7:13 AM IST
വാഗമണ്ണിലെത്തി ഇനിയാരും നിരാശരായി മടങ്ങേണ്ട; ചില്ലുപാലം വീണ്ടും തുറന്നു, സഞ്ചാരികളുടെ കുത്തൊഴുക്ക്
മഴക്കാലം ശക്തമായതിനെ തുടർന്ന് നാലു മാസങ്ങള്‍ക്കു മുൻപ് അടച്ചിട്ട വാഗമണ്ണിലെ ചില്ലുപാലം വീണ്ടും തുറന്നു. ചില്ലുപാലത്തിൽ കയറാൻ ആഗ്രഹിച്ചെത്തുന്ന നിരവധി പേർ നിരാശരായി മടങ്ങുന്നുവെന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് പാലം തുറക്കാൻ തീരുമാനമായത്.
7:13 AM IST
കണ്ണൂർ വിമാനത്താവളത്തിൻ്റെ വികസന സ്വപ്നങ്ങൾക്ക് നിരാശ; അവഗണന തുടർന്ന് കേന്ദ്രം, പോയിൻറ് ഓഫ് കോൾ പദവിയില്ല
വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താനുള്ള പോയിൻറ് ഓഫ് കോൾ പദവി അനുവദിക്കില്ലെന്ന്, കേന്ദ്രം വീണ്ടും വ്യക്തമാക്കിയതോടെ കണ്ണൂർ വിമാനത്താവളത്തിൻ്റെ വികസന സ്വപ്നങ്ങൾക്ക് നിരാശ. സംസ്ഥാന സർക്കാർ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും, മെട്രോ നഗരങ്ങളിലെ വിമാനത്താവളങ്ങൾക്ക് മാത്രമേ അനുമതി നൽകൂ എന്ന നിലപാടിലാണ് കേന്ദ്രം. എന്നാൽ ഗോവയിലും ആൻഡമാനിലും ഈ മാനദണ്ഡം കേന്ദ്രം മറന്നതെന്തെന്ന് കേരളം ചോദിക്കുന്നു. കരകയറാൻ കണ്ണൂർ വിമാനതാവളത്തിനുള്ള പ്രതീക്ഷ വിദേശ വിമാന കമ്പനിക്ക് സർവീസ് നടത്താനുള്ള അനുമതി കിട്ടൽ.
7:13 AM IST
ഇന്ത്യ-ആസിയൻ സ്വതന്ത്ര വ്യാപാര കരാര്‍; പുനഃപരിശോധന വേഗത്തിലാക്കും, ധാരണയായത് ഉച്ചകോടിയിൽ
ഇന്ത്യ-ആസിയൻ സ്വതന്ത്ര വ്യാപാര കരാര്‍ പുനഃപരിശോധന വേഗത്തിലാക്കാൻ ധാരണ. ലാവോസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഇന്ത്യ- ആസിയാന്‍ ഉച്ചകോടിയിലാണ് ധാരണ. ആസിയൻ രാജ്യങ്ങളിൽ നിന്നുള്ള ഉല്പന്നങ്ങൾക്ക് കരാർ പ്രകാരം നൽകുന്ന ഇളവ്
പുനഃപരിശോധിക്കുന്നതിനുള്ള ചർച്ച നേരത്തെ തുടങ്ങിയിരുന്നു. 2009 ല്‍ മൻമോഹൻ സിംഗ് സർക്കാർ ഒപ്പു വച്ച ഇന്ത്യ ആസിയൻ കരാർ കേരളത്തിലടക്കം വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
7:12 AM IST
ലഹരിമരുന്ന് കേസ്; ശാസ്ത്രീയ പരിശോധനാഫലം വന്ന് തുടർനീക്കം, ഓം പ്രകാശിനെ അറിയില്ലെന്ന് പ്രയാഗയും ഭാസിയും
ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ കൊച്ചിയിലെ ലഹരിമരുന്ന് കേസില്‍ തുടർ നടപടി ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷമെന്ന് പൊലീസ്. ലഹരി പാർട്ടി നടന്നു എന്ന് കരുതുന്ന കൊച്ചി മരടിലെ നക്ഷത്ര ഹോട്ടലിലെ മുറിയിൽ ഫൊറൻസിക് സംഘം പരിശോധന നടത്തിയിരുന്നു. കൊക്കെയ്ൻ അടക്കമുളള ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ശാസ്ത്രീയമായി തെളിയിക്കുന്നതിനാണിത്. കൊക്കെയ്ൻ കൊണ്ടുവന്നെന്ന് കരുതുന്ന പ്ലാസ്റ്റിക് കവറുകൾ കണ്ടെടുത്തിരുന്നു. പാർട്ടിയിൽ പങ്കെടുത്തെന്ന് കരുതുന്ന സിനിമാ അഭിനേതാക്കളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഓം പ്രകാശിനെ അറിയില്ലെന്നും ലഹരി പാർട്ടിയിൽ പങ്കെടുത്തിട്ടില്ലെന്നുമായിരുന്നു ഇരുവരുടെയും നിലപാട്.

7:11 AM IST
കെഇ ഇസ്മായിലിനെതിരെ നടപടിയെടുക്കുമോ? ഇന്നത്തെ സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിൽ തീരുമാനം
സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. തൃശൂർ പൂരം കലക്കൽ അടക്കമുള്ള വിവാദങ്ങൾ ഇന്ന് ചർച്ച ചെയ്തേക്കും. സംഘടന കാര്യങ്ങളാണ് ഇന്നലെ സംസ്ഥാന കൗൺസിലും എക്സിക്യൂട്ടീവിലും ചർച്ച ചെയ്തത്. മുതിർന്ന നേതാവ് കെഇ ഇസ്മയിലിനെതിരെ രൂക്ഷമായ വിമർശനങ്ങൾ സംസ്ഥാന കൗൺസിലിൽ ഉയർന്നു വന്നിരുന്നു. ഇസ്മയിൽ വിഭാഗീയ പ്രവർത്തനം നടത്തുന്നു എന്നാണ് പാലക്കാട് ജില്ലാ സെക്രട്ടറി അടക്കമുള്ളവരുടെ വിമര്‍ശനം.
7:13 AM IST:
മഴക്കാലം ശക്തമായതിനെ തുടർന്ന് നാലു മാസങ്ങള്‍ക്കു മുൻപ് അടച്ചിട്ട വാഗമണ്ണിലെ ചില്ലുപാലം വീണ്ടും തുറന്നു. ചില്ലുപാലത്തിൽ കയറാൻ ആഗ്രഹിച്ചെത്തുന്ന നിരവധി പേർ നിരാശരായി മടങ്ങുന്നുവെന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് പാലം തുറക്കാൻ തീരുമാനമായത്.
7:13 AM IST:
വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താനുള്ള പോയിൻറ് ഓഫ് കോൾ പദവി അനുവദിക്കില്ലെന്ന്, കേന്ദ്രം വീണ്ടും വ്യക്തമാക്കിയതോടെ കണ്ണൂർ വിമാനത്താവളത്തിൻ്റെ വികസന സ്വപ്നങ്ങൾക്ക് നിരാശ. സംസ്ഥാന സർക്കാർ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും, മെട്രോ നഗരങ്ങളിലെ വിമാനത്താവളങ്ങൾക്ക് മാത്രമേ അനുമതി നൽകൂ എന്ന നിലപാടിലാണ് കേന്ദ്രം. എന്നാൽ ഗോവയിലും ആൻഡമാനിലും ഈ മാനദണ്ഡം കേന്ദ്രം മറന്നതെന്തെന്ന് കേരളം ചോദിക്കുന്നു. കരകയറാൻ കണ്ണൂർ വിമാനതാവളത്തിനുള്ള പ്രതീക്ഷ വിദേശ വിമാന കമ്പനിക്ക് സർവീസ് നടത്താനുള്ള അനുമതി കിട്ടൽ.
7:13 AM IST:
ഇന്ത്യ-ആസിയൻ സ്വതന്ത്ര വ്യാപാര കരാര്‍ പുനഃപരിശോധന വേഗത്തിലാക്കാൻ ധാരണ. ലാവോസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഇന്ത്യ- ആസിയാന്‍ ഉച്ചകോടിയിലാണ് ധാരണ. ആസിയൻ രാജ്യങ്ങളിൽ നിന്നുള്ള ഉല്പന്നങ്ങൾക്ക് കരാർ പ്രകാരം നൽകുന്ന ഇളവ്
പുനഃപരിശോധിക്കുന്നതിനുള്ള ചർച്ച നേരത്തെ തുടങ്ങിയിരുന്നു. 2009 ല്‍ മൻമോഹൻ സിംഗ് സർക്കാർ ഒപ്പു വച്ച ഇന്ത്യ ആസിയൻ കരാർ കേരളത്തിലടക്കം വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
7:12 AM IST:
ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ കൊച്ചിയിലെ ലഹരിമരുന്ന് കേസില്‍ തുടർ നടപടി ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷമെന്ന് പൊലീസ്. ലഹരി പാർട്ടി നടന്നു എന്ന് കരുതുന്ന കൊച്ചി മരടിലെ നക്ഷത്ര ഹോട്ടലിലെ മുറിയിൽ ഫൊറൻസിക് സംഘം പരിശോധന നടത്തിയിരുന്നു. കൊക്കെയ്ൻ അടക്കമുളള ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ശാസ്ത്രീയമായി തെളിയിക്കുന്നതിനാണിത്. കൊക്കെയ്ൻ കൊണ്ടുവന്നെന്ന് കരുതുന്ന പ്ലാസ്റ്റിക് കവറുകൾ കണ്ടെടുത്തിരുന്നു. പാർട്ടിയിൽ പങ്കെടുത്തെന്ന് കരുതുന്ന സിനിമാ അഭിനേതാക്കളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഓം പ്രകാശിനെ അറിയില്ലെന്നും ലഹരി പാർട്ടിയിൽ പങ്കെടുത്തിട്ടില്ലെന്നുമായിരുന്നു ഇരുവരുടെയും നിലപാട്.
7:12 AM IST:
ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ കൊച്ചിയിലെ ലഹരിമരുന്ന് കേസില്‍ തുടർ നടപടി ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷമെന്ന് പൊലീസ്. ലഹരി പാർട്ടി നടന്നു എന്ന് കരുതുന്ന കൊച്ചി മരടിലെ നക്ഷത്ര ഹോട്ടലിലെ മുറിയിൽ ഫൊറൻസിക് സംഘം പരിശോധന നടത്തിയിരുന്നു. കൊക്കെയ്ൻ അടക്കമുളള ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ശാസ്ത്രീയമായി തെളിയിക്കുന്നതിനാണിത്. കൊക്കെയ്ൻ കൊണ്ടുവന്നെന്ന് കരുതുന്ന പ്ലാസ്റ്റിക് കവറുകൾ കണ്ടെടുത്തിരുന്നു. പാർട്ടിയിൽ പങ്കെടുത്തെന്ന് കരുതുന്ന സിനിമാ അഭിനേതാക്കളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഓം പ്രകാശിനെ അറിയില്ലെന്നും ലഹരി പാർട്ടിയിൽ പങ്കെടുത്തിട്ടില്ലെന്നുമായിരുന്നു ഇരുവരുടെയും നിലപാട്.
7:11 AM IST: