11:40 PM (IST) May 02

അമേരിക്കൻ ബജറ്റിൽ ട്രംപിന്‍റെ കടുംവെട്ട്, 163 ബില്യൺ ഡോളർ വെട്ടി, വിവിധ മേഖലകളെ ബാധിക്കും

വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, തൊഴിൽ മേഖലകളെ ഈ കടുത്ത നടപടി ബാധിക്കും

കൂടുതൽ വായിക്കൂ
11:14 PM (IST) May 02

മുപ്പതോളം പേരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി, സ്ഥിതി ഗതികൾ നിയന്ത്രണ വിധേയം: കോഴിക്കോട് കലക്ടർ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ പുക കണ്ട സംഭവത്തെ തുടര്‍ന്ന് ഇന്ന് രാത്രിയില്‍ അത്യാഹിത സേവനം ആവശ്യമുള്ള രോഗികള്‍ക്ക് ബീച്ച് ഹോസ്പിറ്റലില്‍ അതിനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

കൂടുതൽ വായിക്കൂ
10:57 PM (IST) May 02

കോഴിക്കോട് മെഡിക്കൽ കോളേജിൽ പുകപടർന്ന സംഭവം; ശ്വാസം കിട്ടാതെ രോ​ഗികൾ മരിച്ചതായി വിവരം, 4മൃതദേഹങ്ങൾ മോർച്ചറിയിൽ

നേരത്തെ, അത്യാഹിത വിഭാഗത്തിൽ നിന്നും മാറ്റുന്നതിനിടെ രോഗി മരിച്ചതായി ടി സിദ്ദിഖ് എംഎൽഎ ആരോപിച്ചിരുന്നു. വെന്റിലേറ്ററിൽ ആയിരുന്ന വയനാട് കോട്ടപ്പടി സ്വദേശി നസീറയാണ് മരിച്ചത്. 

കൂടുതൽ വായിക്കൂ
10:54 PM (IST) May 02

ആലപ്പുഴയിൽ റോഡ് മുറിച്ച് കടക്കവേ ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം ഇടിച്ചു, കാൽനട യാത്രക്കാരൻ മരിച്ചു

ആലപ്പുഴ കളർകോട് വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റയാളെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു.

കൂടുതൽ വായിക്കൂ
10:53 PM (IST) May 02

പഹൽഗാമിൽ 40 വെടിയുണ്ടകൾ കണ്ടെത്തി, 2500 പേരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു; 150 പേർ എൻഐഎ കസ്റ്റഡിയിൽ

പാകിസ്ഥാൻ ചാരസംഘടന ഐ എസ് ഐ, ഇന്റിലിജൻസ് ഏജൻസി, ലഷ്ക്കർ എന്നിവരുടെ പങ്കിന് എൻ ഐ എ തെളിവ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം

കൂടുതൽ വായിക്കൂ
10:44 PM (IST) May 02

ഇതെല്ലാം യാരാല..; ട്രെന്റിങ്ങിൽ ട്രെന്റായി ഷൺമുഖന്റെ 'കൊണ്ടാട്ടം', തുടരും ​ഗാനം ഒന്നാമത് തന്നെ

15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍- ശോഭന ജോഡി ഒന്നിച്ച ചിത്രമെന്ന കൗതുകവും തുടരുമിന് മേല്‍ പ്രേക്ഷകര്‍ക്ക് ഉണ്ട്.

കൂടുതൽ വായിക്കൂ
10:36 PM (IST) May 02

തിരുവനന്തപുരം വർക്കലയിൽ ഇടിമിന്നലേറ്റ് 20കാരൻ മരിച്ചു; അപകടം വീട്ടിനുള്ളിൽ ഇരിക്കുന്നതിനിടെ

അതേസമയം, വൈകുന്നേരം മുതൽ തിരുവനന്തപുരം ജില്ലയിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴ തുടരുകയാണ്. 

കൂടുതൽ വായിക്കൂ
10:22 PM (IST) May 02

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: മുന്നൊരുക്കങ്ങൾ പൂർത്തിയായി; അന്തിമ വോട്ടർ പട്ടിക 5ന്

മാണ്. ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക മെയ് അഞ്ചിന് പ്രസിദ്ധീകരിക്കുമെന്നും തുടർന്നും പട്ടികയിൽ പേര് ചേർക്കാൻ അവസരം ഉണ്ടാകുമെന്നും കളക്ടർ

കൂടുതൽ വായിക്കൂ
10:21 PM (IST) May 02

'യാതൊരു ദയയും അർഹിക്കുന്നില്ല', പ്രതിയുടെ ക്രൂരത തെളിഞ്ഞപ്പോൾ കോടതി വിധിന്യായത്തിൽ കുറിച്ചു; 47 വർഷം കഠിന തടവ്

ഭിന്നശേഷിക്കാരിയായ പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിലാണ് പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ചത്

കൂടുതൽ വായിക്കൂ
10:03 PM (IST) May 02

വാട്സാപ്പിൽ എന്തും കണ്ണുംപൂട്ടി ഫോർവേഡ് ചെയ്യുന്നവരെ, തൃശൂരിൽ യുവാവും കുടുംബവും നേരിട്ട പീഡനം അറിയുക!

തൃശൂരിൽ തമിഴ് യുവാവിനെയും കുടുംബത്തെയും കുപ്രസിദ്ധ മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ച് പൊലീസും നാട്ടുകാരും ചേർന്ന് പീഡിപ്പിച്ചു. വാട്സാപ്പിലൂടെ പ്രചരിച്ച തെറ്റായ വിവരമാണ്...

കൂടുതൽ വായിക്കൂ
09:58 PM (IST) May 02

രഹസ്യ വിവരം, ദിവസങ്ങളായി എക്സൈസ് നിരീക്ഷിച്ചത് ഒരു കാറിനെ, കണ്ടെത്തിയത് രഹസ്യ അറയിൽ സൂക്ഷിച്ച കഞ്ചാവ്

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും ദിവസങ്ങളായി എക്സൈസ് ഈ കാർ നിരീക്ഷിച്ചു വരികയായിരുന്നു.

കൂടുതൽ വായിക്കൂ
09:54 PM (IST) May 02

'ട്രൈ ചെയ്ത് നോക്കട്ടമ്മ, ശരിയായില്ലേൽ ജോലിക്ക് കേറാം'; കുഞ്ഞാറ്റ സിനിമയിലേക്കെന്ന് ഉർവശി

നേരത്തെ ഒരഭിമുഖത്തിൽ കുഞ്ഞാറ്റ സിനിമയിലേക്ക് വരുന്നുണ്ടെന്ന് മനോജ് കെ ജയനും പറഞ്ഞിരുന്നു. 

കൂടുതൽ വായിക്കൂ
09:47 PM (IST) May 02

കോഴിക്കോട് മെഡിക്കല്‍ കോളേജ് യുപിഎസ് റൂമില്‍ പുക: അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

ഇന്ന് രാത്രി 8മണിയോടെയാണ് അപകടമമുണ്ടായത്. രോ​ഗികളെ ബീച്ച് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കുമാണ് മാറ്റുന്നത്. 

കൂടുതൽ വായിക്കൂ
09:28 PM (IST) May 02

ഓർക്കസ്ട്ര നർത്തകിയെ പാടത്തേക്ക് വലിച്ചിഴച്ചു, തോക്ക് ചൂണ്ടി ഭർത്താവിന്‍റെ മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്തു

ഭർത്താവിനെ കെട്ടിയിട്ട ശേഷം യുവതിയെ പ്രതികൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

കൂടുതൽ വായിക്കൂ
09:18 PM (IST) May 02

പുറത്തേക്കൊഴുകിയിരുന്ന 1900 കോടി വിഴിഞ്ഞം വഴി ഇനി ഇന്ത്യക്ക് സ്വന്തം, ദുബായ്ക്കും സിംഗപ്പൂരിനും വരെ വെല്ലുവിളി

ഇന്ത്യയുടെ 75 ശതമാനത്തോളം ട്രാൻസ്ഷിപ്പ്മെന്റ് കാർഗോ നീക്കവും കൊളംബോ, സലാല, ദുബായ്, സിംഗപ്പൂർ തുറമുഖങ്ങൾ വഴിയാണ്. കൂറ്റൻ മദർഷിപ്പുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ ബർത്ത് ചെയ്യാനാവില്ലെന്നതായിരുന്നു ഇതിന് കാരണം. ആ കഥ മാറുകയാണ്...

കൂടുതൽ വായിക്കൂ
09:00 PM (IST) May 02

യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചു, ഭീഷണിപ്പെടുത്തി വീട് അടിച്ചു നശിപ്പിച്ചു; പ്രതികൾ അറസ്റ്റിൽ

ഒന്നാം പ്രതിയായ സതീഷ് സാവൻ കൊലപാതക ശ്രമം, അടിപിടി കേസുകൾ, മോഷണം തുടങ്ങി ഇരുപത്തിയഞ്ചോളം കേസുകളിൽ പ്രതിയാണ്.

കൂടുതൽ വായിക്കൂ
08:49 PM (IST) May 02

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനടുത്ത് പുക; രോ​ഗികളെ മാറ്റുന്നു, ആംബുലൻസ് സംഘം ആശുപത്രിയിൽ

എങ്ങനെയാണ് പുക ഉയർന്നത് എന്നതിനെ കുറിച്ച് വ്യക്തമല്ല. നിലവിൽ ന​ഗരത്തിലെ എല്ലാ ആംബുലൻസുകളും മെഡിക്കൽ കോളേജിലേക്ക് തിരിച്ചിട്ടുണ്ട്. 

കൂടുതൽ വായിക്കൂ
08:36 PM (IST) May 02

ഫാമിലി എന്റർടെയ്നറുമായി ദിലീപ്; 'പ്രിന്‍സ് ആന്‍ഡ് ഫാമിലി' ടീസർ എത്തി

ചിത്രം മെയ് 9 മുതൽ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. 

കൂടുതൽ വായിക്കൂ
08:26 PM (IST) May 02

കൊയിലാണ്ടി റെയിൽവേ സ്‌റ്റേഷനിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം

കൂടുതൽ വായിക്കൂ
08:05 PM (IST) May 02

യുവാവിന്‍റെ വീട്ടിൽ നിന്ന് പൊലീസ് പെൺകുട്ടിയെ കണ്ടെത്തി, പോക്സോ കേസെടുത്തു; സ്നേഹം നടിച്ച് പീഡനത്തിൽ അറസ്റ്റ്

കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പൊലിസിൽ പരാതി നൽകിയിരുന്നു

കൂടുതൽ വായിക്കൂ