5:38 PM IST
റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരിക്ക്
ആലുവ ശ്രീമൂലനഗരത്തിൽ റോഡിലെ കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രക്കാരിയുടെ കാലൊടിഞ്ഞു. കാഞ്ഞൂർ സ്വദേശിയായ യുവതിയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. കുടിവെള്ള പൈപ്പിലെ തകരാർ പരിഹരിക്കാൻ എടുത്ത കുഴി കൃത്യമായി അടക്കാത്തതാണ് അപകടത്തിന് കാരണമായത്.
5:37 PM IST
ജിഎസ്ടി തട്ടിപ്പ്, കൊല്‍ക്കത്ത സ്വദേശി ആലുവയില്‍ പിടിയില്‍
ണ്ടുകോടിയുടെ ജിഎസ്‍ടി തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കൊൽക്കത്ത സ്വദേശി സഞ്ജയ് സിംഗ് (43) നെയാണ് ആലുവ സൈബർ പൊലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്. ബിനാനിപുരത്ത് ഹോട്ടൽ നടത്തുന്ന സജി എന്നയാളുടെ പേരിൽ വ്യാജ രേഖകളുണ്ടാക്കി രണ്ട് കമ്പനികളാണ് രജിസ്റ്റർ ചെയ്തത്. ഈ കമ്പനികളുടെ ജിഎസ്‍ടി ബില്ലുകൾ ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് ലഭിക്കുന്ന വിവരം.
5:35 PM IST
വയനാട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
വയനാട് തലപ്പുഴ നാൽപ്പത്തിനാലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കണ്ണൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ആർക്കും പരിക്കില്ല. തീ പടരുന്നത് കണ്ട് യാത്രക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. കാർ പൂർണമായും കത്തി നശിച്ചു.
5:35 PM IST
ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മരിച്ചു
വർക്കല ഓടയം ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മരിച്ചു. ബെംഗളൂരു സ്വദേശി 34 വയസുള്ള സദാശിവയാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം ഉണ്ടായത്.
5:34 PM IST
നികുതി ബഹിഷ്കരണ പ്രഖ്യാപനം പിൻവലിച്ച് സുധാകരൻ
അധിക നികുതി കൊടുക്കരുത് എന്ന പ്രഖ്യാപനം പിൻവലിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പിണറായിയുടെ മുൻ പ്രഖ്യാപനത്തെ പരിഹസിച്ചതാണെന്നും സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു. നികുതി നൽകരുതെന്ന തരത്തിലുള്ള പ്രഖ്യാപനത്തിന് മുൻപ് ചർച്ചകൾ നടത്തണം. സമര ആഹ്വാനം അല്ല നടത്തിയത്. പ്രതിപക്ഷ നേതാവിനോട് ആശയ വിനിമയം നടത്തിയിരുന്നില്ല. സർക്കാർ തിരുത്തി ഇല്ലെങ്കിൽ ബഹിഷ്‌ക്കരണത്തിൽ ആലോചിച്ചു തീരുമാനിക്കേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞു.
5:34 PM IST
സമര പ്രഖ്യാപനവുമായി സ്വകാര്യ ബസ് ഉടമകൾ
വർധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കണം, വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം എന്നീ ആവശ്യങ്ങളുമായി സ്വകാര്യ ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ. ആവശ്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ സമരമെന്നും സ്വകാര്യ ബസ് ഉടമകൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
8:59 AM IST
ഒട്ടകത്തെ മർദ്ദിച്ചവർ അറസ്റ്റിൽ
ഒട്ടകത്തെ മർദ്ദിച്ച സംഭവത്തിൽ ആറു പേർ അറസ്റ്റിലായി. പാലക്കാട് മാത്തൂരിൽ ഒട്ടകത്തെ ക്രൂരമായി മർദിച്ച കേസിൽ ആറു പേർ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശി മണികണ്ഠൻ, തെലങ്കാന സ്വദേശി ശ്യാം ഷിൻഡെ, മധ്യപ്രദേശ് സ്വദേശി കിഷോർ ജോഗി, മാത്തൂർ സ്വദേശികളായ അബ്ദുൾ കരിം, ഷമീർ, സെയ്ദ് മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തെരുവത്ത് പള്ളി നേർച്ചക്കാണ് ഒട്ടകത്തെ എത്തിച്ചത്.
8:57 AM IST
യുവാവിനെ കുത്തിക്കൊലപ്പെടുത്തി
എറണാകുളം നായരമ്പലത്ത് യുവാവിനെ സുഹൃത്ത് കൊലപെടുത്തി. നായരമ്പലം സ്വദേശി സനോജ് (44 ) ആണ് കൊല്ലപ്പെട്ടത്. പ്രതി അനിൽകുമാർ പിടിയിലായി. അനിൽകുമാറിന്റെ വാഹനം സനോജ് വാങ്ങിയിരുന്നു. ഇതിന്റെ ഉടമസ്ഥാവകാശം മാറ്റിയിരുന്നില്ല. ഇതേച്ചൊല്ലി ഇന്നലെ രാത്രി 930 ഓടെ നെടുങ്ങാട് അണിയിൽ റോഡിൽ വെച്ച് ഇവർ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സനോജിന്റെ നെഞ്ചിലാണ് കുത്തേറ്റത്.
8:55 AM IST
അടൂരിൽ തീപിടിത്തം
പത്തനംതിട്ട അടൂർ നഗരത്തിൽ കടയ്ക്ക് തീ പിടിച്ചു. ശവപ്പെട്ടി കടയ്ക്കുള്ളിൽ ആണ് തീ പിടിച്ചത്. ഫയർ ഫോഴ്സ് എത്തി തീ അണച്ചു
8:55 AM IST
50 ലക്ഷത്തിന്റെ നഷ്ടം
വഴുതയ്ക്കാട് അക്വേറിയം ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ അരക്കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ.
8:55 AM IST
ഉല്ലാസയാത്ര വിവാദം; ചിത്രങ്ങൾ പുറത്ത്
കോന്നി താലൂക്ക് ഓഫീസിൽ നിന്ന് ഉല്ലാസയാത്ര പോയ സംഘത്തിൽ തഹസിൽദാർ എൽ. കുഞ്ഞച്ചനും ഡെപ്യൂട്ടി തഹസിൽദാർമാരും ഉണ്ടായിരുന്നെന്ന് വ്യക്തമായി. അവധി അപേക്ഷ നൽകിയവരും നൽകാത്തവരും ഉല്ലാസയാത്രയിൽ ഉണ്ട്. ദേവികുളം, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് യാത്ര പോയത്. ഓഫീസ് സ്റ്റാഫ് കൗൺസിലാണ് യാത്ര സംഘടിപ്പിച്ചത്. 3000 രൂപ വീതം യാത്ര ചെലവിന് ഓരോരുത്തരും നൽകി. ഉല്ലാസ യാത്രയുടെ ചിത്രങ്ങളും ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ജീവനക്കാരുടെ യാത്രക്ക് സ്പോൺസർ ഉണ്ടോ എന്നതും കളക്ടർ അന്വേഷിക്കും. താലൂക്ക് ഓഫീസിലെ ഹാജർ രേഖകൾ എഡിഎം പരിശോധിച്ചു.
8:35 AM IST
ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ലീഡുയർത്താൻ ഇന്ത്യ
ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ലീഡുയർത്താൻ ഇന്ത്യ. മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിക്കും. ട്വന്റി 20 ലോകകപ്പിൽ ഇന്ത്യൻ വനിതാ ടീമിന് തിരിച്ചടിയായി സ്മൃതി മന്ഥാനയുടെ പരിക്ക്. നാളെ പാകിസ്ഥാനെതിരെ കളിച്ചേക്കില്ല
8:35 AM IST
വ്യോമാതിർത്തിയിൽ കണ്ടെത്തിയ അജ്ഞാത പേടകം വെടിവച്ച് വീഴ്ത്തി അമേരിക്ക
വ്യോമാതിർത്തിയിൽ കണ്ടെത്തിയ അജ്ഞാത പേടകം വെടിവച്ച് വീഴ്ത്തി അമേരിക്ക. അലാസ്കയിൽ നാൽപതിനായിരം അടി മുകളിൽ പറന്ന പേടകം വെടിവച്ചിട്ടത് 24 മണിക്കൂർ നിരീക്ഷിച്ച ശേഷം. പ്രസിഡണ്ടിന്റെ ഉത്തരവ് വിമാന സർവീസുകൾക്ക് അപകടം ഉണ്ടായേക്കുമെന്ന നിഗമനത്തിൽ. അന്വേഷണം തുടങ്ങി പെന്റഗൺ
8:34 AM IST
കണ്ണൂരിൽ തെയ്യം കാണാൻ ഭിന്നശേഷിക്കാരിയോട് വിവേചനമെന്ന് പരാതി
കണ്ണൂരിൽ തെയ്യം കാണാൻ ഭിന്നശേഷിക്കാരിയോട് വിവേചനമെന്ന് പരാതി. വീൽചെയറിൽ ആയതിനാൽ അകത്തേക്ക് കയറ്റിയില്ല. കണ്ണൂർ കോറോം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പ്രധാന ആചാരക്കാരൻ തടഞ്ഞെന്ന് എസ്എംഎ രോഗബാധിത സുനിത. പ്രതികരിക്കാതെ ക്ഷേത്രം കമ്മിറ്റി
8:32 AM IST
നെല്ല് സംഭരണത്തിന്റെ പണം കാത്തിരിക്കുന്ന കർഷകർക്ക് ഇരട്ടി പ്രഹരമായി പുതിയ തീരുമാനം
നെല്ല് സംഭരണത്തിന്റെ പണം കാത്തിരിക്കുന്ന കർഷകർക്ക് ഇരട്ടി പ്രഹരമായി പുതിയ തീരുമാനം. കേരള ബാങ്കില്‍ അക്കൗണ്ട് നിർബന്ധമെന്ന് സപ്ലൈകോ. പഴയ വായ്പാ സ്കീമിലേക്ക് മടങ്ങുന്നത് കർഷക പ്രതിഷേധം അവഗണിച്ച്
8:32 AM IST
ശമ്പളത്തിനായുളള സാക്ഷരതാ പ്രേരക്മാരുടെ സമരം 83ആം ദിവസത്തിൽ
ശമ്പളത്തിനായുളള സാക്ഷരതാ പ്രേരക്മാരുടെ സമരം 83ആം ദിവസത്തിൽ. രണ്ട് വർഷം മുൻപ് മൺട്രോതുരുത്ത് സ്വദേശി പ്രകാശൻ മരിച്ചതും കടുത്ത മാനസിക വിഷമത്തിനൊടുവിലെന്ന് കുടുംബം. ചികിത്സക്ക് പോലുംപണമില്ലാതെ ദുരിതത്തിലായിരുന്നെന്ന് വീട്ടുകാർ
8:31 AM IST
ജയരാജൻമാർക്കെതിരായ അന്വേഷണത്തിൽ തുടർ നടപടികളിലേക്ക് സിപിഎം
ജയരാജൻമാർക്കെതിരായ അന്വേഷണത്തിൽ തുടർ നടപടികളിലേക്ക് സിപിഎം. ഉടൻ അന്വേഷണ കമ്മീഷൻ രൂപീകരിക്കും. അന്തിമ തീരുമാനം പിബി അനുമതിയോടെ. അനധികൃതമായി സ്വത്ത് സന്പാദിച്ചെന്ന പരാതിയും,
ഇപിയുടെ മറുപടിയും വിശദമായി പരിശോധിക്കും
5:38 PM IST:
ആലുവ ശ്രീമൂലനഗരത്തിൽ റോഡിലെ കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രക്കാരിയുടെ കാലൊടിഞ്ഞു. കാഞ്ഞൂർ സ്വദേശിയായ യുവതിയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. കുടിവെള്ള പൈപ്പിലെ തകരാർ പരിഹരിക്കാൻ എടുത്ത കുഴി കൃത്യമായി അടക്കാത്തതാണ് അപകടത്തിന് കാരണമായത്.
5:37 PM IST:
ണ്ടുകോടിയുടെ ജിഎസ്‍ടി തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കൊൽക്കത്ത സ്വദേശി സഞ്ജയ് സിംഗ് (43) നെയാണ് ആലുവ സൈബർ പൊലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്. ബിനാനിപുരത്ത് ഹോട്ടൽ നടത്തുന്ന സജി എന്നയാളുടെ പേരിൽ വ്യാജ രേഖകളുണ്ടാക്കി രണ്ട് കമ്പനികളാണ് രജിസ്റ്റർ ചെയ്തത്. ഈ കമ്പനികളുടെ ജിഎസ്‍ടി ബില്ലുകൾ ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് ലഭിക്കുന്ന വിവരം.
5:35 PM IST:
വയനാട് തലപ്പുഴ നാൽപ്പത്തിനാലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കണ്ണൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ആർക്കും പരിക്കില്ല. തീ പടരുന്നത് കണ്ട് യാത്രക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. കാർ പൂർണമായും കത്തി നശിച്ചു.
5:35 PM IST:
വർക്കല ഓടയം ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മരിച്ചു. ബെംഗളൂരു സ്വദേശി 34 വയസുള്ള സദാശിവയാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം ഉണ്ടായത്.
5:34 PM IST:
അധിക നികുതി കൊടുക്കരുത് എന്ന പ്രഖ്യാപനം പിൻവലിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പിണറായിയുടെ മുൻ പ്രഖ്യാപനത്തെ പരിഹസിച്ചതാണെന്നും സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു. നികുതി നൽകരുതെന്ന തരത്തിലുള്ള പ്രഖ്യാപനത്തിന് മുൻപ് ചർച്ചകൾ നടത്തണം. സമര ആഹ്വാനം അല്ല നടത്തിയത്. പ്രതിപക്ഷ നേതാവിനോട് ആശയ വിനിമയം നടത്തിയിരുന്നില്ല. സർക്കാർ തിരുത്തി ഇല്ലെങ്കിൽ ബഹിഷ്‌ക്കരണത്തിൽ ആലോചിച്ചു തീരുമാനിക്കേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞു.
5:34 PM IST:
വർധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കണം, വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം എന്നീ ആവശ്യങ്ങളുമായി സ്വകാര്യ ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ. ആവശ്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ സമരമെന്നും സ്വകാര്യ ബസ് ഉടമകൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
8:59 AM IST:
ഒട്ടകത്തെ മർദ്ദിച്ച സംഭവത്തിൽ ആറു പേർ അറസ്റ്റിലായി. പാലക്കാട് മാത്തൂരിൽ ഒട്ടകത്തെ ക്രൂരമായി മർദിച്ച കേസിൽ ആറു പേർ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശി മണികണ്ഠൻ, തെലങ്കാന സ്വദേശി ശ്യാം ഷിൻഡെ, മധ്യപ്രദേശ് സ്വദേശി കിഷോർ ജോഗി, മാത്തൂർ സ്വദേശികളായ അബ്ദുൾ കരിം, ഷമീർ, സെയ്ദ് മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തെരുവത്ത് പള്ളി നേർച്ചക്കാണ് ഒട്ടകത്തെ എത്തിച്ചത്.
8:57 AM IST:
എറണാകുളം നായരമ്പലത്ത് യുവാവിനെ സുഹൃത്ത് കൊലപെടുത്തി. നായരമ്പലം സ്വദേശി സനോജ് (44 ) ആണ് കൊല്ലപ്പെട്ടത്. പ്രതി അനിൽകുമാർ പിടിയിലായി. അനിൽകുമാറിന്റെ വാഹനം സനോജ് വാങ്ങിയിരുന്നു. ഇതിന്റെ ഉടമസ്ഥാവകാശം മാറ്റിയിരുന്നില്ല. ഇതേച്ചൊല്ലി ഇന്നലെ രാത്രി 930 ഓടെ നെടുങ്ങാട് അണിയിൽ റോഡിൽ വെച്ച് ഇവർ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സനോജിന്റെ നെഞ്ചിലാണ് കുത്തേറ്റത്.
8:55 AM IST:
പത്തനംതിട്ട അടൂർ നഗരത്തിൽ കടയ്ക്ക് തീ പിടിച്ചു. ശവപ്പെട്ടി കടയ്ക്കുള്ളിൽ ആണ് തീ പിടിച്ചത്. ഫയർ ഫോഴ്സ് എത്തി തീ അണച്ചു
8:55 AM IST:
വഴുതയ്ക്കാട് അക്വേറിയം ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ അരക്കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ.
8:55 AM IST:
കോന്നി താലൂക്ക് ഓഫീസിൽ നിന്ന് ഉല്ലാസയാത്ര പോയ സംഘത്തിൽ തഹസിൽദാർ എൽ. കുഞ്ഞച്ചനും ഡെപ്യൂട്ടി തഹസിൽദാർമാരും ഉണ്ടായിരുന്നെന്ന് വ്യക്തമായി. അവധി അപേക്ഷ നൽകിയവരും നൽകാത്തവരും ഉല്ലാസയാത്രയിൽ ഉണ്ട്. ദേവികുളം, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് യാത്ര പോയത്. ഓഫീസ് സ്റ്റാഫ് കൗൺസിലാണ് യാത്ര സംഘടിപ്പിച്ചത്. 3000 രൂപ വീതം യാത്ര ചെലവിന് ഓരോരുത്തരും നൽകി. ഉല്ലാസ യാത്രയുടെ ചിത്രങ്ങളും ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ജീവനക്കാരുടെ യാത്രക്ക് സ്പോൺസർ ഉണ്ടോ എന്നതും കളക്ടർ അന്വേഷിക്കും. താലൂക്ക് ഓഫീസിലെ ഹാജർ രേഖകൾ എഡിഎം പരിശോധിച്ചു.
8:35 AM IST:
ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ലീഡുയർത്താൻ ഇന്ത്യ. മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിക്കും. ട്വന്റി 20 ലോകകപ്പിൽ ഇന്ത്യൻ വനിതാ ടീമിന് തിരിച്ചടിയായി സ്മൃതി മന്ഥാനയുടെ പരിക്ക്. നാളെ പാകിസ്ഥാനെതിരെ കളിച്ചേക്കില്ല
8:35 AM IST:
വ്യോമാതിർത്തിയിൽ കണ്ടെത്തിയ അജ്ഞാത പേടകം വെടിവച്ച് വീഴ്ത്തി അമേരിക്ക. അലാസ്കയിൽ നാൽപതിനായിരം അടി മുകളിൽ പറന്ന പേടകം വെടിവച്ചിട്ടത് 24 മണിക്കൂർ നിരീക്ഷിച്ച ശേഷം. പ്രസിഡണ്ടിന്റെ ഉത്തരവ് വിമാന സർവീസുകൾക്ക് അപകടം ഉണ്ടായേക്കുമെന്ന നിഗമനത്തിൽ. അന്വേഷണം തുടങ്ങി പെന്റഗൺ
8:34 AM IST:
കണ്ണൂരിൽ തെയ്യം കാണാൻ ഭിന്നശേഷിക്കാരിയോട് വിവേചനമെന്ന് പരാതി. വീൽചെയറിൽ ആയതിനാൽ അകത്തേക്ക് കയറ്റിയില്ല. കണ്ണൂർ കോറോം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പ്രധാന ആചാരക്കാരൻ തടഞ്ഞെന്ന് എസ്എംഎ രോഗബാധിത സുനിത. പ്രതികരിക്കാതെ ക്ഷേത്രം കമ്മിറ്റി
8:32 AM IST:
നെല്ല് സംഭരണത്തിന്റെ പണം കാത്തിരിക്കുന്ന കർഷകർക്ക് ഇരട്ടി പ്രഹരമായി പുതിയ തീരുമാനം. കേരള ബാങ്കില്‍ അക്കൗണ്ട് നിർബന്ധമെന്ന് സപ്ലൈകോ. പഴയ വായ്പാ സ്കീമിലേക്ക് മടങ്ങുന്നത് കർഷക പ്രതിഷേധം അവഗണിച്ച്
8:32 AM IST:
ശമ്പളത്തിനായുളള സാക്ഷരതാ പ്രേരക്മാരുടെ സമരം 83ആം ദിവസത്തിൽ. രണ്ട് വർഷം മുൻപ് മൺട്രോതുരുത്ത് സ്വദേശി പ്രകാശൻ മരിച്ചതും കടുത്ത മാനസിക വിഷമത്തിനൊടുവിലെന്ന് കുടുംബം. ചികിത്സക്ക് പോലുംപണമില്ലാതെ ദുരിതത്തിലായിരുന്നെന്ന് വീട്ടുകാർ
8:31 AM IST: