Malayalam News Highlights : ആകാശ് തില്ലങ്കേരി കണ്ണൂർ സെൻട്രൽ ജയിലിൽ

Malayalam News Live Updates 28 February 2023

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിയേയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കാപ്പാ ചുമത്തി ജയിലിൽ അടച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ പുലർച്ചെ നാലുമണിക്കാണ് ഇരുവരെയും എത്തിച്ചത്

2:08 PM IST

വിദ്യാർത്ഥികളുടെ നട്ടെല്ലൊടിക്കുന്ന തീരുമാനം, കെഎസ്ആ‍ർടിസി കൺസഷൻ നിയന്ത്രണത്തിൽ കെ സുരേന്ദ്രൻ

കെഎസ്ആ‍ർടിസി കൺസഷൻ നിയന്ത്രണം വിദ്യാർത്ഥികളുടെ നട്ടെല്ലൊടിക്കുന്ന തീരുമാനമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. പാവപ്പെട്ടവരോടുള്ള നീചമായ നടപടിയാണ് ഇത്. കൺസെഷനിൽ നിയന്ത്രണം കൊണ്ടുവരാനുള്ള തീരുമാനം പിൻവലിക്കണമെന്ന് സുരേന്ദ്രൻ.

12:54 PM IST

വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് സിബിഐ വരാതിരിക്കാൻ, എന്തിന് ഭയമെന്ന് വി ഡി സതീശൻ

ലൈഫ് മിഷൻ കോഴക്കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിനും സിബിഐയ്ക്കും മുഖ്യമന്ത്രി അയച്ച കത്ത് സഭയിൽ വായിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിബിഐയും ഇഡിയും കൊള്ളരുതാത്തവർ എങ്കിൽ എന്തിന് മുഖ്യമന്ത്രി കത്തയച്ചു എന്ന് ചോദിച്ച സതീശൻ 'എന്നിട്ട് ഞങ്ങളെ പഠിപ്പിക്കാൻ വരരുത്' എന്നും പരിഹസിച്ചു. 

12:54 PM IST

കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ചു; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കൊല്ലം ചടയമംഗലത്ത് കെ എസ് ആർ ടി സി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പുനലൂർ സ്വദേശികളായ അഭിജിത്ത്(19), ശിഖ (20) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിന് പിന്നിൽ കെഎസ്ആർടിസി ബസ് തട്ടിയാണ് അപകടമുണ്ടായത്. ഇന്നു രാവിലെ 7.30 ന് ചടയമംഗലം നെട്ടേത്തറ എം.സി റോഡിൽവെച്ചാണ് അപകടമുണ്ടായത്. 

12:54 PM IST

ആകാശിനും ജിജോയ്ക്കും അതീവ സുരക്ഷാ ബ്ലോക്ക്

ആകാശ് തില്ലങ്കേരിയെ പാർപ്പിച്ചിരിക്കുന്നത് കണ്ണൂർ സെൻട്രൽ ജില്ലയിലെ അതീവ സുരക്ഷാ ബ്ലോക്കിൽ. ഏറ്റവും സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് ആകാശിനെയും കൂട്ടാളി ജിജോയെയും പാർപ്പിച്ചത്. ഈ ബ്ലോക്കിൽ ഉള്ളതിൽ ഭൂരിഭാഗവും ഗുണ്ട ആക്ട് പ്രകാരം അറസ്റ്റിലായവരാണ്

12:53 PM IST

കാട്ടായിക്കോണം യുപി സ്കൂളിൽ വിജിലൻസ് റെയ്ഡ്

തിരുവനന്തപുരം കാട്ടായിക്കോണം യുപി സ്കൂളിൽ വിജിലൻസ് പരിശോധന. ഉച്ച ഭക്ഷണം, പിന്നോക്ക വിദ്യാർത്ഥികളുടെ ഗ്രാൻഡ് എന്നിവയിൽ തട്ടിപ്പ് നടത്തിയെന്ന മുൻ പ്രധാന അധ്യാപകൻ നഹാസ്, കണിയാപുരം എഇഒ ആയിരുന്ന ഷീജ എന്നിവർക്കെതിരായ പരാതിയിന്മേലാണ് പരിശോധന. കാട്ടായിക്കോണം യുപി സ്കൂളിലെ മുൻ പ്രധാന അധ്യാപകനായിരുന്നു ആരോപണ വിധേയനായ നഹാസ്. സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് നേരത്തെ ഓഡിറ്റിംഗിൽ കണ്ടെത്തിയിരുന്നു. 

12:53 PM IST

കുടുംബശ്രീക്കൊരു പൂട്ട്

കളമശ്ശേരി മെഡിക്കൽ കോളേജിൽ കുടുംബശ്രീ ഹോട്ടൽ  അടപ്പിച്ചു. സ്വകാര്യ വ്യക്തിക്ക് കാന്റീൻ കൈമാറാൻ വേണ്ടിയാണ് ഹോട്ടൽ അടപ്പിച്ചതെന്ന് ആരോപിച്ച് പ്രതിഷേധം ഉയർന്നു. മെഡിക്കൽ കോളേജിൽ കഴിഞ്ഞ 20 വർഷമായി പ്രവർത്തിക്കുന്ന ഹോട്ടൽ ആണ് പൂട്ടിയത്. നാല് കുടുംബശ്രീ യൂണിറ്റുകൾ ചേർന്ന് നടത്തുന്ന ഹോട്ടലാണിത്. സ്വകാര്യ വ്യക്തി ടെണ്ടർ വിളിച്ച് ഹോട്ടൽ നടത്തിപ്പിന് അവകാശം നേടിയെന്ന് സൂപ്രണ്ട് പറഞ്ഞതായി കുടുംബശ്രീ അംഗങ്ങൾ പറയുന്നു. എന്നാൽ സൂപ്രണ്ടിന്റെ നടപടി വകവെയ്ക്കാതെ സിപിഎം കളമശേരി നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾ ഹോട്ടലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്നു.

12:53 PM IST

'ലൈഫിൽ' അടിയന്തര പ്രമേയത്തിന് അനുമതിയില്ല

ലൈഫ് മിഷനിൽ കോൺഗ്രസിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. ഇഡി റിമാൻഡ് റിപ്പോർട്ടിലെ ഭാഗങ്ങൾ സഭയിലുന്നയിച്ച മാത്യു കുഴൽനാടനെ വിമർശിച്ച മന്ത്രി എംബി രാജേഷ്, ഇഡിയുടെ റിമാൻഡ് റിപ്പോർട്ടാണ് കേരളത്തിൽ കോൺഗ്രസിന് വേദവാക്യമെന്നും പരിഹസിച്ചു. 

12:52 PM IST

സ്വപ്നയും പിണറായിയും ശിവശങ്കറും ക്ലിഫ് ഹൗസിൽ യോഗം ചേർന്നെന്ന് കുഴൽനാടൻ

ലൈഫ് മിഷൻ കോഴയിടപാടിൽ സഭയിൽ രൂക്ഷമായ ഭരണ-പ്രതിപക്ഷ പോര്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ മാത്യു കുഴൽനാടൻ എംഎൽഎ, പിണറായിയും ശിവശങ്കറും കോൺസൽ ജനറലും സ്വപ്നയും ക്ലിഫ് ഹൗസിൽ യോഗം ചേർന്നുവെന്ന് സ്വപ്ന പറഞ്ഞതായി സഭയിൽ ആരോപിച്ചു. പിന്നാലെ ക്ഷോഭിച്ച് എഴുന്നേറ്റ മുഖ്യമന്ത്രി കുഴൽനാടന്റെ ആരോപണം പച്ചക്കള്ളമാണെന്നും താൻ ആരെയും കണ്ടിട്ടില്ലെന്നും തിരിച്ചടിച്ചു. ഇതോടെ സഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വൻ ബഹളവും വാക് വാദവുമുണ്ടായി. ഇരുപക്ഷവും സഭയിലെ സീറ്റിൽ നിന്നും എഴുന്നേറ്റ് ബഹളം വെച്ചതോടെ സഭ അൽപ്പ സമയത്തേക്ക് പിരിഞ്ഞു.

7:09 AM IST

ജമ്മു കശ്മീരീലെ അവന്തിപോരയിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സുരക്ഷാസേന

ജമ്മു കശ്മീരീലെ അവന്തിപോരയിൽ ഏറ്റുമുട്ടൽ. സുരക്ഷ സേന ഒരു ഭീകരനെ വധിച്ചു . പുലർച്ചയോടെ തുടങ്ങിയ ഏറ്റുമുട്ടൽ തുടരുകയാണ്. 

6:57 AM IST

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വൻതോതിൽ കുറഞ്ഞു, വൈദ്യുതി ഉൽപാദനത്തിന് 2മാസത്തേക്കുള്ള വെള്ളം മാത്രം

വേനൽ തുടങ്ങിയപ്പോൾ തന്നെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. 2354.74 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22 അടിയോളം ജലനിരപ്പ് കുറവാണിപ്പോൾ. നിലവിലെ അളവിൽ വൈദ്യുതി ഉൽപ്പാദിപ്പിച്ചാൽ രണ്ടു മാസത്തേക്കുള്ള വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്

6:44 AM IST

നയന സൂര്യയുടെ മരണം; ഫോറൻസിക് സർജന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തും, ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ ശ്രമം

യുവ സംവിധായക നയന സൂര്യന്റെ അസ്വാഭാവിക മരണത്തിൽ പോസ്റ്റുമോർട്ടം നടത്തിയ ഡോ.ശശികലയുടെ മൊഴി ക്രൈം ബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തും. നയനയുടെ കഴുത്തിലുണ്ടായ പരിക്കിൽ വ്യക്തതയുണ്ടാക്കാനാണ് ചോദ്യാവലി തയ്യാറാക്കിയുള്ള മൊഴിയെടുപ്പ്. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് ക്രൈം ബ്രാഞ്ചിന്‍റെ തീരുമാനം

6:43 AM IST

ലൈഫ് മിഷൻ കോഴ ഇന്ന് സഭയിൽ; എം ശിവശങ്കർ നൽകിയ ജാമ്യ ഹർജിയിൽ ഇന്ന് വാദം

ലൈഫ് മിഷൻ കോഴക്കേസ് നിയമസഭയിൽ ഇന്ന് സർക്കാറിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം. കേസിൽ എം ശിവശങ്കറിന്‍റെ അറസ്റ്റും മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയതും ഉന്നയിക്കാനാണ് നീക്കം. അതിനിടെ ലൈഫ് മിഷൻ കേസിൽ റിമാൻഡിൽ കഴിയുന്ന എം ശിവശങ്കർ നൽകിയ ജാമ്യ ഹർജിയിൽ ഇന്ന് വാദം നടക്കും. സിബിഐ കോടതി മൂന്നാണ് ഹർജി പരിഗണിക്കുന്നത്.

6:42 AM IST

ആകാശ് തില്ലങ്കേരി കണ്ണൂർ സെൻട്രൽ ജയിലിൽ; 6മാസത്തേക്ക് കരുതൽ തടങ്കൽ

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിയേയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കാപ്പാ ചുമത്തി ജയിലിൽ അടച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ പുലർച്ചെ നാലുമണിക്കാണ് ഇരുവരെയും എത്തിച്ചത്.ആകാശും ജിജോയും സ്ഥിരം കുറ്റവാളിയാണെന്ന പൊലീസ് റിപ്പോർട്ട് ജില്ലാ കളക്ടർ അംഗീകരിച്ചതോടെ ഇനി ആറു മാസത്തേക്ക് ഇരുവരും കരുതൽ തടങ്കലിൽ കഴിയേണ്ടി വരും. ആകാശിനെതിരെ രണ്ട് കൊലപാതക കേസ് ഉൾപെടെ 14 ക്രിമിനൽ കേസുകളുണ്ട്. 23 കേസുകളാണ് ജിജോ തില്ലങ്കേരിക്ക് എതിരായുള്ളത്

2:08 PM IST:

കെഎസ്ആ‍ർടിസി കൺസഷൻ നിയന്ത്രണം വിദ്യാർത്ഥികളുടെ നട്ടെല്ലൊടിക്കുന്ന തീരുമാനമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. പാവപ്പെട്ടവരോടുള്ള നീചമായ നടപടിയാണ് ഇത്. കൺസെഷനിൽ നിയന്ത്രണം കൊണ്ടുവരാനുള്ള തീരുമാനം പിൻവലിക്കണമെന്ന് സുരേന്ദ്രൻ.

12:54 PM IST:

ലൈഫ് മിഷൻ കോഴക്കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിനും സിബിഐയ്ക്കും മുഖ്യമന്ത്രി അയച്ച കത്ത് സഭയിൽ വായിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിബിഐയും ഇഡിയും കൊള്ളരുതാത്തവർ എങ്കിൽ എന്തിന് മുഖ്യമന്ത്രി കത്തയച്ചു എന്ന് ചോദിച്ച സതീശൻ 'എന്നിട്ട് ഞങ്ങളെ പഠിപ്പിക്കാൻ വരരുത്' എന്നും പരിഹസിച്ചു. 

12:54 PM IST:

കൊല്ലം ചടയമംഗലത്ത് കെ എസ് ആർ ടി സി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പുനലൂർ സ്വദേശികളായ അഭിജിത്ത്(19), ശിഖ (20) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിന് പിന്നിൽ കെഎസ്ആർടിസി ബസ് തട്ടിയാണ് അപകടമുണ്ടായത്. ഇന്നു രാവിലെ 7.30 ന് ചടയമംഗലം നെട്ടേത്തറ എം.സി റോഡിൽവെച്ചാണ് അപകടമുണ്ടായത്. 

12:54 PM IST:

ആകാശ് തില്ലങ്കേരിയെ പാർപ്പിച്ചിരിക്കുന്നത് കണ്ണൂർ സെൻട്രൽ ജില്ലയിലെ അതീവ സുരക്ഷാ ബ്ലോക്കിൽ. ഏറ്റവും സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് ആകാശിനെയും കൂട്ടാളി ജിജോയെയും പാർപ്പിച്ചത്. ഈ ബ്ലോക്കിൽ ഉള്ളതിൽ ഭൂരിഭാഗവും ഗുണ്ട ആക്ട് പ്രകാരം അറസ്റ്റിലായവരാണ്

12:53 PM IST:

തിരുവനന്തപുരം കാട്ടായിക്കോണം യുപി സ്കൂളിൽ വിജിലൻസ് പരിശോധന. ഉച്ച ഭക്ഷണം, പിന്നോക്ക വിദ്യാർത്ഥികളുടെ ഗ്രാൻഡ് എന്നിവയിൽ തട്ടിപ്പ് നടത്തിയെന്ന മുൻ പ്രധാന അധ്യാപകൻ നഹാസ്, കണിയാപുരം എഇഒ ആയിരുന്ന ഷീജ എന്നിവർക്കെതിരായ പരാതിയിന്മേലാണ് പരിശോധന. കാട്ടായിക്കോണം യുപി സ്കൂളിലെ മുൻ പ്രധാന അധ്യാപകനായിരുന്നു ആരോപണ വിധേയനായ നഹാസ്. സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് നേരത്തെ ഓഡിറ്റിംഗിൽ കണ്ടെത്തിയിരുന്നു. 

12:53 PM IST:

കളമശ്ശേരി മെഡിക്കൽ കോളേജിൽ കുടുംബശ്രീ ഹോട്ടൽ  അടപ്പിച്ചു. സ്വകാര്യ വ്യക്തിക്ക് കാന്റീൻ കൈമാറാൻ വേണ്ടിയാണ് ഹോട്ടൽ അടപ്പിച്ചതെന്ന് ആരോപിച്ച് പ്രതിഷേധം ഉയർന്നു. മെഡിക്കൽ കോളേജിൽ കഴിഞ്ഞ 20 വർഷമായി പ്രവർത്തിക്കുന്ന ഹോട്ടൽ ആണ് പൂട്ടിയത്. നാല് കുടുംബശ്രീ യൂണിറ്റുകൾ ചേർന്ന് നടത്തുന്ന ഹോട്ടലാണിത്. സ്വകാര്യ വ്യക്തി ടെണ്ടർ വിളിച്ച് ഹോട്ടൽ നടത്തിപ്പിന് അവകാശം നേടിയെന്ന് സൂപ്രണ്ട് പറഞ്ഞതായി കുടുംബശ്രീ അംഗങ്ങൾ പറയുന്നു. എന്നാൽ സൂപ്രണ്ടിന്റെ നടപടി വകവെയ്ക്കാതെ സിപിഎം കളമശേരി നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾ ഹോട്ടലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്നു.

12:53 PM IST:

ലൈഫ് മിഷനിൽ കോൺഗ്രസിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. ഇഡി റിമാൻഡ് റിപ്പോർട്ടിലെ ഭാഗങ്ങൾ സഭയിലുന്നയിച്ച മാത്യു കുഴൽനാടനെ വിമർശിച്ച മന്ത്രി എംബി രാജേഷ്, ഇഡിയുടെ റിമാൻഡ് റിപ്പോർട്ടാണ് കേരളത്തിൽ കോൺഗ്രസിന് വേദവാക്യമെന്നും പരിഹസിച്ചു. 

12:52 PM IST:

ലൈഫ് മിഷൻ കോഴയിടപാടിൽ സഭയിൽ രൂക്ഷമായ ഭരണ-പ്രതിപക്ഷ പോര്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ മാത്യു കുഴൽനാടൻ എംഎൽഎ, പിണറായിയും ശിവശങ്കറും കോൺസൽ ജനറലും സ്വപ്നയും ക്ലിഫ് ഹൗസിൽ യോഗം ചേർന്നുവെന്ന് സ്വപ്ന പറഞ്ഞതായി സഭയിൽ ആരോപിച്ചു. പിന്നാലെ ക്ഷോഭിച്ച് എഴുന്നേറ്റ മുഖ്യമന്ത്രി കുഴൽനാടന്റെ ആരോപണം പച്ചക്കള്ളമാണെന്നും താൻ ആരെയും കണ്ടിട്ടില്ലെന്നും തിരിച്ചടിച്ചു. ഇതോടെ സഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വൻ ബഹളവും വാക് വാദവുമുണ്ടായി. ഇരുപക്ഷവും സഭയിലെ സീറ്റിൽ നിന്നും എഴുന്നേറ്റ് ബഹളം വെച്ചതോടെ സഭ അൽപ്പ സമയത്തേക്ക് പിരിഞ്ഞു.

7:09 AM IST:

ജമ്മു കശ്മീരീലെ അവന്തിപോരയിൽ ഏറ്റുമുട്ടൽ. സുരക്ഷ സേന ഒരു ഭീകരനെ വധിച്ചു . പുലർച്ചയോടെ തുടങ്ങിയ ഏറ്റുമുട്ടൽ തുടരുകയാണ്. 

6:57 AM IST:

വേനൽ തുടങ്ങിയപ്പോൾ തന്നെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. 2354.74 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22 അടിയോളം ജലനിരപ്പ് കുറവാണിപ്പോൾ. നിലവിലെ അളവിൽ വൈദ്യുതി ഉൽപ്പാദിപ്പിച്ചാൽ രണ്ടു മാസത്തേക്കുള്ള വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്

6:44 AM IST:

യുവ സംവിധായക നയന സൂര്യന്റെ അസ്വാഭാവിക മരണത്തിൽ പോസ്റ്റുമോർട്ടം നടത്തിയ ഡോ.ശശികലയുടെ മൊഴി ക്രൈം ബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തും. നയനയുടെ കഴുത്തിലുണ്ടായ പരിക്കിൽ വ്യക്തതയുണ്ടാക്കാനാണ് ചോദ്യാവലി തയ്യാറാക്കിയുള്ള മൊഴിയെടുപ്പ്. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് ക്രൈം ബ്രാഞ്ചിന്‍റെ തീരുമാനം

6:43 AM IST:

ലൈഫ് മിഷൻ കോഴക്കേസ് നിയമസഭയിൽ ഇന്ന് സർക്കാറിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം. കേസിൽ എം ശിവശങ്കറിന്‍റെ അറസ്റ്റും മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയതും ഉന്നയിക്കാനാണ് നീക്കം. അതിനിടെ ലൈഫ് മിഷൻ കേസിൽ റിമാൻഡിൽ കഴിയുന്ന എം ശിവശങ്കർ നൽകിയ ജാമ്യ ഹർജിയിൽ ഇന്ന് വാദം നടക്കും. സിബിഐ കോടതി മൂന്നാണ് ഹർജി പരിഗണിക്കുന്നത്.

6:42 AM IST: