Malayalam News Live‌ : എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ച, അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം

Malayalam news live updates today 08.10.2024

ഇന്നത്തെ പ്രധാന വാർത്തകളറിയാം. 

11:56 AM IST

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജയറാം രമേശ്

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് വക്താവ് ജയറാം രമേശ്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഫലങ്ങൾ സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലും സമാന അവസ്ഥയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനുമേൽ ബിജെപി സമ്മർദ്ദം ചെലുത്തുകയാണോ എന്നും ജയറാം രമേശ് ചോദിച്ചു. 

ഹരിയാനയിൽ നിർണായക നീക്കവുമായി ബിജെപി; സർക്കാർ രൂപീകരണ ചർച്ചകൾക്ക് തുടക്കം, യോഗം വിളിച്ച് നദ്ദ

Like the Lok Sabha elections, in Haryana we are again witnessing slowing down of uploading up-to- date trends on the ECI website. Is the BJP trying to build pressure on administration by sharing outdated and misleading trends @ECISVEEP?

— Jairam Ramesh (@Jairam_Ramesh) October 8, 2024

6:03 AM IST

ഡി ജി പിയും ചീഫ് സെക്രട്ടറിയും ഗവർണർക്ക് ഇന്ന് വിശദീകരണം നൽകും

 ദി ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശ വിവാദത്തിലും പി വി അൻവറിന്‍റെ ഫോൺ ചോർത്തൽ വിവാദത്തിലും ഡി ജി പിയും ചീഫ് സെക്രട്ടറിയും ഗവർണർക്ക് ഇന്ന് വിശദീകരണം നൽകണം. മുഖ്യമന്ത്രിയുടെ പരാമർശത്തിൽ നേരത്തെ തന്നെ ആവശ്യപ്പെട്ട വിശദീകരണത്തിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടാകാത്തതോടെയാണ് ഗവർണർ, ഡി ജി പിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ചുവരുത്തിയത്. ഇന്ന് വൈകിട്ട് നാല് മണിക്ക് രാജ്ഭവനിൽ എത്തിച്ചേരാനാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്.

6:01 AM IST

ഹരിയാന, ജമ്മുകശ്മീര്‍ സംസ്ഥാനങ്ങൾ ആര് ഭരിക്കുമെന്ന് ഇന്നറിയാം

ഹരിയാന, ജമ്മുകശ്മീര്‍ സംസ്ഥാനങ്ങൾ ആര് ഭരിക്കുമെന്ന് ഇന്നറിയാം. രണ്ട് നിയമസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് രാവിലെ ആരംഭിക്കും. ഹരിയാനയില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും, ജമ്മുകശ്മീരില്‍ തൂക്ക് സഭക്കുള്ള സാധ്യത പോലും തളളാനാവില്ലെന്നുമുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്കിടെയാണ് ഫലം വരുന്നത്. രണ്ടിടങ്ങളിലും ബി ജെ പിയും ഇന്ത്യ സഖ്യവും പ്രതീക്ഷയിലാണ്. തെരഞ്ഞെടുപ്പ് ഫലം തത്സമയം പ്രേക്ഷകരിലെത്തിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസും സജ്ജമായിട്ടുണ്ട്. രാവിലെ 7 മുതൽ തന്നെ സമഗ്ര വിവരങ്ങളും തത്സമയം പ്രേക്ഷകരിലേക്കെത്തും.

6:01 AM IST

സഭയിൽ ഇന്നും വിവാദ വിഷയങ്ങള്‍

വിവാദ വിഷയങ്ങളില്‍ നിയമസഭാ സമ്മേളനം ഇന്നും സംഭവ ബഹുലമാകും. എഡിജിപി എം.ആർ അജിത് കുമാർ - ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂട്ടിക്കാഴ്ച്ച അടിയന്തര പ്രമേയമായി ഉന്നയിക്കാൻ ആണ് പ്രതിപക്ഷ നീക്കം. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശവും ഉന്നയിക്കും. അതേസമയം, ഇന്നലെ അടിയന്തിര പ്രമേയ ചർച്ചക്ക് തയ്യാറായിട്ടും പ്രതിപക്ഷം ഒളിച്ചോടി എന്ന വിമർശനം ഭരണ പക്ഷം ഉയർത്തും. ഇടതുബന്ധം വിട്ട പി.വി.അൻവർ ഇന്ന് സഭയിൽ എത്തും. അൻവർ സഭയിലും മുഖ്യമന്ത്രിക്ക് എതിരെ ആഞ്ഞടിക്കുമോ എന്നതും ആകാംക്ഷയാണ്. 
 
11:56 AM IST:

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് വക്താവ് ജയറാം രമേശ്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഫലങ്ങൾ സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലും സമാന അവസ്ഥയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനുമേൽ ബിജെപി സമ്മർദ്ദം ചെലുത്തുകയാണോ എന്നും ജയറാം രമേശ് ചോദിച്ചു. 

ഹരിയാനയിൽ നിർണായക നീക്കവുമായി ബിജെപി; സർക്കാർ രൂപീകരണ ചർച്ചകൾക്ക് തുടക്കം, യോഗം വിളിച്ച് നദ്ദ

Like the Lok Sabha elections, in Haryana we are again witnessing slowing down of uploading up-to- date trends on the ECI website. Is the BJP trying to build pressure on administration by sharing outdated and misleading trends @ECISVEEP?

— Jairam Ramesh (@Jairam_Ramesh) October 8, 2024

6:03 AM IST:

 ദി ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശ വിവാദത്തിലും പി വി അൻവറിന്‍റെ ഫോൺ ചോർത്തൽ വിവാദത്തിലും ഡി ജി പിയും ചീഫ് സെക്രട്ടറിയും ഗവർണർക്ക് ഇന്ന് വിശദീകരണം നൽകണം. മുഖ്യമന്ത്രിയുടെ പരാമർശത്തിൽ നേരത്തെ തന്നെ ആവശ്യപ്പെട്ട വിശദീകരണത്തിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടാകാത്തതോടെയാണ് ഗവർണർ, ഡി ജി പിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ചുവരുത്തിയത്. ഇന്ന് വൈകിട്ട് നാല് മണിക്ക് രാജ്ഭവനിൽ എത്തിച്ചേരാനാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്.

6:01 AM IST:

ഹരിയാന, ജമ്മുകശ്മീര്‍ സംസ്ഥാനങ്ങൾ ആര് ഭരിക്കുമെന്ന് ഇന്നറിയാം. രണ്ട് നിയമസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് രാവിലെ ആരംഭിക്കും. ഹരിയാനയില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും, ജമ്മുകശ്മീരില്‍ തൂക്ക് സഭക്കുള്ള സാധ്യത പോലും തളളാനാവില്ലെന്നുമുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്കിടെയാണ് ഫലം വരുന്നത്. രണ്ടിടങ്ങളിലും ബി ജെ പിയും ഇന്ത്യ സഖ്യവും പ്രതീക്ഷയിലാണ്. തെരഞ്ഞെടുപ്പ് ഫലം തത്സമയം പ്രേക്ഷകരിലെത്തിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസും സജ്ജമായിട്ടുണ്ട്. രാവിലെ 7 മുതൽ തന്നെ സമഗ്ര വിവരങ്ങളും തത്സമയം പ്രേക്ഷകരിലേക്കെത്തും.

6:02 AM IST: