Malayalam News Live: തൃപ്പൂണിത്തുറയിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാൾ കുഴഞ്ഞു വീണ് മരിച്ചു

Malayalam News Live Updates on 26 March 2023

തൃപ്പൂണിത്തുറയിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാൾ കുഴഞ്ഞു വീണ് മരിച്ചു. തൃപ്പൂണിത്തുറ ഇരുമ്പനം സ്വദേശി മനോഹരൻ ആണ് മരിച്ചത്.അലക്ഷ്യമായി ഇരുചക്രവാഹനം ഓടിച്ചു വരുന്നതിനിടെ കൈ കാണിച്ചിട്ടും മനോഹരൻ നിർത്താതെ പോയിരുന്നു. അതേസമയം പൊലീസിനെതിരെ നാട്ടുകാർ രംഗത്തെത്തി. വാഹനം പിന്തുടർന്ന് പിടിച്ച ശേഷം പൊലീസ് മനോഹരനെ മർദിച്ചെന്നാണ് നാട്ടുകാർ പറയുന്നത്

4:47 PM IST

ബ്രഹ്മപുരത്ത് വീണ്ടും തീപിടുത്തം

ബ്രഹ്മപുരത്തു  വീണ്ടും തീപിടുത്തം. സെക്ടർ ഒന്നിലാണ് തീ പിടിത്തം ഉണ്ടായത്. രണ്ടു ഫയർ യൂണിറ്റുകൾ തീ കെടുത്താൻ ശ്രമിക്കുന്നു. 

4:21 PM IST

മൂല്യനിർണയത്തിന് മുമ്പ് ഉത്തരപേപ്പർ പുറത്തായതിൽ വിശദീകരണം തേടി ഡിഡിഇ

 മെസിയെക്കുറിച്ച് എഴുതാൻ തയ്യാറാകാത്ത നെയ്മർ ആരാധികയായ വിദ്യാർത്ഥിയുടെ ചോദ്യപേപ്പർ വൈറലായ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഡിഡിഇ. നാലാം ക്ലാസ് പരീക്ഷയിലെ മെസ്സിയെക്കുറിച്ചുള്ള അതിനുള്ള വിദ്യാർത്ഥിയുടെ ഉത്തരവുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

3:36 PM IST

അമൃത്പാൽസിം​ഗ് പാട്യാലയിൽ

പഞ്ചാബിലെ വിഘടനവാദി നേതാവ് അമൃത്പാല്‍ സിം​ഗ് പാട്യാലയിലെന്ന് വിവരം. പഞ്ചാബ് പട്യാലയിലുള്ള  സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ദില്ലിയിലും ഉത്തരാഖണ്ഡിലുമുൾപ്പെടെ തെരച്ചിൽ നടക്കുമ്പോഴാണ് പുതിയ ദൃശ്യങ്ങൾ പുറത്തുവരുന്നത്. 

2:59 PM IST

പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് പിൻവലിച്ചു.  പത്തനംതിട്ടയിലും ഇടുക്കിയിലും പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട്ആണ് പിൻവലിച്ചത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ തുടരും. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ മഴ കിട്ടിയേക്കും. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. ഇടിമിന്നലിനും സാധ്യതയുണ്ട്. 
 
8:06 AM IST

രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് രാജ് ഘട്ടില്‍ കോൺഗ്രസ് സത്യഗ്രഹം, സംസ്ഥാനങ്ങളിലും പ്രതിഷേധം തുടരും

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് രാജ് ഘട്ടില്‍ സത്യഗ്രഹം നടത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരും വൈകീട്ട് അഞ്ച് മണിവരെ നടക്കുന്ന സത്യഗ്രഹത്തില്‍ പങ്കെടുക്കും.ജില്ലാ ആസ്ഥാനങ്ങളില്‍ ഗാന്ധി പ്രതിമക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രാഹുലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിക്കും. തിങ്കളാഴ്ചയോടെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം

8:05 AM IST

മെഡി.കോളജിലെ പീഡനം; സാക്ഷിയായ നഴ്സിനെ ഭീഷണിപ്പെടുത്തിയ പരാതിയിൽ നടപടിയില്ല, രാഷ്ടീയ സമ്മർദമെന്ന് സൂചന

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ സ്ത്രീയ പീഡിപ്പിച്ച സംഭവത്തിൽ സാക്ഷിയായ
നഴ്സിനെ ഭീഷണിപ്പെടുത്തിയ എൻജിഒ യൂണിയൻ നേതാക്കൾക്കെതിരെ നടപടിയെടുക്കാതെ അധികൃതർ. രാഷ്ടീയ സമർദം കാരണമാണ് പരാതിയിൽ മെല്ലപ്പോക്കെന്നാണ് സൂചന. പരാതി പിൻവലിപ്പിക്കാൻ അതിജീവതയെ സമ്മർദപ്പെടുത്തിയ അഞ്ചുപേർ ഒളിവിലാണ് , ഇവരെല്ലാം മെഡിക്കൽ ആശുപത്രിയിലെ തന്നെ ജീവനക്കാരനാണ്

8:05 AM IST

ഐഎസ്ആർഒയുടെ LVM 3 വൺ വെബ്ബ് ദൗത്യം ഇന്ന്

ഐഎസ്ആർഒയുടെ LVM 3 വൺ വെബ്ബ് ദൗത്യം ഇന്ന്, ഉപഗ്രഹ ഇന്‍റർനെറ്റ് സർവീസ് ദാതാവായ വൺവെബ്ബുമായി കൈകോർക്കുന്ന 2ാം ദൗത്യം
ഐഎസ്ആർഒയുടെ എൽവിഎം 3 വൺ വെബ്ബ് ദൗത്യം ഇന്ന്.രാവിലെ 9.00 മണിക്ക് ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം.ഉപഗ്രഹ ഇന്‍റർനെറ്റ് സർവ്വീസ് ദാതാവായ വൺവെബ്ബുമായി ഇസ്രൊ കൈകോർക്കുന്ന രണ്ടാം ദൗത്യമാണിത്

8:04 AM IST

തൃപ്പൂണ്ണിത്തുറ പൊലീസ് സ്റ്റേഷനിലെ മരണം, പൊലീസ് മർദിച്ചെന്ന് നാട്ടുകാർ

തൃപ്പൂണിത്തുറയിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാൾ കുഴഞ്ഞു വീണ് മരിച്ചു. തൃപ്പൂണിത്തുറ ഇരുമ്പനം സ്വദേശി മനോഹരൻ ആണ് മരിച്ചത്.അലക്ഷ്യമായി ഇരുചക്രവാഹനം ഓടിച്ചു വരുന്നതിനിടെ കൈ കാണിച്ചിട്ടും മനോഹരൻ നിർത്താതെ പോയിരുന്നു. അതേസമയം പൊലീസിനെതിരെ നാട്ടുകാർ രംഗത്തെത്തി. വാഹനം പിന്തുടർന്ന് പിടിച്ച ശേഷം പൊലീസ് മനോഹരനെ മർദിച്ചെന്നാണ് നാട്ടുകാർ പറയുന്നത്

4:47 PM IST:

ബ്രഹ്മപുരത്തു  വീണ്ടും തീപിടുത്തം. സെക്ടർ ഒന്നിലാണ് തീ പിടിത്തം ഉണ്ടായത്. രണ്ടു ഫയർ യൂണിറ്റുകൾ തീ കെടുത്താൻ ശ്രമിക്കുന്നു. 

4:21 PM IST:

 മെസിയെക്കുറിച്ച് എഴുതാൻ തയ്യാറാകാത്ത നെയ്മർ ആരാധികയായ വിദ്യാർത്ഥിയുടെ ചോദ്യപേപ്പർ വൈറലായ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഡിഡിഇ. നാലാം ക്ലാസ് പരീക്ഷയിലെ മെസ്സിയെക്കുറിച്ചുള്ള അതിനുള്ള വിദ്യാർത്ഥിയുടെ ഉത്തരവുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

3:36 PM IST:

പഞ്ചാബിലെ വിഘടനവാദി നേതാവ് അമൃത്പാല്‍ സിം​ഗ് പാട്യാലയിലെന്ന് വിവരം. പഞ്ചാബ് പട്യാലയിലുള്ള  സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ദില്ലിയിലും ഉത്തരാഖണ്ഡിലുമുൾപ്പെടെ തെരച്ചിൽ നടക്കുമ്പോഴാണ് പുതിയ ദൃശ്യങ്ങൾ പുറത്തുവരുന്നത്. 

2:59 PM IST:

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് പിൻവലിച്ചു.  പത്തനംതിട്ടയിലും ഇടുക്കിയിലും പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട്ആണ് പിൻവലിച്ചത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ തുടരും. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ മഴ കിട്ടിയേക്കും. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. ഇടിമിന്നലിനും സാധ്യതയുണ്ട്. 
 
8:06 AM IST:

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് രാജ് ഘട്ടില്‍ സത്യഗ്രഹം നടത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരും വൈകീട്ട് അഞ്ച് മണിവരെ നടക്കുന്ന സത്യഗ്രഹത്തില്‍ പങ്കെടുക്കും.ജില്ലാ ആസ്ഥാനങ്ങളില്‍ ഗാന്ധി പ്രതിമക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രാഹുലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിക്കും. തിങ്കളാഴ്ചയോടെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം

8:05 AM IST:

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ സ്ത്രീയ പീഡിപ്പിച്ച സംഭവത്തിൽ സാക്ഷിയായ
നഴ്സിനെ ഭീഷണിപ്പെടുത്തിയ എൻജിഒ യൂണിയൻ നേതാക്കൾക്കെതിരെ നടപടിയെടുക്കാതെ അധികൃതർ. രാഷ്ടീയ സമർദം കാരണമാണ് പരാതിയിൽ മെല്ലപ്പോക്കെന്നാണ് സൂചന. പരാതി പിൻവലിപ്പിക്കാൻ അതിജീവതയെ സമ്മർദപ്പെടുത്തിയ അഞ്ചുപേർ ഒളിവിലാണ് , ഇവരെല്ലാം മെഡിക്കൽ ആശുപത്രിയിലെ തന്നെ ജീവനക്കാരനാണ്

8:05 AM IST:

ഐഎസ്ആർഒയുടെ LVM 3 വൺ വെബ്ബ് ദൗത്യം ഇന്ന്, ഉപഗ്രഹ ഇന്‍റർനെറ്റ് സർവീസ് ദാതാവായ വൺവെബ്ബുമായി കൈകോർക്കുന്ന 2ാം ദൗത്യം
ഐഎസ്ആർഒയുടെ എൽവിഎം 3 വൺ വെബ്ബ് ദൗത്യം ഇന്ന്.രാവിലെ 9.00 മണിക്ക് ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം.ഉപഗ്രഹ ഇന്‍റർനെറ്റ് സർവ്വീസ് ദാതാവായ വൺവെബ്ബുമായി ഇസ്രൊ കൈകോർക്കുന്ന രണ്ടാം ദൗത്യമാണിത്

8:04 AM IST: