8:54 AM IST
മുതിർന്ന ആർഎസ്എസ് പ്രചാരക് ആർ ഹരി അന്തരിച്ചു
മുതിർന്ന ആർഎസ്എസ് പ്രചാരക് ആർ ഹരി അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. ആർഎസ്എസ് അഖില ഭാരതീയ ബോധ്യ പ്രമുഖ് ആയിരുന്നു. മികച്ച പ്രാസംഗികനും എഴുത്തുകാരനുമായിരുന്നു ആർ ഹരി.
8:53 AM IST
200 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി
കർഷകരിൽനിന്ന് നെല്ല് സംഭരിക്കുന്നതിന് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 200 കോടി രുപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല് സംഭരണ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിന് സo സ്ഥാന പ്രോത്സാഹന ബോണസ് ആയാണ് തുക അനുവദിച്ചത്.
8:52 AM IST
പശ്ചിമേഷ്യ സംഘർഷത്തിൽ നിലപാട് മാറ്റില്ലെന്ന് കേന്ദ്രം
പശ്ചിമേഷ്യൻ സംഘർഷത്തിൽ നിലപാട് മാറ്റില്ലെന്ന് കേന്ദ്രം. ഇസ്രയേലിനൊപ്പം തന്നെയാണെന്നും ഹമാസിനെതിരെയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പ്രതിപക്ഷ സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
8:52 AM IST
സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടരുന്നു
മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ കോഴിക്കോട് നടക്കാവ് പൊലീസ് ഇന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയേക്കും. ഇതിന് ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തേണ്ടതുണ്ട്. മാധ്യമ പ്രവർത്തകയുടെ പരാതിയിൽ സുരേഷ് ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് ഇന്നലെ നടക്കാവ് പൊലീസ് കേസെടുത്തത്.
8:51 AM IST
8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം മുതൽ പാലക്കാട് വരെയും കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലുമാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടി മഴ കനക്കും. Read More
8:54 AM IST:
മുതിർന്ന ആർഎസ്എസ് പ്രചാരക് ആർ ഹരി അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. ആർഎസ്എസ് അഖില ഭാരതീയ ബോധ്യ പ്രമുഖ് ആയിരുന്നു. മികച്ച പ്രാസംഗികനും എഴുത്തുകാരനുമായിരുന്നു ആർ ഹരി.
8:53 AM IST:
കർഷകരിൽനിന്ന് നെല്ല് സംഭരിക്കുന്നതിന് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 200 കോടി രുപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല് സംഭരണ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിന് സo സ്ഥാന പ്രോത്സാഹന ബോണസ് ആയാണ് തുക അനുവദിച്ചത്.
8:52 AM IST:
പശ്ചിമേഷ്യൻ സംഘർഷത്തിൽ നിലപാട് മാറ്റില്ലെന്ന് കേന്ദ്രം. ഇസ്രയേലിനൊപ്പം തന്നെയാണെന്നും ഹമാസിനെതിരെയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പ്രതിപക്ഷ സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
8:52 AM IST:
മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ കോഴിക്കോട് നടക്കാവ് പൊലീസ് ഇന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയേക്കും. ഇതിന് ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തേണ്ടതുണ്ട്. മാധ്യമ പ്രവർത്തകയുടെ പരാതിയിൽ സുരേഷ് ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് ഇന്നലെ നടക്കാവ് പൊലീസ് കേസെടുത്തത്.
8:51 AM IST: