comscore

Malayalam News live: പ്രിയങ്ക തിരുനെല്ലിയിലെത്തും; കൊട്ടിക്കലാശത്തിൽ രാഹുലും

Malayalam news live updates today 9 November 2024 latest news

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിൽ. പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും വയനാട്ടിലെത്തും. വയനാട്ടിൽ ആറിടങ്ങളിൽ പ്രിയങ്ക സ്വീകരണം ഏറ്റുവാങ്ങും. സുൽത്താൻ ബത്തേരി നായ്കട്ടിയിൽ പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുക്കും. 

6:57 AM IST

മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; 2 പേര്‍ക്ക് പൊള്ളലേറ്റു, സംഭവം ഇന്നലെ രാത്രി ബേപ്പൂരിൽ

മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. ‌ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍, റഫീഖ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇന്നലെ രാത്രി 11.45 ഓടെ ബേപ്പൂര്‍ ഹാര്‍ബറില്‍ 'അഹല്‍ ഫിഷറീസ്' എന്ന ബോട്ടിലാണ് സംഭവം. മത്സ്യബന്ധനത്തിന് പുറപ്പെടാനിരുന്ന ബോട്ടിന്റെ എന്‍ജിനിൽ നിന്നാണ് തീപടർന്നത്. ശരീരമാസകലം പൊള്ളലേറ്റ ഇരുവരേയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ബോട്ട് പൂർണമായും കത്തിനശിച്ചു. 

6:56 AM IST

ഷാർജയിൽ ഉച്ചക്കെത്തി രാത്രി തന്നെ മടക്കം; വേദിയിൽ ഇടപെടാതെ സരിൻ, ആര് ജയിക്കണമെന്നതിനോട് പ്രതികരിച്ച് സൗമ്യ

തെരഞ്ഞെടുപ്പ് തിരക്കുകൾക്കിടെ ഷാർജയിൽ ഭാര്യ ഡോ. സൗമ്യയുടെ പുസ്തക പ്രകാശന ചടങ്ങിനെത്തി ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി പി സരിൻ. പ്രതീക്ഷിച്ചില്ലെങ്കിലും, സരിൻ എത്തിയതിൽ സന്തോഷമുണ്ടെന്ന് സൗമ്യ പറഞ്ഞു. തനിക്ക് വേണ്ടി പ്രചാരണത്തിന് എത്തണോ വേണ്ടയോ എന്നത് സൗമ്യയുടെ തീരുമാനമാണെന്നായിരുന്നു സരിൻ്റെ പ്രതികരണം.  

6:56 AM IST

മാനസികാവസ്ഥ പരി​ഗണിച്ചു; 16കാരിയുടെ ഗർഭച്ഛിദ്രത്തിന് അനുമതി, 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കും

ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായ പതിനാറുകാരിയുടെ ഗർഭച്ഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി. 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാനാണ് അനുമതി. പെൺകുട്ടിയുടെ മാനസികാവസ്ഥയെ പറ്റിയുള്ള വിദഗ്ധ റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനം. നേരത്തെ അനുമതി നിഷേധിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാകും പെൺകുട്ടിയുടെ ചികിത്സ. 

6:56 AM IST

കത്ത് വിവാദത്തിന് ശേഷം കെ മുരളീധരൻ ഇന്ന് പാലക്കാട്ട്; രാഹുലിൻ്റെ ബുള്ളറ്റ് ബൈക്ക് റാലി പ്രചാരണം കോട്ടമൈതാനത്ത്

ഡിസിസിയുടെ കത്ത് വിവാദത്തിന് ശേഷം കെ മുരളീധരൻ ഇന്ന് പാലക്കാട്‌ പ്രചാരണത്തിന് എത്തും. വൈകിട്ട് അഞ്ച് മണിക്ക് മേപ്പറമ്പിലെ യുഡിഎഫ് കൺവെൻഷനിൽ മുരളീധരൻ പ്രസംഗിക്കും. രാവിലെ 7 മണിക്ക് കോട്ടമൈതാനത്ത് നിന്ന് ബുള്ളറ്റ് ബൈക്ക് റാലിയിലൂടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണം ആരംഭിക്കും. 

6:57 AM IST:

മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. ‌ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍, റഫീഖ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇന്നലെ രാത്രി 11.45 ഓടെ ബേപ്പൂര്‍ ഹാര്‍ബറില്‍ 'അഹല്‍ ഫിഷറീസ്' എന്ന ബോട്ടിലാണ് സംഭവം. മത്സ്യബന്ധനത്തിന് പുറപ്പെടാനിരുന്ന ബോട്ടിന്റെ എന്‍ജിനിൽ നിന്നാണ് തീപടർന്നത്. ശരീരമാസകലം പൊള്ളലേറ്റ ഇരുവരേയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ബോട്ട് പൂർണമായും കത്തിനശിച്ചു. 

6:56 AM IST: