3:22 PM IST
രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന പ്രഖ്യാപനം ഇന്ന് രാത്രി വന്നേക്കും
രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന പ്രഖ്യാപനം ഇന്ന് രാത്രി വന്നേക്കും. ഒരു മണ്ഡലത്തിലെ എംപി സ്ഥാനം രാജിവച്ചുള്ള കത്ത് നാളെ സ്പീക്കര്‍ക്ക് കൈമാറും. രാജിക്കാര്യം അറിയിക്കാനുള്ള അവസാന തീയതി നാളെയാണ്. റായ്ബറേലി നിലനിര്‍ത്താനാണ് നീക്കം. അങ്ങനെയെങ്കില്‍ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും. വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ശക്തമാണ്. പ്രിയങ്കയുടെ നിലപാട് അറിഞ്ഞ ശേഷമേ ആര് മത്സരിക്കണമെന്ന് സംസ്ഥാന ഘടകം തീരുമാനമെടുക്കൂ
3:19 PM IST
പോക്സോ കേസിൽ മുൻ കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി
പോക്സോ കേസിൽ മുൻ കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി.മൂന്ന് മണിക്കൂറോളമാണ് യെദിയൂരപ്പയെ കേസന്വേഷിക്കുന്ന സംഘത്തിലെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്.സിഐഡി എഡിജിപി ബി കെ സിംഗ്, എസ്‍പി സാറ ഫാത്തിമ, എസ്ഐ പൃത്ഥ്വി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.യെദിയൂരപ്പയുടെ മൊഴി ചോദ്യം ചെയ്യലിൽ വിശദമായി രേഖപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.ഈ മൊഴി കൂടി ചേർത്ത ശേഷം അതിവേഗകോടതിയിൽ കുറ്റപത്രം എത്രയും പെട്ടെന്ന് സമർപ്പിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം
3:18 PM IST
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വാരണസിയിൽ
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വാരണസിയിൽ.വൈകീട്ട് നാലേകാലിന് കിസാൻ സമ്മാൻ സമ്മേളനത്തിൽ പങ്കെടുക്കും .ശേഷം കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം, ദശാശ്വമേധഘാട്ടിൽ ആരതി നടത്തും .ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് മോദി സ്വന്തം മണ്ഡലത്തിലെത്തുന്നത് .മോദിയുടെ ഭൂരിപക്ഷത്തിൽ ഇത്തവണ കാര്യമായ കുറവുണ്ടായിരുന്നു
1:37 PM IST
ഗൃഹനാഥനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തിയ സംഭവം
തിരുവനന്തപുരം ബാലരാമപുരത്ത് ഗൃഹനാഥനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടികൊലപ്പെടുത്തിയ കേസിൽ സുഹൃത്തായ പ്രതി പോലീസ് പിടിയിൽ. കല്ലമ്പലം കല്ലുവിള സ്വദേശിയും കൊല്ലപ്പെട്ട ബിജുവിന്‍റെ അയൽവാസിയുമായ കുമാർ ആണ് പിടിയിലായത്. ഇന്നലെ വൈകിട്ട് വൈകുന്നേരം അഞ്ചുമണിയോടെയാണ് കൊലപാതകം നടന്നത്
1:37 PM IST
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷൻ
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷനായി ഡോ. സാമുവൽ മോർ തിയോഫിലസ് എപ്പിസ്കോപ്പ നിയമിതനായി. ചെന്നൈ ഭദ്രാസന അധിപൻ ആയിരുന്ന ഇദ്ദേഹം സഭയിലെ മുതിർന്ന മെത്രാപ്പോലീത്തയാണ്. പത്തനംതിട്ട റാന്നി സ്വദേശിയാണ് ഡോ. സാമുവേൽ മാർ തിയോഫിലോസ്.
1:36 PM IST
രേണുക സ്വാമിയുടെ ശരീരത്തിൽ 15 ഗുരുതര മുറിവുകൾ
കന്നഡ നടൻ ദർശൻ പ്രതിയായ രേണുക സ്വാമി കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദർശനും സംഘവും മർദ്ദിച്ച് കൊലപ്പെടുത്തിയ രേണുകാ സ്വാമിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. തലയ്ക്കേറ്റ മാരകമായ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. രേണുകാ സ്വാമിയുടെ ദേഹത്താകെയുള്ള ഗുരുതരമായ 15 മുറിവുകൾ വെളിപ്പെടുത്തുന്നത് ഇയാൾ ക്രൂരപീഡനത്തിന് ഇരയായി എന്നുള്ളതാണ്.
1:36 PM IST
നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു
നീറ്റ് പരീക്ഷയില്‍ ചോദ്യ പേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച് ബിഹാര്‍ പോലീസിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം. വിദ്യാര്‍ത്ഥികളടക്കം 13 പേര്‍ ബിഹാറില്‍ ഇതിനോടകം അറസ്റ്റിലായി. മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയാണ്. തുടക്കം മുതല്‍ ഉയര്‍ന്ന സംശയത്തിനാണ് സ്ഥിരീകരണം വന്നിരിക്കുന്നത്. നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നു. 30 ലക്ഷം രൂപ വരെ നല്‍കി വിദ്യാര്‍ത്ഥികള്‍ ചോദ്യ പേപ്പര്‍ നേരത്തെ കൈവശപ്പെടുത്തിയിരുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിഹാറില്‍ അന്വേഷണം നടന്നത്. ഉയര്‍ന്ന സ്കോര്‍ നേടിയ വിദ്യാര്‍ത്ഥികളില്‍ ചിലരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയത്.
1:30 PM IST
മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ക്രൂരമർദനമെന്ന് പരാതി
തൃശ്ശൂർ ചേലക്കരയിൽ മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ യുവാവിനെ ഭാര്യാമാതാവും പിതാവും ചേർന്ന് ക്രൂരമായി മർദിച്ചെന്ന് പരാതി. ഇയാളെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചേലക്കോട് സ്വദേശി സുലൈമാനാണ് മർദ്ദനമേറ്റത്. ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു സുലൈമാൻ. മകൾക്ക് പെരുന്നാള്‍ സമ്മാനം നൽകാൻ ചേലക്കര സൂപ്പിപ്പടിയിലെ വീട്ടിലെത്തിയപ്പോഴായിരുന്നു സുലൈമാന് മർദനമേറ്റത്.
1:30 PM IST
കാറിന്റെ ഡോറിലിരുന്ന് യുവാക്കള്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്
കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ വീണ്ടും കാറിൽ യുവാക്കളുടെ സാഹസിക യാത്ര. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാറിന്റെ ഡോറിൽ ഇരുന്ന് യുവാക്കൾ യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്നലെ വൈകിട്ട് മൂന്നാറിനും ഗ്യാപ്പ് റോഡിനും ഇടയിലായിരുന്നു അപകടയാത്ര.
7:58 AM IST
കാറും ലോറിയും കൂട്ടിയിടിച്ച് അപകടം
എംസി റോഡിൽ പന്തളം മാന്തുകയിൽ വാഹനാപകടത്തിൽ 4 പേർക്ക് പരിക്ക്. ചെങ്ങന്നൂർ ബുധനൂർ സ്വദേശി പ്രസന്നനും കുടുംബവും സഞ്ചരിച്ചിരുന്ന കാറും എതിർദിശയിൽ വന്ന ലോറിയും തമ്മിൽ ഇടിച്ചാണ് അപകടമുണ്ടായത്. പുലർച്ചെ 5.45 ന് ആയിരുന്നു ദാരുണസംഭവം.
7:46 AM IST
കുർബാന തർക്കം
കുർബാന തർക്കത്തിൽ സിറോ മലബാർ സഭ പിളർപ്പിലേക്ക്. സിനഡ് കുർബാന ചൊല്ലാത്തതിന്‍റെ പേരിൽ വൈദികരെ പുറത്താക്കിയാൽ എറണാകുളം അങ്കമാലി അതിരൂപത സ്വതന്ത്ര കത്തോലിക്കാ സഭയായി മാറുമെന്നാണ് വിഘടിത വിഭാഗത്തിന്‍റെ മുന്നറിയിപ്പ്.
7:09 AM IST
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള എപ്പിസ്കോപ്പൽ സിനഡ്
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള എപ്പിസ്കോപ്പൽ സിനഡ് ഇന്ന് രാവിലെ തിരുവല്ലയിലെ സഭ ആസ്ഥാനത്തു ചേരും. വിവിധ ഭദ്രാസനങ്ങളിലെ ബിഷപ്പുമാർ നേരിട്ടും ഓൺലൈൻ ആയും പങ്കെടുക്കും. പത്തേമുക്കാലോടെ പ്രഖ്യാപനം ഉണ്ടാകും.
6:49 AM IST
പാസ്പോര്‍ട്ടിനായി വ്യജരേഖകളുണ്ടാക്കിയ സംഭവം
തിരുവനന്തപുരത്ത് വ്യാജ രേഖകളുണ്ടാക്കി സംഘടിപ്പിച്ച പാസ്പോർട്ടുകള്‍ റദ്ദാക്കാനായി പൊലീസ് പാസ്പോർട്ട് ഓഫീസർക്ക് റിപ്പോർട്ട് നൽകും. തട്ടിപ്പ് കേസിലെ പ്രതിയായ പൊലീസുകാരൻ അൻസിൽ അസീസ് ജോലി ചെയ്തിരുന്ന തുമ്പ കഴക്കൂട്ടം സ്റ്റേഷനുകളിൽ നിന്നും വേരിഫിക്കേഷൻ പൂർത്തിയാക്കിയ പാസ്പോർട്ടുകളുടെ വിവരങ്ങള്‍ പരിശോധിക്കാൻ സിറ്റി പൊലീസ് കമ്മീഷണർ നിദ്ദേശിച്ചു.
6:31 AM IST
ത്യാഗത്തിന്റെ സ്മരണകളുണർത്തി ഇന്ന് ബലി പെരുന്നാൾ
ത്യാഗ സ്മരണകൾ പങ്കുവച്ച് വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുകയാണ്. ബലി കർമ്മങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കൊപ്പം ബന്ധു വീടുകളിലെ സന്ദർശനവും സൗഹൃദം പങ്കുവെക്കലുമൊക്കെയായി വിശ്വാസികൾ ആഘോഷത്തിന്റെ നിറവിലാണ്. പള്ളികളൊക്കെ പെരുന്നാൾ നമസ്കാരത്തിനായി ഒരുങ്ങി കഴിഞ്ഞു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംയുക്ത ഈദ് ഗാഹുകൾ ചിലയിടങ്ങളിൽ ഒഴിവാക്കിയിട്ടുണ്ട്.
3:22 PM IST:
രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന പ്രഖ്യാപനം ഇന്ന് രാത്രി വന്നേക്കും. ഒരു മണ്ഡലത്തിലെ എംപി സ്ഥാനം രാജിവച്ചുള്ള കത്ത് നാളെ സ്പീക്കര്‍ക്ക് കൈമാറും. രാജിക്കാര്യം അറിയിക്കാനുള്ള അവസാന തീയതി നാളെയാണ്. റായ്ബറേലി നിലനിര്‍ത്താനാണ് നീക്കം. അങ്ങനെയെങ്കില്‍ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും. വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ശക്തമാണ്. പ്രിയങ്കയുടെ നിലപാട് അറിഞ്ഞ ശേഷമേ ആര് മത്സരിക്കണമെന്ന് സംസ്ഥാന ഘടകം തീരുമാനമെടുക്കൂ
3:19 PM IST:
പോക്സോ കേസിൽ മുൻ കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി.മൂന്ന് മണിക്കൂറോളമാണ് യെദിയൂരപ്പയെ കേസന്വേഷിക്കുന്ന സംഘത്തിലെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്.സിഐഡി എഡിജിപി ബി കെ സിംഗ്, എസ്‍പി സാറ ഫാത്തിമ, എസ്ഐ പൃത്ഥ്വി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.യെദിയൂരപ്പയുടെ മൊഴി ചോദ്യം ചെയ്യലിൽ വിശദമായി രേഖപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.ഈ മൊഴി കൂടി ചേർത്ത ശേഷം അതിവേഗകോടതിയിൽ കുറ്റപത്രം എത്രയും പെട്ടെന്ന് സമർപ്പിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം
3:18 PM IST:
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വാരണസിയിൽ.വൈകീട്ട് നാലേകാലിന് കിസാൻ സമ്മാൻ സമ്മേളനത്തിൽ പങ്കെടുക്കും .ശേഷം കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം, ദശാശ്വമേധഘാട്ടിൽ ആരതി നടത്തും .ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് മോദി സ്വന്തം മണ്ഡലത്തിലെത്തുന്നത് .മോദിയുടെ ഭൂരിപക്ഷത്തിൽ ഇത്തവണ കാര്യമായ കുറവുണ്ടായിരുന്നു
1:37 PM IST:
തിരുവനന്തപുരം ബാലരാമപുരത്ത് ഗൃഹനാഥനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടികൊലപ്പെടുത്തിയ കേസിൽ സുഹൃത്തായ പ്രതി പോലീസ് പിടിയിൽ. കല്ലമ്പലം കല്ലുവിള സ്വദേശിയും കൊല്ലപ്പെട്ട ബിജുവിന്‍റെ അയൽവാസിയുമായ കുമാർ ആണ് പിടിയിലായത്. ഇന്നലെ വൈകിട്ട് വൈകുന്നേരം അഞ്ചുമണിയോടെയാണ് കൊലപാതകം നടന്നത്
1:37 PM IST:
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷനായി ഡോ. സാമുവൽ മോർ തിയോഫിലസ് എപ്പിസ്കോപ്പ നിയമിതനായി. ചെന്നൈ ഭദ്രാസന അധിപൻ ആയിരുന്ന ഇദ്ദേഹം സഭയിലെ മുതിർന്ന മെത്രാപ്പോലീത്തയാണ്. പത്തനംതിട്ട റാന്നി സ്വദേശിയാണ് ഡോ. സാമുവേൽ മാർ തിയോഫിലോസ്.
1:36 PM IST:
കന്നഡ നടൻ ദർശൻ പ്രതിയായ രേണുക സ്വാമി കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദർശനും സംഘവും മർദ്ദിച്ച് കൊലപ്പെടുത്തിയ രേണുകാ സ്വാമിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. തലയ്ക്കേറ്റ മാരകമായ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. രേണുകാ സ്വാമിയുടെ ദേഹത്താകെയുള്ള ഗുരുതരമായ 15 മുറിവുകൾ വെളിപ്പെടുത്തുന്നത് ഇയാൾ ക്രൂരപീഡനത്തിന് ഇരയായി എന്നുള്ളതാണ്.
1:36 PM IST:
നീറ്റ് പരീക്ഷയില്‍ ചോദ്യ പേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച് ബിഹാര്‍ പോലീസിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം. വിദ്യാര്‍ത്ഥികളടക്കം 13 പേര്‍ ബിഹാറില്‍ ഇതിനോടകം അറസ്റ്റിലായി. മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയാണ്. തുടക്കം മുതല്‍ ഉയര്‍ന്ന സംശയത്തിനാണ് സ്ഥിരീകരണം വന്നിരിക്കുന്നത്. നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നു. 30 ലക്ഷം രൂപ വരെ നല്‍കി വിദ്യാര്‍ത്ഥികള്‍ ചോദ്യ പേപ്പര്‍ നേരത്തെ കൈവശപ്പെടുത്തിയിരുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിഹാറില്‍ അന്വേഷണം നടന്നത്. ഉയര്‍ന്ന സ്കോര്‍ നേടിയ വിദ്യാര്‍ത്ഥികളില്‍ ചിലരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയത്.
1:30 PM IST:
തൃശ്ശൂർ ചേലക്കരയിൽ മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ യുവാവിനെ ഭാര്യാമാതാവും പിതാവും ചേർന്ന് ക്രൂരമായി മർദിച്ചെന്ന് പരാതി. ഇയാളെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചേലക്കോട് സ്വദേശി സുലൈമാനാണ് മർദ്ദനമേറ്റത്. ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു സുലൈമാൻ. മകൾക്ക് പെരുന്നാള്‍ സമ്മാനം നൽകാൻ ചേലക്കര സൂപ്പിപ്പടിയിലെ വീട്ടിലെത്തിയപ്പോഴായിരുന്നു സുലൈമാന് മർദനമേറ്റത്.
1:30 PM IST:
കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ വീണ്ടും കാറിൽ യുവാക്കളുടെ സാഹസിക യാത്ര. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാറിന്റെ ഡോറിൽ ഇരുന്ന് യുവാക്കൾ യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്നലെ വൈകിട്ട് മൂന്നാറിനും ഗ്യാപ്പ് റോഡിനും ഇടയിലായിരുന്നു അപകടയാത്ര.
7:58 AM IST:
എംസി റോഡിൽ പന്തളം മാന്തുകയിൽ വാഹനാപകടത്തിൽ 4 പേർക്ക് പരിക്ക്. ചെങ്ങന്നൂർ ബുധനൂർ സ്വദേശി പ്രസന്നനും കുടുംബവും സഞ്ചരിച്ചിരുന്ന കാറും എതിർദിശയിൽ വന്ന ലോറിയും തമ്മിൽ ഇടിച്ചാണ് അപകടമുണ്ടായത്. പുലർച്ചെ 5.45 ന് ആയിരുന്നു ദാരുണസംഭവം.
7:46 AM IST:
കുർബാന തർക്കത്തിൽ സിറോ മലബാർ സഭ പിളർപ്പിലേക്ക്. സിനഡ് കുർബാന ചൊല്ലാത്തതിന്‍റെ പേരിൽ വൈദികരെ പുറത്താക്കിയാൽ എറണാകുളം അങ്കമാലി അതിരൂപത സ്വതന്ത്ര കത്തോലിക്കാ സഭയായി മാറുമെന്നാണ് വിഘടിത വിഭാഗത്തിന്‍റെ മുന്നറിയിപ്പ്.
7:09 AM IST:
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള എപ്പിസ്കോപ്പൽ സിനഡ് ഇന്ന് രാവിലെ തിരുവല്ലയിലെ സഭ ആസ്ഥാനത്തു ചേരും. വിവിധ ഭദ്രാസനങ്ങളിലെ ബിഷപ്പുമാർ നേരിട്ടും ഓൺലൈൻ ആയും പങ്കെടുക്കും. പത്തേമുക്കാലോടെ പ്രഖ്യാപനം ഉണ്ടാകും.
6:49 AM IST:
തിരുവനന്തപുരത്ത് വ്യാജ രേഖകളുണ്ടാക്കി സംഘടിപ്പിച്ച പാസ്പോർട്ടുകള്‍ റദ്ദാക്കാനായി പൊലീസ് പാസ്പോർട്ട് ഓഫീസർക്ക് റിപ്പോർട്ട് നൽകും. തട്ടിപ്പ് കേസിലെ പ്രതിയായ പൊലീസുകാരൻ അൻസിൽ അസീസ് ജോലി ചെയ്തിരുന്ന തുമ്പ കഴക്കൂട്ടം സ്റ്റേഷനുകളിൽ നിന്നും വേരിഫിക്കേഷൻ പൂർത്തിയാക്കിയ പാസ്പോർട്ടുകളുടെ വിവരങ്ങള്‍ പരിശോധിക്കാൻ സിറ്റി പൊലീസ് കമ്മീഷണർ നിദ്ദേശിച്ചു.
6:31 AM IST: