3:35 PM IST
ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയിൽ
ശുഹൈബ് വധക്കേസിലെ ജാമ്യം റദ്ദാക്കാനാണ് പോലീസ് നീക്കം. തലശ്ശേരി സെഷൻസ് കോടതിയിൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. കെ.അജിത്ത് കുമാർ മുഖേന ഹർജി നൽകി.ആകാശ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായി പോലീസ് റിപ്പോർട്ട്
2:41 PM IST
ലൈഫ് മിഷന്‍ കോഴ: എം ശിവശങ്കര്‍ നാല് ദിവസം കൂടി ഇ ഡി കസ്റ്റഡിയില്‍
ശിവശങ്കറിനെ കസ്റ്റഡിയിൽ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇ.ഡി.മുഴുവൻ ചോദ്യം ചെയ്യലും ഇതിനുളളിൽ പൂർത്തിയാക്കും.കേസില്‍ ശിവശങ്കറിന്‍റെ ഇൻവോൾവ്മെൻ്റ് കൂടുതൽ വ്യാപ്തിയുള്ളതെന്നും ഇഡി
12:07 PM IST
കോട്ടയം മുൻസിപ്പാലിറ്റിയിലെ അവിശ്വാസ പ്രമേയം: ബിജെപി വിട്ടു നിൽക്കും
കോട്ടയം നഗരസഭാ അധ്യക്ഷക്കെതിരെ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും ബി ജെ പി വിട്ടുനിൽക്കും. ഇടത്-വലത് മുന്നണികളെ അധികാരത്തിൽ കയറ്റാനും ഇറക്കാനും പിന്തുണ നൽകേണ്ടതില്ലെന്നാണ് പാർട്ടി നയമെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് ലീജിൻ ലാൽ വ്യക്തമാക്കി. നേരത്തെ ചർച്ചയിൽ നിന്നും വിട്ട് നിൽക്കാൻ യുഡിഎഫും അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നു. ഇതോടെ ഇടത് അവിശ്വാസ പ്രമേയം തള്ളിപ്പോകുമെന്ന് ഉറപ്പായി.
12:07 PM IST
ഗോവയിൽ ലഹരി പാർട്ടിക്കിടെ പൊലീസ് റെയ്ഡ്: മൂന്ന് മലയാളികൾ അടക്കം ഏഴുപേർ പിടിയിൽ
ഗോവയിൽ ലഹരി പാർട്ടിക്കിടെ പൊലീസ് പരിശോധന. മൂന്നു മലയാളികൾ അടക്കം ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലയാളികളായ ദിൽഷാദ് (27), അജിൻ ജോയ് (20), നിധിൻ എൻഎസ് (32) എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ള മലയാളികൾ. സംഭവ സ്ഥലത്ത് വെച്ച് മെഷീൻ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മൂവരും ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു.
12:07 PM IST
ഛത്തീസ്ഗഡിൽ കോൺഗ്രസ് നേതാക്കളുടെ വസതികളിൽ ഇഡി റെയ്ഡ്
പ്ലീനറി സമ്മേളനം നടക്കാനിരിക്കേ ഛത്തീസ്ഗഡിൽ കോൺഗ്രസ് നേതാക്കളുടെ വസതികളിൽ എൻഫോഴ്സ്മെന്റിന്റെ വ്യാപക പരിശോധന. പതിനാല് ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഖനന ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് ഇഡി വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. കോൺഗ്രസ് ട്രഷററുടെയും മുൻ വൈസ് പ്രസിഡന്റിന്റെയും എംഎൽഎമാരുടെയും വസതികളിലാണ് പരിശോധന. പത്തിലേറെ നേതാക്കളുടെ ഓഫിസുകളിലും, വീടുകളിലും റെയ്ഡ് പുരോഗമിക്കുകയാണ്.
11:27 AM IST
ആന്‍റണി രാജുവിനെതിരെ വീണ്ടും സിഐടിയു
കെഎസ്ആര്‍ടിസിയിലെ ശമ്പള വിവാദത്തില്‍ മന്ത്രി ആന്‍റണി രാജുവിനെതിരെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് സിഐടിയു. വേതാളത്തെ ചുമക്കലാവരുത് ഗതാഗത മന്ത്രിയുടെ പണിയെന്ന് സിഐടിയു വിമര്‍ശിച്ചു. സിഎംഡിയുടെ വാക്ക് കേട്ട് എന്തും ചെയ്യാൻ ഇറങ്ങരുത്. വകുപ്പിൽ നടക്കുന്നതൊന്നും മന്ത്രി ആന്റണി രാജു അറിയുന്നില്ലെന്നും സിഐടിയു വിമര്‍ശനം ഉന്നയിച്ചു. Read More
11:16 AM IST
മുഖ്യമന്ത്രിക്കെതിരെ ഇന്നും കരിങ്കൊടി
മുഖ്യമന്ത്രി പിണറായി വിജയനെതിരായ കരിങ്കൊടി പ്രതിഷേധവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരുതൽ തടങ്കലും തുടരുന്നു. ഇന്ന് രാവിലെ കണ്ണൂർ ജില്ലയിലെ ചുടലയിലും പരിയാരത്തുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. Read More
10:00 AM IST
മണ്ണാർക്കാട് എടിഎമ്മിൽ അഗ്നിബാധ
മണ്ണാർക്കാട് എ ടി എമ്മിൽ അഗ്നിബാധ. ഫയർഫോഴ്സ് എത്തി തീയണച്ചു. മണ്ണാർക്കാട് ആശുപത്രിപ്പടിയിലെ കാനറാ ബാങ്കിൻ്റെ എടിഎം ശാഖയിൽ രാവിലെ 9 മണിയോടെ പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ഫയർഫോഴ്സ് എത്തി തീയണച്ചതിനാൽ പണം നഷ്ടമായില്ല .യു .പി എസിലെ ഷോർട്ട് സർക്യൂട്ടാണ് അഗ്നി ബാധക്ക് കാരണമെന്ന് ഫയർഫോഴ്സ് അറിയിച്ചു.
9:59 AM IST
മുഖ്യമന്ത്രി പരിഹാസപാത്രമാകുന്നുവെന്ന് വി ഡി സതീശന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിഷേധിക്കുന്ന കെഎസ്‍യു പ്രവര്‍ത്തകരെയോര്‍ത്ത് അഭിമാനമാണെന്ന് പറഞ്ഞ സതീശന്‍, മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചുപറയുന്നുവെന്നും വിമര്‍ശിച്ചു. Read More
9:59 AM IST
സോണിയയ്ക്കും രാഹുലിനും സ്ഥിരാംഗത്വം നൽകുന്നതിൽ ഏകാഭിപ്രായം
കോൺഗ്രസ് പ്രവർത്തക സമിതിയില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും സ്ഥിരാംഗത്വം നൽകുന്നത് സംബന്ധിച്ച് ഭരണഘടന സമിതിയിൽ ഏകാഭിപ്രായം. നിർദ്ദേശം സ്റ്റിയറിംഗ് കമ്മിറ്റിയിൽ വയ്ക്കും. മുൻ പ്രധാനമന്ത്രിയെന്ന ആനുകൂല്യത്തില്‍ മൻമോഹൻ സിംഗിനും സ്ഥിരാംഗത്വം നൽകും. Read More
9:58 AM IST
വിദ്യാർത്ഥിനിയെ ലഹരി കാരിയറാക്കിയെന്ന വെളിപ്പെടുത്തലില്‍ നടപടി
കോഴിക്കോട് സ്കൂൾ വിദ്യാർത്ഥിനിയെ ലഹരി കാരിയറാക്കിയെന്ന വെളിപ്പെടുത്തലില്‍ നടപടി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. പ്രദേശവാസിയാണ് പെൺകുട്ടിക്ക് ലഹരി നൽകുന്നത്. Read More
6:56 AM IST
ആകാശിനെ തള്ളിപ്പറയാൻ പി ജയരാജൻ തില്ലങ്കേരിയിൽ
പാർട്ടിക്ക് വെല്ലുവിളി ഉയർത്തിയ ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിക്കെതിരെ സിപിഎം തില്ലങ്കേരിയിൽ വച്ച് നടത്തുന്ന പൊതുയോഗത്തിൽ ഇന്ന് പി ജയരാജൻ പ്രസംഗിക്കും. പിജെ അനുകൂലികളായ ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയാൻ പി ജയരാജൻ
തന്നെ ഇറങ്ങണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണിത്. വൈകിട്ട് അഞ്ചിന് തില്ലങ്കേരി ടൗണിൽ നടക്കുന്ന പരിപാടിയിൽ
19 ബ്രാഞ്ചുകളിലെ അംഗങ്ങളും പാർട്ടി അനുഭാവികളും പങ്കെടുക്കും
6:56 AM IST
കരിങ്കൊടി പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് കാസർകോട്, 5പൊതുപരിപാടികൾ, വൻ സുരക്ഷ
കരിങ്കൊടി പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് കാസർകോട്. അഞ്ച് പൊതുപരിപാടികളിൽ പങ്കെടുക്കും. സുരക്ഷയ്ക്കായി
911 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കാസർകോട് ജില്ലയ്ക്ക് പുറമേ നാല് ജില്ലകളിൽ നിന്നുള്ള പൊലീസുകാരെ കൂടി വിന്യസിച്ചാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുപ്പിന് വിലക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്
6:55 AM IST
തെങ്കാശിയിൽ റയിൽവേ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം, പത്തനാപുരം സ്വദേശി അനീഷ് പിടിയിൽ
തമിഴ്നാട് തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരിയെ അക്രമിച്ച പ്രതി പിടിയിൽ . കൊല്ല പത്തനാപുരം സ്വദേശി അനീഷാണ് അറസ്റ്റിലായത്. ചെങ്കോട്ടയിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. കൊല്ലം കുന്നിക്കോട് സ്റ്റേഷൻ പരിധിയിലും സമാനമായ കേസ് പ്രതിക്കെതിരെ നിലവിലുണ്ടെന്ന് റെയിൽവേ പോലീസ് അറിയിച്ചു. വ്യാഴാഴ്ച പാവൂർഛത്രം റെയിൽവേ ക്രോസിലാണ് ജീവനക്കാരി ആക്രമിക്കപ്പെട്ടത്
3:35 PM IST:
ശുഹൈബ് വധക്കേസിലെ ജാമ്യം റദ്ദാക്കാനാണ് പോലീസ് നീക്കം. തലശ്ശേരി സെഷൻസ് കോടതിയിൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. കെ.അജിത്ത് കുമാർ മുഖേന ഹർജി നൽകി.ആകാശ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായി പോലീസ് റിപ്പോർട്ട്
2:41 PM IST:
ശിവശങ്കറിനെ കസ്റ്റഡിയിൽ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇ.ഡി.മുഴുവൻ ചോദ്യം ചെയ്യലും ഇതിനുളളിൽ പൂർത്തിയാക്കും.കേസില്‍ ശിവശങ്കറിന്‍റെ ഇൻവോൾവ്മെൻ്റ് കൂടുതൽ വ്യാപ്തിയുള്ളതെന്നും ഇഡി
12:07 PM IST:
കോട്ടയം നഗരസഭാ അധ്യക്ഷക്കെതിരെ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും ബി ജെ പി വിട്ടുനിൽക്കും. ഇടത്-വലത് മുന്നണികളെ അധികാരത്തിൽ കയറ്റാനും ഇറക്കാനും പിന്തുണ നൽകേണ്ടതില്ലെന്നാണ് പാർട്ടി നയമെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് ലീജിൻ ലാൽ വ്യക്തമാക്കി. നേരത്തെ ചർച്ചയിൽ നിന്നും വിട്ട് നിൽക്കാൻ യുഡിഎഫും അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നു. ഇതോടെ ഇടത് അവിശ്വാസ പ്രമേയം തള്ളിപ്പോകുമെന്ന് ഉറപ്പായി.
12:07 PM IST:
ഗോവയിൽ ലഹരി പാർട്ടിക്കിടെ പൊലീസ് പരിശോധന. മൂന്നു മലയാളികൾ അടക്കം ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലയാളികളായ ദിൽഷാദ് (27), അജിൻ ജോയ് (20), നിധിൻ എൻഎസ് (32) എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ള മലയാളികൾ. സംഭവ സ്ഥലത്ത് വെച്ച് മെഷീൻ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മൂവരും ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു.
12:07 PM IST:
പ്ലീനറി സമ്മേളനം നടക്കാനിരിക്കേ ഛത്തീസ്ഗഡിൽ കോൺഗ്രസ് നേതാക്കളുടെ വസതികളിൽ എൻഫോഴ്സ്മെന്റിന്റെ വ്യാപക പരിശോധന. പതിനാല് ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഖനന ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് ഇഡി വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. കോൺഗ്രസ് ട്രഷററുടെയും മുൻ വൈസ് പ്രസിഡന്റിന്റെയും എംഎൽഎമാരുടെയും വസതികളിലാണ് പരിശോധന. പത്തിലേറെ നേതാക്കളുടെ ഓഫിസുകളിലും, വീടുകളിലും റെയ്ഡ് പുരോഗമിക്കുകയാണ്.
11:38 AM IST:
കെഎസ്ആര്‍ടിസിയിലെ ശമ്പള വിവാദത്തില്‍ മന്ത്രി ആന്‍റണി രാജുവിനെതിരെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് സിഐടിയു. വേതാളത്തെ ചുമക്കലാവരുത് ഗതാഗത മന്ത്രിയുടെ പണിയെന്ന് സിഐടിയു വിമര്‍ശിച്ചു. സിഎംഡിയുടെ വാക്ക് കേട്ട് എന്തും ചെയ്യാൻ ഇറങ്ങരുത്. വകുപ്പിൽ നടക്കുന്നതൊന്നും മന്ത്രി ആന്റണി രാജു അറിയുന്നില്ലെന്നും സിഐടിയു വിമര്‍ശനം ഉന്നയിച്ചു. Read More
11:16 AM IST:
മുഖ്യമന്ത്രി പിണറായി വിജയനെതിരായ കരിങ്കൊടി പ്രതിഷേധവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരുതൽ തടങ്കലും തുടരുന്നു. ഇന്ന് രാവിലെ കണ്ണൂർ ജില്ലയിലെ ചുടലയിലും പരിയാരത്തുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. Read More
10:00 AM IST:
മണ്ണാർക്കാട് എ ടി എമ്മിൽ അഗ്നിബാധ. ഫയർഫോഴ്സ് എത്തി തീയണച്ചു. മണ്ണാർക്കാട് ആശുപത്രിപ്പടിയിലെ കാനറാ ബാങ്കിൻ്റെ എടിഎം ശാഖയിൽ രാവിലെ 9 മണിയോടെ പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ഫയർഫോഴ്സ് എത്തി തീയണച്ചതിനാൽ പണം നഷ്ടമായില്ല .യു .പി എസിലെ ഷോർട്ട് സർക്യൂട്ടാണ് അഗ്നി ബാധക്ക് കാരണമെന്ന് ഫയർഫോഴ്സ് അറിയിച്ചു.
9:59 AM IST:
മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിഷേധിക്കുന്ന കെഎസ്‍യു പ്രവര്‍ത്തകരെയോര്‍ത്ത് അഭിമാനമാണെന്ന് പറഞ്ഞ സതീശന്‍, മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചുപറയുന്നുവെന്നും വിമര്‍ശിച്ചു. Read More
9:59 AM IST:
കോൺഗ്രസ് പ്രവർത്തക സമിതിയില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും സ്ഥിരാംഗത്വം നൽകുന്നത് സംബന്ധിച്ച് ഭരണഘടന സമിതിയിൽ ഏകാഭിപ്രായം. നിർദ്ദേശം സ്റ്റിയറിംഗ് കമ്മിറ്റിയിൽ വയ്ക്കും. മുൻ പ്രധാനമന്ത്രിയെന്ന ആനുകൂല്യത്തില്‍ മൻമോഹൻ സിംഗിനും സ്ഥിരാംഗത്വം നൽകും. Read More
9:58 AM IST:
കോഴിക്കോട് സ്കൂൾ വിദ്യാർത്ഥിനിയെ ലഹരി കാരിയറാക്കിയെന്ന വെളിപ്പെടുത്തലില്‍ നടപടി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. പ്രദേശവാസിയാണ് പെൺകുട്ടിക്ക് ലഹരി നൽകുന്നത്. Read More
6:56 AM IST:
പാർട്ടിക്ക് വെല്ലുവിളി ഉയർത്തിയ ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിക്കെതിരെ സിപിഎം തില്ലങ്കേരിയിൽ വച്ച് നടത്തുന്ന പൊതുയോഗത്തിൽ ഇന്ന് പി ജയരാജൻ പ്രസംഗിക്കും. പിജെ അനുകൂലികളായ ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയാൻ പി ജയരാജൻ
തന്നെ ഇറങ്ങണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണിത്. വൈകിട്ട് അഞ്ചിന് തില്ലങ്കേരി ടൗണിൽ നടക്കുന്ന പരിപാടിയിൽ
19 ബ്രാഞ്ചുകളിലെ അംഗങ്ങളും പാർട്ടി അനുഭാവികളും പങ്കെടുക്കും
6:56 AM IST:
കരിങ്കൊടി പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് കാസർകോട്. അഞ്ച് പൊതുപരിപാടികളിൽ പങ്കെടുക്കും. സുരക്ഷയ്ക്കായി
911 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കാസർകോട് ജില്ലയ്ക്ക് പുറമേ നാല് ജില്ലകളിൽ നിന്നുള്ള പൊലീസുകാരെ കൂടി വിന്യസിച്ചാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുപ്പിന് വിലക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്
6:55 AM IST: