Malayalam News Highlights: ഹക്കീം ഫൈസി ആദൃശേരിക്ക് പിന്തുണ: സിഐസിയില്‍ കൂട്ടരാജി

Malayalam News Live Updates 22 February 2023

ഹക്കീം ഫൈസി ആദൃശേരിയുടെ രാജി ചോദിച്ച് വാങ്ങിയതിന് പിന്നാലെ കോ ഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജിൽ‌ കൂട്ട രാജി. വകുപ്പ് മേധാവികൾ അടക്കം 118 പേർ പ്രതിഷേധക സൂചകമായി രാജിവെച്ചു. സമസ്തയിലെ ഒരു വിഭാഗം പിന്തുടർന്ന് വേട്ടയാടുകയാണെന്ന് ഹക്കീം ഫൈസി ആദൃശേരി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വേദി വിലക്ക് കാലത്തിനു യോജിക്കാത്ത നാണംകെട്ട നടപടി ആണെന്നും അദ്ദേഹം ആഞ്ഞടിച്ചു.  

9:19 PM IST

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ നരനായാട്ട് പൊലീസ് അവസാനിപ്പിക്കണമെന്ന് കെ സുധാകരന്‍

സര്‍ക്കാരിന്‍റെ നികുതിക്കൊള്ളയ്ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസ് നടത്തുന്ന നരനായാട്ട് എത്രയും വേഗം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി. കേരളത്തിലെ അദ്യത്തെയും അവസാനത്തെയും മുഖ്യമന്ത്രിയല്ല പിണറായി വിജയന്‍. ജനത്തെ മറന്ന് ഭരണം നടത്തിയാല്‍ പ്രതിഷേധം ഉണ്ടാകുക തന്നെ ചെയ്യുമെന്നും സുധാകരൻ.

9:18 PM IST

പരീക്ഷാ ഹാളിൽ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമം, അധ്യാപകൻ പിടിയിൽ

കോഴിക്കോട് വടകര അഴിയൂരിൽ പരീക്ഷാ ഹാളിൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ചല്ലിവയൽ അഞ്ചാംപുരയിൽ ലാലു (45) വിനെയാണ് ചോമ്പാല പൊലീസ്  അറസ്റ്റ് ചെയ്തത്. 

9:16 PM IST

'നരഹത്യാശ്രമത്തിന് കേസെടുക്കണം', യാത്രക്കാരന്‍റെ കഴുത്തിൽ കേബിൾ കുരുങ്ങിയ സംഭവത്തില്‍ റോഡ് സേഫ്റ്റി കമ്മീഷണർ

കൊച്ചിയിൽ കേബിള്‍ കുരുങ്ങി വഴിയാത്രക്കാരന് വീണ്ടും പരിക്കേറ്റ സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുക്കണമെന്നവശ്യപ്പെട്ട് റോഡ് സേഫ്റ്റി കമ്മീഷണർ. കൊച്ചി സിറ്റി പൊലിസ് കമ്മീഷണർക്കാണ് എസ് ശ്രീജിത്ത് കത്ത് നൽകിയത്. 

9:16 PM IST

ഹക്കീം ഫൈസി ആദൃശേരിക്ക് പിന്തുണ: സിഐസിയില്‍ കൂട്ടരാജി

ഹക്കീം ഫൈസി ആദൃശേരിയുടെ രാജി ചോദിച്ച് വാങ്ങിയതിന് പിന്നാലെ കോ ഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജിൽ‌ കൂട്ട രാജി. വകുപ്പ് മേധാവികൾ അടക്കം 118 പേർ പ്രതിഷേധക സൂചകമായി രാജിവെച്ചു. സമസ്തയിലെ ഒരു വിഭാഗം പിന്തുടർന്ന്
വേട്ടയാടുകയാണെന്ന് ഹക്കീം ഫൈസി ആദൃശേരി വാർത്താസമ്മേളനത്തിൽ ആരോപിച്ചു

12:56 PM IST

നടി സുബി സുരേഷ് അന്തരിച്ചു

പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. കരൾ രോഗത്തെ തുടർന്നാണ് മരണം. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

9:42 AM IST

വീണ്ടും നാട്ടിലിറങ്ങി 'അരിക്കൊമ്പൻ'

ഇടുക്കിയിൽ വീണ്ടും വീണ്ടും കാട്ടാന അരിക്കൊമ്പന്‍റെ ആക്രമണം. ഇന്ന് പുലർച്ചെ ഒരു മണിയോടെ നാട്ടിലിറങ്ങിയ അരിക്കൊമ്പന്‍ രണ്ട് വീടുകൾ തകർത്തു. ശാന്തൻപാറ ചുണ്ടലിൽ മാരി മുത്തുവിന്റെയും, ആറുമുഖന്റെയും വീടുകളാണ് അരിക്കൊമ്പന്‍ തകർത്തത്. കാട്ടാനയുടെ ആക്രമണ സമയത്ത് വീടുകളിൽ ആളില്ലായിരുന്നു. Read More

9:41 AM IST

ആലപ്പുഴ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐക്കെതിരെ നടപടി

ലഹരിക്കടത്തിൽ ആരോപണ വിധേയനായ സിപിഎം കൗൺസിലർ എ ഷാനാവാസിനെതിരെയുള്ള സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്‍റെ റിപ്പോർട്ട് ചോർന്ന സംഭവത്തിൽ നടപടി. ആലപ്പുഴ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ജേക്കബ് ജോസിനെ സസ്പെൻഡ് ചെയ്തു. കരുനാഗപ്പള്ളി ലഹരിക്കടത്തിൽ പിടിയിലായ ഇജാസ് ഷാനവാസിന്‍റെ ബിനാമി എന്നായിരുന്നു റിപ്പോർട്ടിലെ കണ്ടെത്തൽ. ഷാനവാസിന് ക്രിമിനൽ മാഫിയ ബന്ധങ്ങൾ ഉണ്ടെന്നും റിപ്പോർട്ടിലുണ്ട്. Read More 

7:12 AM IST

ഹക്കീം ഫൈസി അദൃശ്ശേരി കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

ഹക്കീം ഫൈസി അദൃശ്ശേരി കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. സമസ്തയുടെ കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്ന് സിഐസി പ്രസിഡന്റ് കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇന്നലെ രാത്രി അദൃശ്ശേരിയെ വിളിച്ചുവരുത്തി രാജി ആവശ്യപ്പെടുകയായിരുന്നു

7:11 AM IST

ആൾക്കൂട്ട ആക്രമണത്തിൽ മധു കൊലപ്പെട്ടിട്ട് അഞ്ചാണ്ട്; നിയമ പോരാട്ടം തുടർന്ന് കുടുംബം

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ട് അഞ്ച് വർഷം. നാല് വർഷത്തിന് ശേഷം വിചാരണ തുടങ്ങിയ കേസിൽ ഇന്നലെ അന്തിമ വാദം തുടങ്ങി.  മധുവിന്റെ അമ്മയ്ക്കും കുടുംബത്തിനും കഴിഞ്ഞ 5 കൊല്ലം നിയമ പോരാട്ടകളുടേത് കൂടിയാണ്. സാക്ഷി പട്ടികയിലുള്ള അടുത്ത ബന്ധുക്കൾ പോലും കൂറുമാറിയപ്പോൾ, മധുവിന് നീതി കിട്ടില്ലെന്ന് ഭയന്നതായി അമ്മ മല്ലി പറഞ്ഞു.കേസ് നടത്തിപ്പിൽ ഇപ്പോൾ ഏറെ പ്രതീക്ഷയുണ്ടെന്നും മല്ലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

7:11 AM IST

സ്വർണക്കടത്ത് സംഘത്തിൽ നിന്ന് പങ്ക് ,പാർട്ടി രഹസ്യങ്ങൾ ആകാശിന് ചോർത്തുന്നു.ഡിവൈഎഫ്ഐ നേതാവ് എം ഷാജറിനെതിരെ പാർട്ടി അന്വേഷണം

സ്വർണക്കടത്ത് സംഘത്തിൽ നിന്നും ലാഭവിഹിതമായി സ്വർണ്ണം കൈപ്പറ്റി, ആകാശ് തില്ലങ്കേരിക്ക് പാർട്ടി രഹസ്യങ്ങൾ ചോർത്തി നൽകുന്നു എന്നീ പരാതികളിൽ ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.ഷാജറിനെതിരെ പാർട്ടി അന്വേഷണം. ആകാശും ഷാജറും സംസാരിക്കുന്ന ഓഡിയോ തെളിവ് സഹിതം ജില്ല കമ്മറ്റിയംഗം മനു തോമസ് നൽകിയ പരാതി അന്വേഷിക്കുന്നത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സുരേന്ദ്രനാണ്. പരാതിക്കാരനിൽ നിന്ന് അന്വേഷണ കമ്മീഷൻ മൊഴിയെടുത്തു

9:19 PM IST:

സര്‍ക്കാരിന്‍റെ നികുതിക്കൊള്ളയ്ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസ് നടത്തുന്ന നരനായാട്ട് എത്രയും വേഗം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി. കേരളത്തിലെ അദ്യത്തെയും അവസാനത്തെയും മുഖ്യമന്ത്രിയല്ല പിണറായി വിജയന്‍. ജനത്തെ മറന്ന് ഭരണം നടത്തിയാല്‍ പ്രതിഷേധം ഉണ്ടാകുക തന്നെ ചെയ്യുമെന്നും സുധാകരൻ.

9:18 PM IST:

കോഴിക്കോട് വടകര അഴിയൂരിൽ പരീക്ഷാ ഹാളിൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ചല്ലിവയൽ അഞ്ചാംപുരയിൽ ലാലു (45) വിനെയാണ് ചോമ്പാല പൊലീസ്  അറസ്റ്റ് ചെയ്തത്. 

9:16 PM IST:

കൊച്ചിയിൽ കേബിള്‍ കുരുങ്ങി വഴിയാത്രക്കാരന് വീണ്ടും പരിക്കേറ്റ സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുക്കണമെന്നവശ്യപ്പെട്ട് റോഡ് സേഫ്റ്റി കമ്മീഷണർ. കൊച്ചി സിറ്റി പൊലിസ് കമ്മീഷണർക്കാണ് എസ് ശ്രീജിത്ത് കത്ത് നൽകിയത്. 

9:16 PM IST:

ഹക്കീം ഫൈസി ആദൃശേരിയുടെ രാജി ചോദിച്ച് വാങ്ങിയതിന് പിന്നാലെ കോ ഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജിൽ‌ കൂട്ട രാജി. വകുപ്പ് മേധാവികൾ അടക്കം 118 പേർ പ്രതിഷേധക സൂചകമായി രാജിവെച്ചു. സമസ്തയിലെ ഒരു വിഭാഗം പിന്തുടർന്ന്
വേട്ടയാടുകയാണെന്ന് ഹക്കീം ഫൈസി ആദൃശേരി വാർത്താസമ്മേളനത്തിൽ ആരോപിച്ചു

12:56 PM IST:

പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. കരൾ രോഗത്തെ തുടർന്നാണ് മരണം. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

9:42 AM IST:

ഇടുക്കിയിൽ വീണ്ടും വീണ്ടും കാട്ടാന അരിക്കൊമ്പന്‍റെ ആക്രമണം. ഇന്ന് പുലർച്ചെ ഒരു മണിയോടെ നാട്ടിലിറങ്ങിയ അരിക്കൊമ്പന്‍ രണ്ട് വീടുകൾ തകർത്തു. ശാന്തൻപാറ ചുണ്ടലിൽ മാരി മുത്തുവിന്റെയും, ആറുമുഖന്റെയും വീടുകളാണ് അരിക്കൊമ്പന്‍ തകർത്തത്. കാട്ടാനയുടെ ആക്രമണ സമയത്ത് വീടുകളിൽ ആളില്ലായിരുന്നു. Read More

9:41 AM IST:

ലഹരിക്കടത്തിൽ ആരോപണ വിധേയനായ സിപിഎം കൗൺസിലർ എ ഷാനാവാസിനെതിരെയുള്ള സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്‍റെ റിപ്പോർട്ട് ചോർന്ന സംഭവത്തിൽ നടപടി. ആലപ്പുഴ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ജേക്കബ് ജോസിനെ സസ്പെൻഡ് ചെയ്തു. കരുനാഗപ്പള്ളി ലഹരിക്കടത്തിൽ പിടിയിലായ ഇജാസ് ഷാനവാസിന്‍റെ ബിനാമി എന്നായിരുന്നു റിപ്പോർട്ടിലെ കണ്ടെത്തൽ. ഷാനവാസിന് ക്രിമിനൽ മാഫിയ ബന്ധങ്ങൾ ഉണ്ടെന്നും റിപ്പോർട്ടിലുണ്ട്. Read More 

7:50 AM IST:

ഹക്കീം ഫൈസി അദൃശ്ശേരി കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. സമസ്തയുടെ കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്ന് സിഐസി പ്രസിഡന്റ് കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇന്നലെ രാത്രി അദൃശ്ശേരിയെ വിളിച്ചുവരുത്തി രാജി ആവശ്യപ്പെടുകയായിരുന്നു

7:11 AM IST: