comscore

Malayalam News Live: സംസ്ഥാന കലോത്സവത്തിൽ സ്വർണ്ണക്കപ്പിൽ ആര് മുത്തമിടും?

Malayalam news live updates today 7 January 2025 latest news

അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം ആവേശകരമായ ഫോട്ടോ ഫിനിഷിലേക്ക്. 10 മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ 965 പോയിന്റുമായി തൃശൂരാണ് ഒന്നാമത്. 961 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനത്താണ്. തൊട്ടു പിന്നിൽ 959 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്ത് ഉണ്ട്.

7:23 AM IST

വയറുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകുംവഴി അപകടം; പെട്ടി ഓട്ടോയിൽ സ്വിഫ്റ്റ് ബസ്സിടിച്ച് 4വയസുകാരി മരിച്ചു

തൃശൂർ ഓട്ടുപാറയിൽ ബസിലിടിച്ച് പെട്ടി ഓട്ടോറിക്ഷ മറിഞ്ഞ് നാലു വയസുകാരി മരിച്ചു. മുള്ളൂർക്കര സ്വദേശിയായ നൂറ ഫാത്തിമ ആണ് മരിച്ചത്. കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ചായിരുന്നു അപകടം. കുഞ്ഞിൻ്റെ മാതാപിതാക്കളായ 
ഉനൈസ് (32), ഭാര്യ റെയ്ഹാനത്ത് (28) എന്നിവർക്കും പരിക്കേറ്റു. റെയ്ഹാനത്ത് ഗർഭിണിയാണ്. ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

7:23 AM IST

തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞു; ഒരാളെ ആന തൂക്കിയെറിഞ്ഞു, തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്

മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞ് നിരവധി പേർക്ക് പരിക്ക്. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. മദമിളകിയ ആന ഒരാളെ ആന തൂക്കി എറിഞ്ഞു. ഇയാൾക്ക് ​ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ഇയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. അതേസമയം, ആന മദമിളകിയതോടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. ആന ഇടഞ്ഞതോടെ പാപ്പാൻമാർ മറ്റു ആനകളെ പ്രദേശത്ത് നിന്ന് മാറ്റിയതോടെ വലിയ അപകടം ഒഴിവായി. ഇടഞ്ഞ ആനയെ പാപ്പാൻ തളച്ചു. 

7:23 AM IST

ഡിസിസി ട്രഷറ‍ുടെ മരണം; പ്രതിഷേധം കടുപ്പിച്ച് സിപിഎം, ഐസി ബാലകൃഷ്ണനും എൻഡി അപ്പച്ചനും സ്ഥാനങ്ങൾ രാജി വെക്കണം

വയനാട് ഡിസിസി ട്രഷറ‍ർ എൻ.എം വിജയൻ്റെ മരണത്തിൽ പ്രതിഷേധം ശക്തം. ഐസി ബാലകൃഷ്ണനും എൻഡി അപ്പച്ചനും സ്ഥാനങ്ങൾ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ബത്തേരിയിൽ ഇന്ന് സിപിഎം നൈറ്റ് മാർച്ച് നടത്തും. സംഭവത്തിൽ പൊലീസിന്റെയും വിജിലൻസിന്റെയും അന്വേഷണം തുടരുകയാണ്. വിജയൻ്റെ മൊബൈൽ ഫോണും കത്തും ഫോറൻസിക് പരിശോധനയ്ക്ക് നൽകാനായുള്ള നടപടികൾ പൊലീസ് ഇന്ന് സ്വീകരിക്കും.

7:22 AM IST

ബോബി ചെമ്മണ്ണൂരിനെതിരെ മാത്രമല്ല, കമൻ്റിട്ടവർക്കെതിരേയും പരാതി നൽകാൻ ഹണി റോസ്; അന്വേഷണം തുടർന്ന് പൊലീസ്

നടി ഹണി റോസിന്‍റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എടുത്ത കേസിൽ പൊലീസ് അന്വേഷണം തുടരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സമാനമായ രീതിയിൽ പരാമർശം നടത്തുന്നവർക്കെതിരെയും ഉടൻ പരാതി നൽകാനാണ് ഹണിയുടെ തീരുമാനം. 

7:23 AM IST:

തൃശൂർ ഓട്ടുപാറയിൽ ബസിലിടിച്ച് പെട്ടി ഓട്ടോറിക്ഷ മറിഞ്ഞ് നാലു വയസുകാരി മരിച്ചു. മുള്ളൂർക്കര സ്വദേശിയായ നൂറ ഫാത്തിമ ആണ് മരിച്ചത്. കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ചായിരുന്നു അപകടം. കുഞ്ഞിൻ്റെ മാതാപിതാക്കളായ 
ഉനൈസ് (32), ഭാര്യ റെയ്ഹാനത്ത് (28) എന്നിവർക്കും പരിക്കേറ്റു. റെയ്ഹാനത്ത് ഗർഭിണിയാണ്. ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

7:23 AM IST:

മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞ് നിരവധി പേർക്ക് പരിക്ക്. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. മദമിളകിയ ആന ഒരാളെ ആന തൂക്കി എറിഞ്ഞു. ഇയാൾക്ക് ​ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ഇയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. അതേസമയം, ആന മദമിളകിയതോടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. ആന ഇടഞ്ഞതോടെ പാപ്പാൻമാർ മറ്റു ആനകളെ പ്രദേശത്ത് നിന്ന് മാറ്റിയതോടെ വലിയ അപകടം ഒഴിവായി. ഇടഞ്ഞ ആനയെ പാപ്പാൻ തളച്ചു. 

7:23 AM IST:

വയനാട് ഡിസിസി ട്രഷറ‍ർ എൻ.എം വിജയൻ്റെ മരണത്തിൽ പ്രതിഷേധം ശക്തം. ഐസി ബാലകൃഷ്ണനും എൻഡി അപ്പച്ചനും സ്ഥാനങ്ങൾ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ബത്തേരിയിൽ ഇന്ന് സിപിഎം നൈറ്റ് മാർച്ച് നടത്തും. സംഭവത്തിൽ പൊലീസിന്റെയും വിജിലൻസിന്റെയും അന്വേഷണം തുടരുകയാണ്. വിജയൻ്റെ മൊബൈൽ ഫോണും കത്തും ഫോറൻസിക് പരിശോധനയ്ക്ക് നൽകാനായുള്ള നടപടികൾ പൊലീസ് ഇന്ന് സ്വീകരിക്കും.

7:22 AM IST: