Malayalam News Highlights : കൃഷി പഠിക്കാൻ ഇസ്രായേലിൽ പോയി മുങ്ങിയ ബിജു കുര്യൻ തിരിച്ചെത്തി

Malayalam News Live Updates 27 February 2023

കൃഷി പഠിക്കാൻ സർക്കാർ സംഘത്തിനൊപ്പം ഇസ്രയേലിൽ പോയ ശേഷം മുങ്ങിയ മലയാളി കർഷകൻ ബിജു കുര്യൻ കേരളത്തിൽ തിരിച്ചെത്തി. രാവിലെ കരിപ്പൂരിൽ വിമാനമിറങ്ങിയ ബിജു നാട്ടിലേക്ക് തിരിച്ചു. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു ലക്ഷ്യമെന്നും സ്വമേധയാ ആണ് തിരിച്ചുവന്നതെന്നും ബിജു പറ‍ഞ്ഞു. ഒരു ഏജൻസിയും തന്നെ അന്വേഷിച്ച് വന്നില്ലെന്നും സഹോദരനാണ് ടിക്കറ്റെടുത്ത് നൽകിയതെന്നും ബിജു പറയുന്നു

3:28 PM IST

സിസോദിയയുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം, എഎപി ഓഫീസിന് മുന്നില്‍ പൊലീസുമായി ഉന്തും തള്ളും

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധവുമായി എഎപി. ദില്ലിയിലെ എഎപി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമാണ്. പിന്നാലെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. ആംആദ്‍മി പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ 144 പ്രഖ്യാപിച്ചു. 

3:28 PM IST

'സിപിഎം മതത്തെ എതിര്‍ക്കുന്നില്ല, ലീഗിലെ ആയിരക്കണക്കിന് അണികൾ ഇടതുപക്ഷത്തിനൊപ്പം ചേരും': എം വി ഗോവിന്ദന്‍

മതത്തെയും വിശ്വാസത്തെയും എതിർക്കുന്ന നിലപാടുള്ള പാർട്ടി അല്ല സിപിഎം എന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇക്കാര്യം ലീഗിലെ ഒരു വിഭാഗത്തിന് അറിയാമെന്നും ലീഗിലെ ആയിരക്കണക്കിന് അണികൾ ഇടതുപക്ഷത്തിനൊപ്പം ചേരുമെന്നും ഗോവിന്ദൻ പറഞ്ഞു. 

8:37 AM IST

ലൈഫ് മിഷൻ കോഴ; ഇഡിയുടെ ചോദ്യം ചെയ്യലിന് സിഎം രവീന്ദ്രൻ ഹാജരാകില്ല, നിയമസഭയിലെത്തി

ലൈഫ് മിഷൻ കോഴക്കേസിൽ ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് സി.എം.രവീന്ദ്രൻ ഇന്ന് ഹാജരാകില്ല. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇപ്പോൾ നിയമസഭയിലെത്തിയിട്ടുണ്ട്. ബജറ്റ് സമ്മേളനം പുനരാരംഭിക്കുന്ന ദിവസമാണിന്ന്. രാവിലെ 10.30ന്  കൊച്ചിയിലെ ഓഫിസിൽ എത്താനായിരുന്നു സി എം രവീന്ദ്രന് ഇഡി നൽകിയ നോട്ടീസിൽ പറഞ്ഞിരുന്നത്

7:24 AM IST

മനീഷ് സിസോദിയയെ കോടതിയിൽ ഹാജരാക്കും, രാജ്യവ്യാപക പ്രതിഷേധത്തിന് ആം ആദ്മി, അറസ്റ്റിനെ ചൊല്ലി പ്രതിപക്ഷത്ത് ഭിന്നത

മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് കോടതിയിൽ ഹാജരാക്കും.രാവിലെ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷമാകും കോടതിയിൽ ഹാജരാക്കുക. ചോദ്യം ചെയ്യലിനായി സിസോദിയയെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടേക്കും. അന്വേഷണത്തോട് സഹകരിക്കാതിരുന്ന സിസോദിയ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയില്ലെന്ന് ഇന്നലെ രാത്രി സിബിഐ വാർത്തകുറിപ്പിലൂടെ അറിയിച്ചിരുന്നു

7:24 AM IST

മേഘാലയയും നാഗാലാൻഡും പോളിംഗ് ബൂത്തിൽ, കനത്ത സുരക്ഷ

മേഘാലയയും നാഗാലാൻഡും പോളിംഗ് ബൂത്തിൽ. ഇതു സംസ്ഥാനങ്ങളിലുമായി 59 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. മേഘാലയിൽ 369 ഉം നാഗാലാൻഡിൽ 183 ഉം സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. മേഘാലയയിലെ 3419 പോളിംഗ് സ്റ്റേഷനുകളിൽ 323 എണ്ണവും നാഗാലാൻഡിലെ 2315 ൽ 924 എണ്ണവും അതീവ ജാഗ്രതാ കേന്ദ്രങ്ങളാണ്

7:24 AM IST

സഭ ഇന്ന് മുതൽ, സെസ് സമരം സഭയിലെത്തും,ദുരിതാശ്വാസ നിധി തട്ടിപ്പും ലൈഫ് കോഴയും ചർച്ചയാക്കാൻ പ്രതിപക്ഷം

നിരവധി വിവാദ വിഷയങ്ങൾ കത്തിനിൽക്കെ ഒരിടവേളക്ക് ശേഷം വീണ്ടും ഇന്നു നിയമ സഭ സമ്മേളനം ചേരും. 
സിഎംഡിആർഎഫ് തട്ടിപ്പ്,ലൈഫ് മിഷൻ കോഴ അടക്കമുള്ള വിഷയങ്ങൾ ഇനി സഭയിൽ സജീവ ചർച്ചയാകും. ഇന്ധന സെസിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒന്പതിനാണ് സഭ താത്കാലികമായി പിരിഞ്ഞത്.സെസ് പ്രശ്നവും സമരം ചെയ്തവർക്ക് എതിരായ പൊലീസ് നടപടിയും ഇന്നു തന്നെ സഭയിൽ പ്രതിപക്ഷം ഉന്നയിക്കും

7:23 AM IST

ലൈഫ് മിഷൻ കോഴ; സിഎം രവീന്ദ്രൻ ഇന്ന് ഇഡിക്ക് മുന്നിൽ, 3.38 കോടിയുടെ കോഴയെന്ന് കണ്ടെത്തൽ

ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തരയ്ക്ക് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ഇഡി നിർദേശം

7:23 AM IST

'മാറിനിന്നത് പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ'; 'മടക്കം സ്വമേധയ';കൃഷി പഠിക്കാൻ ഇസ്രായേലിൽ പോയി മുങ്ങിയ ബിജു കുര്യൻ തിരിച്ചെത്തി

കൃഷി പഠിക്കാൻ സർക്കാർ സംഘത്തിനൊപ്പം ഇസ്രയേലിൽ പോയ ശേഷം മുങ്ങിയ മലയാളി കർഷകൻ ബിജു കുര്യൻ കേരളത്തിൽ തിരിച്ചെത്തി. രാവിലെ കരിപ്പൂരിൽ വിമാനമിറങ്ങിയ ബിജു നാട്ടിലേക്ക് തിരിച്ചു. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു ലക്ഷ്യമെന്നും
സ്വമേധയാ ആണ് തിരിച്ചുവന്നതെന്നും ബിജു പറ‍ഞ്ഞു. ഒരു ഏജൻസിയും തന്നെ അന്വേഷിച്ച് വന്നില്ലെന്നും സഹോദരനാണ് ടിക്കറ്റെടുത്ത് നൽകിയതെന്നും ബിജു പറയുന്നു.

3:28 PM IST:

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധവുമായി എഎപി. ദില്ലിയിലെ എഎപി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമാണ്. പിന്നാലെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. ആംആദ്‍മി പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ 144 പ്രഖ്യാപിച്ചു. 

3:28 PM IST:

മതത്തെയും വിശ്വാസത്തെയും എതിർക്കുന്ന നിലപാടുള്ള പാർട്ടി അല്ല സിപിഎം എന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇക്കാര്യം ലീഗിലെ ഒരു വിഭാഗത്തിന് അറിയാമെന്നും ലീഗിലെ ആയിരക്കണക്കിന് അണികൾ ഇടതുപക്ഷത്തിനൊപ്പം ചേരുമെന്നും ഗോവിന്ദൻ പറഞ്ഞു. 

8:37 AM IST:

ലൈഫ് മിഷൻ കോഴക്കേസിൽ ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് സി.എം.രവീന്ദ്രൻ ഇന്ന് ഹാജരാകില്ല. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇപ്പോൾ നിയമസഭയിലെത്തിയിട്ടുണ്ട്. ബജറ്റ് സമ്മേളനം പുനരാരംഭിക്കുന്ന ദിവസമാണിന്ന്. രാവിലെ 10.30ന്  കൊച്ചിയിലെ ഓഫിസിൽ എത്താനായിരുന്നു സി എം രവീന്ദ്രന് ഇഡി നൽകിയ നോട്ടീസിൽ പറഞ്ഞിരുന്നത്

7:24 AM IST:

മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് കോടതിയിൽ ഹാജരാക്കും.രാവിലെ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷമാകും കോടതിയിൽ ഹാജരാക്കുക. ചോദ്യം ചെയ്യലിനായി സിസോദിയയെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടേക്കും. അന്വേഷണത്തോട് സഹകരിക്കാതിരുന്ന സിസോദിയ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയില്ലെന്ന് ഇന്നലെ രാത്രി സിബിഐ വാർത്തകുറിപ്പിലൂടെ അറിയിച്ചിരുന്നു

7:24 AM IST:

മേഘാലയയും നാഗാലാൻഡും പോളിംഗ് ബൂത്തിൽ. ഇതു സംസ്ഥാനങ്ങളിലുമായി 59 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. മേഘാലയിൽ 369 ഉം നാഗാലാൻഡിൽ 183 ഉം സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. മേഘാലയയിലെ 3419 പോളിംഗ് സ്റ്റേഷനുകളിൽ 323 എണ്ണവും നാഗാലാൻഡിലെ 2315 ൽ 924 എണ്ണവും അതീവ ജാഗ്രതാ കേന്ദ്രങ്ങളാണ്

7:24 AM IST:

നിരവധി വിവാദ വിഷയങ്ങൾ കത്തിനിൽക്കെ ഒരിടവേളക്ക് ശേഷം വീണ്ടും ഇന്നു നിയമ സഭ സമ്മേളനം ചേരും. 
സിഎംഡിആർഎഫ് തട്ടിപ്പ്,ലൈഫ് മിഷൻ കോഴ അടക്കമുള്ള വിഷയങ്ങൾ ഇനി സഭയിൽ സജീവ ചർച്ചയാകും. ഇന്ധന സെസിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒന്പതിനാണ് സഭ താത്കാലികമായി പിരിഞ്ഞത്.സെസ് പ്രശ്നവും സമരം ചെയ്തവർക്ക് എതിരായ പൊലീസ് നടപടിയും ഇന്നു തന്നെ സഭയിൽ പ്രതിപക്ഷം ഉന്നയിക്കും

7:23 AM IST: