Malayalam news highlights : മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവരുടെ കരട് പട്ടിക പുതുക്കി

malayalam news live updates today 18August 2024

വയനാട്ടിലെ മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവരുടെ കരട് പട്ടിക പുതുക്കി. ഇപ്പോഴത്തെ കണക്ക് അനുസരിച്ച് 119 പേരാണ് കാണാമറയത്തുള്ളത്. ആദ്യം തയ്യാറാക്കിയ പട്ടികയിൽ 128 പേരാണ് ഉണ്ടായിരുന്നത്. ഡിഎൻഎ ഫലം കിട്ടിത്തുടങ്ങിയതിനു പിന്നാലെയാണ് കാണാതായവരുടെ എണ്ണം വീണ്ടും കുറഞ്ഞത്. 

9:49 AM IST

ജസ്ന തിരോധാന കേസില്‍ വഴിത്തിരിവായ വെളിപ്പെടുത്തല്‍

ആറ് വർഷങ്ങൾക്ക് മുൻപ് പത്തനംതിട്ടയിൽ നിന്ന് അപ്രത്യക്ഷയായ ജസ്നയോട് സാമ്യമുളള പെൺകുട്ടി മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയിരുന്നതായി വെളിപ്പെടുത്തൽ. കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് അജ്ഞാതനായ യുവാവിനൊപ്പം ഇവിടെവെച്ച് കണ്ടെന്നാണ് ലോഡ്ജിലെ മുൻ ജീവനക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞ‍ത്. ജസ്നയുടെ ദൃശ്യങ്ങൾ അവസാനമായി പതിഞ്ഞതും ലോഡ്ജിന് സമീപത്തെ തുണിക്കടയുടെ സിസിടിവി ക്യാമറയിലാണ്. 

9:48 AM IST

ഉരുൾപൊട്ടിയ പാതിരായിൽ ചൂരൽമലയിൽ സംഭവിച്ചത്

റ്റ രാത്രി കൊണ്ട് ഒരു ​ഗ്രാമം തന്നെ ഇല്ലാതായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നടുക്കുന്ന തത്സമയ ദൃശ്യങ്ങൾ ആദ്യമായി പുറത്തുവിടുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. ഉരുൾപൊട്ടലുണ്ടായ അന്ന് രാത്രി ചൂരൽ മലയിൽ സംഭവിച്ച ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും ദൃശ്യമാക്കുന്ന പേടിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. 

9:47 AM IST

എസ് എൻ കോളേജിൽ അധ്യാപകനെ ആക്രമിച്ച സംഭവം

തിരുവനന്തപുരം ചെമ്പഴന്തി എസ്.എൻ. കോളേജിൽ അധ്യാപകനെ ആക്രമിച്ച നാല് വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടി. വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാൻ കോളേജ് കൗൺസിൽ യോഗം  തീരുമാനിച്ചു. നാളെ ഉത്തരവിറങ്ങും. നാല് പേർ യാത്ര ചെയ്ത ബൈക്ക്, കോളേജ് വളപ്പിൽ കയറ്റിയത് വിലക്കിയതിനാണ് അധ്യാപകനായ ബിജുവിനെ വിദ്യാർത്ഥികൾ കൈയേറ്റം ചെയ്തത്.

9:46 AM IST

26 കിലോ പണയ സ്വർണം കവർന്ന സംഭവം

ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ 26 കിലോ പണയ സ്വർണം കവർന്ന സംഭവത്തിൽ  അന്വേഷണം ഏറ്റെടുത്ത് ജില്ലാ ക്രൈം ബ്രാഞ്ച്. മുങ്ങിയ മുൻ ബ്രാഞ്ച് മാനേജർ മധ ജയകുമാറിനെ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്‍റെ ആദ്യ ലക്ഷ്യം. വീഡിയോ സന്ദേശം ഇന്നലെ പുറത്ത് വന്ന സാഹചര്യത്തിൽ ഇയാളെ കണ്ടെത്താൻ പ്രയാസം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. 

6:28 AM IST

കൊല്ലം പടപ്പക്കര കൊലപാതകം, പുഷ്പലതയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്

കൊല്ലം പടപ്പക്കരയിൽ കൊല്ലപ്പെട്ട പുഷ്പലതയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ്
ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം. ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിച്ചും കൂർത്ത ഉളികൊണ്ട് കുത്തിയുമാണ് പുഷ്പലതയെ കൊലപ്പെടുത്തിയത്. ചുറ്റിക കൊണ്ടുള്ള അടിയേറ്റ പുഷ്പലതയുടെ അച്ഛൻ ആൻ്റണി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. 

9:49 AM IST:

ആറ് വർഷങ്ങൾക്ക് മുൻപ് പത്തനംതിട്ടയിൽ നിന്ന് അപ്രത്യക്ഷയായ ജസ്നയോട് സാമ്യമുളള പെൺകുട്ടി മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയിരുന്നതായി വെളിപ്പെടുത്തൽ. കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് അജ്ഞാതനായ യുവാവിനൊപ്പം ഇവിടെവെച്ച് കണ്ടെന്നാണ് ലോഡ്ജിലെ മുൻ ജീവനക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞ‍ത്. ജസ്നയുടെ ദൃശ്യങ്ങൾ അവസാനമായി പതിഞ്ഞതും ലോഡ്ജിന് സമീപത്തെ തുണിക്കടയുടെ സിസിടിവി ക്യാമറയിലാണ്. 

9:48 AM IST:

റ്റ രാത്രി കൊണ്ട് ഒരു ​ഗ്രാമം തന്നെ ഇല്ലാതായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നടുക്കുന്ന തത്സമയ ദൃശ്യങ്ങൾ ആദ്യമായി പുറത്തുവിടുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. ഉരുൾപൊട്ടലുണ്ടായ അന്ന് രാത്രി ചൂരൽ മലയിൽ സംഭവിച്ച ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും ദൃശ്യമാക്കുന്ന പേടിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. 

9:47 AM IST:

തിരുവനന്തപുരം ചെമ്പഴന്തി എസ്.എൻ. കോളേജിൽ അധ്യാപകനെ ആക്രമിച്ച നാല് വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടി. വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാൻ കോളേജ് കൗൺസിൽ യോഗം  തീരുമാനിച്ചു. നാളെ ഉത്തരവിറങ്ങും. നാല് പേർ യാത്ര ചെയ്ത ബൈക്ക്, കോളേജ് വളപ്പിൽ കയറ്റിയത് വിലക്കിയതിനാണ് അധ്യാപകനായ ബിജുവിനെ വിദ്യാർത്ഥികൾ കൈയേറ്റം ചെയ്തത്.

9:46 AM IST:

ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ 26 കിലോ പണയ സ്വർണം കവർന്ന സംഭവത്തിൽ  അന്വേഷണം ഏറ്റെടുത്ത് ജില്ലാ ക്രൈം ബ്രാഞ്ച്. മുങ്ങിയ മുൻ ബ്രാഞ്ച് മാനേജർ മധ ജയകുമാറിനെ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്‍റെ ആദ്യ ലക്ഷ്യം. വീഡിയോ സന്ദേശം ഇന്നലെ പുറത്ത് വന്ന സാഹചര്യത്തിൽ ഇയാളെ കണ്ടെത്താൻ പ്രയാസം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. 

6:28 AM IST: