4:58 PM IST
തിരിച്ചടിയല്ലെന്ന് സ്വപ്നയുടെ അഭിഭാഷകൻ
കോടതി വിധി തിരിച്ചടിയല്ലെന്ന് സ്വപ്ന സുരേഷിന്‍റെ അഭിഭാഷകൻ ആർ കൃഷ്ണരാജ്. സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യുക എന്നതായിരുന്നു സർക്കാരിന്‍റെ ലക്ഷ്യം. അറസ്റ്റ് തടയുന്നതിൽ വിജയിച്ചെന്നും സ്വപ്നയുടെ അഭിഭാഷകൻ.
1:54 PM IST
സ്വപ്ന സുരേഷിന് തിരിച്ചടി, ഹർജികൾ തള്ളി
തനിക്കെതിരായ ഗൂഢാലോചന,കലാപാഹ്വാന കേസുകൾ റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്‍റെ ഹർജികൾ തള്ളി. ഗൂഢാലോചന, കലാപാഹ്വാന കേസുകൾ റദ്ദാക്കില്ല. അന്വേഷണം പ്രാഥമികഘട്ടത്തിൽ എന്നും സ്വപ്ന സുരേഷ് നൽകിയ ഹർജികൾ പരിഗണിച്ച ഹൈക്കോടതി അറിയിച്ചു.
മുഖ്യമന്ത്രിയ്ക്കെതിരായ 164 മൊഴിയ്ക്ക് പിന്നാലെയായിരുന്നു കേസുകൾ എടുത്തത്.
10:57 AM IST
കൊച്ചിയിലെ മരണം: പ്രതി പിടിയിൽ
ഓവര്‍ടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പറവൂരിൽ യുവാവിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയായ ബസിന്റെ ഡ്രൈവർ ചെറായി സ്വദേശി ടിന്റു ആണ് പിടിയിലായത്. ടിന്റു മകനെതിരെ കത്തി വീശിയത് കണ്ട പിതാവ് സംഭവസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഫോർട്ട്കൊച്ചി ചുള്ളിക്കൽ കരിവേലിപ്പടി കിഴക്കേപറമ്പിൽ ഫസലുദ്ദീനാണ് (54) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7.45നു പറവൂർ കണ്ണൻകുളങ്ങര ഭാഗത്ത് വച്ചാണ് സ്വകാര്യ ബസ് ജീവനക്കാരും ഫസലുദ്ദീനും മകനും തമ്മില്‍ വാക്കേറ്റമുണ്ടായത്. പറവൂരില്‍ വച്ച് സ്വകാര്യ ബസ് ഇവരുടെ കാറില്‍ തട്ടിയെന്നതായിരുന്നു വാക്കേറ്റത്തിന് കാരണം. തുടര്‍ന്ന് ടിന്റു ഫര്‍ഹാന് നേരെ കത്തിവീശി. ഇത് കാറിലിരുന്ന് കണ്ട ഫസലുദ്ദീൻ കുഴഞ്ഞ് വീണു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
10:56 AM IST
വിഴിഞ്ഞത്ത് സംഘര്‍ഷം
വിഴിഞ്ഞത്ത് സംഘര്‍ഷം. പദ്ധതി പ്രദേശത്തേക്ക് തള്ളിക്കയറി സമരക്കാര്‍.
10:55 AM IST
ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറി
കോടതി മാറ്റം ചോദ്യം ചെയ്ത് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറി. വിചാരണ സിബിഐ കോടതിയിൽ നിന്ന് ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് ചോദ്യം ചെയ്താണ് അതിജീവിത കോടതിയെ സമീപിച്ചത്. ജഡ്ജി ഹണി എം വർഗീസ് വിചാരണ നടത്തരുത് എന്നായിരുന്നു ആവശ്യം. നേരത്തെ മെമ്മറി കാർഡ് കേസിലും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറിയിരുന്നു. ഇതോടെ അതിജീവിതയുടെ ഹര്‍ജി മറ്റൊരു കോടതി പരിഗണിക്കും.
10:35 AM IST
പ്രിയ വർഗീസിന്‍റെ നിയമനം.ഗവർണരുടെ നടപടിക്കെതിരെ കണ്ണൂര്‍ യൂണിവേഴ്സിറ്റി ഉടൻ ഹൈക്കോടതിയെ സമീപിക്കില്ല.
നിയമനം മരവിപ്പിക്കാൻ പറഞ്ഞു എന്നാണ് യൂണിവേഴ്സിറ്റിയെ അറിയിച്ചത്.ഇത് സ്റ്റെ ഉത്തരവായി പരിഗണിക്കാമോ എന്നതിൽ വ്യക്തത ഉണ്ടാക്കിയ ശേഷം മാത്രമേ കോടതിയെ സമീപിക്കുകയുള്ളൂ
10:08 AM IST
ആപ്പ് മന്ത്രിസഭയിലെ രണ്ടാമന്റെ വസതിയിൽ സിബിഐ റെയ്ഡ്
ദില്ലി ഉപമുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ മനീഷ് സിസോദിയയുടെ വസതിയിൽ സിബിഐ പരിശോധന. ഇന്ന് രാവിലെ മുതലാണ് സിബിഐയുടെ പരിശോധന ആരംഭിച്ചത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കൂടാതെ ദില്ലി ഏക്സെസ് കമ്മീഷണറുടെ വീട്ടിലും പരിശോധന പുരോഗമിക്കുകയാണ്.
9:37 AM IST
ഗവര്‍ണറുടെ സമീപനം ഭരണഘടനാ വിരുദ്ധം, കണ്ണൂരിൽ തെറ്റൊന്നും നടന്നിട്ടില്ല: എകെ ബാലൻ
ഗവർണറുടെ സമീപനത്തോട് കേരളത്തിലെ പൊതു സമൂഹത്തിന് പൊരുത്തപ്പെടാൻ ആവില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലൻ. കണ്ണൂര്‍ സർവകലാശാലയിൽ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ല. ഗവർണറുടെ സമീപനം ഭരണഘടനാ വിരുദ്ധമാണ്. യൂണിവേഴ്സിറ്റി ആക്റ്റിന് വിരുദ്ധമാണ്. സാമൂഹ്യ നീതിക്ക് നിരക്കുന്നതല്ല. നടപടി സ്റ്റേ ചെയ്ത ശേഷമാണ് നോട്ടീസ് അയച്ചത്. ഇത് സ്വാഭാവിക നീതിക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
9:36 AM IST
കോഴിക്കോട് ടിപ്പര്‍ ലോറി ഇടിച്ച് യുവതി മരിച്ചു
താമരശേരി ചുങ്കത്ത് ടിപ്പർ ഇടിച്ച് യുവതി മരിച്ചു. ഫാത്തിമ സാജിദയാണ് മരിച്ചത്. മുപ്പത് വയസ്സായിരുന്നു. രാവിലെ ഏഴേകാലോടെയാണ് അപകടം. കുട്ടിയെ സ്കൂൾ ബസിൽ കയറ്റി വിട്ട് റോഡരികിൽ നിൽക്കുമ്പോൾ അമിത വേഗത്തിലെത്തിയ ടിപ്പർ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
7:59 AM IST
മകന് നേരെ സ്വകാര്യ ബസ് ജീവനക്കാരന്‍ കത്തി വീശി, അച്ഛന്‍ കുഴഞ്ഞ് വീണു മരിച്ചു
പറവൂരില്‍ മകനെ സ്വകാര്യ ബസ് ജീവനക്കാരന്‍ ആക്രമിക്കുന്നത് കണ്ട് അച്ഛന്‍ കുഴഞ്ഞ് വീണ് മരിച്ചു. ബസ് ജീവനക്കാരും മകനും തമ്മിലുണ്ടായ തർക്കത്തിനിടെയാണ് പിതാവു കുഴഞ്ഞുവീണു മരിച്ചത്. ഫോർട്ട്കൊച്ചി ചുള്ളിക്കൽ കരിവേലിപ്പടി കിഴക്കേപറമ്പിൽ ഫസലുദ്ദീനാണ് (54) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.
7:57 AM IST
ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ചുകയറി, കൊല്ലത്ത് 3 മത്സ്യത്തൊഴിലാളികള്‍ മരിച്ചു
താന്നിയിൽ വാഹനപകടം. മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. പരവൂർ സ്വദേശികളായ അൽ അമീൻ, മാഹിൻ, സുധീർ എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ താന്നി ബീച്ചിന് സമീപമാണ് അപകടമുണ്ടായത്.
7:57 AM IST
'മധുകൊലക്കേസിൽ അഭിഭാഷകന് ഫീസ് നൽകുന്നില്ല', പരാതിയുമായി മധുവിൻ്റെ അമ്മ
അട്ടപ്പാടി മധു കൊലക്കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം മേനോന് സർക്കാർ ഫീസ് നൽകുന്നില്ലെന്ന് മധുവിന്‍റെ അമ്മ മല്ലി. പണം നൽകുന്നത് വൈകിയാൽ നേരത്തെ അഭിഭാഷകൻ പിൻവാങ്ങിയത് ആവർത്തിക്കുമോ എന്നാ ഭയമുണ്ട് കുടുംബത്തിന്. പ്രോസിക്യൂട്ടർ ആയിരുന്ന പി ഗോപിനാഥ് നേരത്തെ ഫീസ് പ്രശ്നം മൂലം പിൻവാങ്ങിയിരുന്നു
7:56 AM IST
യന്ത്രതോക്കുകളുമായി തീരത്ത് ബോട്ട്; ഉടമസ്ഥ ഓസ്ട്രേലിയൻ പൗര, അന്വേഷണം
ആയുധങ്ങളുമായി മഹാരാഷ്ട്രാ തീരത്ത് ബോട്ട് കണ്ടെത്തിയ സംഭവത്തിൽ തീവ്രവാദ വിരുധ സേനയുടെ അന്വേഷണം തുടരുന്നു. ബോട്ടിന്‍റെ ഉടമസ്ഥയായ ഓസ്ട്രേലിയൻ പൗരയുടെ വിശദമായ മൊഴി രേഖപ്പെടുത്തും. ജൂൺ 26 നാണ് യന്ത്രത്തകരാറിനെ തുടർന്ന് കടലിൽ ബോട്ട് ഉപേക്ഷിച്ച് കൊറിയൻ നേവിയുടെ കപ്പലിൽ സ്ത്രീയും ഭർത്താവും അടങ്ങുന്ന സംഘം ഒമാനിലേക്ക് പോയത്.
7:55 AM IST
വിഴിഞ്ഞം സമരം: നിർണായക ചർച്ച ഇന്ന്
വിഴിഞ്ഞം തുറമുഖ സമരത്തിൽ സമരക്കാരുമായി സർക്കാർ നടത്തുന്ന നിർണായക ചർച്ച ഇന്ന്. ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാന്‍റെ അധ്യക്ഷതയിലാണ് ചർച്ച. തുറമുഖ നിർമ്മാണം നിർത്തിവച്ച് ആഘാത പഠനം നടത്തുന്നത് ഉൾപ്പടെയുള്ള ഏഴിന ആവശ്യങ്ങളും അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരത്തിന് നേതൃത്വം നൽകുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത.
4:58 PM IST:
കോടതി വിധി തിരിച്ചടിയല്ലെന്ന് സ്വപ്ന സുരേഷിന്‍റെ അഭിഭാഷകൻ ആർ കൃഷ്ണരാജ്. സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യുക എന്നതായിരുന്നു സർക്കാരിന്‍റെ ലക്ഷ്യം. അറസ്റ്റ് തടയുന്നതിൽ വിജയിച്ചെന്നും സ്വപ്നയുടെ അഭിഭാഷകൻ.
1:54 PM IST:
തനിക്കെതിരായ ഗൂഢാലോചന,കലാപാഹ്വാന കേസുകൾ റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്‍റെ ഹർജികൾ തള്ളി. ഗൂഢാലോചന, കലാപാഹ്വാന കേസുകൾ റദ്ദാക്കില്ല. അന്വേഷണം പ്രാഥമികഘട്ടത്തിൽ എന്നും സ്വപ്ന സുരേഷ് നൽകിയ ഹർജികൾ പരിഗണിച്ച ഹൈക്കോടതി അറിയിച്ചു.
മുഖ്യമന്ത്രിയ്ക്കെതിരായ 164 മൊഴിയ്ക്ക് പിന്നാലെയായിരുന്നു കേസുകൾ എടുത്തത്.
10:57 AM IST:
ഓവര്‍ടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പറവൂരിൽ യുവാവിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയായ ബസിന്റെ ഡ്രൈവർ ചെറായി സ്വദേശി ടിന്റു ആണ് പിടിയിലായത്. ടിന്റു മകനെതിരെ കത്തി വീശിയത് കണ്ട പിതാവ് സംഭവസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഫോർട്ട്കൊച്ചി ചുള്ളിക്കൽ കരിവേലിപ്പടി കിഴക്കേപറമ്പിൽ ഫസലുദ്ദീനാണ് (54) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7.45നു പറവൂർ കണ്ണൻകുളങ്ങര ഭാഗത്ത് വച്ചാണ് സ്വകാര്യ ബസ് ജീവനക്കാരും ഫസലുദ്ദീനും മകനും തമ്മില്‍ വാക്കേറ്റമുണ്ടായത്. പറവൂരില്‍ വച്ച് സ്വകാര്യ ബസ് ഇവരുടെ കാറില്‍ തട്ടിയെന്നതായിരുന്നു വാക്കേറ്റത്തിന് കാരണം. തുടര്‍ന്ന് ടിന്റു ഫര്‍ഹാന് നേരെ കത്തിവീശി. ഇത് കാറിലിരുന്ന് കണ്ട ഫസലുദ്ദീൻ കുഴഞ്ഞ് വീണു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
10:56 AM IST:
വിഴിഞ്ഞത്ത് സംഘര്‍ഷം. പദ്ധതി പ്രദേശത്തേക്ക് തള്ളിക്കയറി സമരക്കാര്‍.
10:55 AM IST:
കോടതി മാറ്റം ചോദ്യം ചെയ്ത് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറി. വിചാരണ സിബിഐ കോടതിയിൽ നിന്ന് ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് ചോദ്യം ചെയ്താണ് അതിജീവിത കോടതിയെ സമീപിച്ചത്. ജഡ്ജി ഹണി എം വർഗീസ് വിചാരണ നടത്തരുത് എന്നായിരുന്നു ആവശ്യം. നേരത്തെ മെമ്മറി കാർഡ് കേസിലും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറിയിരുന്നു. ഇതോടെ അതിജീവിതയുടെ ഹര്‍ജി മറ്റൊരു കോടതി പരിഗണിക്കും.
10:35 AM IST:
നിയമനം മരവിപ്പിക്കാൻ പറഞ്ഞു എന്നാണ് യൂണിവേഴ്സിറ്റിയെ അറിയിച്ചത്.ഇത് സ്റ്റെ ഉത്തരവായി പരിഗണിക്കാമോ എന്നതിൽ വ്യക്തത ഉണ്ടാക്കിയ ശേഷം മാത്രമേ കോടതിയെ സമീപിക്കുകയുള്ളൂ
10:08 AM IST:
ദില്ലി ഉപമുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ മനീഷ് സിസോദിയയുടെ വസതിയിൽ സിബിഐ പരിശോധന. ഇന്ന് രാവിലെ മുതലാണ് സിബിഐയുടെ പരിശോധന ആരംഭിച്ചത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കൂടാതെ ദില്ലി ഏക്സെസ് കമ്മീഷണറുടെ വീട്ടിലും പരിശോധന പുരോഗമിക്കുകയാണ്.
9:37 AM IST:
ഗവർണറുടെ സമീപനത്തോട് കേരളത്തിലെ പൊതു സമൂഹത്തിന് പൊരുത്തപ്പെടാൻ ആവില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലൻ. കണ്ണൂര്‍ സർവകലാശാലയിൽ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ല. ഗവർണറുടെ സമീപനം ഭരണഘടനാ വിരുദ്ധമാണ്. യൂണിവേഴ്സിറ്റി ആക്റ്റിന് വിരുദ്ധമാണ്. സാമൂഹ്യ നീതിക്ക് നിരക്കുന്നതല്ല. നടപടി സ്റ്റേ ചെയ്ത ശേഷമാണ് നോട്ടീസ് അയച്ചത്. ഇത് സ്വാഭാവിക നീതിക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
9:36 AM IST:
താമരശേരി ചുങ്കത്ത് ടിപ്പർ ഇടിച്ച് യുവതി മരിച്ചു. ഫാത്തിമ സാജിദയാണ് മരിച്ചത്. മുപ്പത് വയസ്സായിരുന്നു. രാവിലെ ഏഴേകാലോടെയാണ് അപകടം. കുട്ടിയെ സ്കൂൾ ബസിൽ കയറ്റി വിട്ട് റോഡരികിൽ നിൽക്കുമ്പോൾ അമിത വേഗത്തിലെത്തിയ ടിപ്പർ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
7:59 AM IST:
പറവൂരില്‍ മകനെ സ്വകാര്യ ബസ് ജീവനക്കാരന്‍ ആക്രമിക്കുന്നത് കണ്ട് അച്ഛന്‍ കുഴഞ്ഞ് വീണ് മരിച്ചു. ബസ് ജീവനക്കാരും മകനും തമ്മിലുണ്ടായ തർക്കത്തിനിടെയാണ് പിതാവു കുഴഞ്ഞുവീണു മരിച്ചത്. ഫോർട്ട്കൊച്ചി ചുള്ളിക്കൽ കരിവേലിപ്പടി കിഴക്കേപറമ്പിൽ ഫസലുദ്ദീനാണ് (54) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.
7:57 AM IST:
താന്നിയിൽ വാഹനപകടം. മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. പരവൂർ സ്വദേശികളായ അൽ അമീൻ, മാഹിൻ, സുധീർ എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ താന്നി ബീച്ചിന് സമീപമാണ് അപകടമുണ്ടായത്.
7:57 AM IST:
അട്ടപ്പാടി മധു കൊലക്കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം മേനോന് സർക്കാർ ഫീസ് നൽകുന്നില്ലെന്ന് മധുവിന്‍റെ അമ്മ മല്ലി. പണം നൽകുന്നത് വൈകിയാൽ നേരത്തെ അഭിഭാഷകൻ പിൻവാങ്ങിയത് ആവർത്തിക്കുമോ എന്നാ ഭയമുണ്ട് കുടുംബത്തിന്. പ്രോസിക്യൂട്ടർ ആയിരുന്ന പി ഗോപിനാഥ് നേരത്തെ ഫീസ് പ്രശ്നം മൂലം പിൻവാങ്ങിയിരുന്നു
7:56 AM IST:
ആയുധങ്ങളുമായി മഹാരാഷ്ട്രാ തീരത്ത് ബോട്ട് കണ്ടെത്തിയ സംഭവത്തിൽ തീവ്രവാദ വിരുധ സേനയുടെ അന്വേഷണം തുടരുന്നു. ബോട്ടിന്‍റെ ഉടമസ്ഥയായ ഓസ്ട്രേലിയൻ പൗരയുടെ വിശദമായ മൊഴി രേഖപ്പെടുത്തും. ജൂൺ 26 നാണ് യന്ത്രത്തകരാറിനെ തുടർന്ന് കടലിൽ ബോട്ട് ഉപേക്ഷിച്ച് കൊറിയൻ നേവിയുടെ കപ്പലിൽ സ്ത്രീയും ഭർത്താവും അടങ്ങുന്ന സംഘം ഒമാനിലേക്ക് പോയത്.
7:55 AM IST: