7:19 AM IST
കുമളി ചുരക്കുളം എസ്റ്റേറ്റിലെ തോട്ടഭൂമി തിരിച്ചു പിടിക്കാൻ നടപടി; മിച്ചഭൂമി കേസ് ആരംഭിക്കാൻ അനുമതി
കുമളിയിൽ നിയവിരുദ്ധമായി മുറിച്ചുവിറ്റ ചുരക്കുളം എസ്റ്റേറ്റിലെ തോട്ടഭൂമി തിരിച്ചു പിടിക്കാൻ മിച്ചഭൂമി കേസ് ആരംഭിക്കാൻ അനുമതി നൽകി. ലാൻഡ് റവന്യൂ കമ്മീഷണർ ടി വിഅനുപമയാണ് അനുമതി നൽകി ഉത്തരവിറക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി
7:18 AM IST
മാലിന്യസംസ്കരണത്തിലും കെടുകാര്യസ്ഥത; കടലാസിലൊതുങ്ങി പദ്ധതികൾ, ശുചിത്വ മിഷന് അനുവദിച്ചത് ബജറ്റ് വിഹിതത്തിന്റെ 15% മാത്രം
2025 നകം കേരളത്തെ സമ്പൂർണ്ണ ശുചിത്വ സംസ്ഥാനം ആക്കുമെന്ന വമ്പൻ പ്രഖ്യാപനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പാക്കുന്നതിൽ കെടുകാര്യസ്ഥതയും ഏകോപനമില്ലായ്മയും പ്രകടം.കഴിഞ്ഞ ബജറ്റിൽ നീക്കിവച്ച തുകയുടെ ചെറിയ ശതമാനം മാത്രമാണ് ശുചിത്വമിഷന് അനുവദിച്ച് കിട്ടിയതെന്നാണ് കണക്കുകളിൽ വ്യക്തമാകുന്നത്
7:18 AM IST
മൗനം വെടിയുന്നു; ബ്രഹ്മപുരത്തിൽ മുഖ്യമന്ത്രിയുടെ പ്രത്യേക പ്രസ്താവന ഇന്ന്, തീപിടുത്തം ചർച്ച ചെയ്യാൻ എംപവർ കമ്മിറ്റി യോഗം
ബ്രഹ്മപുരം പ്രശ്‌നത്തിൽ മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 പ്രകാരമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.ബ്രഹ്മപുരം വിവാദം കത്തിപ്പടർന്നപ്പോഴും മുഖ്യമന്ത്രി നിയമസഭയ്ക്ക് അകത്തും പുറത്തും മൗനം തുടർന്നത് വലിയ വിവാദമായിരുന്നു.
പ്രശ്നത്തിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു
7:19 AM IST:
കുമളിയിൽ നിയവിരുദ്ധമായി മുറിച്ചുവിറ്റ ചുരക്കുളം എസ്റ്റേറ്റിലെ തോട്ടഭൂമി തിരിച്ചു പിടിക്കാൻ മിച്ചഭൂമി കേസ് ആരംഭിക്കാൻ അനുമതി നൽകി. ലാൻഡ് റവന്യൂ കമ്മീഷണർ ടി വിഅനുപമയാണ് അനുമതി നൽകി ഉത്തരവിറക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി
7:18 AM IST: