത്തിയ സര്‍വേയിൽ 62 ശതമാനമായിരുന്നു ജനസമ്മതി. കൊവിഡ് - മൂന്നാം തരംഗത്തെ കൈകാര്യം ചെയ്യുന്നതിൽ സര്‍ക്കാർ കൂടുതൽ തയ്യാറെടുപ്പ് നടത്തിയെന്നും സമ്പദ്‌വ്യവസ്ഥയെ ഫലപ്രദമായി കൈകാര്യം ചെയ്തുവെന്നും സർവേയിൽ പങ്കെടുത്ത ആളുകൾ പറഞ്ഞു. എന്നാൽ തൊഴിലില്ലായ്മയുടെ കാര്യത്തിൽ സര്‍ക്കാറിന് എതിരാണ് സര്‍വേ ഫലം. തൊഴിലില്ലായ്മ 7ശതമാനമായി തുടരുന്നതിൽ ആശങ്കയുണ്ടെന്ന് സർവേയിൽ പങ്കെടുത്തവരിൽ 47ശതമാനം പേരും പറഞ്ഞു. ഈ പ്രശ്നം പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
ആ പെണ്‍കുട്ടിയെ വഴിയരികില്‍ കണ്ട് വാഹനം നിര്‍ത്തി മോദി ഇറങ്ങി, കാരണം കയ്യിലെ ആ ചിത്രം: വീഡിയോ
അതേസമയം ഇക്കാര്യത്തിലും സര്‍വേയിൽ സര്‍ക്കാറിന് മുൻ സര്‍വേകളെക്കാൾ പിന്തുണ വര്‍ധിച്ചതായി കാണുന്നു. 37 ശതമാനമാണ് തൊഴിലവസരങ്ങൾ ഒരുക്കാൻ സര്‍ക്കാറിന് സാധിച്ചുവെന്ന് അഭിപ്രായപ്പെട്ടത്. കുടിയേറ്റ തൊഴിലാളികൾക്ക് നഗരങ്ങളിൽ ജോലി നഷ്‌ടപ്പെട്ട കടുത്ത ലോക്ക്ഡൗണുകൾ ഉണ്ടായ 2021--ലെ 27ശതമാനം, 2020-ലെ 29 ശതമാനം എന്നിവയിൽ നിന്നുള്ള വർദ്ധനവാണിത്.
'2014 ന് മുമ്പ് വരെ അഴിമതിയും കൊള്ളയും സര്‍ക്കാരുകളുടെ ഭാഗമായിരുന്നു ; വിമര്‍ശിച്ച് പ്രധാനമന്ത്രി
രാജ്യത്തെ പണപ്പെരുപ്പത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചവരുമുണ്ട് സര്‍വേയിൽ പങ്കെടുത്തവരിൽ. രാജ്യത്ത് സാമുദായിക സൗഹാർദം മെച്ചപ്പെടുത്താൻ മോദി സർക്കാരിന് കഴിഞ്ഞുവെന്ന് 60 ശതമാനംവിശ്വസിക്കുമ്പോൾ 33 ശതമാനം പേർ വിയോജിക്കുന്നു. അതേസമയം ഇന്ത്യയിൽ സംരംഭങ്ങൾ തുടങ്ങാൻ എളുപ്പമായെന്ന് അമ്പത് ശതമാനത്തിലധികം പേർ അഭിപ്രായപ്പെട്ടു.