Malayalam News Live : നോവോർമയായി നവീൻ ബാബു; സംസ്കാരം ഇന്ന് പത്തനംതിട്ടയിൽ

malayalam news live updates today october 17 thursday

കണ്ണൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന് പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ നടക്കും. 9 മണിയോടെ മൃതദേഹം മോർച്ചറിയിൽ നിന്ന് കളക്ടറേറ്റിൽ എത്തിക്കും. പത്തുമണി മുതൽ പൊതുദർശനം. തുടർന്ന് ഉച്ചയോടെ വിലാപയാത്രയായി  വീട്ടിലേക്കു കൊണ്ടുപോകും. രണ്ടുമണിക്ക് ശേഷമാണ് പത്തിശ്ശേരിയിലെ വീട്ടിൽ സംസ്കാര ചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്.

8:07 AM IST

രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പാലക്കാട്ടെത്തും

സരിൻ ഇപ്പോഴും കോൺ​ഗ്രസുകാരനാണെന്നും കോൺ​ഗ്രസ് വിടുമെന്ന് കരുതുന്നില്ലെന്നും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആര് എതിരാളി ആയാലും പാലക്കാട് മതേതര മുന്നണി വിജയിക്കുമെന്നും രാഹുൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പോരാട്ടം മതേതരത്വവും വർഗീയതയും തമ്മിലാണെന്നും രാഹുൽ പറഞ്ഞു. ആര് പോരിനിറങ്ങിയാലും പാലക്കാട്ടെ മണ്ണ് കോൺ​ഗ്രസിനൊപ്പമായിരിക്കും. 

6:37 AM IST

ഭർതൃലൈം​ഗിക പീഡനം കുറ്റകരമാക്കണമെന്ന ഹർജി ഇന്ന് സുപ്രീം കോടതിയില്‍

ഭര്‍തൃലൈംഗിക പീഡനം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് മുതൽ വാദം കേൾക്കും. ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുക. പുതിയ ക്രിമിനൽ നിയമങ്ങൾ പ്രകാരം ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കേണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നൽകിയിരിക്കുന്നത് സത്യവാങ്മൂലം. 

6:30 AM IST

നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം

അഴിമതി ആരോപണത്തെ തുടർന്ന് കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം. നവീനെതിരെ അഴിമതി ആരോപണമുന്നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മൊഴിയെടുക്കും. അന്വേഷണത്തിന് കണ്ണൂർ പൊലീസ് പത്തനംതിട്ടയിലേക്ക് എത്തും.

6:14 AM IST

ശബരിമല മേൽശാന്തി നറുക്കെടുപ്പ് ഇന്ന്

ശബരിമലയിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് നടക്കും. ഉഷപൂജക്ക് ശേഷം രാവിലെ 7.30യോടെയാകും നറുക്കെടുപ്പ്. ശബരിമലയിലേക്ക് 24 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് അന്തിമ പട്ടികയിൽ ഉള്ളത്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശ്, വൈഷ്ണവി എന്നീ കുട്ടികൾ മേൽശാന്തിമാരുടെ നറുക്കെടുക്കും.

8:07 AM IST:

സരിൻ ഇപ്പോഴും കോൺ​ഗ്രസുകാരനാണെന്നും കോൺ​ഗ്രസ് വിടുമെന്ന് കരുതുന്നില്ലെന്നും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആര് എതിരാളി ആയാലും പാലക്കാട് മതേതര മുന്നണി വിജയിക്കുമെന്നും രാഹുൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പോരാട്ടം മതേതരത്വവും വർഗീയതയും തമ്മിലാണെന്നും രാഹുൽ പറഞ്ഞു. ആര് പോരിനിറങ്ങിയാലും പാലക്കാട്ടെ മണ്ണ് കോൺ​ഗ്രസിനൊപ്പമായിരിക്കും. 

6:37 AM IST:

ഭര്‍തൃലൈംഗിക പീഡനം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് മുതൽ വാദം കേൾക്കും. ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുക. പുതിയ ക്രിമിനൽ നിയമങ്ങൾ പ്രകാരം ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കേണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നൽകിയിരിക്കുന്നത് സത്യവാങ്മൂലം. 

6:30 AM IST:

അഴിമതി ആരോപണത്തെ തുടർന്ന് കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം. നവീനെതിരെ അഴിമതി ആരോപണമുന്നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മൊഴിയെടുക്കും. അന്വേഷണത്തിന് കണ്ണൂർ പൊലീസ് പത്തനംതിട്ടയിലേക്ക് എത്തും.

6:14 AM IST: