Malayalam News LIVE: പിപി ദിവ്യ കൂടുതൽ കുരുക്കിൽ, ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് കണ്ടെത്തൽ

Malayalam news live updates today 24 october 2024 latest news

എഡിഎം നവീൻ ബാബുവിനെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പി പി ദിവ്യയാണെന്ന് കണ്ടെത്തല്‍. ലാന്‍ഡ് റവന്യു ജോയിന്‍റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പ്രാദേശിക ചാനലില്‍ നിന്ന് ദിവ്യ യാത്രയയ്പ്പിന്‍റെ ദൃശ്യങ്ങള്‍ ശേഖരിച്ചെന്ന് മൊഴിയുണ്ട്. പല മാധ്യമങ്ങള്‍ക്കും ദൃശ്യങ്ങള്‍ നല്‍കിയത് ദിവ്യയാണെന്നും വ്യക്തമായി.

8:51 AM IST

തീവണ്ടിയുടെ സമയക്രമത്തിൽ മാറ്റം

തിരുവനന്തപുരം ലോകമാന്യതിലക് ഉത്സവകാല പ്രത്യേക തീവണ്ടിയുടെ സമയക്രമത്തിൽ മാറ്റം. ഇന്നും ഈ മാസം 31 നും, നവംബർ 7,14 തീയതികളിലും, ലോകമാന്യതിലകിൽ നിന്ന് പുറപ്പെടുന്ന തീവണ്ടി പിറ്റേന്ന് രാത്രി 10.45നായിരിക്കും തിരുവനന്തപുരം നോർത്തിൽ എത്തുക.

8:50 AM IST

ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രി കര തൊടും

ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രി കര തൊടുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിലും പശ്ചിമ ബം​ഗാളിലും ജാ​​ഗ്രത കർശനമാക്കി. 5 സംസ്ഥാനങ്ങളിലായി ദേശീയ ദുരന്ത നിവാരണ സേനയുടെ അൻപത്താറ് സംഘങ്ങളെ വിന്യസിച്ചു. കോസ്റ്റ് ​ഗാർഡും, നേവിയും, സൈന്യവും ഏത് സാഹചര്യവും നേരിടാൻ സജ്ജമാണ്. ഇന്ന് വൈകീട്ട് 6 മണിമുതൽ 15 മണിക്കൂർ കൊൽക്കത്ത വിമാനത്താവളം പ്രവർത്തിക്കില്ല.

8:49 AM IST

ജിഎസ്ടി റെയ്ഡ് തുടരുന്നു

തൃശൂരിലെ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലെ ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധന 14 മണിക്കൂർ പിന്നിടുന്നു. കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം ഇതുവരെ കണ്ടെത്തിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡാണിത്.

8:47 AM IST

5 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. അ‌ഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ ,കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ആണ് യെല്ലോ അലർട്ട്. ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെങ്കിലും വിവിധ തീരങ്ങളില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്.

8:47 AM IST

പി പി ദിവ്യ കൂടുതൽ കുരുക്കിൽ

എഡിഎം നവീൻ ബാബുവിനെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പി പി ദിവ്യയാണെന്ന് കണ്ടെത്തല്‍. ലാന്‍ഡ് റവന്യു ജോയിന്‍റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പ്രാദേശിക ചാനലില്‍ നിന്ന് ദിവ്യ യാത്രയയ്പ്പിന്‍റെ ദൃശ്യങ്ങള്‍ ശേഖരിച്ചെന്ന് മൊഴിയുണ്ട്. പല മാധ്യമങ്ങള്‍ക്കും ദൃശ്യങ്ങള്‍ നല്‍കിയത് ദിവ്യയാണെന്നും വ്യക്തമായി.

8:51 AM IST:

തിരുവനന്തപുരം ലോകമാന്യതിലക് ഉത്സവകാല പ്രത്യേക തീവണ്ടിയുടെ സമയക്രമത്തിൽ മാറ്റം. ഇന്നും ഈ മാസം 31 നും, നവംബർ 7,14 തീയതികളിലും, ലോകമാന്യതിലകിൽ നിന്ന് പുറപ്പെടുന്ന തീവണ്ടി പിറ്റേന്ന് രാത്രി 10.45നായിരിക്കും തിരുവനന്തപുരം നോർത്തിൽ എത്തുക.

8:51 AM IST:

ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രി കര തൊടുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിലും പശ്ചിമ ബം​ഗാളിലും ജാ​​ഗ്രത കർശനമാക്കി. 5 സംസ്ഥാനങ്ങളിലായി ദേശീയ ദുരന്ത നിവാരണ സേനയുടെ അൻപത്താറ് സംഘങ്ങളെ വിന്യസിച്ചു. കോസ്റ്റ് ​ഗാർഡും, നേവിയും, സൈന്യവും ഏത് സാഹചര്യവും നേരിടാൻ സജ്ജമാണ്. ഇന്ന് വൈകീട്ട് 6 മണിമുതൽ 15 മണിക്കൂർ കൊൽക്കത്ത വിമാനത്താവളം പ്രവർത്തിക്കില്ല.

8:49 AM IST:

തൃശൂരിലെ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലെ ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധന 14 മണിക്കൂർ പിന്നിടുന്നു. കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം ഇതുവരെ കണ്ടെത്തിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡാണിത്.

8:47 AM IST: