comscore

Malayalam News Live: ഉമ തോമസിന്‍റെ ആരോഗ്യ നിലയിൽ പുരോഗതി, കണ്ണു തുറന്നു

Malayalam news live updates today 31-12-2024  uma thomas stage accident latest news

കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ  ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. രാവിലെ ഉമ തോമസ് കണ്ണു തുറന്നു. കൈകാലുകള്‍ അനക്കി. രാവിലെ ഉമ തോമസിന്‍റെ മകൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഉമ തോമസിനെ കണ്ടു. ഉമ തോമസിനെ കണ്ടശേഷം മകനാണ് അമ്മ കണ്ണു തുറന്നുവെന്നും  കൈ കാലുകള്‍ അനക്കിയെന്നും പറഞ്ഞത്. ഉമ തോമസിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഏറ്റവും പുതിയ വിവരം ഇന്ന് രാവിലെ പത്തുമണിയോടെ മെഡിക്കൽ ബോര്‍ഡ് നൽകും.

12:36 PM IST

വല്ലപ്പുഴയിൽ 15കാരിയെ കാണാനില്ലെന്ന് പരാതി; റെയിൽവേ സ്റ്റേഷനിലെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

 പാലക്കാട് വല്ലപ്പുഴയിൽ 15 കാരിയെ കാണാനില്ലെന്ന് പരാതി. വല്ലപ്പുഴ സ്വദേശി അബ്ദുൾ കരീമിന്റെ മകൾ ഷെഹ്ന ഷെറിനെയാണ് ഇന്നലെ മുതൽ കാണാതായത്. രാവിലെ വീട്ടിൽ നിന്നിറങ്ങിയ കുട്ടി ട്യൂഷൻ ക്ലാസിനുശേഷം ബന്ധുവീട്ടിൽ പുസ്തകമെടുക്കാൻ പോകുകയാണെന്ന് കൂട്ടുകാരികളോട് പറഞ്ഞു. അതിന് ശേഷം വസ്ത്രം മാറിയതിന് ശേഷമാണ് പോയതെന്ന് കൂട്ടുകാരികൾ മൊഴി നൽകിയിട്ടുണ്ട്.

12:36 PM IST

ഉംറക്കെത്തിയ മലയാളി അധ്യാപിക മക്കയിൽ മരിച്ചു

സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനിയായ തീർഥാടക മക്കയിൽ മരിച്ചു. പാണ്ടിക്കാട് ചാത്തങ്ങോട്ടുപുറം നിരന്നപറമ്പിൽ താമസിക്കുന്ന കാളികാവ് അടക്കാകുണ്ട് ക്രസന്റ് ഹൈസ്‌കൂൾ ഉറുദു അധ്യാപിക സുബൈദ (64) ആണ് മരിച്ചത്. 

കുടുംബസമേതം ഉംറ നിർവഹിക്കാനെത്തിയ ഇവർക്ക് രണ്ടാഴ്ച്ച മുമ്പ് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മക്ക കിങ് അബ്ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച രാവിലെയാണ് മരണം.

12:35 PM IST

തിരുവനന്തപുരത്ത് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

തിരുവനന്തപുരത്ത് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജീനിയറിങ് കോളേജിലെ പണി തീരാത്ത ഹാളിനുള്ളിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടെതാണ് മൃതദേഹമെന്നാണ് സംശയിക്കുന്നത്. കോളജിൽ ഉടമയുടെ മൊബാള്‍ ഫോണും കാറും കണ്ടെത്തിയതിനാലാണ് മൃതദേഹം അബ്ദുള്‍ അസീസിന്‍റേത് തന്നെയാണെന്ന് പൊലീസ് സംശയിക്കുന്നത്.

8:40 AM IST

ഉത്തരേന്ത്യയിൽ ശൈത്യം കടുത്തെങ്കിലും ആഘോഷിക്കാനുറച്ച് സഞ്ചാരികൾ

ഉത്തരേന്ത്യയിൽ ശൈത്യം കടുത്തെങ്കിലും സഞ്ചാരികളുടെ എണ്ണം കുത്തനെ കൂടുന്നു. മഞ്ഞുപുതച്ച കശ്മീരിലേക്കും ഹിമാചലിലേക്കും സഞ്ചാരികളുടെ ഒഴുക്കാണ്. ശൈത്യകാലത്തെ ആദ്യ മഞ്ഞുവീഴ്ച മുതൽ ഉത്തരേന്ത്യയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കാണ്. വർഷാന്ത്യത്തിൽ എല്ലാം മറന്ന് കുളിരിനെ പുൽകാൻ ദിവസവും എത്തുന്നത് ആയിരങ്ങൾ. മഞ്ഞിൽ കളിച്ച് ശൈത്യകാലം സഞ്ചാരികൾ ആഘോഷമാക്കുന്നു.

8:40 AM IST

'എൻ എം വിജയന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു'; ഡിസിസി ട്രഷററുടെ ആത്മഹത്യയിൽ അന്വേഷണം ഊർജിതമാക്കി

വയനാട് ഡിസിസി ട്രഷറര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതൽ വിശദാംശങ്ങൾ കണ്ടെത്താൻ അന്വേഷണം തുടങ്ങി. എൻ എം വിജയന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ. ബാധ്യതയുടെ കൂടുതൽ വിശദാംശങ്ങൾ അന്വേഷിക്കുകയാണ് പൊലീസ്. വീട്ടിൽ നിന്ന് ഡയറികൾ ഉൾപ്പെടെ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.

വീട്ടിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്താനായില്ല. ആത്മഹത്യക്കുള്ള  കാരണം അറിയില്ലന്ന് കുടുംബം മൊഴി നൽകിയതായാണ് വിവരം. കുടുംബാംഗങ്ങളുടെയും എൻ എം വിജയന്‍റെ അടുപ്പക്കാരുടെയും മൊഴിയെടുത്തിട്ടുണ്ട്. ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. 

8:39 AM IST

ഇനി മാഹിയിലും ഇന്ധന വില പൊള്ളും, വാറ്റ് നികുതിയിൽ വലിയ മാറ്റവുമായി പുതുച്ചേരി

ലാഭം നോക്കി പെട്രോളും ഡീസലുമടിക്കാൻ മാഹിയിലേക്ക് വച്ചുപിടിക്കുന്നവ‍ർക്ക് ജനുവരി ഒന്ന് മുതൽ നഷ്ടം കൂടും. ജനുവരി ഒന്നു മുതൽ മാഹിയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നര രൂപയോളമാണ് കൂടുക. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ പരിഷ്കരിച്ച മൂല്യവ‍ർധിത നികുതിയുടെ ഭാഗമായാണ് വില കൂടുന്നത്. ലെഫ്റ്റ്നന്റ് ഗവർണർ കെ കൈലാഷനാഥനാണ് വെള്ളിയാഴ്ച തീരുമാനം പ്രഖ്യാപിച്ചത്. 

8:39 AM IST

ജീവനൊടുക്കിയ നിക്ഷേപകനെ അധിക്ഷേപിച്ച് എം.എം മണി

ഇടുക്കി കട്ടപ്പനയിലെ നിക്ഷേപകന്‍റെ ആത്മഹത്യയിൽ അധിക്ഷേപ പരാമര്‍ശവുമായി മുതിര്‍ന്ന സിപിഎം നേതാവ് എംഎം മണി. കട്ടപ്പനയിലെ സൊസൈറ്റി കെട്ടിടത്തിൽ തൂങ്ങി മരിച്ച നിക്ഷേപകൻ സാബുവിനെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു പരാമര്‍ശം.

സാബുവിന് മാനസിക പ്രശ്നം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണം എന്നും സാബുവിന്‍റെ മരണത്തിൽ വിആര്‍ സജിക്കോ സിപിഎമ്മിനോ ഉത്തരവാദിത്വമില്ലെന്നും എംഎം മണി പറഞ്ഞു. കട്ടപ്പനയിലെ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് അധിക്ഷേപ പരാമര്‍ശം. ഇതൊന്നും പറഞ്ഞ് വിരട്ടേണ്ടെന്നും സാബുവിന്‍റെ കുടുംബത്തോട് സഹാനുഭൂതിയുണ്ടെന്നും എംഎം മണി പറഞ്ഞു.

7:57 AM IST

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ‍ർ പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് പന്തീരാങ്കാവ് വില്ലേജ് ഓഫീസർ പിടിയിൽ. കണ്ണൂർ ചാലാട് സ്വദേശി എം.പി.അനിൽകുമാറിനെ ആണ് വിജിലൻസ് കസ്റ്റഡിയിലെടുത്തത്.പെട്രോൾ പമ്പിനായി ഭൂമി തരംമാറ്റാൻ ചെന്നവരോടാണ് രണ്ട് ലക്ഷം രൂപ അനിൽകുമാർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പന്തീരാങ്കാവ് വില്ലേജിലെ കൈമ്പാലത്ത് ആയിരുന്നു പെട്രോൾ പമ്പ് വരേണ്ടത്. ഒരേക്കർ ഭൂമിയിലെ 30 സെന്‍റ് തരം മാറ്റാനായിരുന്നു അപേക്ഷ. ഇതിനായി വില്ലേജ് ഓഫീസർ അനിൽകുമാർ രണ്ടു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി 50000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു.

7:57 AM IST

കലൂരിൽ അടിമുടി സുരക്ഷാവീഴ്ച്ചയെന്ന് റിപ്പോർട്ട്

ഉമ തോമസ് എംഎൽഎയ്ക്ക് അപകടം ഉണ്ടായ സംഭവത്തിൽ സംയുക്ത പരിശോധന റിപ്പോര്‍ട്ടും പുറത്തുവന്നു. കലൂർ സ്റ്റേഡിയത്തിൽ വൻ സുരക്ഷാ വീഴ്ച എന്നാണ് സംയുക്ത പരിശോധന റിപ്പോർട്ട്‌. പൊലീസും ഫയർ ഫോഴ്സും പൊതുമരാമത്ത് വിഭാഗങ്ങളാണ് റിപ്പോർട്ട്‌ തയ്യാറാക്കിയത്. സ്റ്റേജ് നിർമിച്ചത് അപകടകടമായി തന്നെയാണെന്നും അധികമായി നിർമിച്ച ഭാഗത്തിനു വേണ്ട ഉറപ്പ് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

വിഐപി സ്റ്റേജിന് അടുത്തായി ആംബുലൻസ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാൻ വൈകിയെന്നും പരിശീലനം ലഭിക്കാത്തവരാണ് ഉമ തോമസിനെ ആംബുലൻസിലേക്ക് മാറ്റിയതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. താത്കാലികമായി യാതൊരു സുരക്ഷയും പാലിക്കാതെയാണ് സ്റ്റേജ് ഉണ്ടാക്കിയതെന്നും പരിശോധനയിൽ കണ്ടെത്തി. 

12:36 PM IST:

 പാലക്കാട് വല്ലപ്പുഴയിൽ 15 കാരിയെ കാണാനില്ലെന്ന് പരാതി. വല്ലപ്പുഴ സ്വദേശി അബ്ദുൾ കരീമിന്റെ മകൾ ഷെഹ്ന ഷെറിനെയാണ് ഇന്നലെ മുതൽ കാണാതായത്. രാവിലെ വീട്ടിൽ നിന്നിറങ്ങിയ കുട്ടി ട്യൂഷൻ ക്ലാസിനുശേഷം ബന്ധുവീട്ടിൽ പുസ്തകമെടുക്കാൻ പോകുകയാണെന്ന് കൂട്ടുകാരികളോട് പറഞ്ഞു. അതിന് ശേഷം വസ്ത്രം മാറിയതിന് ശേഷമാണ് പോയതെന്ന് കൂട്ടുകാരികൾ മൊഴി നൽകിയിട്ടുണ്ട്.

12:36 PM IST:

സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനിയായ തീർഥാടക മക്കയിൽ മരിച്ചു. പാണ്ടിക്കാട് ചാത്തങ്ങോട്ടുപുറം നിരന്നപറമ്പിൽ താമസിക്കുന്ന കാളികാവ് അടക്കാകുണ്ട് ക്രസന്റ് ഹൈസ്‌കൂൾ ഉറുദു അധ്യാപിക സുബൈദ (64) ആണ് മരിച്ചത്. 

കുടുംബസമേതം ഉംറ നിർവഹിക്കാനെത്തിയ ഇവർക്ക് രണ്ടാഴ്ച്ച മുമ്പ് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മക്ക കിങ് അബ്ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച രാവിലെയാണ് മരണം.

12:35 PM IST:

തിരുവനന്തപുരത്ത് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജീനിയറിങ് കോളേജിലെ പണി തീരാത്ത ഹാളിനുള്ളിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടെതാണ് മൃതദേഹമെന്നാണ് സംശയിക്കുന്നത്. കോളജിൽ ഉടമയുടെ മൊബാള്‍ ഫോണും കാറും കണ്ടെത്തിയതിനാലാണ് മൃതദേഹം അബ്ദുള്‍ അസീസിന്‍റേത് തന്നെയാണെന്ന് പൊലീസ് സംശയിക്കുന്നത്.

8:40 AM IST:

ഉത്തരേന്ത്യയിൽ ശൈത്യം കടുത്തെങ്കിലും സഞ്ചാരികളുടെ എണ്ണം കുത്തനെ കൂടുന്നു. മഞ്ഞുപുതച്ച കശ്മീരിലേക്കും ഹിമാചലിലേക്കും സഞ്ചാരികളുടെ ഒഴുക്കാണ്. ശൈത്യകാലത്തെ ആദ്യ മഞ്ഞുവീഴ്ച മുതൽ ഉത്തരേന്ത്യയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കാണ്. വർഷാന്ത്യത്തിൽ എല്ലാം മറന്ന് കുളിരിനെ പുൽകാൻ ദിവസവും എത്തുന്നത് ആയിരങ്ങൾ. മഞ്ഞിൽ കളിച്ച് ശൈത്യകാലം സഞ്ചാരികൾ ആഘോഷമാക്കുന്നു.

8:40 AM IST:

വയനാട് ഡിസിസി ട്രഷറര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതൽ വിശദാംശങ്ങൾ കണ്ടെത്താൻ അന്വേഷണം തുടങ്ങി. എൻ എം വിജയന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ. ബാധ്യതയുടെ കൂടുതൽ വിശദാംശങ്ങൾ അന്വേഷിക്കുകയാണ് പൊലീസ്. വീട്ടിൽ നിന്ന് ഡയറികൾ ഉൾപ്പെടെ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.

വീട്ടിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്താനായില്ല. ആത്മഹത്യക്കുള്ള  കാരണം അറിയില്ലന്ന് കുടുംബം മൊഴി നൽകിയതായാണ് വിവരം. കുടുംബാംഗങ്ങളുടെയും എൻ എം വിജയന്‍റെ അടുപ്പക്കാരുടെയും മൊഴിയെടുത്തിട്ടുണ്ട്. ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. 

8:39 AM IST:

ലാഭം നോക്കി പെട്രോളും ഡീസലുമടിക്കാൻ മാഹിയിലേക്ക് വച്ചുപിടിക്കുന്നവ‍ർക്ക് ജനുവരി ഒന്ന് മുതൽ നഷ്ടം കൂടും. ജനുവരി ഒന്നു മുതൽ മാഹിയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നര രൂപയോളമാണ് കൂടുക. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ പരിഷ്കരിച്ച മൂല്യവ‍ർധിത നികുതിയുടെ ഭാഗമായാണ് വില കൂടുന്നത്. ലെഫ്റ്റ്നന്റ് ഗവർണർ കെ കൈലാഷനാഥനാണ് വെള്ളിയാഴ്ച തീരുമാനം പ്രഖ്യാപിച്ചത്. 

8:39 AM IST:

ഇടുക്കി കട്ടപ്പനയിലെ നിക്ഷേപകന്‍റെ ആത്മഹത്യയിൽ അധിക്ഷേപ പരാമര്‍ശവുമായി മുതിര്‍ന്ന സിപിഎം നേതാവ് എംഎം മണി. കട്ടപ്പനയിലെ സൊസൈറ്റി കെട്ടിടത്തിൽ തൂങ്ങി മരിച്ച നിക്ഷേപകൻ സാബുവിനെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു പരാമര്‍ശം.

സാബുവിന് മാനസിക പ്രശ്നം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണം എന്നും സാബുവിന്‍റെ മരണത്തിൽ വിആര്‍ സജിക്കോ സിപിഎമ്മിനോ ഉത്തരവാദിത്വമില്ലെന്നും എംഎം മണി പറഞ്ഞു. കട്ടപ്പനയിലെ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് അധിക്ഷേപ പരാമര്‍ശം. ഇതൊന്നും പറഞ്ഞ് വിരട്ടേണ്ടെന്നും സാബുവിന്‍റെ കുടുംബത്തോട് സഹാനുഭൂതിയുണ്ടെന്നും എംഎം മണി പറഞ്ഞു.

7:57 AM IST: