11:40 PM (IST) Mar 20

‌അർജന്‍റീനയും ബ്രസീലും ഫ്രാൻസുമൊന്നുമല്ല, 2026 ലോകകപ്പ് യോഗ്യത നേടിയ ആദ്യ രാജ്യം ഏഷ്യയിൽ നിന്ന്! ജപ്പാൻ

യോഗ്യത റൗണ്ടിൽ ഇന്ന് ബഹ്റൈനെ 2 - 0 ന് തോൽപ്പിച്ചതോടെയാണ് ജപ്പാൻ ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചത്

കൂടുതൽ വായിക്കൂ
11:33 PM (IST) Mar 20

നിക്ഷേപകരിൽ നിന്ന് പണവും സ്വർണവും വാങ്ങി കോടികൾ തട്ടിപ്പ് നടത്തി, ജ്വല്ലറി ഉടമകളിൽ 2 പേർ അറസ്റ്റിൽ

പ്രാഥമിക അന്വേഷണത്തിൽ 50 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായിട്ടാണ് വിവരം

കൂടുതൽ വായിക്കൂ
11:19 PM (IST) Mar 20

'അനാവശ്യ ഉപാധികൾ വയ്ക്കുന്നു, റഷ്യ ലോകത്തിന് നൽകിയ വാക്ക് പാലിക്കണം', യുദ്ധം അവസാനിപ്പിക്കണമെന്നും സെലൻസ്കി

യുദ്ധം അവസാനിപ്പിക്കാനും വാഗ്ദാനം പാലിക്കാനുമായി ലോകരാജ്യങ്ങൾ റഷയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു

കൂടുതൽ വായിക്കൂ
10:38 PM (IST) Mar 20

രാധാകൃഷ്ണനെ വെടിവെച്ച് കൊന്നതിന് കാരണം വ്യക്തി വിരോധം? തോക്ക് കണ്ടെത്തിയിട്ടില്ല

മദ്യലഹരിയിലാണ് കൊലപാതകമെന്നാണ് വിവരം. രാധാകൃഷ്ണന്റെ നെഞ്ചിലാണ് വെടിയേറ്റത്. നിർമാണ കരാറുകാരനാണ് സന്തോഷ്.

കൂടുതൽ വായിക്കൂ
09:19 PM (IST) Mar 20

കണ്ണൂരില്‍ ഒരാൾ വെടിയേറ്റ് മരിച്ചു; കൊലപാതകമെന്ന് സംശയം, ഒരാൾ കസ്റ്റഡിയിൽ

ഗുഡ്‌സ് ഓട്ടോ ഡ്രൈവർ രാധാകൃഷ്ണൻ ആണ് മരിച്ചത്. രാധാകൃഷ്ണന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് സംഭവം.

കൂടുതൽ വായിക്കൂ
09:14 PM (IST) Mar 20

വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം കൂടുന്നു, മുഖ്യമന്ത്രി വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിച്ചു

വിദ്യാർത്ഥി സംഘടനകളുടെയും സംസ്കാരിക സംഘടനളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.

കൂടുതൽ വായിക്കൂ
09:10 PM (IST) Mar 20

രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; സ്കൂൾ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ കഞ്ചാവ് വില്പനക്കാരനും ഇടനിലക്കാരനും പിടിയിൽ

കഞ്ചാവ് ചില്ലറ വിൽപ്പനക്ക് എത്തിച്ച റോബിനും കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന ഒടിയൻ മാർട്ടിനുമാണ് പൊലീസിന്‍റെ പിടിയിലായത്.

കൂടുതൽ വായിക്കൂ
08:37 PM (IST) Mar 20

മുതിർന്ന പൗരന്മാർക്ക് സമ്പാദ്യം ഉറപ്പാക്കാം: വിരമിക്കൽ ജീവിതം സമാധാന പൂർണമാക്കാനുള്ള വഴികൾ ഇതാ

അറുപത് വയസ്സിനും, അതിന് മുകളിലുള്ളവർക്കും നിക്ഷേപിക്കാവുന്ന, സർക്കാർ പിന്തുണയോടുകൂടിയ സുരക്ഷിതനിക്ഷേപപദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം.

കൂടുതൽ വായിക്കൂ
08:22 PM (IST) Mar 20

പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി

മണ്ണൂർ സ്വദേശി ശ്രീഹരിയാണ് മരിച്ചത്. ഗാനമേളയ്ക്ക് പോകാൻ വീട്ടുകാർ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ്.

കൂടുതൽ വായിക്കൂ
08:17 PM (IST) Mar 20

പൊൻമാൻ ഹോട് സ്റ്റാറിലും നമ്പർ വൺ..

കൊല്ലത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രം. 

കൂടുതൽ വായിക്കൂ
08:07 PM (IST) Mar 20

സർവ്വകാല റെക്കോർഡ് വിലയിൽ സ്വർണം, നിക്ഷേപത്തിനായി തെരഞ്ഞെടുക്കേണ്ടത് സ്വർണമോ ഡയമണ്ടോ?

അനായാസേന പണമാക്കി മാറ്റാവുന്ന ഒന്നാണ് സ്വർണ്ണം. കാരണം ലോകത്ത് എവിടെയും സജീവ വ്യാപാരം നടക്കുന്ന ഒന്നാണ് സ്വർണം

കൂടുതൽ വായിക്കൂ
08:00 PM (IST) Mar 20

30 വർഷമായി മുടങ്ങാത്ത ശീലം; പൊതിച്ചോറിനൊപ്പം ഒരു കുഞ്ഞുപാത്രവും ശിവരാജൻ കരുതും, അത് അവര്‍ക്കുള്ളതാണ്...

എന്നാല്‍ ഉറുമ്പുകളുടെ ചങ്ങാതിയും അന്നദാതാവുമാണ്
മലപ്പുറം കാളികാവിലെ വർക് ഷോപ്പ് ജീവനക്കാരനായ ശിവരാജൻ. 30 വർഷത്തോളമായി ഉറുമ്പുകൾക്ക് മുടങ്ങാതെ ഭക്ഷണം നല്‍കുന്നുണ്ട് ശിവരാജൻ.

കൂടുതൽ വായിക്കൂ
07:56 PM (IST) Mar 20

പ്ലസ് വൺ വിദ്യാർത്ഥിയുടെ തല പിടിച്ച് ചുമരിനിടിച്ച് +2 വിദ്യാർത്ഥികൾ; മർദനം ഷര്‍ട്ടിന്റെ ബട്ടൻ ഇട്ടാത്തതിന്

നാദാപുരം പേരോട് എം ഐ എം എച്ച്എസ്എസ് സ്കൂളിലായിരുന്നു അതിക്രമം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ തല പിടിച്ച് ചുമരിനിടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു.

കൂടുതൽ വായിക്കൂ
07:52 PM (IST) Mar 20

സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ വർധിപ്പിച്ചു, സർക്കാർ ഉത്തരവിറക്കി 

വർധന ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും. ഡിഎ കൂട്ടുമെന്ന് ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

കൂടുതൽ വായിക്കൂ
07:46 PM (IST) Mar 20

ബാൻഡിറ്റ് ക്വീൻ ഒടിടിയില്‍ എത്തിയപ്പോള്‍ സമ്മതം ഇല്ലാതെ വെട്ടിമുറിച്ചു: അമർഷം പ്രകടിപ്പിച്ച് ശേഖർ കപൂര്‍

തന്റെ ബാൻഡിറ്റ് ക്വീൻ ഒടിടിയിൽ എഡിറ്റ് ചെയ്തതിൽ സംവിധായകൻ ശേഖർ കപൂറിന് അതൃപ്തി. പാശ്ചാത്യ സംവിധായകർക്ക് ഇല്ലാത്ത പരിഗണന തനിക്കെന്തെന്ന് കപൂർ ചോദിക്കുന്നു.

കൂടുതൽ വായിക്കൂ
07:46 PM (IST) Mar 20

ഭീം യുപിഐ ഇടപാടുകള്‍ക്ക് ഇന്‍സന്‍റീവ്; 1500 കോടി നീക്കിവച്ച് കേന്ദ്രം

സാധാരണക്കാര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും പ്രയോജനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി.

കൂടുതൽ വായിക്കൂ
07:43 PM (IST) Mar 20

ചെമ്പിനും സ്വര്‍ണ്ണത്തിളക്കം; ആഗോള വിപണിയില്‍ റെക്കോര്‍ഡ് വില

സ്റ്റീലിനും അലുമിനിയത്തിനും 25% ഇറക്കുമതി തീരുവ ചുമത്തിയ ട്രംപ് സമാന രീതിയില്‍ ചെമ്പിനും തീരുവ ചുമത്തിയേക്കുമെന്നാണ് ആശങ്ക.

കൂടുതൽ വായിക്കൂ
07:35 PM (IST) Mar 20

അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറഞ്ഞില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന, ജയൻ ചേർത്തലക്കെതിരെ നിയമ നടപടി

എറണാകുളം സിജെഎം കോടതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

കൂടുതൽ വായിക്കൂ
07:34 PM (IST) Mar 20

സെയ്ഫുള്ളയുടെ ജൂബിലി കിം​ഗും ഓറഞ്ച് മഞ്ചും; 16ഏക്കറിൽ സംസ്ഥാനത്തെ ഏറ്റവും വലിയ തണ്ണിമത്തൻ തോട്ടം ഇവിടെയാണ്...

ഇലക്ട്രോണിക്സ് ബിരുദധാരിയായ സെയ്ഫുളള കൃഷിയോടുളള താത്പര്യം കാരണമാണ് ബിഎസ്സി അഗ്രികൾച്ചറിന് മണ്ണുത്തി കാർഷിക സർവകലാശാലയിൽ ചേരുന്നത്. 

കൂടുതൽ വായിക്കൂ
07:15 PM (IST) Mar 20

ആശ വർക്കർമാരുടെ സമരം; കേന്ദ്രം ഓണറേറിയം വർധിപ്പിക്കുന്നത് അനുസരിച്ച് സംസ്ഥാനം വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി

എല്‍ഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി ആശ വർക്കർമാരുടെ ഓണറേറിയത്തെ കുറിച്ച് പ്രതികരിച്ചത്. സമരം തീർക്കാൻ ഇടപെടൽ വേണമെന്ന് സിപിഐയും ആർജെഡിയും നിലപാടെടുത്ത സാഹചര്യത്തിലായിരുന്നു മറുപടി.

കൂടുതൽ വായിക്കൂ