15 കോടിയുടെ കൊക്കെയ്ൻ വിമാനത്തിലെത്തിച്ചത് മലയാളി, മുംബൈ എയർപോട്ടിൽ പിടിയിൽ, വാങ്ങാനെത്തിയ യുവതിയും അറസ്റ്റിൽ
ലഹരി മരുന്ന് കൈപ്പറ്റാനായി എത്തിയ ഉഗാണ്ട സ്വദേശിയും അറസ്റ്റിലായി.
മുംബൈ : 15 കോടിയുടെ കൊക്കെയ്നുമായി മലയാളി മുംബൈ വിമാനത്താവളത്തിൽ പിടിയിലായി. എത്ത്യോപ്പിയയിൽ നിന്നും മുംബൈയിലെത്തിയ സാറ്റിലി തോമസ് (44) ആണ് പിടിയിലായത്. ഡിആർഐ ആണ് ഇയാളെ പിടികൂടിയത്.1496 ഗ്രാം കോക്കയ്നാണ് സാറ്റിലിയുടെ കൈവശമുണ്ടായത്. ഇയാൾ മയക്കുമരുന്ന് കാരിയറാണെന്നാണ് വിവരം. മയക്കുമരുന്ന് എത്തിക്കുന്നതിന് 1.5 ലക്ഷമാണ് ഇയാൾക്ക് ലഭിച്ചിരുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരി മരുന്ന് കൈപ്പറ്റാനായി എത്തിയ ഉഗാണ്ട സ്വദേശിയായ സ്ത്രീയെയും അറസ്റ്റ് ചെയ്തു.