comscore

Malayalam News Highlights: സംസ്ഥാനത്ത് പോളിങ് വൈകിയതില്‍ നടപടി വേണമെന്ന് യുഡിഎഫ്

malayalam news live updates today 27 april kerala polling

സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ പോളിങ് വൈകിയതില്‍ നടപടി ആവശ്യപ്പെട്ട് യുഡിഎഫ്. പിന്നില്‍ ഉദ്യോഗസ്ഥ തലത്തിലെ ഗുരുതര വീഴ്ചയെന്ന് ആരോപണം. വടകരയില്‍ വോട്ടെടുപ്പ് അവസാനിച്ചത് രാത്രി പതിനൊന്നരയോടെയാണ്. 
 
12:48 PM IST

വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണ് മരണങ്ങളുണ്ടായത് ചൂട് മൂലമോ? പാലക്കാട്ടുകാര്‍ ജാഗ്രതയില്‍...

വോട്ടെടുപ്പ് ദിനത്തില്‍ കേരളത്തില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന ചൂടെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് മിക്കയിടങ്ങളിലും ശക്തമായ ചൂടാണ് ഇന്നലെ പകല്‍ അനുഭവപ്പെട്ടത്. നേരത്തേ തന്നെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുതന്നെയാണ് കേരളത്തില്‍ ഇന്നലെ സംഭവിച്ചത്. വോട്ടെടുപ്പിനിടെ കേരളത്തില്‍ ഇന്നലെ എട്ട് പേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഇതിനും ചൂട് കാരണമായോ എന്ന സംശയമുണ്ട്. അങ്ങനെയുള്ള സാധ്യതകളുണ്ടെന്നാണ് പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. എൻ എം അരുൺ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ പറയുന്നത്. ഈ കാലാവസ്ഥയില്‍ കഴിയുന്നതും തെരഞ്ഞെടുപ്പ് പോലുള്ള പരിപാടികള്‍ ഉണ്ടാകാതിരിക്കേണ്ടതാണ്, എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അങ്ങനെയുണ്ടായി, രാത്രി വൈകിയും വോട്ടെടുപ്പ് സമയം നീട്ടിയും മറ്റും ഇതിനെ അതിജീവിക്കാൻ ശ്രമിക്കാമായിരുന്നു, അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ പല പ്രയാസങ്ങളും ഒഴിവാക്കാമായിരുന്നുവെന്നും ഡോ. അരുൺ. 

12:48 PM IST

തലശ്ശേരിയില്‍ തൂൺ ഇളകി ദേഹത്ത് വീണ് 14കാരൻ മരിച്ചു

തലശ്ശേരിയില്‍ കൽത്തൂൺ ഇളകി വീണ് പതിനാലുകാരൻ മരിച്ചു. പാറൽ സ്വദേശി ശ്രീനികേതാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായ നിലയില്‍ പരുക്കേറ്റ ശ്രീനികേതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

12:47 PM IST

അപ്രതീക്ഷിത ആക്രമണം; മണിപ്പൂരിൽ വെടിവെപ്പിൽ 2 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു, 2 പേർക്ക് പരിക്ക്

മണിപ്പൂരിലെ ബിഷ്ണുപുര്‍ ജില്ലയില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു. വെടിവെപ്പിൽ രണ്ടുപേര്‍ക്ക്  പരിക്കേറ്റിട്ടുണ്ട്. താവ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി നടത്തിയ വെടിവെപ്പിലാണ് രണ്ട് സൈനികർ മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ്  തീവ്രവാദികള്‍  വെടിവെപ്പ് നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. സിആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ എന്‍ സര്‍ക്കാര്‍, കോണ്‍സ്റ്റബിള്‍ അരൂപ് സൈനി എന്നിവരാണ് മരിച്ചത്. ഇന്‍സ്‌പെക്ടര്‍ ജാദവ് ദാസ്, കോണ്‍സ്റ്റബിള്‍ അഫ്താബ് ദാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

12:46 PM IST

'എല്ലാ കോൺഗ്രസ് എംപിമാരുമായും കൂടിക്കാഴ്ച്ച നടത്തി‍‍'

മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജനുമായി മാത്രമല്ല കേരളത്തിൽ നിന്നുളള എല്ലാ കോൺഗ്രസ് എംപിമാരുമായും ച‍ര്‍ച്ച നടത്തിയിരുന്നതായി കേരളത്തിന്റെ ചുമതലയുളള ബിജെപി നേതാവ് പ്രകാശ് ജാവദേക്ക‍ര്‍. കേരളത്തിൽ സിപിഎമ്മിന് ഒരു എംപിമാത്രമേയുളളു. ബാക്കിയുളളവരുമായി ചർച്ച നടത്തിയിരുന്നു. കോൺഗ്രസ് മാത്രമല്ല സിപിഎം, സിപിഐ നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തി. രാഷ്ട്രീയ നേതാക്കളുമായുളള കൂടിക്കാഴ്ച്ചകളിൽ എന്താണ് തെറ്റെന്നും ജാവദേക്ക‍ര്‍ ചോദിച്ചു. ഇ പി ജയരാജനുമായുളള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണത്തിനില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പിനെ പിന്നാലെ എല്ലാ വിഷയങ്ങളും അവസാനിച്ചെന്നും ജാവദേക്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

12:45 PM IST

വിവാദമായതല്ലേ, പാര്‍ട്ടി ചര്‍ച്ച ചെയ്യും, ഇപി ജയരാജൻ-ജാവദേക്കർ കൂടിക്കാഴ്ച്ചയിൽ തോമസ് ഐസക്

എൽഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ- ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച്ച സിപിഎം ചർച്ച ചെയ്യുമെന്ന് മുതിര്‍ന്ന നേതാവും എൽഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ തോമസ് ഐസക്. ആരെങ്കിലും ചൂണ്ടിക്കാണിക്കുന്നിടത്ത് ഇ.പി ജയരാജൻ നിഷ്കളങ്കമായി പോകരുതായിരുന്നുവെന്ന് ഐസക്ക് അഭിപ്രായപ്പെട്ടു. വിഷയത്തിലെ എന്റെ അഭിപ്രായം പാർട്ടി ഘടകത്തിൽ പറയും.  ഇപ്പോൾ മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ടയിൽ തികഞ്ഞ വിജയപ്രതീക്ഷയുണ്ട്.  വോട്ടിംഗ് ശതമാനത്തിൽ പത്തനംതിട്ട കണ്ടത് റെക്കോർഡ് തകർച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

12:45 PM IST

പോളിങ് നീണ്ടത് വടകരയിൽ മാത്രം, ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല: സഞ്ജയ് കൗൾ

ലോക്സഭാ തെരഞ്ഞെടുപ്പിനുളള പോളിങ് വൈകിയെന്ന ആരോപണത്തിൽ മറുപടിയുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസ‍ര്‍ സഞ്ജയ് കൗൾ. വടകര മണ്ഡലത്തിലേക്ക് മാത്രമാണ് പോളിങ് നീണ്ടത്. ഇന്നലെ ഉത്തര കേരളത്തിൽ നല്ല താപനിലയാണ് രേഖപ്പെടുത്തിയത്. ചൂടുകാരണം ആളുകൾ ഉച്ചയ്ക്ക് 3 മണിക്ക് ശേഷമാണ് ബൂത്തിലേക്ക് എത്തിയത്. ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി ഇതുവരെ കിട്ടിയിട്ടില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ബോധപൂര്‍വ്വമായ ഒരു വീഴ്ചയുമുണ്ടായിട്ടില്ല. പരാതി കിട്ടിയാൽ ഉറപ്പായും പരിശോധിക്കുമെന്നും  ചിലയിടങ്ങളിൽ വോട്ട് ചെയ്യാൻ സമയം കൂടുതൽ എടുത്തുവെന്നും  സഞ്ജയ് കൗൾ വ്യക്തമാക്കി.  

12:45 PM IST

പ്രതികരിക്കാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ-  പ്രകാശ് ജാവദേക്കര്‍ കൂടികാഴ്ചയിൽ പ്രതികരിക്കാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും കേരളത്തിലെ പാർട്ടി നേതാക്കൾ സംസാരിച്ചിട്ടുണ്ടെന്നും പറഞ്ഞ് യെച്ചുരി ഒഴിഞ്ഞുമാറി. 

7:05 AM IST

'പോളിംഗ് ശതമാനം കുറഞ്ഞതിനെക്കുറിച്ചും അന്വേഷണം വേണം'

വടകരയിലെ വോട്ടെടുപ്പ് അര്‍ധരാത്രി വരെ വൈകിയതിനെക്കുറിച്ചും പോളിംഗ് ശതമാനം കുറഞ്ഞതിനെക്കുറിച്ചും അന്വേഷണം വേണമെന്ന് വോട്ടർമാർ. മണിക്കൂറുകളോളം ക്യൂവിൽ കാത്തുനിന്ന പലരും വോട്ട് ചെയ്യാൻ ആകാതെ മടങ്ങി. ഓപ്പൺ വോട്ട് മുൻകാലങ്ങളേക്കാൾ പലമടങ്ങ് വർധിച്ചതും വോട്ടെടുപ്പ് വൈകാൻ കാരണമായി എന്ന് വോട്ടർമാർ പറയുന്നു.

7:05 AM IST

പോളിങ് വൈകിയതില്‍ നടപടി ആവശ്യപ്പെട്ട് യുഡിഎഫ്

സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ പോളിങ് വൈകിയതില്‍ നടപടി ആവശ്യപ്പെട്ട് യുഡിഎഫ്. പിന്നില്‍ ഉദ്യോഗസ്ഥ തലത്തിലെ
ഗുരുതര വീഴ്ചയെന്ന് ആരോപണം. വടകരയില്‍ വോട്ടെടുപ്പ് അവസാനിച്ചത് രാത്രി പതിനൊന്നരയോടെയാണ്. 

7:04 AM IST

ഇപിക്കെതിരെ നടപടിക്ക് സാധ്യത?

കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി കൂട്ടിക്കാഴ്ച നടത്തിയെന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ വെളിപ്പെടുത്തലിന്റെ ഞെട്ടൽ മാറാതെ സിപിഎം. പോളിങ് ദിനത്തിലെ തുറന്ന് പറച്ചിൽ വഴി പാർട്ടിയെ കടുത്ത വെട്ടിലാക്കിയന്നാണ് നേതാക്കളുടെ പൊതു നിലപാട്. മുഖ്യമന്ത്രിയുടെ പരസ്യമായ തള്ളിപ്പറയിലിനുമപ്പുറം നടപടി വേണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. ഇനിയും വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തുവരുമോ എന്ന ആശങ്കയും സിപിഎമ്മിനുണ്ട്. 

12:48 PM IST:

വോട്ടെടുപ്പ് ദിനത്തില്‍ കേരളത്തില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന ചൂടെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് മിക്കയിടങ്ങളിലും ശക്തമായ ചൂടാണ് ഇന്നലെ പകല്‍ അനുഭവപ്പെട്ടത്. നേരത്തേ തന്നെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുതന്നെയാണ് കേരളത്തില്‍ ഇന്നലെ സംഭവിച്ചത്. വോട്ടെടുപ്പിനിടെ കേരളത്തില്‍ ഇന്നലെ എട്ട് പേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഇതിനും ചൂട് കാരണമായോ എന്ന സംശയമുണ്ട്. അങ്ങനെയുള്ള സാധ്യതകളുണ്ടെന്നാണ് പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. എൻ എം അരുൺ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ പറയുന്നത്. ഈ കാലാവസ്ഥയില്‍ കഴിയുന്നതും തെരഞ്ഞെടുപ്പ് പോലുള്ള പരിപാടികള്‍ ഉണ്ടാകാതിരിക്കേണ്ടതാണ്, എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അങ്ങനെയുണ്ടായി, രാത്രി വൈകിയും വോട്ടെടുപ്പ് സമയം നീട്ടിയും മറ്റും ഇതിനെ അതിജീവിക്കാൻ ശ്രമിക്കാമായിരുന്നു, അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ പല പ്രയാസങ്ങളും ഒഴിവാക്കാമായിരുന്നുവെന്നും ഡോ. അരുൺ. 

12:48 PM IST:

തലശ്ശേരിയില്‍ കൽത്തൂൺ ഇളകി വീണ് പതിനാലുകാരൻ മരിച്ചു. പാറൽ സ്വദേശി ശ്രീനികേതാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായ നിലയില്‍ പരുക്കേറ്റ ശ്രീനികേതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

12:47 PM IST:

മണിപ്പൂരിലെ ബിഷ്ണുപുര്‍ ജില്ലയില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു. വെടിവെപ്പിൽ രണ്ടുപേര്‍ക്ക്  പരിക്കേറ്റിട്ടുണ്ട്. താവ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി നടത്തിയ വെടിവെപ്പിലാണ് രണ്ട് സൈനികർ മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ്  തീവ്രവാദികള്‍  വെടിവെപ്പ് നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. സിആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ എന്‍ സര്‍ക്കാര്‍, കോണ്‍സ്റ്റബിള്‍ അരൂപ് സൈനി എന്നിവരാണ് മരിച്ചത്. ഇന്‍സ്‌പെക്ടര്‍ ജാദവ് ദാസ്, കോണ്‍സ്റ്റബിള്‍ അഫ്താബ് ദാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

12:46 PM IST:

മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജനുമായി മാത്രമല്ല കേരളത്തിൽ നിന്നുളള എല്ലാ കോൺഗ്രസ് എംപിമാരുമായും ച‍ര്‍ച്ച നടത്തിയിരുന്നതായി കേരളത്തിന്റെ ചുമതലയുളള ബിജെപി നേതാവ് പ്രകാശ് ജാവദേക്ക‍ര്‍. കേരളത്തിൽ സിപിഎമ്മിന് ഒരു എംപിമാത്രമേയുളളു. ബാക്കിയുളളവരുമായി ചർച്ച നടത്തിയിരുന്നു. കോൺഗ്രസ് മാത്രമല്ല സിപിഎം, സിപിഐ നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തി. രാഷ്ട്രീയ നേതാക്കളുമായുളള കൂടിക്കാഴ്ച്ചകളിൽ എന്താണ് തെറ്റെന്നും ജാവദേക്ക‍ര്‍ ചോദിച്ചു. ഇ പി ജയരാജനുമായുളള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണത്തിനില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പിനെ പിന്നാലെ എല്ലാ വിഷയങ്ങളും അവസാനിച്ചെന്നും ജാവദേക്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

12:45 PM IST:

എൽഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ- ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച്ച സിപിഎം ചർച്ച ചെയ്യുമെന്ന് മുതിര്‍ന്ന നേതാവും എൽഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ തോമസ് ഐസക്. ആരെങ്കിലും ചൂണ്ടിക്കാണിക്കുന്നിടത്ത് ഇ.പി ജയരാജൻ നിഷ്കളങ്കമായി പോകരുതായിരുന്നുവെന്ന് ഐസക്ക് അഭിപ്രായപ്പെട്ടു. വിഷയത്തിലെ എന്റെ അഭിപ്രായം പാർട്ടി ഘടകത്തിൽ പറയും.  ഇപ്പോൾ മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ടയിൽ തികഞ്ഞ വിജയപ്രതീക്ഷയുണ്ട്.  വോട്ടിംഗ് ശതമാനത്തിൽ പത്തനംതിട്ട കണ്ടത് റെക്കോർഡ് തകർച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

12:45 PM IST:

ലോക്സഭാ തെരഞ്ഞെടുപ്പിനുളള പോളിങ് വൈകിയെന്ന ആരോപണത്തിൽ മറുപടിയുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസ‍ര്‍ സഞ്ജയ് കൗൾ. വടകര മണ്ഡലത്തിലേക്ക് മാത്രമാണ് പോളിങ് നീണ്ടത്. ഇന്നലെ ഉത്തര കേരളത്തിൽ നല്ല താപനിലയാണ് രേഖപ്പെടുത്തിയത്. ചൂടുകാരണം ആളുകൾ ഉച്ചയ്ക്ക് 3 മണിക്ക് ശേഷമാണ് ബൂത്തിലേക്ക് എത്തിയത്. ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി ഇതുവരെ കിട്ടിയിട്ടില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ബോധപൂര്‍വ്വമായ ഒരു വീഴ്ചയുമുണ്ടായിട്ടില്ല. പരാതി കിട്ടിയാൽ ഉറപ്പായും പരിശോധിക്കുമെന്നും  ചിലയിടങ്ങളിൽ വോട്ട് ചെയ്യാൻ സമയം കൂടുതൽ എടുത്തുവെന്നും  സഞ്ജയ് കൗൾ വ്യക്തമാക്കി.  

12:45 PM IST:

ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ-  പ്രകാശ് ജാവദേക്കര്‍ കൂടികാഴ്ചയിൽ പ്രതികരിക്കാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും കേരളത്തിലെ പാർട്ടി നേതാക്കൾ സംസാരിച്ചിട്ടുണ്ടെന്നും പറഞ്ഞ് യെച്ചുരി ഒഴിഞ്ഞുമാറി. 

7:05 AM IST:

വടകരയിലെ വോട്ടെടുപ്പ് അര്‍ധരാത്രി വരെ വൈകിയതിനെക്കുറിച്ചും പോളിംഗ് ശതമാനം കുറഞ്ഞതിനെക്കുറിച്ചും അന്വേഷണം വേണമെന്ന് വോട്ടർമാർ. മണിക്കൂറുകളോളം ക്യൂവിൽ കാത്തുനിന്ന പലരും വോട്ട് ചെയ്യാൻ ആകാതെ മടങ്ങി. ഓപ്പൺ വോട്ട് മുൻകാലങ്ങളേക്കാൾ പലമടങ്ങ് വർധിച്ചതും വോട്ടെടുപ്പ് വൈകാൻ കാരണമായി എന്ന് വോട്ടർമാർ പറയുന്നു.

7:05 AM IST:

സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ പോളിങ് വൈകിയതില്‍ നടപടി ആവശ്യപ്പെട്ട് യുഡിഎഫ്. പിന്നില്‍ ഉദ്യോഗസ്ഥ തലത്തിലെ
ഗുരുതര വീഴ്ചയെന്ന് ആരോപണം. വടകരയില്‍ വോട്ടെടുപ്പ് അവസാനിച്ചത് രാത്രി പതിനൊന്നരയോടെയാണ്. 

7:04 AM IST: