11:54 PM IST
ഗവർണർക്കെതിരെ പരസ്യ പ്രതിഷേധത്തിന് എൽഡിഎഫ്
സംസ്ഥാന സർക്കാരിനോട് തുറന്ന പോരിനിറങ്ങിയ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പരസ്യ പ്രതിഷേധത്തിന് എൽഡിഎഫ്. ഇക്കാര്യം ചർച്ച ചെയ്യാൻ നാളെ ഇടതുമുന്നണി യോഗം ചേരും. ഗവർണർക്കെതിരായ പ്രചാരണ പരിപാടികൾക്ക് യോഗത്തിൽ രൂപം നൽകും
8:57 PM IST
കോഴിക്കോട് ചെറൂപ്പയിൽ ടിപ്പർ ലോറി ബൈക്കിലിടിച്ച് 2 പേർക്ക് ഗുരുതര പരിക്ക്
കോഴിക്കോട് ചെറൂപ്പയിൽ ടിപ്പർ ലോറി ബൈക്കിലിടിച്ച് 2 പേർക്ക് ഗുരുതര പരിക്ക്. മാവൂർ-കോഴിക്കോട് റോഡിൽ ചെറൂപ്പ അയ്യപ്പൻ കാവിലാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ലോറിയും മാവൂർ ഭാഗത്തേക്ക് വരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
7:32 PM IST
'അതിര് വിടരുത്, എല്ലാവരും ഭരണഘടനക്ക് താഴെ'; ഗവർണർക്കെതിരെ മന്ത്രി കെ രാജൻ
സർക്കാരിനെതിരെ പോരാട്ട മനോഭാവവുമായി മുന്നോട്ട് പോകുന്ന കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രിമാർ. ഗവർണർ അതിരു വിടരുതെന്ന് റവന്യൂ മന്ത്രി കെ രാജൻ മുന്നറിയിപ്പ് നൽകി. എല്ലാവരും ഭരണഘടനക്ക് താഴെയാണെന്ന് മനസിലാക്കി പ്രവർത്തക്കണമെന്നും രാജൻ ആവശ്യപ്പെട്ടു.
4:57 PM IST
എൽദോസ് കുന്നപ്പിള്ളിക്കൊപ്പം പിഎ, ഡ്രൈവർ എന്നിവരെയും ചോദ്യംചെയ്യുന്നു
ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ചോദ്യംചെയ്യൽ പുരോഗമിക്കുന്നു. എംഎൽഎക്കൊപ്പം പ്രൈവറ്റ് അസിസ്റ്റന്റിനെയും ഡ്രൈവറെയും ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിച്ച് അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. പി എ ഡാനി പോൾ, ഡ്രൈവർ അഭിജിത് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. തിരുവനനന്തപുരത്തെ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് നടപടികൾ പുരോഗമിക്കുന്നത്.
4:11 PM IST
വിഷ്ണുപ്രിയയുടെ കൊലയാളി ശ്യാംജിത്? മാനന്തേരി സ്വദേശി കസ്റ്റഡിയിൽ
പാനൂരിൽ സ്വന്തം വീട്ടിനകത്ത് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത് കൂത്തുപറമ്പിനടുത്ത് മാനന്തേരി സ്വദേശിയെന്ന് വിവരം. ശ്യാംജിത് എന്ന് പേരായ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. ഇന്ന് രാവിലെയാണ് പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയ (23)യെ വീടിനകത്ത് മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
3:53 PM IST
കൊഴിഞ്ഞാമ്പാറയിൽ KSRTC ഡ്രൈവറെ മർദ്ദിച്ച സംഭവം യുവാക്കള്‍ പ്രദേശവാസികളാണെന്ന് പൊലീസ്
പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. പ്രദേശവാസികൾ തന്നെയാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. കെഎസ്ആർടിസി ചിറ്റൂർ ഡിപ്പോയിലെ ഡ്രൈവർ രാധാകൃഷ്ണനാണ് മർദ്ദനമേറ്റത്. ബസിന് കുറുകെ ബൈക്ക് നിർത്തി 2 യുവാക്കൾ മർദ്ദിക്കുകയായിരുന്നു. വൈകീട്ട് 7നാണ് സംഭവം.
2:49 PM IST
വാളയാർ പൊലീസ് മർദ്ദനം; 5 ദിവസത്തിന് ശേഷം നടപടിയെടുത്ത് പൊലീസ്
വാളയാറിൽ സഹോദരങ്ങളെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ ഒടുവിൽ കേസെടുത്ത് പൊലീസ്. വാളയാർ സിഐയ്ക്കും ഡ്രൈവർക്കുമെതിരെയാണ് കേസെടുത്തത്. ഐ പി സി 323, 324, 34 എന്നീ ജാമ്യമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
2:30 PM IST
കണ്ണൂർ പാനൂരിൽ യുവതി കഴുത്തറത്ത് കൊല്ലപ്പെട്ടു
കണ്ണൂരിൽ പാനൂരിൽ പെൺകുട്ടിയെ കഴുത്തറത്ത് കൊന്നു. പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയ (23) നെയാണ് വീട്ടിനുള്ളിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്ന് സൂചന. മുഖംമൂടി ധരിച്ചയാളെ കണ്ടെന്ന് നാട്ടുകാർ.
12:21 PM IST
സുപ്രീംകോടതി എല്ലാം വ്യക്തമായി പറഞ്ഞെന്ന് ഗവർണർ
വി.സി നിയമനം നടത്താൻ ആർക്കാണ് അർഹതയെന്നും ആർക്കാണ് അർഹതയില്ലാത്തതെന്നും സുപ്രീം കോടതി വ്യക്തമായി പറഞ്ഞെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
11:46 AM IST
വാളയാർ പൊലീസ് മർദ്ദനം : ഒടുവിൽ കേസെടുത്ത് പൊലീസ്
വാളയാർ സിഐയ്ക്കും ഡ്രൈവർക്കുമെതിരെ കേസെടുത്തു.Ipc 323, 324,34 എന്നീ ജാമ്യമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.കൂടുതൽ അന്വേഷണം നടത്തി ആവശ്യമെങ്കിൽ വകുപ്പിൽ മാറ്റം വരുത്തുമെന്ന് പൊലീസ്
11:08 AM IST
എൺപതുകാരിയെ വെട്ടിക്കൊന്നു ബന്ധുവായ യുവാവ് അറസ്റ്റിൽ
ചെങ്ങന്നൂർ മുളകുഴയിൽ 80 കാരിയെ വെട്ടിക്കൊന്നു. മുളക്കുഴ സ്വദേശി മറിയാമ്മ വർഗീസാണ് കൊല്ലപ്പെട്ടത്. ബന്ധുവായ റിൻജു സാം പോലീസ് പിടിയിൽ. ഇയാൾക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പ്രാഥമിക നിഗമനം.
11:08 AM IST
അന്വേഷണസംഘത്തിന് മുന്നിൽ സിവിക് ചന്ദ്രൻ 25 ന് ഹാജരാകും
ദളിത് യുവതിക്കെതിരെ ലൈംഗിക പീഡനം നടത്തിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡിവൈഎസ്പിക്ക് മുന്നിൽ 25 ന് ഹാജരാകുമെന്ന് അഭിഭാഷകർ മുഖേന സിവിക് ചന്ദ്രൻ പോലീസിനെ അറിയിച്ചു. ഇയാളുടെ മുൻകൂർ ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
10:59 AM IST
എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍, പ്രതികളുടെ കൈവശം 50 വിദ്യാര്‍ത്ഥികളുടെ പേരുകള്‍
കൈപ്പമംഗലത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ചെന്ത്രാപിനി സ്വദേശി ജിനേഷ്, കൈപ്പമംഗലം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. 15.2 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് എക്സൈസ് പിടികൂടിയത്. ഇവർ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു.
10:50 AM IST
അരുണചൽ പ്രദേശിലെ ഹെലികോപ്റ്റർ അപകടം, അന്വേഷണം പ്രഖ്യാപിച്ച് സൈന്യം
അപകടത്തിനു തൊട്ടു മുൻപ് അപായ സന്ദേശം ലഭിച്ചു .സാങ്കേതിക പ്രശനം ഉണ്ടെന്നാണ് എയർ ട്രാഫിക് കൺട്രോളിന് പൈലറ്റിൻ്റെ സന്ദേശം ലഭിച്ചത് .ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തും
10:07 AM IST
എൽദോസ് കുന്നപ്പിളളിൽ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി; അറസ്റ്റ് രേഖപ്പെടുത്തും
ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരായി. എൽദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. എൽദോസ് അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് അഭിഭാഷകൻ അഡ്വക്കേറ്റ് കുറ്റിയാനി സുധീർ വ്യക്തമാക്കി. മൊബൈൽ, പാസ്പോർട്ട് എന്നിവ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കില്ലെന്നും കേസുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
10:06 AM IST
തലശ്ശേരി ആശുപത്രിയിലെ ഡോക്ടർമാർ കൈക്കൂലി വാങ്ങുന്നു, പരാതി
തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പ്രസവത്തിനായി എത്തുന്നവരില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതായി പരാതി. ഭാര്യയുടെ പ്രസവത്തിനായി ഗൈനക്കോളജിസ്റ്റ് 2000, അനസ്‍തേഷ്യ ഡോക്ടര്‍ 3000 രൂപയും വാങ്ങിയെന്നാണ് തലശ്ശേരി സ്വദേശിയായ യുവാവിന്‍റെ പരാതി.
8:18 AM IST
ചെങ്ങന്നൂരില്‍ 80 കാരിയെ വെട്ടിക്കൊന്നു
ചെങ്ങന്നൂർ മുളകുഴയിൽ 80 കാരിയെ വെട്ടിക്കൊന്നു. മുളക്കുഴ സ്വദേശി മറിയാമ്മ വർഗീസാണ് കൊല്ലപ്പെട്ടത്. ബന്ധുവായ റിൻജു സാം പൊലീസ് പിടിയിൽ.
8:09 AM IST
ഒറ്റപ്പാലത്ത് വാഹനാപകടം, 9 വയസുകാരി മരിച്ചു
പാലക്കാട് ഒറ്റപ്പാലത്ത് വാഹനാപകടം. 9 വയസുകാരി മരിച്ചു. ശ്യാം-ചിത്ര ദമ്പതികളുടെ മകൾ പ്രജോഭിതയാണ് മരിച്ചത്. നിയന്ത്രണം തെറ്റിയ കാർ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
8:08 AM IST
കിളികൊല്ലൂർ മര്‍ദനം,ന്യായീകരിക്കാന്‍ ശ്രമിച്ച് പൊലീസ്,എസ്ഐ അനീഷിന്‍റേതെന്ന് പറയുന്ന വോയിസ് ക്ലിപ്പ് പുറത്ത്
കിളികൊല്ലൂര്‍ സ്റ്റേഷന്‍ മര്‍ദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ക്ക് പിന്നാലെ സൈബറിടങ്ങളിലും ന്യായീകരണവുമായി പൊലീസ്. സസ്പെന്‍ഷനിലായ എസ്ഐ അനീഷിന്‍റേതെന്ന് പറയുന്ന വോയിസ് ക്ലിപ്പ് പുറത്തുവന്നു. പൊലീസിനെ മര്‍ദിച്ചവര്‍ രക്ഷപ്പെടാതിരിക്കാന്‍ മാത്രമാണ് ശ്രമിച്ചത്. സംഭവസമയത്ത് സിഐയും എസ്ഐയും സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ലെന്നും വിശദീകരണം.
7:53 AM IST
മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം, പൊലീസുകാരന് സസ്‍പെന്‍ഷന്‍
കിഴിശ്ശേരിയിൽ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച പൊലീസുകാരന് സസ്‍പെന്‍ഷന്‍. കോഴിക്കോട് മാവൂർ സ്റ്റേഷനിലെ പൊലീസുകാരന്‍ ഡ്രൈവര്‍ അബ്ദുൾ അസീസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഈ മാസം 13 നാണ് പ്ലസ് വൺ വിദ്യാർഥിയെ രണ്ട് പൊലീസുകാർ ചേർന്ന് മർദ്ദിച്ചത്.
7:18 AM IST
വയനാട് വീണ്ടും കടുവയുടെ ആക്രമണം
വയനാട് ചീരാലിൽ വീണ്ടും കടുവയുടെ ആക്രമണം. ചീരാൽ കുടുക്കി സ്വദേശി സ്കറിയയുടെ പശുവിനെ കടുവ കൊന്നു.പുലർച്ചെ മൂന്നുമണിയോടെയായിരുന്നു കടുവയുടെ ആക്രമണം.
7:17 AM IST
നടന്‍റെ പരാതി, 'അശ്ലീല ഉള്ളടക്കമുള്ള സീരീസ് എന്ന് കരാറിലില്ല', വിശദാംശങ്ങള്‍ പുറത്ത്
അശ്ലീല ഒടിടിക്ക് എതിരായ നടന്‍റെ പരാതിക്ക് പിന്നാലെ പ്രൊഡക്ഷന്‍ സ്ഥാപനവുമായി നടന്‍ ഒപ്പിട്ട കരാറിന്‍റെ വിശദാംശങ്ങള്‍ പുറത്ത്. അശ്ലീല ഉള്ളടക്കമുള്ള വെബ് സീരീസ് എന്ന് കരാറിലില്ല. ചിത്രത്ത ബാധിക്കുന്ന രീതിയിൽ ഇടപെട്ടാൽ നിർമ്മാണ ചെലവ് പൂർണ്ണമായി നഷ്ടപരിഹാരമായി ഈടാക്കുമെന്നും കരാറിൽ പറയുന്നുണ്ട്. ഒക്ടോബർ ഒന്നിനാണ് പരാതിക്കാരൻ കരാർ ഒപ്പിട്ടത്.
6:21 AM IST
പുതിയ പ്രവർത്തക സമിതി, സോണിയയും രാഹുലുമായി ചർച്ചക്ക് ഖാർഗെ
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമായി ചർച്ചക്ക് മല്ലികാർജുൻ ഖർഗെ. തിങ്കളാഴ്ച രാഹുൽ ദില്ലിയിലെത്തിയ ശേഷം ചർച്ച നടത്തും. പുതിയ പ്രവർത്തക സമിതിയില്‍ തരൂരിനെ ഉൾപ്പെടുത്തുന്നത് ചർച്ചയാകും.
5:57 AM IST
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
ഉണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.
11:54 PM IST:
സംസ്ഥാന സർക്കാരിനോട് തുറന്ന പോരിനിറങ്ങിയ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പരസ്യ പ്രതിഷേധത്തിന് എൽഡിഎഫ്. ഇക്കാര്യം ചർച്ച ചെയ്യാൻ നാളെ ഇടതുമുന്നണി യോഗം ചേരും. ഗവർണർക്കെതിരായ പ്രചാരണ പരിപാടികൾക്ക് യോഗത്തിൽ രൂപം നൽകും
8:57 PM IST:
കോഴിക്കോട് ചെറൂപ്പയിൽ ടിപ്പർ ലോറി ബൈക്കിലിടിച്ച് 2 പേർക്ക് ഗുരുതര പരിക്ക്. മാവൂർ-കോഴിക്കോട് റോഡിൽ ചെറൂപ്പ അയ്യപ്പൻ കാവിലാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ലോറിയും മാവൂർ ഭാഗത്തേക്ക് വരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
7:32 PM IST:
സർക്കാരിനെതിരെ പോരാട്ട മനോഭാവവുമായി മുന്നോട്ട് പോകുന്ന കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രിമാർ. ഗവർണർ അതിരു വിടരുതെന്ന് റവന്യൂ മന്ത്രി കെ രാജൻ മുന്നറിയിപ്പ് നൽകി. എല്ലാവരും ഭരണഘടനക്ക് താഴെയാണെന്ന് മനസിലാക്കി പ്രവർത്തക്കണമെന്നും രാജൻ ആവശ്യപ്പെട്ടു.
4:57 PM IST:
ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ചോദ്യംചെയ്യൽ പുരോഗമിക്കുന്നു. എംഎൽഎക്കൊപ്പം പ്രൈവറ്റ് അസിസ്റ്റന്റിനെയും ഡ്രൈവറെയും ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിച്ച് അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. പി എ ഡാനി പോൾ, ഡ്രൈവർ അഭിജിത് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. തിരുവനനന്തപുരത്തെ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് നടപടികൾ പുരോഗമിക്കുന്നത്.
4:11 PM IST:
പാനൂരിൽ സ്വന്തം വീട്ടിനകത്ത് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത് കൂത്തുപറമ്പിനടുത്ത് മാനന്തേരി സ്വദേശിയെന്ന് വിവരം. ശ്യാംജിത് എന്ന് പേരായ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. ഇന്ന് രാവിലെയാണ് പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയ (23)യെ വീടിനകത്ത് മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
3:53 PM IST:
പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. പ്രദേശവാസികൾ തന്നെയാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. കെഎസ്ആർടിസി ചിറ്റൂർ ഡിപ്പോയിലെ ഡ്രൈവർ രാധാകൃഷ്ണനാണ് മർദ്ദനമേറ്റത്. ബസിന് കുറുകെ ബൈക്ക് നിർത്തി 2 യുവാക്കൾ മർദ്ദിക്കുകയായിരുന്നു. വൈകീട്ട് 7നാണ് സംഭവം.
2:49 PM IST:
വാളയാറിൽ സഹോദരങ്ങളെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ ഒടുവിൽ കേസെടുത്ത് പൊലീസ്. വാളയാർ സിഐയ്ക്കും ഡ്രൈവർക്കുമെതിരെയാണ് കേസെടുത്തത്. ഐ പി സി 323, 324, 34 എന്നീ ജാമ്യമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
2:30 PM IST:
കണ്ണൂരിൽ പാനൂരിൽ പെൺകുട്ടിയെ കഴുത്തറത്ത് കൊന്നു. പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയ (23) നെയാണ് വീട്ടിനുള്ളിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്ന് സൂചന. മുഖംമൂടി ധരിച്ചയാളെ കണ്ടെന്ന് നാട്ടുകാർ.
12:21 PM IST:
വി.സി നിയമനം നടത്താൻ ആർക്കാണ് അർഹതയെന്നും ആർക്കാണ് അർഹതയില്ലാത്തതെന്നും സുപ്രീം കോടതി വ്യക്തമായി പറഞ്ഞെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
11:46 AM IST:
വാളയാർ സിഐയ്ക്കും ഡ്രൈവർക്കുമെതിരെ കേസെടുത്തു.Ipc 323, 324,34 എന്നീ ജാമ്യമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.കൂടുതൽ അന്വേഷണം നടത്തി ആവശ്യമെങ്കിൽ വകുപ്പിൽ മാറ്റം വരുത്തുമെന്ന് പൊലീസ്
11:08 AM IST:
ചെങ്ങന്നൂർ മുളകുഴയിൽ 80 കാരിയെ വെട്ടിക്കൊന്നു. മുളക്കുഴ സ്വദേശി മറിയാമ്മ വർഗീസാണ് കൊല്ലപ്പെട്ടത്. ബന്ധുവായ റിൻജു സാം പോലീസ് പിടിയിൽ. ഇയാൾക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പ്രാഥമിക നിഗമനം.
11:08 AM IST:
ദളിത് യുവതിക്കെതിരെ ലൈംഗിക പീഡനം നടത്തിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡിവൈഎസ്പിക്ക് മുന്നിൽ 25 ന് ഹാജരാകുമെന്ന് അഭിഭാഷകർ മുഖേന സിവിക് ചന്ദ്രൻ പോലീസിനെ അറിയിച്ചു. ഇയാളുടെ മുൻകൂർ ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
10:59 AM IST:
കൈപ്പമംഗലത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ചെന്ത്രാപിനി സ്വദേശി ജിനേഷ്, കൈപ്പമംഗലം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. 15.2 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് എക്സൈസ് പിടികൂടിയത്. ഇവർ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു.
10:50 AM IST:
അപകടത്തിനു തൊട്ടു മുൻപ് അപായ സന്ദേശം ലഭിച്ചു .സാങ്കേതിക പ്രശനം ഉണ്ടെന്നാണ് എയർ ട്രാഫിക് കൺട്രോളിന് പൈലറ്റിൻ്റെ സന്ദേശം ലഭിച്ചത് .ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തും
10:07 AM IST:
ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരായി. എൽദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. എൽദോസ് അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് അഭിഭാഷകൻ അഡ്വക്കേറ്റ് കുറ്റിയാനി സുധീർ വ്യക്തമാക്കി. മൊബൈൽ, പാസ്പോർട്ട് എന്നിവ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കില്ലെന്നും കേസുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
10:06 AM IST:
തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പ്രസവത്തിനായി എത്തുന്നവരില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതായി പരാതി. ഭാര്യയുടെ പ്രസവത്തിനായി ഗൈനക്കോളജിസ്റ്റ് 2000, അനസ്‍തേഷ്യ ഡോക്ടര്‍ 3000 രൂപയും വാങ്ങിയെന്നാണ് തലശ്ശേരി സ്വദേശിയായ യുവാവിന്‍റെ പരാതി.
8:18 AM IST:
ചെങ്ങന്നൂർ മുളകുഴയിൽ 80 കാരിയെ വെട്ടിക്കൊന്നു. മുളക്കുഴ സ്വദേശി മറിയാമ്മ വർഗീസാണ് കൊല്ലപ്പെട്ടത്. ബന്ധുവായ റിൻജു സാം പൊലീസ് പിടിയിൽ.
8:09 AM IST:
പാലക്കാട് ഒറ്റപ്പാലത്ത് വാഹനാപകടം. 9 വയസുകാരി മരിച്ചു. ശ്യാം-ചിത്ര ദമ്പതികളുടെ മകൾ പ്രജോഭിതയാണ് മരിച്ചത്. നിയന്ത്രണം തെറ്റിയ കാർ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
8:08 AM IST:
കിളികൊല്ലൂര്‍ സ്റ്റേഷന്‍ മര്‍ദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ക്ക് പിന്നാലെ സൈബറിടങ്ങളിലും ന്യായീകരണവുമായി പൊലീസ്. സസ്പെന്‍ഷനിലായ എസ്ഐ അനീഷിന്‍റേതെന്ന് പറയുന്ന വോയിസ് ക്ലിപ്പ് പുറത്തുവന്നു. പൊലീസിനെ മര്‍ദിച്ചവര്‍ രക്ഷപ്പെടാതിരിക്കാന്‍ മാത്രമാണ് ശ്രമിച്ചത്. സംഭവസമയത്ത് സിഐയും എസ്ഐയും സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ലെന്നും വിശദീകരണം.
7:53 AM IST:
കിഴിശ്ശേരിയിൽ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച പൊലീസുകാരന് സസ്‍പെന്‍ഷന്‍. കോഴിക്കോട് മാവൂർ സ്റ്റേഷനിലെ പൊലീസുകാരന്‍ ഡ്രൈവര്‍ അബ്ദുൾ അസീസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഈ മാസം 13 നാണ് പ്ലസ് വൺ വിദ്യാർഥിയെ രണ്ട് പൊലീസുകാർ ചേർന്ന് മർദ്ദിച്ചത്.
7:18 AM IST:
വയനാട് ചീരാലിൽ വീണ്ടും കടുവയുടെ ആക്രമണം. ചീരാൽ കുടുക്കി സ്വദേശി സ്കറിയയുടെ പശുവിനെ കടുവ കൊന്നു.പുലർച്ചെ മൂന്നുമണിയോടെയായിരുന്നു കടുവയുടെ ആക്രമണം.
7:17 AM IST:
അശ്ലീല ഒടിടിക്ക് എതിരായ നടന്‍റെ പരാതിക്ക് പിന്നാലെ പ്രൊഡക്ഷന്‍ സ്ഥാപനവുമായി നടന്‍ ഒപ്പിട്ട കരാറിന്‍റെ വിശദാംശങ്ങള്‍ പുറത്ത്. അശ്ലീല ഉള്ളടക്കമുള്ള വെബ് സീരീസ് എന്ന് കരാറിലില്ല. ചിത്രത്ത ബാധിക്കുന്ന രീതിയിൽ ഇടപെട്ടാൽ നിർമ്മാണ ചെലവ് പൂർണ്ണമായി നഷ്ടപരിഹാരമായി ഈടാക്കുമെന്നും കരാറിൽ പറയുന്നുണ്ട്. ഒക്ടോബർ ഒന്നിനാണ് പരാതിക്കാരൻ കരാർ ഒപ്പിട്ടത്.
6:21 AM IST:
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമായി ചർച്ചക്ക് മല്ലികാർജുൻ ഖർഗെ. തിങ്കളാഴ്ച രാഹുൽ ദില്ലിയിലെത്തിയ ശേഷം ചർച്ച നടത്തും. പുതിയ പ്രവർത്തക സമിതിയില്‍ തരൂരിനെ ഉൾപ്പെടുത്തുന്നത് ചർച്ചയാകും.
5:57 AM IST: