11:48 PM (IST) Apr 23

കൊടുവള്ളിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഷോക്കേറ്റ് മരിച്ചു

ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൂടുതൽ വായിക്കൂ
11:22 PM (IST) Apr 23

പഹൽ​ഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട ആന്ധ്ര സ്വദേശി ചന്ദ്രമൗലിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

മൃതദേഹം ഏറ്റുവാങ്ങിയ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അന്തിമോപചാരം അർപ്പിച്ചു. ചന്ദ്രമൗലിയുടെ കുടുംബാം​ഗങ്ങളുമായും മുഖ്യമന്ത്രി സംസാരിച്ചു. 

കൂടുതൽ വായിക്കൂ
11:02 PM (IST) Apr 23

ബീച്ച് യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം; നാളെയും മറ്റെന്നാളും കേരള തീരത്ത് കടലാക്രമണ സാധ്യത

പൊതുജനങ്ങൾ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു

കൂടുതൽ വായിക്കൂ
10:49 PM (IST) Apr 23

കോഴിക്കൂട് കേടുവരുത്തിയെന്ന് ആരോപണം; അമ്മയുടെ കയ്യും കാലും കോടാലി കൊണ്ട് അടിച്ചൊടിച്ച് മകൻ, വധശ്രമത്തിന് കേസ്

ഗുരുതരമായി പരിക്കേറ്റ കമലമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. 

കൂടുതൽ വായിക്കൂ
10:45 PM (IST) Apr 23

സർക്കാർ സ്കൂളിലെ മേട്രൻ ബധിരനും മൂകനുമായ കുട്ടിയെ പീഡിപ്പിച്ചു, പുറത്തറിയാതിരിക്കാൻ ഭീഷണി; ഒടുവിൽ 18 വർഷം തടവ്

പീഡനത്തിനിരയായ കുട്ടിയും മേട്രന്റെ ഭീഷണിക്കിരയായ കുട്ടിയും ആംഗ്യഭാഷാ പരിഭാഷകന്റെ സഹായത്താലാണ് കോടതിയിൽ കാര്യങ്ങൾ വിശദീകരിച്ചത്.

കൂടുതൽ വായിക്കൂ
10:34 PM (IST) Apr 23

ഐപിഎൽ മത്സരത്തിനിടെ ഉറക്കെയുള്ള ഫോൺ വിളി, 30കാരനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ടു കൊന്ന് 25കാരൻ

മൊബൈൽ ഫോണിൽ ഐപിഎൽ മത്സരങ്ങൾ കാണുകയായിരുന്നു 25കാരൻ. ഇതേസമയം സഹപ്രവർത്തകൻ ഉറക്കെ ഫോണിൽ സംസാരിച്ചതിനേ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്

കൂടുതൽ വായിക്കൂ
10:22 PM (IST) Apr 23

2023ൽ കൈക്കൂലി കേസിൽ അറസ്റ്റ്; പാലക്കയം മുൻ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ പുറത്താക്കി

ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് അപേക്ഷകനിൽ നിന്ന് കൈക്കൂലി വാങ്ങുമ്പോഴാണ് 2023 മെയ് 23 ന്
സുരേഷ് കുമാർ അറസ്റ്റിലായത്.

കൂടുതൽ വായിക്കൂ
10:14 PM (IST) Apr 23

പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

ജോലിക്കിടെ ഓഫീസില്‍ കുഴഞ്ഞ് വീണ ഇബ്രാഹിമിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

കൂടുതൽ വായിക്കൂ
09:56 PM (IST) Apr 23

വാനിൽ 11 യാത്രക്കാർ, പഞ്ചറായി മാറ്റുന്നതിനിടെ 7പേരുമായെത്തിയ കാർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

ദില്ലി ഹാപൂർ ബൈപ്പാസിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. മാരുതി ഇക്കോ വാനിലേക്ക് നിയന്ത്രണം നഷ്ടമായി മാരുതി സെലേറിയോ ആണ് ഇടിച്ചത്. മാരുതി സെലേറിയോ കാറിൽ ഏഴ് പേരും വളർത്തുനായയും ആയിരുന്നു ഉണ്ടായിരുന്നത്.

കൂടുതൽ വായിക്കൂ
09:56 PM (IST) Apr 23

ആഡംബര ജീവിതത്തിന് കമ്പനിയിലെ ശമ്പളം തികയുന്നില്ല; ബൈക്കുമായി ഇറങ്ങിയ സഹോദരങ്ങൾ പിടിയിലായത് മാല മോഷണത്തിന്

സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള പല തെളിവുകളും പൊലീസ് പരിശോധിച്ചു. ഇതിനിടെ ചില സുപ്രധാന വിവരങ്ങൾ ലഭിച്ചു. 

കൂടുതൽ വായിക്കൂ
09:47 PM (IST) Apr 23

കോഴിക്കോട് കൂടരഞ്ഞിയിൽ ഇറക്കത്തിൽ വെച്ച് സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു; മിഠായി തെരുവിലെ വ്യാപാരി മരിച്ചു

​ഗുരുതരമായി പരിക്കേറ്റ സെയ്ദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

കൂടുതൽ വായിക്കൂ
09:34 PM (IST) Apr 23

'അഞ്ച് ലക്ഷത്തിന് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി', രജിസ്റ്ററിൽ വരെ ഒപ്പുവെപ്പിച്ചു, തട്ടിപ്പിൽ അറസ്റ്റ്

ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ 

കൂടുതൽ വായിക്കൂ
09:20 PM (IST) Apr 23

കടുപ്പിച്ച് ഇന്ത്യ; പാകിസ്ഥാൻ പൗരൻമാർക്ക് വീസ നൽകില്ല, സിന്ധുനദീജല കരാർ മരവിപ്പിച്ചു, അട്ടാരി അതിർത്തി അടച്ചു

ആക്രമണത്തിന് പാകിസ്ഥാനിൽ നിന്ന് പിന്തുണ കിട്ടിയെന്നും വിദേശകാര്യ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാക്കിസ്താനോടുള്ള നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ.

കൂടുതൽ വായിക്കൂ
09:17 PM (IST) Apr 23

ജ്വല്ലറിയിൽ നിന്ന് വാങ്ങിയസ്വര്‍ണവും വെള്ളിയും സൂപ്പർ ഷോപ്പിയിൽ മറന്നുവച്ചു, തസ്മിയത്തിനെ തേടി ജീവനക്കാരെത്തി

കെഎസ്ആർടിസി ഡിപ്പോയ്ക്ക് തെക്ക് വശമുള്ള വിസ്മയ സൂപ്പർ ഷോപ്പി എന്ന സ്ഥാപനത്തിലാണ് സ്വര്‍ണം മറന്നുവെച്ചത്

കൂടുതൽ വായിക്കൂ
09:08 PM (IST) Apr 23

കൊട്ടാരക്കരയിൽ പരിശോധന; എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ പ്രവർത്തകനും സഹകരണ ബാങ്കിലെ ജീവനക്കാരനുമായ യുവാവ് പിടിയിൽ

മൂവർ സംഘം ബൈക്കിൽ സ്ഥലത്തുണ്ടായിരുന്ന മുഹ്സിന് എംഡിഎംഎ കൈമാറി. ഈ സമയം സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് കാറിലുണ്ടായിരുന്ന 3 പേരും രക്ഷപ്പെടുകയായിരുന്നു.

കൂടുതൽ വായിക്കൂ
09:05 PM (IST) Apr 23

വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചോളൂ, ഈ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം

കുടലിലെ ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ ഡിയെന്ന് പഠനങ്ങൾ പറയുന്നു. കുടലിലെ ക്യാൻസർ തടയാനോ മന്ദഗതിയിലാക്കാനോ ഉള്ള കഴിവ് വിറ്റാമിൻ ഡിയ്ക്കുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് മെഡിസിൻ ആൻഡ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനത്തിൽ പറയുന്നു.

കൂടുതൽ വായിക്കൂ
08:52 PM (IST) Apr 23

രണ്ട് വർഷം മുമ്പ് മനോനില തെറ്റി തെരുവിൽ അലഞ്ഞു, രോഗം ഭേദമായപ്പോൾ വിലാസം ഓർത്തെടുത്തു; ഒടുവിൽ ബന്ധുക്കളുമെത്തി

രണ്ട് വർഷം മുമ്പാണ് തെരുവിൽ നിന്ന് അദ്ദേഹത്തെ പൊതുപ്രവർത്തകർക്ക് കിട്ടുന്നത്. 

കൂടുതൽ വായിക്കൂ
08:31 PM (IST) Apr 23

വയനാട്ടില്‍ വേനല്‍മഴക്കിടെ 73കാരിക്ക് ഇടിമിന്നലേറ്റു

ഉച്ചക്ക് മൂന്ന് മണിയോടെയാണ് വയനാട്ടിലെ കല്‍പ്പറ്റ ഉൾപ്പെടെയുള്ള മേഖലകളില്‍ മഴ പെയ്തത്. മറ്റ് മഴക്കെടുതികള്‍ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

കൂടുതൽ വായിക്കൂ
08:24 PM (IST) Apr 23

പുലർച്ചെ 3 മണിക്ക് കൂടിനുള്ളിൽ ബഹളം; കൂട്ടത്തോടെയെത്തിയ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ 4 ആടുകള്‍ ചത്തു

കൊല്ലം കരുനാഗപ്പള്ളി തൊടിയൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ നാല് ആടുകൾ ചത്തു. തൊടിയൂർ സ്വദേശി രമയുടെ ആടുകളെയാണ് കൊന്നത്.

കൂടുതൽ വായിക്കൂ
08:23 PM (IST) Apr 23

കണിവയ്ക്കാൻ വിഷുവിന് വാങ്ങിയത് പ്ലാസ്റ്റിക് കണിക്കൊന്നയാണോ? സുപ്രധാന ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷന്‍

രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്. മേയില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും

കൂടുതൽ വായിക്കൂ