comscore

Malayalam News Live: തലസ്ഥാനത്ത് കലോത്സവ ആവേശം; ആദ്യ ദിനം കണ്ണൂര്‍ മുന്നിൽ

Malayalam News Live Updates Today 05-01-2025

സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ആവേശം ഏറ്റുവാങ്ങി 'കലസ്ഥാനം' ആയി തലസ്ഥാന നഗരം മാറി. ആദ്യദിനത്തിൽ ഏവരുടെയും മിഴിവേകിയത് നൃത്തയിനങ്ങളാണ്. 36 മത്സരങ്ങളുടെ ഫലങ്ങൾ ഇതുവരെ പുറത്തുവന്നപ്പോൾ കണ്ണൂർ ജില്ലയാണ് മുന്നിലെത്തിയിട്ടുള്ളത്. ഓരോ നിമിഷവും മത്സര ഫലങ്ങൾ മാറി വരുന്നതിനാൽ രണ്ടാം ദിനമായ ഞായറാഴ്ച ഏത് ജില്ലയാകും മുന്നിലെത്തുകയെന്നത് കണ്ടറിയണം. ഇന്ന് വിവിധ വേദികളിൽ ആവേശകരമായ നിരവധി മത്സരങ്ങളാണ് ഉള്ളത്. അവധി ദിവസമായതിനാൽ തന്നെ 'കലസ്ഥാനത്ത്' ഇന്ന് പതിവിലും തിരക്ക് അനുഭവപ്പെടാനും സാധ്യതയുണ്ട്.

1:02 PM IST

മാനസിക അസ്വാസ്ഥ്യമുള്ള യുവാവ് ആൾക്കൂട്ട മർദനത്തിനിരയായി, ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട് മുക്കത്ത് മാനസിക അസ്വാസ്ഥ്യമുള്ള യുവാവിന് ആൾക്കൂട്ട മർദനം. മുക്കം സ്വദേശിയായ യുവാവിനെയാണ് ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി യുവാക്കൾ ക്രൂരമായി മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്രമികൾ തന്നെയാണ് മർദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്. അക്രമികളിൽപ്പെട്ട ഒരു യുവാവിനോട് മോശമായി പെരുമാറി എന്നാരോപിച്ചാണ് മർദനം. നാല് ദിവസം മുമ്പാണ് സംഭവം നടന്നതെന്ന വിവരമാണ് പുറത്തുവരുന്നത്. 

1:01 PM IST

കെഎഫ്സി അഴിമതി: 5 ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ്

കെ.എഫ്.സി അഴിമതിയില്‍  സര്‍ക്കാരിനോട് 5 ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്.അനില്‍ അംബാനിയുടെ കമ്പനികള്‍ സാമ്പത്തികമായി തകര്‍ന്നു കൊണ്ടിരിക്കുന്ന കാലത്ത് ആര്‍.സി.എഫ്.എല്ലില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ 60.80 കോടി രൂപ നിക്ഷേപിച്ച് സംസ്ഥാന ഖജനാവിന് 101 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ ഉണ്ടാക്കിയത്. കെ.എഫ്.സി പണം നിക്ഷേപിച്ച് സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയതിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് അഞ്ച് ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ്. ഈ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കിയേ മതിയാകൂയെന്ന് അദ്ദേഹം പറഞ്ഞു.  

1:01 PM IST

കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധം; നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്തു

കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധം. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്തു. പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. 

ഇത് വനം വകുപ്പ് നടത്തിയ കൊലപാതകമാണെന്ന് പി വി അൻവർ വിമർശിച്ചു. മണി എന്ന യുവാവ് രണ്ടര മണിക്കൂർ രക്തം വാർന്ന് കിടന്നു.  ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ വൈകി. തെരുവ് പട്ടിയുടെ വില പോലും മനുഷ്യ ജീവന് നൽകുന്നില്ലെന്നും എംഎൽഎ പ്രതികരിച്ചു. 

6:18 AM IST

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; 2 പേർ മരിച്ചു

കൊല്ലം ചടയമംഗലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറിലുണ്ടായിരുന്നയാളാണ് മരിച്ചത്. കൊല്ലം ചടയമംഗലത്ത് ഇന്നലെ രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. ചടയമംഗലം നെട്ടേത്തറയിൽ വെച്ച് ടൂറിസ്റ്റ് ബസും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

6:16 AM IST

മലപ്പുറം കരുളായിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് ദാരുണാന്ത്യം

മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു  ഇയാളെ കാട്ടാന ആക്രമിച്ചത്. ചോല നായ്ക്കർ വിഭാഗത്തിൽ പെട്ട ആളാണ്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

1:02 PM IST:

കോഴിക്കോട് മുക്കത്ത് മാനസിക അസ്വാസ്ഥ്യമുള്ള യുവാവിന് ആൾക്കൂട്ട മർദനം. മുക്കം സ്വദേശിയായ യുവാവിനെയാണ് ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി യുവാക്കൾ ക്രൂരമായി മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്രമികൾ തന്നെയാണ് മർദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്. അക്രമികളിൽപ്പെട്ട ഒരു യുവാവിനോട് മോശമായി പെരുമാറി എന്നാരോപിച്ചാണ് മർദനം. നാല് ദിവസം മുമ്പാണ് സംഭവം നടന്നതെന്ന വിവരമാണ് പുറത്തുവരുന്നത്. 

1:01 PM IST:

കെ.എഫ്.സി അഴിമതിയില്‍  സര്‍ക്കാരിനോട് 5 ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്.അനില്‍ അംബാനിയുടെ കമ്പനികള്‍ സാമ്പത്തികമായി തകര്‍ന്നു കൊണ്ടിരിക്കുന്ന കാലത്ത് ആര്‍.സി.എഫ്.എല്ലില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ 60.80 കോടി രൂപ നിക്ഷേപിച്ച് സംസ്ഥാന ഖജനാവിന് 101 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ ഉണ്ടാക്കിയത്. കെ.എഫ്.സി പണം നിക്ഷേപിച്ച് സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയതിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് അഞ്ച് ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ്. ഈ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കിയേ മതിയാകൂയെന്ന് അദ്ദേഹം പറഞ്ഞു.  

1:01 PM IST:

കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധം. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്തു. പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. 

ഇത് വനം വകുപ്പ് നടത്തിയ കൊലപാതകമാണെന്ന് പി വി അൻവർ വിമർശിച്ചു. മണി എന്ന യുവാവ് രണ്ടര മണിക്കൂർ രക്തം വാർന്ന് കിടന്നു.  ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ വൈകി. തെരുവ് പട്ടിയുടെ വില പോലും മനുഷ്യ ജീവന് നൽകുന്നില്ലെന്നും എംഎൽഎ പ്രതികരിച്ചു. 

6:18 AM IST:

കൊല്ലം ചടയമംഗലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറിലുണ്ടായിരുന്നയാളാണ് മരിച്ചത്. കൊല്ലം ചടയമംഗലത്ത് ഇന്നലെ രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. ചടയമംഗലം നെട്ടേത്തറയിൽ വെച്ച് ടൂറിസ്റ്റ് ബസും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

6:16 AM IST: