Malayalam News Live : ഹേമകമ്മിറ്റി, 20ലധികം പേരുടെ മൊഴി ​ഗൗരവസ്വഭാവമുള്ളത്

malayalam news live  updates september 19

ഹേമ കമ്മിറ്റിയ്ക്ക് മുൻപാകെ ലൈംഗിക ഉപദ്രവവും ചൂഷണവും വെളിപ്പെടുത്തിയ ഇരുപതിലധികം പേരുടെ മൊഴി ഗൗരവസ്വഭാവമുള്ളതെന്ന് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ഇവരിൽ ഭൂരിഭാഗം പേരെയും പത്ത് ദിവസത്തിനുള്ളില്‍ നേരിട്ട് ബന്ധപ്പെടും. നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മൂന്നാം തീയിതിക്കുള്ളില്‍ കേസെടുക്കും.

1:53 PM IST

കാണാതായ 3 പെണ്‍കുട്ടികളെയും കണ്ടെത്തി

പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്നും കാണാതായ 3 പെൺകുട്ടികളെയും കണ്ടെത്തി. പോക്സോ കേസ് അതിജീവിതയുൾപ്പെടെ 17 വയസുള്ള രണ്ടു കുട്ടികളേയും 14 കാരിയെയുമാണ് രണ്ട് ദിവസങ്ങൾക്ക് മുമ്പ് കാണാതായത്. ഇന്നലെ വൈകുന്നേരത്തോടെയാണ് 17കാരിയെ കണ്ടെത്തിയത്. പെൺകുട്ടി നേരെ വീട്ടിലേക്കാണ് എത്തിയത്. വീട്ടിലേക്ക് തിരികെ പോവണമെന്ന ആഗ്രഹം കൊണ്ടാണ് കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടതെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. വീട്ടിലേക്ക് മടങ്ങുമെന്ന് അറിയിച്ചാണ് പരസ്പരം പിരിഞ്ഞതെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്. 
 
1:53 PM IST

രാമങ്കരിയിൽ വീട് കയറി വെട്ടിപ്പരിക്കേൽപിച്ച സംഭവം

ആലപ്പുഴ രാമങ്കരിയിൽ വീട് കയറി യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിലെ പ്രതി പിടിയിൽ. സംഭവത്തിലെ പ്രതി കലവൂർ സ്വദേശി സുബിൻ ആണ് കോയമ്പത്തൂരിൽ നിന്നും പിടിയിലായിരിക്കുന്നത്. സുബിൻ ബലമായി പിടിച്ചു കൊണ്ട് പോയ ഭാര്യ രഞ്ജിനിയെയും കണ്ടെത്തി. വെട്ടേറ്റ ബൈജു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പിണങ്ങിക്കഴിയുകയായിരുന്ന സുബിന്റെ ഭാര്യ ബൈജുവിനൊപ്പം കഴിയുന്നത് അറിഞ്ഞ് വീട്ടിലെത്തി വെട്ടിപരിക്കേല്പിച്ച് ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നു. എന്നാൽ സുബിന്റെ ഉപദ്രവം സഹിക്കാനാവാതെ ബന്ധം ഉപേക്ഷിച്ചതാണെന്ന് ഭാര്യ രഞ്ജിനി പോലീസിനോട് പറഞ്ഞു.

1:52 PM IST

തൃശ്ശൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു

തൃശൂർ തൃപ്രയാറിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്. കണ്ടെയ്നർ ലോറിയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. വലപ്പാട് സ്വദേശികളാണ് ആശിർവാദ്, ഹാഷിം എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന നിഹാലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിന്റെ നില ​ഗുരുതരമെന്നാണ് ഡോക്ടർമാർ പറയുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്

1:52 PM IST

എന്താണ് എംപോക്സ്?

മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ഒതുങ്ങി നിന്നിരുന്ന ഒരു ജന്തുജന്യ രോഗമാണ് എംപോക്സ്. വസൂരിയുടെയും ഗോവസൂരിയുടെയും ഒക്കെ കുടുംബത്തിൽപ്പെടുന്ന രോഗം. മനുഷ്യനിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 1970ലാണ്. ഏറ്റവും കൂടുതൽ തവണ രോഗവ്യാപനമുണ്ടായതും ഈ രാജ്യത്ത് തന്നെയാണ്. ഒരു പ്രത്യേക പ്രദേശത്ത് മാത്രം ഒതുങ്ങി നിന്നിരുന്ന രോഗം കെട്ടുപൊട്ടിച്ച് ആദ്യമായി ആഗോള ആശങ്കയാകുന്നത് 2022ലാണ്. ഒരു പ്രാദേശിക രോഗം ആഗോള പ്രശ്നമാകുന്നത് എങ്ങനെയാണെന്നറിയാൻ എംപോക്സിന്റെ വകഭേദങ്ങളെ മനസിലാക്കണം.

1:51 PM IST

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ ഇഴഞ്ഞ് ലൈഫ് പദ്ധതി

സംസ്ഥാന സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ഹഡ്കോ വായ്പ പരിധി കൂടി തീർന്നതോടെ ലൈഫ് ഭവന പദ്ധതിയുടെ വേഗം കുറഞ്ഞു. ഭവനനിർമ്മാണത്തിൽ സർക്കാർ വിഹിതം കണ്ടെത്താനുള്ള നെട്ടോട്ടത്തിനിടെ പുതിയ വീടുകളുടെ കരാർ ഏറ്റെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയാത്തതാണ് പ്രതിസന്ധി. അടുത്ത വർഷം തദ്ദേശതെരഞ്ഞെടുപ്പ് കൂടി എത്തുന്നതോടെ ഒരു തണലിനായുള്ള കാത്തിരിപ്പ് ഇനി എത്ര നാൾ വൈകുമെന്ന ആശങ്കയിലാണ് വാസയോഗ്യമല്ലാത്ത വീടുകളിൽ കഴിയുന്ന പതിനായിരങ്ങൾ.

1:51 PM IST

മലപ്പുറത്ത് നിയന്ത്രണം കർശനമാക്കി ആരോ​ഗ്യവകുപ്പ്

നിപക്ക് പിന്നാലെ എം പോക്സ് കൂടി സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് ആരോഗ്യ വകുപ്പ് നിയന്ത്രണം കർശനമാക്കി. വിദേശത്തുനിന്നെത്തിയ എടവണ്ണ ഒതായി സ്വദേശിയുമായി സമ്പർക്കമുള്ളവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കുകയാണ്. വിമാനത്താവളം മുതലുള്ള ഇയാളുടെ റൂട്ടു മാപ്പും ഉടൻ പുറത്തുവിടും. സമ്പർക്കമുള്ളവരിൽ രോഗലക്ഷണങ്ങളുള്ളവരുടെ സ്രവം ഉടൻ തന്നെ പരിശോധിക്കും. ഇതിനിടെ രോഗബാധിതനായ 38 കാരൻ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. ഇദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണ്.

1:50 PM IST

നൃത്തസംവിധായകനെതിരെ പോക്സോ കേസ്

 ദേശീയ അവാർഡ് നേടിയ തെലുഗ് നൃത്ത സംവിധായകനെതിരെ പോക്സോ കേസ്. പുഷ്പ, ബാഹുബലി, തിരുച്ചിത്രമ്പലം എന്നീ സിനിമകളുടെ നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കെതിരെയാണ് തെലങ്കാന പൊലീസ് കേസെടുത്തത്. ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിന്‍റെ ജനസേനാ പാർട്ടിയുടെ നേതാവ് കൂടിയാണ് ഷെയ്ഖ് ജാനി പാഷയെന്ന ജാനി മാസ്റ്റർ. 

1:49 PM IST

നടിയെ ആക്രമിച്ച കേസ്; മുഖ്യപ്രതി പൾസർ സുനി ഇന്ന് ജാമ്യ അപേക്ഷ നൽകും

നടി ആക്രമണ കേസിലെ മുഖ്യപ്രതി പൾസർ സുനി ഇന്ന് വിചാരണക്കോടതിയിൽ ജാമ്യ അപേക്ഷ നൽകും. വിചാരണ കോടതിയായ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ സുനിയുടെ അപേക്ഷ പരിഗണിച്ചേക്കും. കോടതി ജാമ്യ വ്യവസ്ഥകൾ നിശ്ചയിക്കുന്നതോടെ പൾസർ സുനിക്ക് പുറത്തിറങ്ങാൻ കഴിയും. പൾസർ സുനിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതിയിൽ സുനിയെ ഹാജരാക്കി ജാമ്യത്തിൽ വിടണമെന്നാണ് നിർദേശിച്ചത്.

1:53 PM IST:

പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്നും കാണാതായ 3 പെൺകുട്ടികളെയും കണ്ടെത്തി. പോക്സോ കേസ് അതിജീവിതയുൾപ്പെടെ 17 വയസുള്ള രണ്ടു കുട്ടികളേയും 14 കാരിയെയുമാണ് രണ്ട് ദിവസങ്ങൾക്ക് മുമ്പ് കാണാതായത്. ഇന്നലെ വൈകുന്നേരത്തോടെയാണ് 17കാരിയെ കണ്ടെത്തിയത്. പെൺകുട്ടി നേരെ വീട്ടിലേക്കാണ് എത്തിയത്. വീട്ടിലേക്ക് തിരികെ പോവണമെന്ന ആഗ്രഹം കൊണ്ടാണ് കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടതെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. വീട്ടിലേക്ക് മടങ്ങുമെന്ന് അറിയിച്ചാണ് പരസ്പരം പിരിഞ്ഞതെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്. 
 
1:53 PM IST:

ആലപ്പുഴ രാമങ്കരിയിൽ വീട് കയറി യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിലെ പ്രതി പിടിയിൽ. സംഭവത്തിലെ പ്രതി കലവൂർ സ്വദേശി സുബിൻ ആണ് കോയമ്പത്തൂരിൽ നിന്നും പിടിയിലായിരിക്കുന്നത്. സുബിൻ ബലമായി പിടിച്ചു കൊണ്ട് പോയ ഭാര്യ രഞ്ജിനിയെയും കണ്ടെത്തി. വെട്ടേറ്റ ബൈജു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പിണങ്ങിക്കഴിയുകയായിരുന്ന സുബിന്റെ ഭാര്യ ബൈജുവിനൊപ്പം കഴിയുന്നത് അറിഞ്ഞ് വീട്ടിലെത്തി വെട്ടിപരിക്കേല്പിച്ച് ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നു. എന്നാൽ സുബിന്റെ ഉപദ്രവം സഹിക്കാനാവാതെ ബന്ധം ഉപേക്ഷിച്ചതാണെന്ന് ഭാര്യ രഞ്ജിനി പോലീസിനോട് പറഞ്ഞു.

1:52 PM IST:

തൃശൂർ തൃപ്രയാറിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്. കണ്ടെയ്നർ ലോറിയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. വലപ്പാട് സ്വദേശികളാണ് ആശിർവാദ്, ഹാഷിം എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന നിഹാലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിന്റെ നില ​ഗുരുതരമെന്നാണ് ഡോക്ടർമാർ പറയുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്

1:52 PM IST:

മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ഒതുങ്ങി നിന്നിരുന്ന ഒരു ജന്തുജന്യ രോഗമാണ് എംപോക്സ്. വസൂരിയുടെയും ഗോവസൂരിയുടെയും ഒക്കെ കുടുംബത്തിൽപ്പെടുന്ന രോഗം. മനുഷ്യനിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 1970ലാണ്. ഏറ്റവും കൂടുതൽ തവണ രോഗവ്യാപനമുണ്ടായതും ഈ രാജ്യത്ത് തന്നെയാണ്. ഒരു പ്രത്യേക പ്രദേശത്ത് മാത്രം ഒതുങ്ങി നിന്നിരുന്ന രോഗം കെട്ടുപൊട്ടിച്ച് ആദ്യമായി ആഗോള ആശങ്കയാകുന്നത് 2022ലാണ്. ഒരു പ്രാദേശിക രോഗം ആഗോള പ്രശ്നമാകുന്നത് എങ്ങനെയാണെന്നറിയാൻ എംപോക്സിന്റെ വകഭേദങ്ങളെ മനസിലാക്കണം.

1:51 PM IST:

സംസ്ഥാന സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ഹഡ്കോ വായ്പ പരിധി കൂടി തീർന്നതോടെ ലൈഫ് ഭവന പദ്ധതിയുടെ വേഗം കുറഞ്ഞു. ഭവനനിർമ്മാണത്തിൽ സർക്കാർ വിഹിതം കണ്ടെത്താനുള്ള നെട്ടോട്ടത്തിനിടെ പുതിയ വീടുകളുടെ കരാർ ഏറ്റെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയാത്തതാണ് പ്രതിസന്ധി. അടുത്ത വർഷം തദ്ദേശതെരഞ്ഞെടുപ്പ് കൂടി എത്തുന്നതോടെ ഒരു തണലിനായുള്ള കാത്തിരിപ്പ് ഇനി എത്ര നാൾ വൈകുമെന്ന ആശങ്കയിലാണ് വാസയോഗ്യമല്ലാത്ത വീടുകളിൽ കഴിയുന്ന പതിനായിരങ്ങൾ.

1:51 PM IST:

നിപക്ക് പിന്നാലെ എം പോക്സ് കൂടി സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് ആരോഗ്യ വകുപ്പ് നിയന്ത്രണം കർശനമാക്കി. വിദേശത്തുനിന്നെത്തിയ എടവണ്ണ ഒതായി സ്വദേശിയുമായി സമ്പർക്കമുള്ളവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കുകയാണ്. വിമാനത്താവളം മുതലുള്ള ഇയാളുടെ റൂട്ടു മാപ്പും ഉടൻ പുറത്തുവിടും. സമ്പർക്കമുള്ളവരിൽ രോഗലക്ഷണങ്ങളുള്ളവരുടെ സ്രവം ഉടൻ തന്നെ പരിശോധിക്കും. ഇതിനിടെ രോഗബാധിതനായ 38 കാരൻ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. ഇദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണ്.

1:50 PM IST:

 ദേശീയ അവാർഡ് നേടിയ തെലുഗ് നൃത്ത സംവിധായകനെതിരെ പോക്സോ കേസ്. പുഷ്പ, ബാഹുബലി, തിരുച്ചിത്രമ്പലം എന്നീ സിനിമകളുടെ നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കെതിരെയാണ് തെലങ്കാന പൊലീസ് കേസെടുത്തത്. ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിന്‍റെ ജനസേനാ പാർട്ടിയുടെ നേതാവ് കൂടിയാണ് ഷെയ്ഖ് ജാനി പാഷയെന്ന ജാനി മാസ്റ്റർ. 

1:49 PM IST: