Malayalam News Live : 'മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ കോൺഗ്രസ് ആത്മഹത്യ സ്ക്വാഡ്'

Malayalam News Live Updates 19 February 2023

മുഖ്യമന്ത്രിക്കുനേരെ കോൺഗ്രസ് ആത്മഹത്യ സ്ക്വാഡിനെ ഇറക്കിയിരിക്കുകയാണ്. കരിങ്കൊടിയുമായി ഇവർ വാഹന വ്യൂഹത്തിലേക്ക് ചാടുന്നുവെന്നും എംവി ഗോവിന്ദൻ ആരോപിച്ചു.കേരളത്തിൽ വർധിപ്പിച്ച നികുതി ഒരു രൂപ പോലും കുറയ്ക്കില്ല.എന്നാൽ കേന്ദ്രം കൂട്ടിയാൽ സിപിഎം സമരം നടത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു

4:59 PM IST

നജീബ് കാന്തപുരം എംഎൽഎ സുപ്രീംകോടതിയിലേക്ക്

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ നജീബ് കാന്തപുരം എംഎൽഎ സുപ്രീംകോടതിയിലേക്ക്. എതിർ സ്ഥാനാർത്ഥി കെപിഎം മുസ്തഫയുടെ ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് നജീബ് കാന്തപുരം സുപ്രീംകോടതിയെ സമീപിച്ചത്.  Read More

4:58 PM IST

ചിട്ടി തട്ടിപ്പ് കേസിലെ രണ്ടാം പ്രതി പിടിയിൽ

തിരുവനന്തപുരം കിളിമാനൂരിൽ 12 കോടി രൂപയുടെ ചിട്ടി തട്ടിപ്പ് കേസിൽ പ്രതി പിടിയിൽ. കിളിമാനൂർ കേന്ദ്രീകരിച്ച് കേച്ചേരി ഫിനാൻസ് എന്ന പേരിൽ സ്ഥാപനം നടത്തി നിരവധി നിക്ഷേപകരുടെ പണം തട്ടിയ കേസിലെ രണ്ടാം പ്രതിയും കേച്ചേരി കിളിമാനൂർ ബ്രാഞ്ച് മാനേജരുമായ ചടയമംഗലം സ്വദേശി സുരേഷ് കുമാർ (56) ആണ് പൊലീസിന്‍റെ പിടിയിലായത്. Read More 

4:58 PM IST

ചന്ദ്രബാബു നായിഡുവിനെതിരെ കേസ്

വിലക്ക് ലംഘിച്ചും പൊതുറാലി നടത്തിയതിന് ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനെതിരെ കേസെടുത്ത് ആന്ധ്ര പൊലീസ്. വെള്ളിയാഴ്ച ആന്ധ്രയിലെ അനപാർതിയിൽ നായിഡുവിന്‍റെ വാഹനങ്ങൾ പൊലീസ് തടഞ്ഞതിനെത്തുടർന്ന് സ്ഥലത്ത് വൻസംഘർഷമാണ് അരങ്ങേറിയത്. Read More 

4:57 PM IST

നിരവധി ബിജെപി നേതാക്കൾ കോൺഗ്രസിലേക്ക് എത്തുമെന്ന് ഡി കെ ശിവകുമാർ

ബിജെപി ദേശീയ സെക്രട്ടറി സി ടി രവിയുടെ അടുത്ത അനുയായി എച്ച് ഡി തിമ്മയ്യ കോൺഗ്രസിൽ ചേർന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിലും സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ചിക്കമഗളുരുവിലെ ലിംഗായത്ത് നേതാവായ തിമ്മയ്യ അതൃപ്തി പരസ്യമാക്കി പാർട്ടി വിട്ടത്. ഇനിയും നിരവധി ബിജെപി നേതാക്കൾ കോൺഗ്രസിലേക്ക് എത്തുമെന്ന് കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ പറഞ്ഞു. Read More

8:09 AM IST

മലയാളി റെയിൽവേ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം, ഇതര സംസ്ഥാന തൊഴിലാളികളിലേക്കും അന്വേഷണം, രേഖാചിത്രം തയാറാക്കും

തെങ്കാശിയിൽ മലയാളി വനിതാ റെയിൽവേ ജീവനക്കാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കാൻ അന്വേഷണസംഘം. അക്രമത്തിനിരയായ ജീവനക്കാരിയുടെ ആരോഗ്യനില മെച്ചപ്പെട്ടാൽ രേഖാചിത്രം തയ്യാറാക്കും. സംഭവമുണ്ടായി മൂന്ന് ദിവസം ആകുമ്പോഴും പ്രതിയെ കണ്ടെത്താനാവാതെ വന്നതോടെയാണ് രേഖചിത്രം തയ്യാറാക്കാൻ തീരുമാനിച്ചത്. അക്രമി തെങ്കാശി ജില്ല വിട്ടെന്നാണ് സൂചന

8:08 AM IST

ബോ കമ്മറ്റികളെ ഒഴിവാക്കാനാകാതെ തലവേദന. ഡിസിസി പുന:സംഘടന നീളുന്നു

പുതിയ ഡിസിസി പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ച് ഒന്നരവര്‍ഷം കഴിഞ്ഞിട്ടും ഭാരവാഹികളെ നിശ്ചയിക്കാന്‍ കഴിയാതെ കെപിസിസി. നാലാമതും നീട്ടിനല്‍കിയ അവസാന തീയതി ഇന്നലെ അവസാനിച്ചിട്ടും സംസ്ഥാനത്ത് ഒരു ജില്ലയും പട്ടിക സമര്‍പ്പിച്ചിട്ടില്ല. പ്ലീനറി സമ്മേളനമെന്ന ഒഴിവുപറഞ്ഞ് പുനസംഘടന ഇനിയും നീളും

8:08 AM IST

ലൈഫ് മിഷൻ കോഴ : സിഎം രവീന്ദ്രന് കുരുക്കാകുമോ ? വീണ്ടും വിളിച്ചുവരുത്താൻ ഇഡി

ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും വിളിച്ചുവരുത്തും. മുമ്പ് രണ്ടുതവണ ഇദ്ദേഹത്തിന്‍റെ മൊഴിയെടുത്തിരുന്നു. ഇഡിയുടെ കസ്റ്റഡിയിലുളള ശിവശങ്കറും സ്വപ്ന സുരേഷും തമ്മിൽ നടത്തിയ വാട്സ് ആപ് ചാറ്റുകളിൽ രവീന്ദ്രനെപ്പറ്റി പരാ‍മർശമുണ്ട്. സ്വപ്ന സുരേഷും രവീന്ദ്രനെതിരെ മൊഴി നൽകിയിട്ടുണ്ട്

8:07 AM IST

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ കോൺഗ്രസ് ആത്മഹത്യ സ്ക്വാഡ്, സ്വപ്നയ്ക്ക് ജോലി നൽകാൻ മുഖ്യമന്ത്രി ശിവശങ്കറിനോട് പറഞ്ഞിട്ടില്ല; എംവി ഗോവിന്ദൻ

മുഖ്യമന്ത്രിക്കുനേരെ കോൺഗ്രസ് ആത്മഹത്യ സ്ക്വാഡിനെ ഇറക്കിയിരിക്കുകയാണ്. കരിങ്കൊടിയുമായി ഇവർ വാഹന വ്യൂഹത്തിലേക്ക് ചാടുന്നുവെന്നും എംവി ഗോവിന്ദൻ ആരോപിച്ചു.കേരളത്തിൽ വർധിപ്പിച്ച നികുതി ഒരു രൂപ പോലും കുറയ്ക്കില്ല.എന്നാൽ കേന്ദ്രം കൂട്ടിയാൽ സിപിഎം സമരം നടത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു

4:59 PM IST:

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ നജീബ് കാന്തപുരം എംഎൽഎ സുപ്രീംകോടതിയിലേക്ക്. എതിർ സ്ഥാനാർത്ഥി കെപിഎം മുസ്തഫയുടെ ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് നജീബ് കാന്തപുരം സുപ്രീംകോടതിയെ സമീപിച്ചത്.  Read More

4:58 PM IST:

തിരുവനന്തപുരം കിളിമാനൂരിൽ 12 കോടി രൂപയുടെ ചിട്ടി തട്ടിപ്പ് കേസിൽ പ്രതി പിടിയിൽ. കിളിമാനൂർ കേന്ദ്രീകരിച്ച് കേച്ചേരി ഫിനാൻസ് എന്ന പേരിൽ സ്ഥാപനം നടത്തി നിരവധി നിക്ഷേപകരുടെ പണം തട്ടിയ കേസിലെ രണ്ടാം പ്രതിയും കേച്ചേരി കിളിമാനൂർ ബ്രാഞ്ച് മാനേജരുമായ ചടയമംഗലം സ്വദേശി സുരേഷ് കുമാർ (56) ആണ് പൊലീസിന്‍റെ പിടിയിലായത്. Read More 

4:58 PM IST:

വിലക്ക് ലംഘിച്ചും പൊതുറാലി നടത്തിയതിന് ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനെതിരെ കേസെടുത്ത് ആന്ധ്ര പൊലീസ്. വെള്ളിയാഴ്ച ആന്ധ്രയിലെ അനപാർതിയിൽ നായിഡുവിന്‍റെ വാഹനങ്ങൾ പൊലീസ് തടഞ്ഞതിനെത്തുടർന്ന് സ്ഥലത്ത് വൻസംഘർഷമാണ് അരങ്ങേറിയത്. Read More 

4:57 PM IST:

ബിജെപി ദേശീയ സെക്രട്ടറി സി ടി രവിയുടെ അടുത്ത അനുയായി എച്ച് ഡി തിമ്മയ്യ കോൺഗ്രസിൽ ചേർന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിലും സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ചിക്കമഗളുരുവിലെ ലിംഗായത്ത് നേതാവായ തിമ്മയ്യ അതൃപ്തി പരസ്യമാക്കി പാർട്ടി വിട്ടത്. ഇനിയും നിരവധി ബിജെപി നേതാക്കൾ കോൺഗ്രസിലേക്ക് എത്തുമെന്ന് കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ പറഞ്ഞു. Read More

8:09 AM IST:

തെങ്കാശിയിൽ മലയാളി വനിതാ റെയിൽവേ ജീവനക്കാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കാൻ അന്വേഷണസംഘം. അക്രമത്തിനിരയായ ജീവനക്കാരിയുടെ ആരോഗ്യനില മെച്ചപ്പെട്ടാൽ രേഖാചിത്രം തയ്യാറാക്കും. സംഭവമുണ്ടായി മൂന്ന് ദിവസം ആകുമ്പോഴും പ്രതിയെ കണ്ടെത്താനാവാതെ വന്നതോടെയാണ് രേഖചിത്രം തയ്യാറാക്കാൻ തീരുമാനിച്ചത്. അക്രമി തെങ്കാശി ജില്ല വിട്ടെന്നാണ് സൂചന

8:08 AM IST:

പുതിയ ഡിസിസി പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ച് ഒന്നരവര്‍ഷം കഴിഞ്ഞിട്ടും ഭാരവാഹികളെ നിശ്ചയിക്കാന്‍ കഴിയാതെ കെപിസിസി. നാലാമതും നീട്ടിനല്‍കിയ അവസാന തീയതി ഇന്നലെ അവസാനിച്ചിട്ടും സംസ്ഥാനത്ത് ഒരു ജില്ലയും പട്ടിക സമര്‍പ്പിച്ചിട്ടില്ല. പ്ലീനറി സമ്മേളനമെന്ന ഒഴിവുപറഞ്ഞ് പുനസംഘടന ഇനിയും നീളും

8:08 AM IST:

ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും വിളിച്ചുവരുത്തും. മുമ്പ് രണ്ടുതവണ ഇദ്ദേഹത്തിന്‍റെ മൊഴിയെടുത്തിരുന്നു. ഇഡിയുടെ കസ്റ്റഡിയിലുളള ശിവശങ്കറും സ്വപ്ന സുരേഷും തമ്മിൽ നടത്തിയ വാട്സ് ആപ് ചാറ്റുകളിൽ രവീന്ദ്രനെപ്പറ്റി പരാ‍മർശമുണ്ട്. സ്വപ്ന സുരേഷും രവീന്ദ്രനെതിരെ മൊഴി നൽകിയിട്ടുണ്ട്

8:07 AM IST: