comscore

Malayalam News Highlights: കൊടകര കുഴല്‍പ്പണ കേസില്‍ സതീശന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും

malayalam news live updates today November 2

കൊടകര കുഴല്‍പ്പണ കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തീരൂര്‍ സതീശന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കേസില്‍ തുടരന്വേഷണം വേണമോ പുനരന്വേഷണം വേണമോ എന്ന കാര്യം സതീശിന്‍റെ മൊഴിക്ക് ശേഷമായിരിക്കും തീരുമാനിക്കുക. അന്വേഷണ ഉദ്യോഗസ്ഥനായി ഇരിങ്ങാലക്കുട ഡിവൈഎസ്പി രാജുവാണ് മൊഴി രേഖപ്പെടുത്തുന്നത്. മൊഴി പരിശോധിച്ച ശേഷം വൈകാതെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ക്രമസമാധാന ചുമതലയുളള എഡിജിപി മനോജ് എബ്രഹാമിനാണ് മേല്‍നോട്ട ചുമതല. 

6:44 AM IST

ആർഎസ്എസ് നേതാവ് അശ്വിനി കുമാർ കൊലക്കേസ്; ഇന്ന് നിർണായകം, തലശ്ശേരി കോടതി വിധി പറയും

കണ്ണൂരിലെ ആർഎസ്എസ് നേതാവായിരുന്ന അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി. എൻഡിഎഫ് പ്രവർത്തകരായ14 പേരാണ് പ്രതികൾ. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. 2005 മാർച്ച്‌ പത്തിന് പേരാവൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഇരിട്ടി പയഞ്ചേരി മുക്കിൽ അശ്വിനി കുമാറിനെ വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകത്തെ തുടർന്ന് കണ്ണൂർ ജില്ലയിലാകെ വ്യാപക അക്രമങ്ങളുണ്ടായിരുന്നു. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. ഒന്നാം പ്രതി അസീസിനെ നാറാത്ത് ആയുധ പരിശീലന കേസിൽ ശിക്ഷിച്ചിരുന്നു.

6:43 AM IST

മല്ലപ്പളളി പ്രസംഗം; മന്ത്രി സജി ചെറിയാന് കുരുക്ക് വീഴുമോ, സിബിഐ അന്വേഷണം വേണമെന്ന ഹർജി ഇന്ന് പരി​ഗണിക്കും

മന്ത്രി സജി ചെറിയാന്‍റെ മല്ലപ്പളളി പ്രസംഗത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചു എന്ന ആരോപണം നിൽനിൽക്കുന്നതല്ലെന്നായിരുന്നു പൊലീസിന്‍റെ നേരത്തെയുളള കണ്ടെത്തൽ. എന്നാൽ ഭരണത്തിലെ തന്‍റെ സ്വാധീനം ഉപയോഗിച്ച് സജി ചെറിയാൻ കേസ് അട്ടിമറിച്ചെന്നാണ് ഹ‍‍ർജിയിലുളളത്. പൊലീസിന്‍റെ കേസ് ഡയറി ഹാജരാക്കാൻ കോടതി നേരത്തെ നിർദേശിച്ചിരുന്നു.

6:44 AM IST:

കണ്ണൂരിലെ ആർഎസ്എസ് നേതാവായിരുന്ന അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി. എൻഡിഎഫ് പ്രവർത്തകരായ14 പേരാണ് പ്രതികൾ. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. 2005 മാർച്ച്‌ പത്തിന് പേരാവൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഇരിട്ടി പയഞ്ചേരി മുക്കിൽ അശ്വിനി കുമാറിനെ വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകത്തെ തുടർന്ന് കണ്ണൂർ ജില്ലയിലാകെ വ്യാപക അക്രമങ്ങളുണ്ടായിരുന്നു. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. ഒന്നാം പ്രതി അസീസിനെ നാറാത്ത് ആയുധ പരിശീലന കേസിൽ ശിക്ഷിച്ചിരുന്നു.

6:43 AM IST: