comscore

Malayalam News Highlights : ഷിരൂർ ഗംഗാവലി പുഴയിൽ ഡ്രഡ്ജർ ഉപയോഗിച്ച് ഇന്നും തെരച്ചിൽ

Malayalam news live updates today 23-09-2024 arjun mission latest updates

ഇന്നത്തെ പ്രധാന വാർത്തകളറിയാം 

11:23 AM IST

'സുരേഷ്ഗോപിയുടെ വിജയം പൂരം കലക്കിയതുകൊണ്ടല്ല'

ലോക്സഭ തെരഞ്ഞടുപ്പ് തോല്‍വി സംബന്ധിച്ച  കെപിസിസി ഉപസമിതി റിപോർട്ട് സ്വാഗതം ചെയ്ത് ബിജെപി രംഗത്ത്.പൂരം കലക്കിയതുകൊണ്ടാണ് സുരേഷ് ഗോപി ജയിച്ചതെന്ന് പറഞ്ഞ വി ഡി സതീശൻ പ്രസ്താവന പിൻവലിച്ച മാപ്പ് പറയണം.സുരേഷ് ഗോപിയുടെ വിജയം റിപ്പോർട്ടിൽ പറയുന്നത് പോലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ ഇടപെടൽ കൊണ്ടാണ്.വീഡി സതീശൻ പ്രസ്താവന പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ നിയമ നടപടികളുമായി ബിജെപി മുന്നോട്ടു പോകും.

11:22 AM IST

എംഎം ലോറൻസിന് വിട; പൊതുദർശനത്തിന് ശേഷം മൃതദേഹം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളജിന് കൈമാറും

കഴിഞ്ഞ ദിവസം അന്തരിച്ച സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളജിന് കൈമാറും. കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ ഏഴര മുതൽ വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. ശേഷം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിൻ സെന്റിൽ എത്തിക്കും. 

11:22 AM IST

ഗംഗാവലിപ്പുഴയിൽ നിന്ന് കിട്ടിയ അസ്ഥി പരിശോധനയ്ക്ക് അയച്ചു

ഗംഗാവലിപ്പുഴയിൽ നിന്ന് കിട്ടിയ അസ്ഥി പരിശോധനയ്ക്കായി എഫ്എസ്‍എൽ ലാബിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് മനുഷ്യന്‍റെ അസ്ഥിയാണെങ്കിൽ ഇന്നുച്ചയോടെ തന്നെ സ്ഥിരീകരണം കിട്ടും. അങ്ങനെയെങ്കിൽ ഇത് ഡിഎൻഎ പരിശോധനയ്ക്ക് അയക്കും. 

11:21 AM IST

മലപ്പുറത്ത് പൊലീസിനെതിരെ മൊഴി നൽകാൻ ലക്ഷങ്ങൾ വാഗ്ദാനം, അന്വേഷണം

മലപ്പുറത്ത് സ്വർണ്ണക്കടത്ത് കേസ് പ്രതികളെ, പൊലീസിനെതിരെ മൊഴി നൽകാനായി സ്വാധീനിക്കാൻ ശ്രമം നടക്കുന്നുവെന്ന് സൂചന. പൊലീസ് സ്വർണ്ണക്കടത്ത് കേസിൽ പിടികൂടിയ കാരിയർമാരായ പ്രതികളെയാണ് സ്വർണ്ണക്കടത്ത് സംഘം പൊലീസിനെതിരെ മൊഴി നൽകാൻ സമീപിക്കുന്നത്. സ്വർണ്ണ ക്യാരിയർമാർക്ക് പണവും വാഗ്ദാനം  നടത്തി. രണ്ട് ലക്ഷം രൂപ വരെ വാഗ്ദാനം നടത്തിയെന്നാണ് വിവരം. ഡിജിപി നടത്തുന്ന അന്വേഷണത്തിൽ പൊലീസുകാർക്കെതിരെ മൊഴി നൽകാനാണ് സ്വാധീനിക്കാൻ ശ്രമിക്കുന്നത്. 

11:21 AM IST

എഡിജിപി അജിത് കുമാറിനെ പരിഹസിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം

എഡിജിപി എം ആർ അജിത് കുമാറിനെ പരിഹസിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം. അജിത് കുമാർ നൽകിയത് തട്ടിക്കൂട്ട് റിപ്പോർട്ടാണെന്നാണ് വിമർശനം. കലങ്ങാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണ് പൂരം എന്നാണ് അജിത് തമ്പുരാൻ്റെ കണ്ടുപിടിത്തം എന്നാണ് ലേഖനത്തിലെ പരിഹാസം

11:21 AM IST

കൊല്ലങ്കോട് നിന്ന് കാണാതായ 10-ാം ക്ലാസുകാരനെ കണ്ടെത്തി

കൊല്ലങ്കോട് നിന്നും കാണാതായ പത്താം ക്ലാസുകാരനെ പാലക്കാട് റെയിൽവെ സ്റ്റേഷന് സമീപത്ത് കണ്ടെത്തി. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. കൊല്ലങ്കോട് സീതാർകുണ്ട് സ്വദേശിയായ 10 ക്ലാസുകാരനാണ് മുടി വെട്ടാത്തതിന് വഴക്ക് പറഞ്ഞതിന് കത്തെഴുതിവെച്ച് വീട് വിട്ട് പോയത്.

5:57 AM IST

അർജുനടക്കമുള്ളവരെ കണ്ടെത്താൻ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്നും

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനടക്കമുള്ളവരെ കണ്ടെത്താൻ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്നും തുടരും. ഡ്രഡ്ജിംഗ് കന്പനിയുമായുള്ള കരാർ ഒരാഴ്ച കൂടി നീട്ടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. നാവികസേനയും ഇന്ന് തെരച്ചിലിൽ പങ്കുചേരും 

11:23 AM IST:

ലോക്സഭ തെരഞ്ഞടുപ്പ് തോല്‍വി സംബന്ധിച്ച  കെപിസിസി ഉപസമിതി റിപോർട്ട് സ്വാഗതം ചെയ്ത് ബിജെപി രംഗത്ത്.പൂരം കലക്കിയതുകൊണ്ടാണ് സുരേഷ് ഗോപി ജയിച്ചതെന്ന് പറഞ്ഞ വി ഡി സതീശൻ പ്രസ്താവന പിൻവലിച്ച മാപ്പ് പറയണം.സുരേഷ് ഗോപിയുടെ വിജയം റിപ്പോർട്ടിൽ പറയുന്നത് പോലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ ഇടപെടൽ കൊണ്ടാണ്.വീഡി സതീശൻ പ്രസ്താവന പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ നിയമ നടപടികളുമായി ബിജെപി മുന്നോട്ടു പോകും.

11:22 AM IST:

കഴിഞ്ഞ ദിവസം അന്തരിച്ച സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളജിന് കൈമാറും. കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ ഏഴര മുതൽ വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. ശേഷം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിൻ സെന്റിൽ എത്തിക്കും. 

11:22 AM IST:

ഗംഗാവലിപ്പുഴയിൽ നിന്ന് കിട്ടിയ അസ്ഥി പരിശോധനയ്ക്കായി എഫ്എസ്‍എൽ ലാബിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് മനുഷ്യന്‍റെ അസ്ഥിയാണെങ്കിൽ ഇന്നുച്ചയോടെ തന്നെ സ്ഥിരീകരണം കിട്ടും. അങ്ങനെയെങ്കിൽ ഇത് ഡിഎൻഎ പരിശോധനയ്ക്ക് അയക്കും. 

11:21 AM IST:

മലപ്പുറത്ത് സ്വർണ്ണക്കടത്ത് കേസ് പ്രതികളെ, പൊലീസിനെതിരെ മൊഴി നൽകാനായി സ്വാധീനിക്കാൻ ശ്രമം നടക്കുന്നുവെന്ന് സൂചന. പൊലീസ് സ്വർണ്ണക്കടത്ത് കേസിൽ പിടികൂടിയ കാരിയർമാരായ പ്രതികളെയാണ് സ്വർണ്ണക്കടത്ത് സംഘം പൊലീസിനെതിരെ മൊഴി നൽകാൻ സമീപിക്കുന്നത്. സ്വർണ്ണ ക്യാരിയർമാർക്ക് പണവും വാഗ്ദാനം  നടത്തി. രണ്ട് ലക്ഷം രൂപ വരെ വാഗ്ദാനം നടത്തിയെന്നാണ് വിവരം. ഡിജിപി നടത്തുന്ന അന്വേഷണത്തിൽ പൊലീസുകാർക്കെതിരെ മൊഴി നൽകാനാണ് സ്വാധീനിക്കാൻ ശ്രമിക്കുന്നത്. 

11:21 AM IST:

എഡിജിപി എം ആർ അജിത് കുമാറിനെ പരിഹസിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം. അജിത് കുമാർ നൽകിയത് തട്ടിക്കൂട്ട് റിപ്പോർട്ടാണെന്നാണ് വിമർശനം. കലങ്ങാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണ് പൂരം എന്നാണ് അജിത് തമ്പുരാൻ്റെ കണ്ടുപിടിത്തം എന്നാണ് ലേഖനത്തിലെ പരിഹാസം

11:21 AM IST:

കൊല്ലങ്കോട് നിന്നും കാണാതായ പത്താം ക്ലാസുകാരനെ പാലക്കാട് റെയിൽവെ സ്റ്റേഷന് സമീപത്ത് കണ്ടെത്തി. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. കൊല്ലങ്കോട് സീതാർകുണ്ട് സ്വദേശിയായ 10 ക്ലാസുകാരനാണ് മുടി വെട്ടാത്തതിന് വഴക്ക് പറഞ്ഞതിന് കത്തെഴുതിവെച്ച് വീട് വിട്ട് പോയത്.

5:57 AM IST: