12:02 PM IST
സ്വപ്നക്കെതിരെ എന്ത് നിയമ നടപടിയെന്നതിൽ വ്യക്തതവരുത്താതെ എംവി ഗോവിന്ദൻ
സ്വപ്ന സുരേഷ്നെതിരായ നിയമ നടപടി നടക്കുന്നുവെന്ന് എം വി ഗോവിന്ദൻ. എന്നാൽ എന്ത് നടപടി എന്ന ചോദ്യത്തിന് മറുപടിയും സംസ്ഥാന സെക്രട്ടറിക്ക് മറുപടിയും ഇല്ല. മാന നഷ്ടക്കേസ് കൊടുക്കും എന്നായിരുന്നു എം വി ഗോവിന്ദൻ ആദ്യം പ്രതികരിച്ചത്
9:40 AM IST
പാഠപുസ്തക അച്ചടിയിൽ കോടികളുടെ സാമ്പത്തിക ക്രമക്കേട്; ടെണ്ടർ വ്യവസ്ഥ അട്ടിമറിച്ചു, പരിശോധനയുമില്ല
എൽഡിഎഫ് സർക്കാർ അധികാരമേറ്റ ആദ്യ രണ്ട് വർഷത്തിൽ മാത്രം സംസ്ഥാനത്തെ പാഠപുസ്തക അച്ചടിയിൽ 35 കോടി രൂപയുടെ സാന്പത്തിക ക്രമക്കേട് നടന്നതായി ആരോപണം. ടെണ്ടർ വ്യവസ്ഥ അട്ടിമറിച്ചും സർക്കാർ പ്രസ് സൂപ്രണ്ടിന്‍റെ പരിശോധന ഇല്ലാതെയുമാണ് കെബിപിഎസ്സ് ആവശ്യപ്പെട്ട തുക സംസ്ഥാന സർക്കാർ അനുവദിച്ചതെന്ന വ്യക്തമാക്കുന്ന രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. മില്ലുകളിൽ നിന്ന് കേരള ബുക്ക്സ് ആന്‍റ് പബ്ലിഷിംഗ് കോർപ്പറേഷൻ നേരിട്ട് പേപ്പർ വാങ്ങാൻ തുടങ്ങിയത് മുതലാണ് ക്രമക്കേടിന് കളമൊരുങ്ങിയത്
9:40 AM IST
കണ്ണൂരിൽ സോൺടാ ഇൻഫ്രാടെക്കിനായി സർക്കാർ ഇടപെട്ടതിന് തെളിവ്; തദ്ദേശ ഡെപ്യൂട്ടി സെക്രട്ടറി അയച്ച കത്ത് പുറത്ത്
സോണ്‍ടാ ഇന്‍ഫ്രാടെക്കുമായി കണ്ണൂര്‍ കോര്‍പ്പറേഷനിലെ കരാര്‍ തുടരാന്‍ സര്‍ക്കാര്‍ ശ്രമിച്ചതിന്‍റെ രേഖകള്‍ പുറത്ത്. കരാര്‍ തുടരണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കോര്‍പ്പറേഷന് കത്തയച്ചു. സോണ്ടയെ കരാറില്‍ നിന്നും ഒഴിവാക്കണമെന്ന് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ഡെപ്യൂട്ടി സെക്രട്ടറി കത്തയച്ചത്. കരാര്‍ നഷ്ടമാണെന്ന് കാട്ടിയായിരുന്നു കോര്‍പ്പറേഷന്‍റെ എതിര്‍പ്പ്
9:39 AM IST
കലാമണ്ഡലത്തിൽ ശമ്പളം മുടങ്ങിയിട്ട് 2 മാസം; സമരം പ്രഖ്യാപിച്ച് ഒരു വിഭാഗം ജീവനക്കാർ
കേരള കലാമണ്ഡലത്തിൽ അധ്യാപകരുൾപ്പടെയുള്ള ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് രണ്ടു മാസം. ഒരു മാസം മുമ്പ് രണ്ട് ദിവസത്തിനുള്ളിൽ ശമ്പളം നൽകുമെന്ന് പറഞ്ഞ സാംസ്കാരിക മന്ത്രിക്ക് മിണ്ടാട്ടമില്ലെന്നാണ് ജീവനക്കാർ പറയുന്നത്
9:39 AM IST
ബ്രഹ്മപുരത്തെ തീ അണച്ചെങ്കിലും 48 മണിക്കൂർ ജാഗ്രത; ആരോഗ്യ സർവേ ഇന്ന് മുതൽ
12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് 5.30 ഓടെ 100 ശതമാനവും പുക അണയ്ക്കാനായതായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അറിയിച്ചു.പ്ലാന്റിലെ പുക മൂലം വായു മലിനീകരണമുണ്ടായ സ്ഥലങ്ങളില്‍ നടത്തുന്ന ആരോഗ്യ സര്‍വേ ഇന്ന് തുടങ്ങും. എറണാകുളം കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സജ്ജമാക്കിയ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി റെസ്‌പോണ്‍സ് സെന്റര്‍ ഇന്നുമുതല്‍ പ്രവര്‍ത്തനമാരംഭിക്കും.
12:02 PM IST:
സ്വപ്ന സുരേഷ്നെതിരായ നിയമ നടപടി നടക്കുന്നുവെന്ന് എം വി ഗോവിന്ദൻ. എന്നാൽ എന്ത് നടപടി എന്ന ചോദ്യത്തിന് മറുപടിയും സംസ്ഥാന സെക്രട്ടറിക്ക് മറുപടിയും ഇല്ല. മാന നഷ്ടക്കേസ് കൊടുക്കും എന്നായിരുന്നു എം വി ഗോവിന്ദൻ ആദ്യം പ്രതികരിച്ചത്
9:40 AM IST:
എൽഡിഎഫ് സർക്കാർ അധികാരമേറ്റ ആദ്യ രണ്ട് വർഷത്തിൽ മാത്രം സംസ്ഥാനത്തെ പാഠപുസ്തക അച്ചടിയിൽ 35 കോടി രൂപയുടെ സാന്പത്തിക ക്രമക്കേട് നടന്നതായി ആരോപണം. ടെണ്ടർ വ്യവസ്ഥ അട്ടിമറിച്ചും സർക്കാർ പ്രസ് സൂപ്രണ്ടിന്‍റെ പരിശോധന ഇല്ലാതെയുമാണ് കെബിപിഎസ്സ് ആവശ്യപ്പെട്ട തുക സംസ്ഥാന സർക്കാർ അനുവദിച്ചതെന്ന വ്യക്തമാക്കുന്ന രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. മില്ലുകളിൽ നിന്ന് കേരള ബുക്ക്സ് ആന്‍റ് പബ്ലിഷിംഗ് കോർപ്പറേഷൻ നേരിട്ട് പേപ്പർ വാങ്ങാൻ തുടങ്ങിയത് മുതലാണ് ക്രമക്കേടിന് കളമൊരുങ്ങിയത്
9:40 AM IST:
സോണ്‍ടാ ഇന്‍ഫ്രാടെക്കുമായി കണ്ണൂര്‍ കോര്‍പ്പറേഷനിലെ കരാര്‍ തുടരാന്‍ സര്‍ക്കാര്‍ ശ്രമിച്ചതിന്‍റെ രേഖകള്‍ പുറത്ത്. കരാര്‍ തുടരണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കോര്‍പ്പറേഷന് കത്തയച്ചു. സോണ്ടയെ കരാറില്‍ നിന്നും ഒഴിവാക്കണമെന്ന് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ഡെപ്യൂട്ടി സെക്രട്ടറി കത്തയച്ചത്. കരാര്‍ നഷ്ടമാണെന്ന് കാട്ടിയായിരുന്നു കോര്‍പ്പറേഷന്‍റെ എതിര്‍പ്പ്
9:39 AM IST: