8:16 AM IST
ആക്സസ് കണ്‍ട്രോള്‍ സംവിധാനത്തെ പഞ്ചിംഗുമായി ബന്ധിപ്പിക്കണ്ട; സമര മുന്നറിയിപ്പുമായി സെക്രട്ടേറിയറ്റിലെ സർവീസ് സംഘടനകള്‍
സെക്രട്ടറിയേറ്റിൽ ആക്സസ് കണ്‍ട്രോള്‍ സംവിധാനത്തെ പഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ ശക്തമായി എതിർക്കാൻ സർവീസ് സംഘടനകള്‍. ജീവനക്കാരെ മുറിയിൽ അടച്ചിടാനുളള ഐഎഎസ് ലോബിയുടെ നീക്കമാണ് നടക്കുന്നതെന്ന് ഭരണാനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയ്സ് അസോസിയേഷൻ വിമർശിച്ചു. രണ്ടുമാസത്തെ പരീക്ഷണകാലത്ത് പരാതികൾ തീർപ്പാക്കുമെന്നാണ് സർക്കാർ നിലപാട്
8:16 AM IST
ഇന്ന് ലോക ജലദിനം; കേരളത്തിൽ കുടിവെളളത്തില്‍ മാലിന്യത്തോത് കൂടി, ഭൂജലനിരപ്പ് താഴുന്നു
കുടിവെളളത്തില്‍ മാലിന്യത്തിന്‍റെ തോത് ഉയരുന്നതും ഭൂജലനിരപ്പ് താഴുന്നതുമടക്കം ലോക ജലദനത്തില്‍ കേരളത്തിന് മുന്നിലുമുണ്ട് ഒരു പിടി ആശങ്കകള്‍. കേരളത്തിലെ നാലു ബ്ളോക്കുകളില്‍ ഭൂജലനിരപ്പ് താഴുന്നതായാണ് കണക്കുകള്‍. ജലസ്രോതസുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് മഹാപ്രളയ ശേഷം നടത്തിയ പ്രഖ്യാപനങ്ങള്‍ പലതും ലക്ഷ്യം കൈവരിച്ചിട്ടുമില്ല
8:16 AM IST
അരിക്കൊമ്പനെ പൂട്ടാൻ വിക്രമിനൊപ്പം സൂര്യനും സുരേന്ദ്രനും കുഞ്ചുവുമെത്തുന്നു; സഞ്ചാരപഥം നിരീക്ഷിച്ച് വനംവകുപ്പ്
അരിക്കൊമ്പനെ പിടികൂടാൻ എതാനും ദിവസം മാത്രം ബാക്കി നിൽക്കെ ആനയുടെ സഞ്ചാരപഥം കൃത്യമായി നിരീക്ഷിക്കാൻ അഞ്ചംഗ സംഘത്തെ വനംവകുപ്പ് നിയോഗിച്ചു. ദേവികുളം റേഞ്ചിൽ ജോലി ചെയ്യുന്ന വാച്ചർമാരുടെ സംഘമാണ് അരിക്കൊമ്പനെ ഓരോ നിമിഷവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടെ അരിക്കൊമ്പനെ പിടിക്കാനുള്ള രണ്ടാമത്തെ കുങ്കിയാനയും ചിന്നക്കനാലിൽ എത്തി. വയനാട്ടിൽ നിന്ന് പുറപ്പെട്ട സൂര്യൻ എന്ന് പേരുള്ള ആനയാണെത്തിയത്
8:14 AM IST
അക്രമി എവിടെ പൊലീസേ? നടുറോഡിൽ സ്ത്രീയെ ആക്രമിച്ച പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്
തിരുവനന്തപുരം പേട്ട മൂലവിളാകത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ പ്രതിയെ തിരിച്ചറിയാനാകാതെ പൊലിസ്. പ്രതി സഞ്ചരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളിലെല്ലാം പൊലിസ് പരിശോധിച്ചുവരുകയാണ്. ദൃശ്യങ്ങളിലൊന്നും വാഹനത്തിന്‍റെ നമ്പർ വ്യക്തമായി ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഈ മാസം 13ന് രാത്രിയാണ് സ്ത്രീക്കു നേരെ ആക്രമണം നടന്നത്
8:16 AM IST:
സെക്രട്ടറിയേറ്റിൽ ആക്സസ് കണ്‍ട്രോള്‍ സംവിധാനത്തെ പഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ ശക്തമായി എതിർക്കാൻ സർവീസ് സംഘടനകള്‍. ജീവനക്കാരെ മുറിയിൽ അടച്ചിടാനുളള ഐഎഎസ് ലോബിയുടെ നീക്കമാണ് നടക്കുന്നതെന്ന് ഭരണാനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയ്സ് അസോസിയേഷൻ വിമർശിച്ചു. രണ്ടുമാസത്തെ പരീക്ഷണകാലത്ത് പരാതികൾ തീർപ്പാക്കുമെന്നാണ് സർക്കാർ നിലപാട്
8:16 AM IST:
കുടിവെളളത്തില്‍ മാലിന്യത്തിന്‍റെ തോത് ഉയരുന്നതും ഭൂജലനിരപ്പ് താഴുന്നതുമടക്കം ലോക ജലദനത്തില്‍ കേരളത്തിന് മുന്നിലുമുണ്ട് ഒരു പിടി ആശങ്കകള്‍. കേരളത്തിലെ നാലു ബ്ളോക്കുകളില്‍ ഭൂജലനിരപ്പ് താഴുന്നതായാണ് കണക്കുകള്‍. ജലസ്രോതസുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് മഹാപ്രളയ ശേഷം നടത്തിയ പ്രഖ്യാപനങ്ങള്‍ പലതും ലക്ഷ്യം കൈവരിച്ചിട്ടുമില്ല
8:16 AM IST:
അരിക്കൊമ്പനെ പിടികൂടാൻ എതാനും ദിവസം മാത്രം ബാക്കി നിൽക്കെ ആനയുടെ സഞ്ചാരപഥം കൃത്യമായി നിരീക്ഷിക്കാൻ അഞ്ചംഗ സംഘത്തെ വനംവകുപ്പ് നിയോഗിച്ചു. ദേവികുളം റേഞ്ചിൽ ജോലി ചെയ്യുന്ന വാച്ചർമാരുടെ സംഘമാണ് അരിക്കൊമ്പനെ ഓരോ നിമിഷവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടെ അരിക്കൊമ്പനെ പിടിക്കാനുള്ള രണ്ടാമത്തെ കുങ്കിയാനയും ചിന്നക്കനാലിൽ എത്തി. വയനാട്ടിൽ നിന്ന് പുറപ്പെട്ട സൂര്യൻ എന്ന് പേരുള്ള ആനയാണെത്തിയത്
8:14 AM IST: