8:25 AM IST
ഇടിച്ചിട്ട കാർ നിർത്താതെ പോയി; യുവാവ് കിടപ്പിൽ
മലപ്പുറത്ത് യുവാവിനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാറിനായി അന്വേഷണം. ഒക്ടോബർ 18ന് പുലർച്ചെ മഞ്ചേരി - പള്ളിപ്പുറം റോഡിൽ നടന്ന അപകടത്തിൽ പരുക്കേറ്റ് രണ്ടുമാസമായി കൂട്ടിലങ്ങാടി സ്വദേശി സുനീർ കിടപ്പിലാണ്. സുനീറിനെ ഇടിച്ച വാഹനം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഒക്ടോബർ 18ന് പുലർച്ചെ മഞ്ചേരി - പള്ളിപ്പുറം റോഡിലാണ് അപകടം നടന്നത്. ഇടിച്ചിട്ട് നിർത്താതെ പോകുന്ന വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
8:22 AM IST
ബോംബ് ഭീഷണി
ദില്ലിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി. ആർ കെ പുരത്തെ ഡൽഹി പബ്ലിക് സ്കൂളിനും, പശ്ചിമ വിഹാറിലെ ജീ ഡി ഗോയങ്ക പബ്ലിക് സ്കൂളിനുമാണ് ബോംബ് ഭീഷണി. സ്കൂളുകൾക്ക് ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. കുട്ടികളെ തിരികെ വീടുകളിലേക്ക് അയച്ചു. പൊലീസും അഗ്നി രക്ഷാ സേനയും സ്കൂളുകളിൽ പരിശോധന നടത്തുകയാണ്.
8:21 AM IST
ഗഫൂര്‍ ഹാജിയുടെ കൊലപാതകത്തിൽ ബേക്കൽ പൊലീസിനെതിരെ ഗുരുതര ആരോപണം
കാസര്‍കോട് പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതകത്തിൽ ബേക്കൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ആക്ഷൻ കമ്മിറ്റി. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ തങ്ങളെക്കൊണ്ട് പ്രതികളെ ചോദ്യം ചെയ്യിപ്പിച്ചു. ആക്ഷൻ കമ്മിറ്റിയെ വിശ്വസിപ്പിക്കാനായിരുന്നു ഇത്. അന്നത്തെ ബേക്കൽ ഡിവൈഎസ്പി, ഇൻസ്പെക്ടർ എന്നിവർക്കെതിരെ പരാതി നൽകുമെന്നും ആക്ഷൻ കമ്മിറ്റി വ്യക്തമാക്കി. പ്രതികളെ കാട്ടിക്കൊടുത്തിട്ടും കേസ് തെളിയിക്കാന്‍ ബേക്കല്‍ പൊലീസിന് സാധിക്കാതിരുന്നത് ബാഹ്യ ഇടപെടലുകളെ തുടര്‍ന്നാണെന്നും ആരോപണമുണ്ട്.
8:19 AM IST
മുനമ്പം വഖഫ് ഭൂമിയാണെന്ന് ആവർത്തിച്ച് കെ.എം ഷാജി
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുനമ്പം പ്രശ്നത്തിൽ ഇടപെട്ടത് അതു വഖഫ് ഭൂമിയായത് കൊണ്ടാണെന്നും, കേവല ഭൂമി പ്രശ്നം മാത്രമായിരുന്നെങ്കിൽ തങ്ങൾക്കെന്ത് റോളെന്നും കെ.എം ഷാജി ചോദിച്ചു. സാദിഖലി തങ്ങൾ പറഞ്ഞതാണ് പാർട്ടി നിലപാടെന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ തള്ളിയാണ് ഷാജിയുടെ പ്രതികരണം, . കാസർഗോഡ് ചട്ടഞ്ചാലിൽ നടന്ന മുസ്ലിം ലീഗ് പൊതുയോഗത്തിലായിരുന്നു ഷാജിയുടെ പരാമർശങ്ങൾ.
7:01 AM IST
സിറിയയിൽ ഇസ്രയേലിൻ്റെ നീക്കം; രാജ്യം വിമതർ പിടിച്ചെടുത്തതോടെ ആയുധ സംഭരണ കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തു
ആഭ്യന്തര സംഘർഷം രൂക്ഷമായി സിറിയ വിമതർ പിടിച്ചെടുത്തതോടെ സിറിയൻ സൈന്യത്തിന്റെ ആയുധ ശേഖരത്തിലേക്ക് വ്യോമാക്രമണം നടത്തി ഇസ്രയേൽ. സിറിയയിലെ ആയുധ സംഭരണ കേന്ദ്രങ്ങൾ വിമതരുടെ കൈയിൽ എത്താതിരിക്കാനാണ് ഇസ്രയേൽ ബോംബിട്ട് തകർത്തത്. അതിനിടെ, സിറിയ വിട്ട പ്രസിഡന്റ് ബഷാർ അൽ അസദ് കുടുംബത്തോടൊപ്പം മോസ്‌കൊയിൽ എത്തി. അദ്ദേഹത്തിന് അഭയം നൽകുമെന്ന് റഷ്യ വ്യക്തമക്കിയിട്ടുണ്ട്. ഇത്രകാലവും അസദ് രാജ്യത്തെ ഇറാന്റെ താല്പര്യത്തിന് എറിഞ്ഞു കൊടുത്തെന്ന് വിമത നേതാവ് അബു മുഹമ്മദ് ജുലാനിയും കുറ്റപ്പെടുത്തി.
7:00 AM IST
പാലക്കാട്ടെ പരാജയം മുഖ്യ ചർച്ചയാവും; ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയിൽ
ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയിൽ ചേരും. രാവിലെ 9 മണിമുതലാണ് യോഗം. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച ജില്ലാ ഘടകത്തിന്റെ റിപ്പോർട്ട് യോഗത്തിൽ ചർച്ചയാകും. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും വിലയിരുത്തും. സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറിന്റെ സാന്നിധ്യത്തിലാകും യോഗം.
7:00 AM IST
തലമുറ മാറ്റം വേണമെന്ന് പുതുതലമുറ; സുധാകരനെ തള്ളിയും ചേർത്തും നേതാക്കൾ, കെപിസിസി അധ്യക്ഷ മാറ്റത്തിൽ ഭിന്നത
കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിലനിര്‍ത്താനും ഒപ്പം മാറ്റാനുമുള്ള വടംവലി പാര്‍ട്ടിയില്‍ സജീവമായി. വിഡി സതീശന്‍ വിരുദ്ധപക്ഷത്തെ നേതാക്കള്‍ സുധാകരന് പിന്തുണ പ്രഖ്യാപിച്ചു. അതേസമയം നേതൃമാറ്റം ആവശ്യമാണെന്ന നിലപാടിലാണ് പുതുതലമുറ നേതാക്കള്‍. കെ സുധാകരന്‍ മാറേണ്ടതില്ലെന്ന് ആദ്യം പറഞ്ഞത് ശശി തരൂര്‍. തരൂരിന്‍റെ നിലപാടിലുണ്ട് രാഷ്ട്രീയക്കെണി. മാറ്റമുണ്ടെങ്കില്‍ പ്രതിപക്ഷനേതാവും മാറട്ടെയെന്നാണ് ധ്വനി.
8:25 AM IST:
മലപ്പുറത്ത് യുവാവിനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാറിനായി അന്വേഷണം. ഒക്ടോബർ 18ന് പുലർച്ചെ മഞ്ചേരി - പള്ളിപ്പുറം റോഡിൽ നടന്ന അപകടത്തിൽ പരുക്കേറ്റ് രണ്ടുമാസമായി കൂട്ടിലങ്ങാടി സ്വദേശി സുനീർ കിടപ്പിലാണ്. സുനീറിനെ ഇടിച്ച വാഹനം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഒക്ടോബർ 18ന് പുലർച്ചെ മഞ്ചേരി - പള്ളിപ്പുറം റോഡിലാണ് അപകടം നടന്നത്. ഇടിച്ചിട്ട് നിർത്താതെ പോകുന്ന വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
8:22 AM IST:
ദില്ലിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി. ആർ കെ പുരത്തെ ഡൽഹി പബ്ലിക് സ്കൂളിനും, പശ്ചിമ വിഹാറിലെ ജീ ഡി ഗോയങ്ക പബ്ലിക് സ്കൂളിനുമാണ് ബോംബ് ഭീഷണി. സ്കൂളുകൾക്ക് ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. കുട്ടികളെ തിരികെ വീടുകളിലേക്ക് അയച്ചു. പൊലീസും അഗ്നി രക്ഷാ സേനയും സ്കൂളുകളിൽ പരിശോധന നടത്തുകയാണ്.
8:21 AM IST:
കാസര്‍കോട് പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതകത്തിൽ ബേക്കൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ആക്ഷൻ കമ്മിറ്റി. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ തങ്ങളെക്കൊണ്ട് പ്രതികളെ ചോദ്യം ചെയ്യിപ്പിച്ചു. ആക്ഷൻ കമ്മിറ്റിയെ വിശ്വസിപ്പിക്കാനായിരുന്നു ഇത്. അന്നത്തെ ബേക്കൽ ഡിവൈഎസ്പി, ഇൻസ്പെക്ടർ എന്നിവർക്കെതിരെ പരാതി നൽകുമെന്നും ആക്ഷൻ കമ്മിറ്റി വ്യക്തമാക്കി. പ്രതികളെ കാട്ടിക്കൊടുത്തിട്ടും കേസ് തെളിയിക്കാന്‍ ബേക്കല്‍ പൊലീസിന് സാധിക്കാതിരുന്നത് ബാഹ്യ ഇടപെടലുകളെ തുടര്‍ന്നാണെന്നും ആരോപണമുണ്ട്.
8:19 AM IST:
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുനമ്പം പ്രശ്നത്തിൽ ഇടപെട്ടത് അതു വഖഫ് ഭൂമിയായത് കൊണ്ടാണെന്നും, കേവല ഭൂമി പ്രശ്നം മാത്രമായിരുന്നെങ്കിൽ തങ്ങൾക്കെന്ത് റോളെന്നും കെ.എം ഷാജി ചോദിച്ചു. സാദിഖലി തങ്ങൾ പറഞ്ഞതാണ് പാർട്ടി നിലപാടെന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ തള്ളിയാണ് ഷാജിയുടെ പ്രതികരണം, . കാസർഗോഡ് ചട്ടഞ്ചാലിൽ നടന്ന മുസ്ലിം ലീഗ് പൊതുയോഗത്തിലായിരുന്നു ഷാജിയുടെ പരാമർശങ്ങൾ.
7:01 AM IST:
ആഭ്യന്തര സംഘർഷം രൂക്ഷമായി സിറിയ വിമതർ പിടിച്ചെടുത്തതോടെ സിറിയൻ സൈന്യത്തിന്റെ ആയുധ ശേഖരത്തിലേക്ക് വ്യോമാക്രമണം നടത്തി ഇസ്രയേൽ. സിറിയയിലെ ആയുധ സംഭരണ കേന്ദ്രങ്ങൾ വിമതരുടെ കൈയിൽ എത്താതിരിക്കാനാണ് ഇസ്രയേൽ ബോംബിട്ട് തകർത്തത്. അതിനിടെ, സിറിയ വിട്ട പ്രസിഡന്റ് ബഷാർ അൽ അസദ് കുടുംബത്തോടൊപ്പം മോസ്‌കൊയിൽ എത്തി. അദ്ദേഹത്തിന് അഭയം നൽകുമെന്ന് റഷ്യ വ്യക്തമക്കിയിട്ടുണ്ട്. ഇത്രകാലവും അസദ് രാജ്യത്തെ ഇറാന്റെ താല്പര്യത്തിന് എറിഞ്ഞു കൊടുത്തെന്ന് വിമത നേതാവ് അബു മുഹമ്മദ് ജുലാനിയും കുറ്റപ്പെടുത്തി.
7:00 AM IST: