Malayalam News Live : സുരേഷ് ഗോപിക്ക് സിനിമാഭിനയത്തിന് അനുമതിയില്ല

Malayalam news live updates today 7-11-2024 kerala news latest updates

ഇന്നത്തെ പ്രധാന വാർത്തകൾ. 

6:32 AM IST

പരാജയം സമ്മതിച്ച് കമല ഹാരിസ്, ട്രംപിന് അഭിനന്ദനം

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച് ഡെമോക്രാറ്റിക്ക് സ്ഥാനാ‌ർഥി കമലാ ഹാരിസ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വമ്പൻ ജയം സ്വന്തമാക്കിയ ഡോണൾഡ് ട്രംപിനെ നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദന മറിയിച്ചാണ് കമല പരാജയം സമ്മതിച്ചത്. എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്‍റായിരിക്കട്ടെ ട്രംപെന്നും കമല ആശംസിച്ചു. 

6:31 AM IST

സിപിഎം നേതാക്കളുടെ പരാതിയിൽ പൊലീസ് ഇന്ന് തുടർ നടപടി സ്വീകരിക്കും

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിൽ പാലക്കാട്ടെ കെ പി എം ഹോട്ടലിൽ കള്ളപ്പണം കൊണ്ടു വന്നെന്ന സി പി എം നേതാക്കളുടെ പരാതിയിൽ പൊലീസ് ഇന്ന് തുടർ നടപടി സ്വീകരിക്കും. നിയമോപദേശം തേടിയ ശേഷം കേസ് എടുക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കാൻ ആണ് തീരുമാനം. കോൺഗ്രസ്‌ നേതാക്കൾ എത്തിയ ഹോട്ടലിലെ സി സി ടി വി ഹാർഡ് ഡിസ്ക് പൊലീസ് ഇന്നലെ പിടിച്ചെടുത്തിരുന്നു. പൊലീസിന്‍റെ കസ്റ്റഡിയിലുള്ള ഈ ഹാർഡ് ഡിസ്ക്കിൽ എന്തെങ്കിലും തെളിവുണ്ടോ എന്നതാണ് പ്രധാനം. തെളിവ് ലഭിച്ചാൽ അത് കേസിൽ നിർണായകമാകും.

6:30 AM IST

സുരേഷ് ഗോപിക്ക് സിനിമാഭിനയത്തിന് അനുമതിയില്ല

സുരേഷ് ഗോപിക്ക് സിനിമാഭിനയത്തിന് അനുമതിയില്ല. മന്ത്രി പദവിയിൽ ശ്രദ്ധിക്കാൻ മോദിയും അമിത് ഷായും നിർദ്ദേശം നൽകി. മണ്ഡലത്തിൽ ശ്രദ്ധിക്കാനും, ഓഫീസിൽ സജീവമാകാനും നിർദ്ദേശം. ഏറ്റെടുത്ത സിനിമകൾ തുടർന്നേക്കില്ല.  

6:32 AM IST:

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച് ഡെമോക്രാറ്റിക്ക് സ്ഥാനാ‌ർഥി കമലാ ഹാരിസ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വമ്പൻ ജയം സ്വന്തമാക്കിയ ഡോണൾഡ് ട്രംപിനെ നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദന മറിയിച്ചാണ് കമല പരാജയം സമ്മതിച്ചത്. എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്‍റായിരിക്കട്ടെ ട്രംപെന്നും കമല ആശംസിച്ചു. 

6:31 AM IST:

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിൽ പാലക്കാട്ടെ കെ പി എം ഹോട്ടലിൽ കള്ളപ്പണം കൊണ്ടു വന്നെന്ന സി പി എം നേതാക്കളുടെ പരാതിയിൽ പൊലീസ് ഇന്ന് തുടർ നടപടി സ്വീകരിക്കും. നിയമോപദേശം തേടിയ ശേഷം കേസ് എടുക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കാൻ ആണ് തീരുമാനം. കോൺഗ്രസ്‌ നേതാക്കൾ എത്തിയ ഹോട്ടലിലെ സി സി ടി വി ഹാർഡ് ഡിസ്ക് പൊലീസ് ഇന്നലെ പിടിച്ചെടുത്തിരുന്നു. പൊലീസിന്‍റെ കസ്റ്റഡിയിലുള്ള ഈ ഹാർഡ് ഡിസ്ക്കിൽ എന്തെങ്കിലും തെളിവുണ്ടോ എന്നതാണ് പ്രധാനം. തെളിവ് ലഭിച്ചാൽ അത് കേസിൽ നിർണായകമാകും.

6:30 AM IST: