comscore

Malayalam News Live: മലയാളികൾ ഓണത്തിരക്കിലേക്ക്; തൃ​പ്പൂ​ണി​ത്തു​റ​ അ​ത്ത​ച്ച​മ​യം ഇന്ന്

malayalam news live updates 6th september 2024

തിരുവോണത്തിന്‍റെ വരവറിയിച്ച് ഇന്ന് അത്തം. ഓണത്തെ വരവേൽക്കാനുളള ഒരുക്കത്തിലാണ് ലോകമെങ്ങുമുളള മലയാളികൾ. മലയാളി ഓണത്തെ വരവേൽക്കാനുളള തിരക്കുകളിലേക്കുളള കടന്നു കഴിഞ്ഞു. അവസാനത്തെ ഓണപരീഷകൾ കൂടി തീ‍ർത്താൽ കുട്ടികളും ഓണാഘോഷത്തിൻ്റെ പൂ‍ർണാവേശത്തിലെത്തും. വീട്ടുമുറ്റത്തെ ചെമ്പരത്തിയും പനിനീർപ്പൂവും വിപണിയിൽ നിന്നെത്തുന്ന പല നിറ പൂക്കളും കൂടിയാകുമ്പോൾ പൂക്കളത്തിന് ചന്തമേറെയാണ്. 

8:00 AM IST

രോ​ഗിയായ സുഹൃത്തിനെ കാണാൻ ആശുപത്രിയിലെത്തി; കാന്റീനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് കൂടരഞ്ഞിയിൽ സ്വകാര്യ ആശുപത്രിയിലെ ക്യാന്റീനിൽ വെച്ച് ഷോക്കേറ്റു യുവാവ് മരിച്ചു. കൂടരഞ്ഞി കരിങ്കുറ്റിയിലെ സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനിൽ വെച്ചാണ് അപകടമുണ്ടായത്. തിരുവമ്പാടി ചവലപ്പാറ സ്വദേശി അബിൻ വിനു (27) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. രോഗിയായ സുഹൃത്തിനെ കാണാനാണ് അബിൻ വിനു ഹോസ്പിറ്റലിൽ എത്തിയത്. തുടർന്നാണ് അപകടത്തിൽ പെടുന്നതും മരിക്കുന്നതും. 

8:00 AM IST

സുഹൃത്ത് ഭീഷണിപ്പെടുത്തുന്നുവെന്ന് യുവതിയുടെ പരാതി; അന്വേഷണം എത്തിയത് അവയവക്കടത്ത് സംഘത്തിലേക്ക്, അറസ്റ്റ്

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചാണ് അവയവ കച്ചവടത്തിനിരയാക്കാൻ ശ്രമിച്ചതെന്ന് കടയ്ക്കാവൂരിൽ പരാതി നൽകിയ യുവതി. അവയവക്കടത്ത് സംഘത്തിലെ കണ്ണിയായ രതീഷ് ഭീഷണിപ്പെടുത്തിയെന്നും ജീവന് ഭീഷണിയുണ്ടായിരുന്നുവെന്നും പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാഴ്ചപരിമിതിയുള്ള യുവതിയെയാണ് സംഘം തട്ടിപ്പിന് ഇരയാക്കാൻ ശ്രമിച്ചത്. യുവതി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണത്തിലാണ് രതീഷ് അടക്കം മൂന്ന് പേർ പിടിയിലായത്. അതേസമയം, അവയവക്കടത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. 

8:00 AM IST

ഹേമ കമ്മിറ്റി റിപ്പോർട്ട്; ക്രിമിനൽ നടപടിയുണ്ടാവുമോ?ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശമുള്ളവർക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുൻ എംഎൽഎ ജേസഫ് എം പുതുശേരിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. നേരിട്ട് നിയമ നടപടികൾക്ക് തയാറാകാൻ മൊഴി നൽകിയവർക്ക് പ്രയാസമുണ്ടെന്ന് റിപ്പോ‍ർട്ടിൽത്തന്നെയുണ്ടെന്നും അതിനാൽ കോടതിയിടപെട്ട് നടപടികൾ സ്വീകരിക്കണമെന്നുമാണ് ആവശ്യം.

7:59 AM IST

പി ശശിക്കെതിരെയുള്ള പരാതി; പാർട്ടി കമ്മീഷനെ വെക്കുമോ?തീരുമാനം ഇന്ന്, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലും ചർച്ച

ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയ്ക്കുമെതിരായ പിവി അൻവർ എംഎൽഎ നൽകിയ പരാതി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചർച്ച ചെയ്യും. പി ശശി അധികാര കേന്ദ്രമായി പ്രവർത്തിക്കുകയാണെന്നും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് കൂട്ട് നിൽക്കുന്നുവെന്നുമാണ് പിവി അൻവറിന്‍റെ ആക്ഷേപം. ഇക്കാര്യം പരാതിയായി പാർട്ടി സെക്രട്ടറിയ്ക്കും നൽകിയിരുന്നു. ശശിയ്ക്കെതിരായ ഗുരുതര പരാതികൾ അന്വഷിക്കാൻ പാർട്ടി കമ്മീഷനെ വെക്കുന്നതിൽ ഇന്ന് തീരുമാനം ആയേക്കും. 

7:59 AM IST

മലയാള സിനിമയിൽ നിരവധി സ്ത്രീകൾക്ക് മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് നടി സുമലത; 'താൻ മുൻപും കേട്ടിട്ടുണ്ട്'

മലയാളം സിനിമാ മേഖലയിൽ നിന്ന് നിരവധി സ്ത്രീകൾക്ക് മോശം അനുഭവമുണ്ടായതായി താൻ മുൻപും കേട്ടിട്ടുണ്ടെന്നും അത്തരം അനുഭവങ്ങൾ തന്നോട് പലരും പങ്ക് വച്ചിട്ടുണ്ടെന്നും നടിയും മുൻ എംപിയുമായ സുമലത. മലയാളത്തിലെന്നല്ല, ഏത് സിനിമാ ഇൻഡസ്ട്രിയിലും രാഷ്ട്രീയത്തിലും പവർ ഗ്രൂപ്പുകൾ ഉണ്ട്. സിനിമാമേഖലയിലെ സ്ത്രീസുരക്ഷയ്ക്കായി നിയമങ്ങൾ നടപ്പാക്കാൻ സെൻസർ ബോർഡ് പോലെ കേന്ദ്ര, സംസ്ഥാനസർക്കാരുകൾക്ക് കീഴിൽ ഒരു ഭരണഘടനാ സംവിധാനം വേണമെന്നും അതിനായി കേന്ദ്രസർക്കാരിന് കത്ത് നൽകുമെന്നും സുമലത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

7:58 AM IST

അന്വേഷണത്തിലും ഇടപെട്ട് എഡിജിപി; 'സംഘത്തിലെ കീഴുദ്യോഗസ്ഥർ തനിക്ക് റിപ്പോർട്ട് ചെയ്യേണ്ട', കത്ത് നൽകി

 തനിക്കെതിരായ അന്വേഷണത്തിൽ വിചിത്ര കത്തുമായി എഡിജിപി എംആർ അജിത് കുമാർ. അന്വേഷണം നടത്തുന്ന സംഘത്തിലെ ഐജിയും ഡിഐജിയും തന്നെ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന് അജിത് കുമാർ ഡിജിപിക്ക് കത്ത് നൽകി. രണ്ട് ഉദ്യോഗസ്ഥരും ഡിജിപിയെ റിപ്പോർട്ട് ചെയ്താൽ മതിയെന്നാണ് കത്തിലെ ഉള്ളടക്കം. സർക്കാരോ ഡിജിപിയോ നിർദ്ദേശം നൽകുന്നതിന് പകരമാണ് സംവിധാനങ്ങളെ മറികടന്നുള്ള എഡിജിപിയുടെ കത്ത്. 

8:00 AM IST:

കോഴിക്കോട് കൂടരഞ്ഞിയിൽ സ്വകാര്യ ആശുപത്രിയിലെ ക്യാന്റീനിൽ വെച്ച് ഷോക്കേറ്റു യുവാവ് മരിച്ചു. കൂടരഞ്ഞി കരിങ്കുറ്റിയിലെ സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനിൽ വെച്ചാണ് അപകടമുണ്ടായത്. തിരുവമ്പാടി ചവലപ്പാറ സ്വദേശി അബിൻ വിനു (27) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. രോഗിയായ സുഹൃത്തിനെ കാണാനാണ് അബിൻ വിനു ഹോസ്പിറ്റലിൽ എത്തിയത്. തുടർന്നാണ് അപകടത്തിൽ പെടുന്നതും മരിക്കുന്നതും. 

8:00 AM IST:

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചാണ് അവയവ കച്ചവടത്തിനിരയാക്കാൻ ശ്രമിച്ചതെന്ന് കടയ്ക്കാവൂരിൽ പരാതി നൽകിയ യുവതി. അവയവക്കടത്ത് സംഘത്തിലെ കണ്ണിയായ രതീഷ് ഭീഷണിപ്പെടുത്തിയെന്നും ജീവന് ഭീഷണിയുണ്ടായിരുന്നുവെന്നും പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാഴ്ചപരിമിതിയുള്ള യുവതിയെയാണ് സംഘം തട്ടിപ്പിന് ഇരയാക്കാൻ ശ്രമിച്ചത്. യുവതി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണത്തിലാണ് രതീഷ് അടക്കം മൂന്ന് പേർ പിടിയിലായത്. അതേസമയം, അവയവക്കടത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. 

8:00 AM IST:

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശമുള്ളവർക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുൻ എംഎൽഎ ജേസഫ് എം പുതുശേരിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. നേരിട്ട് നിയമ നടപടികൾക്ക് തയാറാകാൻ മൊഴി നൽകിയവർക്ക് പ്രയാസമുണ്ടെന്ന് റിപ്പോ‍ർട്ടിൽത്തന്നെയുണ്ടെന്നും അതിനാൽ കോടതിയിടപെട്ട് നടപടികൾ സ്വീകരിക്കണമെന്നുമാണ് ആവശ്യം.

7:59 AM IST:

ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയ്ക്കുമെതിരായ പിവി അൻവർ എംഎൽഎ നൽകിയ പരാതി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചർച്ച ചെയ്യും. പി ശശി അധികാര കേന്ദ്രമായി പ്രവർത്തിക്കുകയാണെന്നും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് കൂട്ട് നിൽക്കുന്നുവെന്നുമാണ് പിവി അൻവറിന്‍റെ ആക്ഷേപം. ഇക്കാര്യം പരാതിയായി പാർട്ടി സെക്രട്ടറിയ്ക്കും നൽകിയിരുന്നു. ശശിയ്ക്കെതിരായ ഗുരുതര പരാതികൾ അന്വഷിക്കാൻ പാർട്ടി കമ്മീഷനെ വെക്കുന്നതിൽ ഇന്ന് തീരുമാനം ആയേക്കും. 

7:59 AM IST:

മലയാളം സിനിമാ മേഖലയിൽ നിന്ന് നിരവധി സ്ത്രീകൾക്ക് മോശം അനുഭവമുണ്ടായതായി താൻ മുൻപും കേട്ടിട്ടുണ്ടെന്നും അത്തരം അനുഭവങ്ങൾ തന്നോട് പലരും പങ്ക് വച്ചിട്ടുണ്ടെന്നും നടിയും മുൻ എംപിയുമായ സുമലത. മലയാളത്തിലെന്നല്ല, ഏത് സിനിമാ ഇൻഡസ്ട്രിയിലും രാഷ്ട്രീയത്തിലും പവർ ഗ്രൂപ്പുകൾ ഉണ്ട്. സിനിമാമേഖലയിലെ സ്ത്രീസുരക്ഷയ്ക്കായി നിയമങ്ങൾ നടപ്പാക്കാൻ സെൻസർ ബോർഡ് പോലെ കേന്ദ്ര, സംസ്ഥാനസർക്കാരുകൾക്ക് കീഴിൽ ഒരു ഭരണഘടനാ സംവിധാനം വേണമെന്നും അതിനായി കേന്ദ്രസർക്കാരിന് കത്ത് നൽകുമെന്നും സുമലത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

7:58 AM IST: